2,999 രൂപയ്ക്ക് 7 ദിവസത്തെ ബാറ്ററി ലൈഫും കിടിലൻ ഫീച്ചറുകളുമായൊരു സ്മാർട്ട് വാച്ച്

|

സ്മാർട്ട് വാച്ച് വിപണിയിൽ തരംഗം സൃഷ്ടിക്കാൻ എത്തിയിരിക്കുകയാണ് നോയിസ് എന്ന ജനപ്രിയ ബ്രന്റിന്റെ പുതിയ വാച്ച്. നോയിസ് കളർഫിറ്റ് പൾസ് ബസ്സ് എന്ന സ്മാർട്ട് വാച്ചാണ് മികച്ച ഫീച്ചറുകളുമായി കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയത്. 5000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട് വാച്ചുകളുടെ വിപണിയിൽ നോയിസ് കളർഫിറ്റ് പൾസ് ബസ്സ് വിജയിക്കുമെന്ന് ഉറപ്പാണ്. ബ്ലൂടൂത്ത് കോളിങ് ഫംഗ്‌ഷണാലിറ്റി, എസ്പിഒ2 ട്രാക്കിങ്, ബ്ലഡ് പ്രഷർ (ബിപി) മോണിറ്ററിംഗ്, ഹൃദയമിടിപ്പ് സെൻസർ എന്നിങ്ങനെയുള്ള മികച്ച ഫീച്ചറുകളെല്ലാം ഈ സ്മാർട്ട് വാച്ചിലുണ്ട്. 7 ദിവസത്തെ ബാറ്ററി ലൈഫാണ് നോയിസ് കളർഫിറ്റ് പൾസ് ബസ്സ് നൽകുന്നത്.

 

നോയിസ് കളർഫിറ്റ് പൾസ് ബസ്സ്: വില

നോയിസ് കളർഫിറ്റ് പൾസ് ബസ്സ്: വില

നോയിസ് കളർഫിറ്റ് പൾസ് ബസ്സ് സ്മാർട്ട് വാച്ചിന് ഇന്ത്യയിൽ 4,999 രൂപയാണ് വില. എന്നാൽ ഇപ്പോൾ ഈ വാച്ച് 2.999 രൂപയ്ക്ക് ലഭ്യമാകും. ഗോനോയിസ്.കോം എന്ന കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഈ വിലയ്ക്ക് ലഭിക്കുന്നത്. ആമസോണിൽ വാച്ചിന്റെ വില 3499 രൂപയാണ്. റോസ് പിങ്ക്, ജെറ്റ് ബ്ലാക്ക്, ഒലിവ് ഗ്രീൻ, ഷാംപെയ്ൻ ഗ്രേ, ഇലക്ട്രിക് ബ്ലൂ എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് സ്മാർട്ട് വാച്ച് ലഭ്യമാകുന്നത്. ഇന്നലെ മുതൽ തന്നെ ഈ സ്മാർട്ട് വാച്ചിന്റെ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. വിപണിയിലെ 4000 രൂപ വില വിഭാഗത്തിൽ വരുന്ന സ്മാർട്ട് വാച്ചുകൾക്കെല്ലാം വെല്ലുവിളി ഉയർത്താൻ പോന്ന നോയിസ് കളർഫിറ്റ് പൾസ് ബസ്സിന്റെ ഫീച്ചറുകൾ നോക്കാം.

യുഎസ്ബി ടൈപ്പ്-സി പോർട്ട് ഇല്ലാത്ത സ്മാർട്ട്ഫോണുകൾ വിപണിയിൽ വേണ്ട; നിയമവുമായി യൂറോപ്പ്യുഎസ്ബി ടൈപ്പ്-സി പോർട്ട് ഇല്ലാത്ത സ്മാർട്ട്ഫോണുകൾ വിപണിയിൽ വേണ്ട; നിയമവുമായി യൂറോപ്പ്

നോയിസ് കളർഫിറ്റ് പൾസ് ബസ്സ്: സവിശേഷതകൾ
 

നോയിസ് കളർഫിറ്റ് പൾസ് ബസ്സ്: സവിശേഷതകൾ

പുതിയ നോയിസ് കളർഫിറ്റ് പൾസ് ബസ്സ് സ്മാർട്ട് വാച്ചിൽ 240 x 280 പിക്സൽ റെസല്യൂഷനുള്ള 1.69 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണുള്ളത്. ഇതൊരു ടച്ച്‌സ്‌ക്രീൻ ഡിസ്പ്ലെയാണ്. ആൻഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളുമായി കണക്റ്റ് ചെയ്യാൻ ബ്ലൂടൂത്ത് 5.1 കണക്റ്റിവിറ്റിയും സ്മാർട്ട് വാച്ചിൽ നൽകിയിട്ടുണ്ട്. ഫിറ്റ്നസ്, ഹെൽത്ത് ഫീച്ചറുകളുടെ കാര്യത്തിലും നോയിസ് കളർഫിറ്റ് പൾസ് ബസ്സ് ഒട്ടും പിന്നിലല്ല.

വാച്ച് ഫേസുകൾ

സാധാരണ ഗതിയിൽ ഈ വില വിഭാഗത്തിൽ ലഭിക്കുന്ന എല്ലാ മികച്ച ഫീച്ചറുകളും നോയിസ് കളർഫിറ്റ് പൾസ് ബസ്സ് സ്മാർട്ട് വാച്ചിലും നൽകിയിട്ടുണ്ട്. നോയിസ് കളർഫിറ്റ് പൾസ് ബസ്സ് ഉപയോക്താക്കൾക്ക് 150-ലധികം ക്ലൗഡ് അധിഷ്‌ഠിത കസ്റ്റമൈസ് ചെയ്യാവുന്ന വാച്ച് ഫെയ്‌സുകൾ നൽകുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ വാച്ച് ഒറ്റ ചാർജ് ചെയ്താൽ ഏഴ് ദിവസം വരെ ബാറ്ററി ബാക്ക് അപ്പ് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

10000 രൂപ കിഴിവിൽ ഷവോമി 12 പ്രോ സ്വന്തമാക്കാം; ഈ അവസരം നഷ്ടപ്പെടുത്തരുത്10000 രൂപ കിഴിവിൽ ഷവോമി 12 പ്രോ സ്വന്തമാക്കാം; ഈ അവസരം നഷ്ടപ്പെടുത്തരുത്

സെൻസറുകൾ

ഈ സ്മാർട്ട് വാച്ചിൽ ആരോഗ്യ കാര്യങ്ങൾ നിരീക്ഷിക്കാനായി ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസറും രക്തത്തിലെ ഓക്സിജന്റെ അളവ് അറിയാൻ സഹായിക്കുന്ന എസ്പിഒ2 മോണിറ്ററും ഉണ്ട്. ഈ സ്‌മാർട്ട് വാച്ചിന് നിങ്ങളുടെ ഉറക്ക രീതികൾ നിരീക്ഷിക്കാനും രക്തസമ്മർദ്ദം, സമ്മർദ്ദ നില, ആർത്തവചക്രം എന്നിവ നിരീക്ഷിക്കാനും കഴിയും. ഇത്തരത്തിൽ ആരോഗ്യ സംബന്ധമായി ബജറ്റ് സ്മാർട്ട് വാച്ചുകൾ നൽകുന്ന എല്ലാ ഫീച്ചറുകളും നോയിസ് കളർഫിറ്റ് പൾസ് ബസ്സ് നൽകുന്നു.

കോളുകൾ വിളിക്കാം

നിങ്ങളുടെ ഫോണും വാച്ചും ബ്ലൂടൂത്ത് ഉപയോഗിച്ച് കണക്‌റ്റ് ചെയ്‌തിരിക്കുകയാണെങ്കിൽ കോളുകൾ അറ്റൻഡ് ചെയ്യാൻ നോയിസ് കളർഫിറ്റ് പൾസ് ബസ്സിലൂടെ സാധിക്കും. കോളുകൾ വിളിക്കാനുള്ള ഡയൽ പാഡും ഈ സ്മാർട്ട് വാച്ചിൽ നൽകിയിട്ടുണ്ട്. ഇത്തരം കോളിങ് ഫീച്ചറുമായി വരുന്ന സ്മാർട്ട് വാച്ചുകൾ 5000 രൂപയിൽ താഴെ വില വിഭാഗത്തിൽ ലഭിക്കുന്നത് അപൂർവ്വമാണ്. ഉപയോക്താക്കൾക്ക് അവരുടെ ഫോണിലെ മ്യൂസിക്കും ക്യാമറയും സ്മാർട്ട് വാച്ചിലൂടെ തന്നെ നിയന്ത്രിക്കാനും കഴിയും. നോയിസ് കളർഫിറ്റ് പൾസ് ബസ്സ് വാട്ടർ റെസിസ്റ്റന്റ് ഡിസൈനുമായിട്ടാണ് വരുന്നത്.

അമ്മയെ വെടിവച്ച് കൊന്നത് മറയ്ക്കാൻ കള്ളക്കഥ മെനഞ്ഞ് 16കാരൻ; രണ്ടര മണിക്കൂർ കൊണ്ട് പ്രതിയെ പിടികൂടി പൊലീസ്അമ്മയെ വെടിവച്ച് കൊന്നത് മറയ്ക്കാൻ കള്ളക്കഥ മെനഞ്ഞ് 16കാരൻ; രണ്ടര മണിക്കൂർ കൊണ്ട് പ്രതിയെ പിടികൂടി പൊലീസ്

Best Mobiles in India

English summary
Noise's new watch has arrived to make waves in the smartwatch market. Noise Colorfit Pulse Buzz is the smartwatch that arrived in India last day with great features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X