Home
Gadgets

വെറും കണ്ണടയല്ല, സ്മാർട്ട് കണ്ണട; അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ടൈറ്റൻ ഐഎക്സ് സ്മാർട്ട് ഐവെയർ

എല്ലാം സ്മാർട്ട് ആകുന്ന കാലമാണ് ഇത്. സ്മാർട്ട് ഹോമുകളും സ്മാർട്ട് വാച്ചുകളുമെല്ലാം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാകുന്നു. ഈ അവസരത്തിൽ കണ്ണടകളും സ്മാർട്ട് ആവുകയാണ്. ആകർഷകമായ സവിശേഷതകളുള്ള സ്മാർട്ട് കണ്ണടകൾ ഇന്ന് വിപണിയിൽ എത്തുന്നുണ്ട്. ഈ വിഭാഗത്തിലേക്ക് ഇന്ത്യയിലെ പ്രമുഖ ഐ കെയർ ചെയിൻ ആയ ടൈറ്റൻ ഐ+ പുതിയ കണ്ണട അവതരിപ്പിച്ചു. ഓഡിയോ സപ്പോർട്ടും ടച്ചും ഫിറ്റ്നസ് ട്രാക്കറും അടക്കമുള്ള മികച്ച സവിശേഷതകളുമായിട്ടാണ് ഈ കണ്ണട വരുന്നത്.

ടൈറ്റൻ ഐഎക്സ് സ്മാർട്ട് ഐവെയർ

ടൈറ്റൻ ഐഎക്സ് സ്മാർട്ട് ഐവെയർ പല ഉപയോഗങ്ങൾ ഉള്ളൊരു ഡിവാസാണ്. ഇത് കാഴ്ച്ച കുറവുള്ളവർ ഉപയോഗിക്കുന്ന കണ്ണടയായി ഉപയോഗിക്കാം എന്നത് പോലെ തന്നെ സൺഗ്ലാസ് ആയിട്ടും ഉപയോഗിക്കാം. കമ്പ്യൂട്ടർ ഗ്ലാസ് ആയിട്ടും ഈ സ്മാർട്ട് കണ്ണട ഉപയോഗിക്കാൻ സാധിക്കും. ഈ കണ്ണടയിൽ കണക്റ്റിവിറ്റിക്കായി ബ്ലൂട്ടൂത്ത് വി5.0 ആണ് നൽകിയിട്ടുള്ളത്. ഇത് കൂടാതെ ഓഡിയോ സപ്പോർട്ടിനായി ട്രൂ-വയർലസ് ഓപ്പൺ ഇയർ സ്പീക്കറുകളും നൽകിയിട്ടുണ്ട്. ഈ സ്പീക്കറിൽ ശബ്ദം കൃത്യമായി കേൾക്കുന്നതിന് ക്ലിയർ വോയിസ് ക്യാപ്ച്ചർ ടെക്നോളജിയും ടൈറ്റൻ നൽകിയിട്ടുണ്ട്.

ട്രൂ-വയർലസ് ഓപ്പൺ ഇയർ സ്പീക്കറുകൾ

ടൈറ്റൻ ഐഎക്സ് സ്മാർട്ട് ഐവെയറിലെ ട്രൂ-വയർലസ് ഓപ്പൺ ഇയർ സ്പീക്കറുകൾ വഴി ഓഡിയോ കേൾക്കുമ്പോൾ പുറത്ത് നിന്നുള്ള ശബ്ദങ്ങൾ നമ്മളെ ബുദ്ധിമുട്ടിക്കാതിരിക്കാനായി ഡൈനാമിക്ക് വോളിയം കൺട്രോൾ എന്ന് വിളിക്കുന്ന ഒരു ഫീച്ചറും ഇതിൽ നൽകിയിട്ടുണ്ട്. ഇതിലൂടെ പുറത്ത് നിന്നുള്ള ശബ്ദങ്ങളെ തിരിച്ചറിഞ്ഞ് ഓഡിയോ ഓട്ടമാറ്റിക്കായി നിയന്ത്രിക്കപ്പെടുന്നു. കൂടുതൽ ശബ്ദമുള്ള സ്ഥലങ്ങളിൽ കൂടുൽ മികച്ച ഓഡിയോ നൽകാൻ ഈ ഡിവൈസിന് സാധിക്കും. ഈ ഡിവൈസ് നമ്മുടെ ചെവിയെ മറച്ച് വയ്ക്കുന്നില്ല എന്നതാണ് മറ്റൊരു സവിശേഷത. ചുറ്റുപാടുകളിൽ ഉള്ള ശബ്ദങ്ങൾ ആവശ്യമെങ്കിൽ കേൾക്കാൻ ഇതിലൂടെ സാധിക്കും.

വോയിസ് അസിസ്റ്റൻസ് സപ്പോർട്ട്

വോയിസ് അസിസ്റ്റൻസ് സപ്പോർട്ടാണ് ടൈറ്റൻ ഐഎക്സ് സ്മാർട്ട് ഐവെയറിന്റെ മറ്റൊരു പ്രധാന സവിശേഷത. ഇത് കൂടാതെ ഇടത് വശതും വലത് വശത്തും ടച്ച് കൺട്രോളുകളും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഈ ടച്ച് കൺട്രോളിലൂടെ കോളുകൾ എടുക്കാനും റിജക്ട് ചെയ്യാനും മ്യൂസിക്ക് കൺട്രോൾ ചെയ്യാനും സെൽഫികൾ ക്ലിക്ക് ചെയ്യാനും സാധിക്കുമെന്ന് ടൈറ്റൻ അവകാശപ്പെടുന്നു. എല്ലാ തരത്തിലും ഒരു സ്മാർട്ട് ഗാഡ്ജറ്റ് എന്ന് വിളിക്കാവുന്ന ഡിവൈസ് തന്നെയാണ് ഇത്.

ക്വാൽകോം എനേബിൾഡ് ഓഡിയോ

ക്വാൽകോം എനേബിൾഡ് ഓഡിയോ സപ്പോർട്ടാണ് ടൈറ്റൻ ഐഎക്സ് സ്മാർട്ട് ഐവെയറിൽ ഉള്ളത്. നിരവധി ലെൻസുകൾക്ക് സപ്പോർട്ടുള്ള ഡിവൈസാണ് ഇത്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് സൺഗ്ലാസ് ആയി ഉപയോഗിക്കുന്നതിന് പകരം ഇതിനെ കാഴ്ച്ചയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന കണ്ണടയാക്കിയും മാറ്റാൻ എളുപ്പം സാധിക്കും. ഇന്ത്യയിലെ സ്മാർട്ട് ഐവെയർ വിപണിയിൽ ടൈറ്റൻ+ അവതരിപ്പിച്ച ഈ ഡിവൈസ് വൻ വിജയം ആകുമെന്ന കാര്യം ഉറപ്പാണ്.

ടൈറ്റൻ ഐഎക്സ് സ്മാർട്ട് ഐവെയർ: വില

ടൈറ്റൻ ഐഎക്സ് സ്മാർട്ട് ഐവെയർ: വില

ടൈറ്റൻ ഐഎക്സ് സ്മാർട്ട് ഐവെയറിന് ഇന്ത്യയിൽ 9999 രൂപയാണ് വില. ഇത്രയും സവിശേഷതകൾ പായ്ക്ക് ചെയ്യുന്ന ഐവെയർ എന്ന നിലവിൽ ഇതിന്റെ വില കൂടുതൽ ആണെന്ന് പറയാൻ സാധിക്കില്ല. ഈ സ്മാർട്ട് കണ്ണട നിങ്ങൾക്ക് ടൈറ്റൻഐ+ സ്റ്റോറുകൾ വഴിയോ ടൈറ്റൻഐപ്ലസ് വെബ്സൈറ്റിൽ നിന്നോ വാങ്ങാവുന്നതാണ്. ടൈറ്റൻഐ+ന് രാജ്യത്ത് 690 സ്റ്റോറുകളാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഈ ഡിവൈസ് സ്വന്തമാക്കുക എന്നത് ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് എളുപ്പമുള്ള കാര്യമായിരിക്കും.

ഗാഡ്ജറ്റുകൾ

സ്മാർട്ട്ഫോണുകളിൽ ആരംഭിച്ച് സ്മാർട്ട് വാച്ചുകളും സ്മാർട്ട് ബൾബുകളും സ്മാർട്ട് ടിവികളും അടക്കം നമ്മുടെ നിത്യ ജീവിതം സ്മാർട്ട് ആയ ഗാഡ്ജറ്റുകളിലൂടെ കടന്ന് പോവുകയാണ്. ഈ അവസരത്തിൽ ടൈറ്റൻ ഐഎക്സ് സ്മാർട്ട് ഐവെയറിന്റെ പ്രാധാന്യം ഏറെയാണ് സ്റ്റൈലും ഫീച്ചറുകളും ഏറെയുള്ള ഡിവൈസാണ് ഇത്. ഇയർബഡ്സ് അടക്കമുള്ള മറ്റ് പല സ്മാർട്ട് ഗാഡ്ജറ്റുകളുടെയും ഉപയോഗങ്ങൾ നൽകാൻ കഴിയുന്ന ഡിവൈസ് കൂടിയാണ് ടൈറ്റൻ ഐഎക്സ് സ്മാർട്ട് ഐവെയർ.

More from GizBot

Best Mobiles in India

English summary
The Titan EyeX Smart Eyewear was launched yesterday. These glasses come with great features including audio support, touch and fitness tracker.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X