Home
Gadgets

30 മണിക്കൂർ വരെ ബാറ്ററി ബാക്ക്അപ്പുമായി വിവോയുടെ രണ്ട് പുതിയ ഇയർബഡ്സ്

വിവോ ടിഡബ്ല്യുഎസ് 2, വിവോ ടിഡബ്ല്യുഎസ് 2ഇ ട്രൂ വയർലെസ് സ്റ്റീരിയോ ഇയർഫോണുകൾ ലോഞ്ച് ചെയ്തു. ചൈനയിലാണ് ഈ ഡിവൈസ് അവതരിപ്പിച്ചത്. ക്വാൽകോം ആപ്റ്റിഎക്സ് അഡാപ്റ്റീവ് ബ്ലൂടൂത്ത് കോഡെക്ക് സപ്പോർട്ട് അടക്കമുള്ള പ്രീമിയം സവിശേഷതകളുള്ള ഇയർബഡ്സ് ആണ് ഇവ. ഇതിനൊപ്പം ആക്ടീവ് നോയിസ് ക്യാൻസലേഷനും (എഎൻസി) ഈ ഡിവൈസുകളിൽ ഉണ്ട്. ഈ ഇയർഫോണുകൾ പ്രീ ഓർഡറുകൾക്കായി ചൈനയിൽ മാത്രം ലഭ്യമാണ്. ഇന്ത്യയുൾപ്പെടെ മറ്റ് ആഗോള വിപണികളിൽ ഡിവൈസ് എപ്പോൾ എത്തുമെന്ന കാര്യം വ്യക്തമല്ല.

വിവോ ടിഡബ്ല്യുഎസ് 2, വിവോ ടിഡബ്ല്യുഎസ് 2ഇ: വില, ലഭ്യത

വിവോ ടിഡബ്ല്യുഎസ് 2, വിവോ ടിഡബ്ല്യുഎസ് 2ഇ: വില, ലഭ്യത

വിവോ ടിഡബ്ല്യുഎസ് 2 ഇയർഫോൺസിന് സിഎൻവൈ 499 (ഏകദേശം 5,700 രൂപ) ആണ് വില. വില കുറഞ്ഞ വിവോ ടിഡബ്ല്യുഎസ് 2ഇ സിഎൻ‌വൈ 299 (ഏകദേശം 3,400 രൂപ) എന്ന വിലയുമായിട്ടാണ് വരുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ് സ്റ്റോർ ഉൾപ്പെടെ ചൈനയിലെ ഓൺലൈൻ സ്റ്റോറുകളിൽ ഇ പ്രീ ഓർഡറുകൾക്കായി ലഭ്യമാണ്. വിവോ ടിഡബ്ല്യുഎസ് 2, ടിഡബ്ല്യുഎസ് 2ഇ എന്നിവ ഇന്റർസ്റ്റെല്ലാർ ബ്ലൂ, വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാകും.

വിവോ

നിലവിൽ വിവോയുടെ പുതിയ ഇയർഫോണുകൾ മറ്റ് വിപണികളിൽ എപ്പോൾ ലോഞ്ച് ചെയ്യുമെന്ന് വിവരങ്ങളൊന്നും ഇല്ല. എന്നാൽ വിലയും സവിശേഷതകളും കണക്കിലെടുക്കുമ്പോൾ ഇന്ത്യയിൽ ഇവ ലോഞ്ച് ചെയ്യും. ഈ വില നിലവാരത്തിൽ മികച്ച സവിശേഷതകളുള്ള ഇയർബ്ഡ്സിന് ഇന്ത്യൻ വിപണിയിൽ ആവശ്യക്കാർ ഏറൊയാണ്. ക്വാൽകോം ആപ്റ്റിഎക്സ് അഡാപ്റ്റീവ് സപ്പോർട്ടോടുകൂടിയ ടിഡബ്ല്യുഎസ് നിയോ ട്രൂ വയർലെസ് ഇയർഫോണുകൾ 2020 അവസാനത്തോടെ വിവോ പുറത്തിറക്കിയിരുന്നു. ഇതിന് 5,990 രൂപയാണ് വില.

വിവോ ടിഡബ്ല്യുഎസ് 2, വിവോ ടിഡബ്ല്യുഎസ് 2ഇ: സവിശേഷതകൾ

വിവോ ടിഡബ്ല്യുഎസ് 2, വിവോ ടിഡബ്ല്യുഎസ് 2ഇ: സവിശേഷതകൾ

കൂട്ടത്തിൽ വില കൂടിയ വിവോ ടിഡബ്ല്യുഎസ് 2ൽ എഎൻസി, ബ്ലൂടൂത്ത് വി 5.2 എന്നിവ നൽകിയിട്ടുണ്ട്. ക്വാൽകോം ആപ്‌റ്റിഎക്‌സ് അഡാപ്റ്റീവ് ബ്ലൂടൂത്ത് കോഡെക്ക് സപ്പോർട്ടും ഇതിൽ ഉണ്ട്. സാധാരണയായി കാണുന്ന എസ്‌ബിസി, എഎസി ബ്ലൂടൂത്ത് കോഡെക്കുകളും നൽകിയിട്ടുണ്ട്. ഇയർഫോണുകൾക്ക് 12.2 എംഎം ഡൈനാമിക് ഡ്രൈവറുകളാണ് ഉള്ള്. കുറഞ്ഞ ലേറ്റൻസി മോഡും ഇതിലുണ്ട്. ഇത് കുറഞ്ഞ റെസ്പോൺസ് ടൈമും അവകാശപ്പെടുന്നു. ഇയർപീസുകൾക്ക് 8 മണിക്കൂർ വരെ ബാറ്ററി ലൈഫും ചാർജിങ് കേസിൽ മൊത്തം 30 മണിക്കൂർ വരെ ബാറ്ററി ലൈഫും ഉണ്ട്.

ടിഡബ്ല്യുഎസ്

കൂട്ടത്തിൽ വില കുറഞ്ഞ വിവോ ടിഡബ്ല്യുഎസ് 2ഇ ഇയർഫോണുകൾക്ക് എഎൻസി ഇല്ല. കുറഞ്ഞ ലേറ്റൻസി മോഡിനായി 117 എംഎസ് ആണ് ഉള്ളത്. ബാക്കി സവിശേഷതകൾ വിവോ ടിഡബ്ല്യുഎസ് 2ന് സമാനമാണ്. 12.2 എംഎം ഡൈനാമിക് ഡ്രൈവറുകൾ, ബ്ലൂടൂത്ത് വി 5.2, ഇയർ പീസുകളിൽ 7.6 മണിക്കൂർ വരെ ബാറ്ററി ലൈഫും ചാർജിംഗ് കേസിൽ 27 മണിക്കൂർ ബാറ്ററി ലൈഫും ലഭിക്കുന്നു.

Best Mobiles in India

English summary
Vivo TWS 2 and Vivo TWS 2e True Wireless Stereo Earphones Launched This device was introduced in China.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X