Home
Gadgets

ഷവോമി സൈബർ ഡോഗും ആപ്പിൾ എയർ ടാഗും അടക്കമുള്ള 2021ലെ കിടിലൻ ഗാഡ്ജറ്റുകൾ

ഗാഡ്‌ജെറ്റ് എന്ന വാക്ക് കൂടുതലും സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, അവയുടെ ആക്സസറികൾ എന്നിവയുമായി ബന്ധപ്പെട്ടാണ് നമ്മൾ ഉപയോഗിക്കാറുള്ളത്. പക്ഷേ മുഖ്യധാരാ ഉപഭോക്തൃ സാങ്കേതിക ഉൽപ്പന്നങ്ങളായി പരിഗണിക്കാത്ത ധാരാളം ഗാഡ്‌ജെറ്റുകൾ ഉണ്ട്. ഇത്തരം ഉത്പന്നങ്ങൾ കൂടുതലും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാണ്. 2021-ൽ ലോഞ്ച് ചെയ്ത ഏറ്റവും മികച്ചതും അതുല്യവുമായ ചില ഗാഡ്‌ജെറ്റുകളാണ് നമ്മളിന്ന് നോക്കുന്നത്. ഇവയുടെ ഉപയോഗം പോലും പലപ്പോഴും നമ്മളെ അതിശയിപ്പിക്കും.

മികച്ച ഗാഡ്ജറ്റുകൾ

ഒന്നിനൊപ്പ് മികച്ച ഗാഡ്ജറ്റുകളാണ് ഈ പട്ടികയിൽ ഉള്ളത്. പല ആവശ്യങ്ങൾക്കായി മുൻനിര ടെക് ബ്രാന്റുകൾ നിർമ്മിച്ച ഈ ഗാഡ്ജറ്റുകളിൽ പല വിലയിൽ ലഭ്യമാകുന്നവയുണ്ട്. ആപ്പിളിന്റ എയർ ടാഗ്, റിയൽമിയുടെ മൊബൈൽ ഗെയിം ഫിങ്കർ സ്ലീവ്, എൽജി പ്യൂരികെയർ വെയറബിൾ എയർ പ്യൂരിഫയർ, ഷവോമി സൈബർ ഡോഗ്, എസ്ആർഎസ്-എൻബി10 വയർലെസ് നെക്ക്ബാൻഡ് സ്പീക്കർ, ഓപ്പോ എയർ ഗ്ലാസ്, എക്സ്ബോക്സ് സീരീസ് എക്സ് മിനി ഫ്രിഡ്ജ് എന്നിവയാണ് ഈ പ്രൊഡക്ടുകൾ, ഇവയുടെ സവിശേഷതകൾ വിശദമായി നോക്കാം. ഈ പ്രൊഡക്ടുകളിൽ ചിലതെല്ലാം ഇന്ത്യൻ വിപണിയിൽ ഇതുവരെ ലഭ്യമാകാത്തവയാണ് എന്ന കാര്യം ശ്രദ്ധിക്കുക. പല ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന പ്രൊഡക്ടുകളാണ് ഇവ.

ആപ്പിൾ എയർടാഗ്

ആപ്പിൾ എയർടാഗ്

ആപ്പിൾ എയർടാഗ് ഈ വർഷം ആപ്പിൾ പുറത്തിറക്കിയ ഏറ്റവും സവിശേഷമായ ഉൽപ്പന്നങ്ങളിൽ ഒന്നാണ്. വസ്തുക്കളെയും വളർത്തുമൃഗങ്ങളെയും കൃത്യമായി ട്രാക്ക് ചെയ്യാൻ ബ്ലൂടൂത്തും ജിപിഎസും ഉപയോഗിക്കുന്ന ചെറിയ ട്രാക്കിംഗ് ഡിവൈസാണ് ഇവ. ആപ്പിൾ എയർടാഗ് മാത്രമായി ഉപയോഗിക്കാൻ സാധിക്കാവുന്ന ഒന്നല്ല. ഇത് സെറ്റ് ചെയ്യാനും വിന്യസിക്കാനും ഉപയോഗിക്കാനുമെല്ലാം ഐഫോൺ ആവശ്യമാണ്. ഐഫോണുമായി കണക്ട് ചെയ്താണ് ഈ ഡിവൈസ് ഉപയോഗിക്കുന്നത്. നമ്മുടെ കൈയ്യിൽ നിന്നും കാണാതാവുന്നതോ മറന്ന് വെക്കുന്നതോ ആയ താക്കോലുകൾ അടക്കമുള്ളവ കണ്ടെത്താൻ സഹായിക്കുന്ന മികച്ചൊരു ഉത്പന്നം തന്നെയാണ് ഇത്.

റിയൽമി മൊബൈൽ ഗെയിം ഫിങ്കർ സ്ലീവ്

റിയൽമി മൊബൈൽ ഗെയിം ഫിങ്കർ സ്ലീവ്

റിയൽ‌മി മൊബൈൽ ഗെയിം ഫിംഗർ സ്ലീവ് വെറും 129 രൂപയ്ക്ക് ലഭ്യമാകുന്ന ഒരു കിടിലൻ ഗാഡ്‌ജെറ്റാണ്. സ്‌മാർട്ട്‌ഫോൺ ഗെയിമർമാർക്ക് ഏറെ ഉപയോഗപ്പെടുന്ന ഉത്പന്നമാണ് ഇത്. റിയൽമി മൊബൈൽ ഗെയിം ഫിംഗർ സ്ലീവ് നിർമ്മിച്ചിരിക്കുന്നത് സൂപ്പർകണ്ടക്റ്റിംഗ് ഇലക്ട്രിക് സിൽവർ ഫൈബർ മെറ്റീരിയൽ ഉപയോഗിച്ചാണ്. ഇത് സംവേദനക്ഷമതയും ടച്ച് കൃത്യതയും മെച്ചപ്പെടുത്തുന്നു. മികച്ച ഗെയിമിങ് അനുഭവം നൽകുന്ന ആകർഷകമായ ഒരു പ്രൊഡക്ട് തന്നെയാണ് ഇത്.

എൽജി പ്യൂരികെയർ വെയറബിൾ എയർ പ്യൂരിഫയർ

എൽജി പ്യൂരികെയർ വെയറബിൾ എയർ പ്യൂരിഫയർ

കൊറോണയ്ക്ക് ശേഷം മാസ്ക്കുകൾ ഇപ്പോൾ ദൈനംദിന ജീവിതത്തിൽ അവിഭാജ്യ ഘടകമാണ്. എൽജി പ്യൂരികെയർ വെയറബിൾ എയർ പ്യൂരിഫയർ വൈറസിനെ തടയുന്നതിനൊപ്പം കൂടുതൽ കാര്യങ്ങൾ ചെയ്യുന്ന ഏറ്റവും മികച്ച മാസ്കുകളിൽ ഒന്നാണ്. എൽജി പ്യൂരികെയർ വെയറബിൾ എയർ പ്യൂരിഫയറിൽ ഡ്യുവൽ ഇൻവെർട്ടർ ഫാനുകളും പേറ്റന്റഡ് റെസ്പിറേറ്ററി സെൻസറും പോലുള്ള ഫീച്ചറുകൾ നൽകുന്നു. ഇത്തരം കാര്യങ്ങളാണ് ഇതിനെ സ്മാർട്ട് മാസ്‌കാക്കി മാറ്റുന്നത്.

ഷവോമി സൈബർ ഡോഗ്

ഷവോമി സൈബർ ഡോഗ്

ഷവോമി സൈബർ ഡോഗ് ഒരു സ്മാർട്ട് ക്വാഡ്രുപെഡൽ റോബോട്ട് നായയാണ്. ഇത് ബോസ്റ്റൺ ഡൈനാമിക്സിൽ നിന്നുള്ള സ്പോട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി നിർമ്മിച്ചതാണ്. സ്‌പോട്ടിൽ നിന്ന് വ്യത്യസ്തമായ ഷവോമി സൈബർ ഡോഗ് വളരെ വില കുറഞ്ഞതും ഒരു സാധാരണ റോബോട്ടിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതുമായ റോബോട്ടിക് നായയാണ്. റോബോട്ട് നായകൾ ടെക് വിപണിയിൽ ജനപ്രിതി നേടി വരുന്ന കാലത്താണ് ഷവോമി ഇത് അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ ഷവോമി സൈബർ ഡോഗിന് വിപണിയിലുള്ള പ്രാധാന്യം വളരെ കൂടുതലാണ്.

എസ്ആർഎസ്-എൻബി10 വയർലെസ് നെക്ക്ബാൻഡ് സ്പീക്കർ

എസ്ആർഎസ്-എൻബി10 വയർലെസ് നെക്ക്ബാൻഡ് സ്പീക്കർ

എസ്ആർഎസ്-എൻബി10 വയർലെസ് നെക്ക്ബാൻഡ് സ്പീക്കർ സാധാരണ ടിഡബ്ല്യുഎസ് അല്ലെങ്കിൽ നെക്ക്‌ബാൻഡ് ശൈലിയിലുള്ള ഇയർഫോണുകളിൽ നിന്ന് വ്യത്യസ്തമായ സവിശേഷ ഗാഡ്‌ജെറ്റാണ്. കോളർ പീസ് പോലെ നിങ്ങൾക്ക് SRS-NB10 വയർലെസ് നെക്ക്ബാൻഡ് സ്പീക്കർ ധരിക്കാം. അത് നിങ്ങളുടെ സ്‌മാർട്ട്‌ഫോണുകളിൽ നിന്നും ലാപ്‌ടോപ്പുകളിൽ നിന്നും ഓഡിയോ നിങ്ങളിലേക്ക് എത്തിക്കുന്നു. ഉപയോഗിക്കാൻ ഏറെ രസകരമായ പ്രൊഡക്ടാണ് ഇത്.

ഓപ്പോ എയർ ഗ്ലാസ്

ഓപ്പോ എയർ ഗ്ലാസ്

ഓപ്പോ എയർ ഗ്ലാസിന്റെ ലോഞ്ചോടെ ഓപ്പോ വിപണിയിൽ സ്മാർട്ട് എആർ ഗ്ലാസുകളുടെ രീതികളെ മാറ്റിമറിക്കുന്നതാണ്. ഉയർന്ന സുതാര്യതയുള്ള ഗ്ലാസ് ലെൻസുകളുള്ള മൈക്രോ എൽഇഡി ഡിസ്‌പ്ലേ പോലുള്ള സവിശേഷതകൾ ഓപ്പോ എയർ ഗ്ലാസ് നൽകുന്നുണ്ട്. എന്നിരുന്നാലും ഓപ്പോ എയർ ഗ്ലാസിന്റെ ലഭ്യത ചില വിപണികളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. എആർ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന മികച്ച ഡിവൈസുകളിൽ ഒന്നാണ് ഇത്. ഈ പ്രൊഡക്ട് 2021ലെ ടെക് വിപണിയിൽ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.

എക്സ്ബോക്സ് സീരീസ് എക്സ് മിനി ഫ്രിഡ്ജ്

എക്സ്ബോക്സ് സീരീസ് എക്സ് മിനി ഫ്രിഡ്ജ്

മൈക്രോസോഫ്റ്റ് ഒരു എക്സ്ബോക്സ് സീരീസ് എക്സ് ആകൃതിയിലുള്ള ഒരു മിനി ഫ്രിഡ്ജ് ഒരു കൺസെപ്റ്റ് ആയി പ്രദർശിപ്പിച്ചപ്പോൾ ആളുകൾ അതിനെ അതിശയത്തോടെയാണ് കണ്ടത്. നല്ല പ്രതികരണം ലഭിച്ചതോടെ മൈക്രോസോഫ്റ്റ് യഥാർത്ഥത്തിൽ എക്സ്ബോക്സ് സീരീസ് എക്സ് മിനി ഫ്രിഡ്ജ് വിപണിയിലെത്തിച്ചു. നിങ്ങൾക്ക് ഇതിനകം ഒരു എക്സ്ബോക്സ് ഉണ്ടെങ്കിൽ ഇതിനൊപ്പം ഉപയോഗിക്കാവുന്ന മികച്ച ഡിവൈസാണ് എക്സ്ബോക്സ് സീരീസ് എക്സ് മിനി ഫ്രിഡ്ജ്. നിങ്ങൾക്ക് പാനീയങ്ങൾ തണുപ്പിക്കാനും മറ്റും ഉപയോഗിക്കാവുന്ന മികച്ച പ്രൊഡക്ടാണ് ഇത്.

More from GizBot

Best Mobiles in India

English summary
Here is the list of unique gadgets released in 2021, including the Xiaomi Cyber Dog and the Apple Air Tag.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X