അൾട്രാ ഫാസ്റ്റ് 200 വാട്ട്, 120 വാട്ട് വയർഡ്, വയർലെസ് ചാർജറുകളുമായി ഷവോമി വരുന്നു

|

പുതിയ ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മാതാക്കൾ ഫാസ്റ്റ് ചാർജിംഗ് സവിശേഷത അവതരിപ്പിക്കുവാനുള്ള തിരക്കിലാണ്. ഇപ്പോൾ വയർ, വയർലെസ് ചാർജിംഗിൽ പുതിയ ടെക്നോളജി കൈവരിച്ചതായി ഷവോമി വെളിപ്പെടുത്തി കഴിഞ്ഞു. കസ്റ്റം-ബിൽറ്റ് 200W വയർ, 120W വയർലെസ് ചാർജറുകളാണ് ഇവ. 200W ചാർജറിന് 8 മിനിറ്റിനുള്ളിൽ 4,000 എംഎഎച്ച് ബാറ്ററിയുള്ള ഒരു ഹാൻഡ്‌സെറ്റ് പൂർണ്ണമായും ചാർജ് ചെയ്യുവാൻ കഴിയുമെന്നും 120W വയർലെസ് ചാർജറിന് 15 മിനിറ്റിനുള്ളിൽ ഇതേ രീതിയിൽ തുടരുവാൻ കഴിയുമെന്നും ഷവോമി പറഞ്ഞു.

വായിക്കുക: വൺപ്ലസിൻറെ പുതിയ നോർഡ് സിഇ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങുക കിടിലൻ ഫീച്ചറുകളുമായി

ഷവോമി അൾട്രാ ഫാസ്റ്റ് 200 വാട്ട്, 120 വാട്ട് വയർഡ്, വയർലെസ് ചാർജറുകൾ

ഇത് വളരെ വേഗതയുള്ളതാണ് എന്ന് കാണിക്കുവാൻ 4,500 എംഎഎച്ച് ബാറ്ററിയും 65 ഡബ്ല്യു വയർഡ് ചാർജറുമുള്ള വൺപ്ലസ് 9 പ്രോ 31 മിനിറ്റിനുള്ളിൽ പൂർണ്ണമായും ചാർജ് ചെയ്യ്തു. വയർലെസ് ചാർജിംഗ് ഏകദേശം 43 മിനിറ്റ് സമയം പൂർണമായും ചാർജ് ചെയ്യുവാൻ വേണ്ടിവരും. ഈ കമ്പനി അതിൻറെ പുതിയ സാങ്കേതികവിദ്യ ഒരു വീഡിയോയിൽ കാണിച്ചിട്ടുണ്ട്. ഇത് നിങ്ങൾക്ക് ചുവടെ നൽകിയിട്ടുള്ള ട്വീറ്റിൽ നിന്നും കാണാൻ കഴിയുന്നതാണ്.

റിയൽമി എക്‌സ് 7 മാക്‌സ് 5 ജി പ്രീ-ഓർഡർ ചെയ്യുമ്പോൾ നിങ്ങൾക്ക് സൗജന്യ ബഡ്‌സ് ക്യു ലഭിക്കുംറിയൽമി എക്‌സ് 7 മാക്‌സ് 5 ജി പ്രീ-ഓർഡർ ചെയ്യുമ്പോൾ നിങ്ങൾക്ക് സൗജന്യ ബഡ്‌സ് ക്യു ലഭിക്കും

ഈ പുതിയ വയർഡ് ചാർജറിന് വെറും 3 മിനിറ്റിനുള്ളിൽ 50% ബാറ്ററി ചാർജ് ചെയ്യുവാൻ കഴിയുമെന്നും വയർലെസ് ചാർജറിന് 7 മിനിറ്റിനുള്ളിൽ ചാർജ് കഴിയുമെന്നും ഇത് കാണിക്കുന്നു. നിലവിൽ, ഇവ രണ്ടും കൺസെപ്റ്റ് സ്റ്റേജ് ചാർജറുകൾ മാത്രമായാണ് കാണിച്ചിരിക്കുന്നത്. എന്നാൽ, വിപണിയിൽ ഈ ചാർജിംഗ് ടെക്നോളജി എപ്പോൾ ലഭിക്കുമെന്ന കാര്യം കണക്കിലെടുക്കുമ്പോൾ, അവ ഉടൻ തന്നെ സ്മാർട്ഫോണുകൾക്ക് ലഭ്യമാക്കുമെന്ന് പറയുന്നുണ്ട്.

ഓട്ടോപൈലറ്റിൽ ആയിരിക്കുമ്പോൾ ടെസ്‌ല ഇൻ-കാർ ക്യാമറകൾ നിങ്ങളുടെ ഡ്രൈവിംഗ് നിരീക്ഷിക്കുംഓട്ടോപൈലറ്റിൽ ആയിരിക്കുമ്പോൾ ടെസ്‌ല ഇൻ-കാർ ക്യാമറകൾ നിങ്ങളുടെ ഡ്രൈവിംഗ് നിരീക്ഷിക്കും

ഈ വർഷം ആദ്യം, വിവോ സ്മാർട്ഫോൺ ബോക്‌സിൽ 120W ചാർജറുമായി ഐക്യുഒ സ്മാർട്ഫോൺ പുറത്തിറക്കി. ഇതിന് വെറും 15 മിനിറ്റിനുള്ളിൽ 0% മുതൽ 100% വരെ ഫോൺ ചാർജ് ചെയ്യാൻ കഴിയുന്നതാണ്. ചൈനയിൽ അവതരിപ്പിച്ച ഈ ഐക്യുഒ 7 സ്മാർട്ഫോണിന് 120W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുണ്ട്. 120W ചാർജറിന് 15 മിനിറ്റിനുള്ളിൽ ബാറ്ററി വീണ്ടും ചാർജ് ചെയ്യുവാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ വയർ‌ലെസ് ചാർ‌ജിംഗുമായി വൺ‌പ്ലസ് ഇതിനകം തന്നെ 50W ചാർ‌ജർ‌ അതിൻറെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളുമായി പൊരുത്തപ്പെടുന്നു. മാത്രമല്ല, ഓപ്പോ കഴിഞ്ഞ വർഷം വേഗത്തിൽ ചാർജ് ചെയ്യുന്നതിനുള്ള 125W ചാർ‌ജർ‌ അവതരിപ്പിച്ചു.

 90 സ്‌പോർട്‌സ് മോഡുകളുള്ള ബുഗാട്ടി സെറാമിക് എഡിഷൻ സ്മാർട്ട് വാച്ച് മോഡലുകൾ അവതരിപ്പിച്ചു 90 സ്‌പോർട്‌സ് മോഡുകളുള്ള ബുഗാട്ടി സെറാമിക് എഡിഷൻ സ്മാർട്ട് വാച്ച് മോഡലുകൾ അവതരിപ്പിച്ചു

 സ്മാർട്ട്‌ഫോണിൽ ഷവോമി നൽകുന്ന പരമാവധി ചാർജിംഗ് വേഗത

വിപണിയിൽ ലഭ്യമായിട്ടുള്ള സ്മാർട്ട്‌ഫോണിൽ ഷവോമി നൽകുന്ന പരമാവധി ചാർജിംഗ് വേഗത 67W ആണ്. എംഐ 11 അൾട്രാ, എംഐ 11 പ്രോ, മറ്റ് ചില റെഡ്മി കെ 40 സീരീസ് സ്മാർട്ട്‌ഫോണുകളിലും കമ്പനി ഈ സപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ, ഇത് ഇപ്പോൾ ചൈനയിലേക്കും ആഗോള വിപണികളിലേക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 55W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായാണ് എംഐ 11 അൾട്രാ കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ചത്. 67W ചാർജർ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ നടപടികൾ എടുക്കുമെന്നും ഇത് ഉടൻ തന്നെ ലഭ്യമാകുമെന്നും ഷവോമി പറഞ്ഞിരുന്നു.

Best Mobiles in India

English summary
Xiaomi said today that it has achieved breakthrough charging speeds for both wired and wireless charging. It claims to have 200W wired and 120W wireless chargers that are custom-built. The 200W charger can fully charge a gadget with a 4,000 mAh battery in 8 minutes.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X