വൺപ്ലസിന്റെ പുതിയ നോർഡ് സിഇ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങുക കിടിലൻ ഫീച്ചറുകളുമായി

|

വൺപ്ലസ് സമ്മർ ലോഞ്ച് ഇവന്റിനായുള്ള ഒരുക്കത്തിലാണ് കമ്പനി. ഈ ഇവന്റിൽ വച്ച് വൺപ്ലസ് നോർഡ് സിഇ 5ജി, നോർഡ് 2, വൺപ്ലസ് ടിവി യു1 എസ് സീരീസ് എന്നിവ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂൺ 10നാണ് ഈ ലോഞ്ച് ഇവന്റ് നടക്കുന്നതെന്ന് ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി കമ്പനി സ്ഥിരീകരിച്ചു. നോർഡ് സിഇ 5ജിയും മറ്റ് രണ്ട് ഉൽ‌പ്പന്നങ്ങളും ഇന്ത്യയിലും യൂറോപ്പിലും അവതരിപ്പിക്കുമെന്നും വൺപ്ലസ് സ്ഥിരീകരിച്ചു. കമ്പനി ഇവന്റ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വൺപ്ലസ് സിഇ 5ജി സ്മാർട്ടഫോണിന്റെ പ്രോസസർ, ക്യാമറ തുടങ്ങിവയുടെ വിവരങ്ങളുമായി ലീക്ക് റിപ്പോർട്ട് പുറത്ത് വന്നു.

വൺപ്ലസ് നോർഡ് സിഇ 5ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വൺപ്ലസ് നോർഡ് സിഇ 5ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

സ്‌നാപ്ഡ്രാഗൺ 750ജി പ്രോസസറായിരിക്കും വൺപ്ലസ് എസ്ഇ 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് എന്നാണ് പുതുതായി പുറത്ത് വന്ന ലീക്ക് റിപ്പോർട്ടിൽ പറയുന്നത്. ആൻഡ്രോയിഡ് സെൻട്രലാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഈ മിഡ് റേഞ്ച് ക്വാൽകോം പ്രോസസർ 8nm പ്രോസസ്സിൽ ബിൾഡ് ചെയ്യുകയും 5ജി മോഡം സംയോജിപ്പിക്കുകയും ചെയ്യുന്നു. അടുത്തിടെ പുറത്തിറങ്ങിയ ജനപ്രിയ മിഡ് ടയർ സ്മാർട്ട്‌ഫോണുകളായ ഷവോമി എംഐ 10ഐ, ഗാലക്‌സി എ52 എന്നിവയിലും ഇതേ പ്രോസസറാണ് ഉണ്ടായിരുന്നത്.

ഗൂഗിളിനൊപ്പം ചേർന്ന് 4ജി സ്മാർട്ട്ഫോൺ പുറത്തിറക്കാൻ ജിയോ, വില 4,000 രൂപയിൽ താഴെഗൂഗിളിനൊപ്പം ചേർന്ന് 4ജി സ്മാർട്ട്ഫോൺ പുറത്തിറക്കാൻ ജിയോ, വില 4,000 രൂപയിൽ താഴെ

ക്യാമറ

വൺപ്ലസ് നോർഡ് സിഇ 5ജി യുടെ ക്യാമറ സവിശേഷതകളും പുതിയ ലീക്ക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടായിരിക്കും ഈ ഡിവൈസ് വിപണിയിലെത്തുന്നത്. ഇതിൽ 64 എംപി പ്രൈമറി ക്യാമറയയും ഉണ്ടായിരിക്കും. ഇതിനൊപ്പം ഉള്ള മറ്റ് രണ്ട് പ്രോസസറുകളുടെയും വിവരങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. വൺപ്ലസ് തങ്ങളുടെ ഡിവൈസുകളുടെ ക്യാമറ സെറ്റപ്പിന് പ്രാധാന്യം കൊടുക്കാറുണ്ട് എന്നതിനാൽ രണ്ട് മികച്ച സെൻസറുകളും നിരവധി ഫീച്ചറുകളുള്ള ക്യാമറ ആപ്പും ഉണ്ടായിരിക്കും.

ഡിസ്പ്ലേ

ക്യാമറയ്ക്കും പ്രോസസറിനും പുറമേ വൺപ്ലസ് നോർഡ് സിഇ 5ജിയുടെ ഡിസ്പ്ലേയെ കുറിച്ചുള്ള സൂചനകളും ലീക്ക് റിപ്പോർട്ടിൽ ഉണ്ട്. ആദ്യ തലമുറ മോഡലായ അമോലെഡ് പാനലിലേക്ക് തിരികെ പോകാൻ മാറാൻ കമ്പനി ആഗ്രഹിക്കുന്നുവെന്നും ഈ പാനലിന് 6.43 ഇഞ്ച് വലിപ്പം ഉണ്ടായിരിക്കും എന്നുമാണ് റിപ്പോർട്ടുകൾ. 90Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലെയാണ് ഇത്. ഈ ഡിസ്പ്ലെയ്ക്ക് എഫ്എച്ച്ഡി+ റെസല്യൂഷനും ഉണ്ടായിരിക്കും. മറ്റ് ഹാർഡ്വെയർ ഫീച്ചറുകളൊന്നും ഇതുവരെ വ്യക്തമായിട്ടില്ല.

6000 എംഎഎച്ച് ബാറ്ററിയുമായി റിയൽമി സി25എസ് ഇന്ത്യയിലെത്തുന്നു6000 എംഎഎച്ച് ബാറ്ററിയുമായി റിയൽമി സി25എസ് ഇന്ത്യയിലെത്തുന്നു

ഫാസ്റ്റ് ചാർജിങ്

ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന ബാറ്ററിയും ഉയർന്ന ശേഷിയുള്ള റാമും സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ടായിരിക്കും എന്ന് പ്രതീക്ഷിക്കാം. ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്‌സിജൻ ഒഎസിൽ ഈ ഡിവൈസ് പ്രവർത്തിക്കും. വൺപ്ലസ് നോർഡ് സിഇ 5ജിയുടെ വിലയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അടുത്തിടെ പുറത്ത് വന്നിരുന്നു. ഈ റിപ്പോർട്ട് അനുസരിച്ച് ഈ ഡിവൈസ് 20,000 രൂപയോട് അടുത്ത വിലയിൽ ആയിരിക്കും പുറത്തിറങ്ങുക. ഇത് ശരിയാണെങ്കിൽ കമ്പനിയുടെ ഏറ്റവും വിലകുറഞ്ഞ 5ജി സ്മാർട്ട്‌ഫോണായി നോർഡ് സിഇ 5ജി മാറും.

5ജി

മറ്റ് കമ്പനികളുടെ വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും കുറഞ്ഞ വില കുറഞ്ഞ ഡിവൈസ് ആയിരിക്കും വൺപ്ലസ് നോർഡ് സിഇ ജി എന്ന് പറയാൻഅ സാധിക്കില്ല. വില കുറഞ്ഞ 5ജി ഫോണുകൾ എന്ന ആശയത്തിലേക്ക് കൂടുതൽ ബ്രാന്റുകൾ കടന്നുവരുന്ന കാലമാണ് ഇത്. വൺപ്ലസിന്റെ ഈ ഡിവൈസ് ബ്രാന്റിനെ സംബന്ധിച്ച് പുതിയ ചുവടുവെപ്പാകുന്നതും അതുകൊണ്ട് തന്നെയാണ്.

ഗൂഗിളിനൊപ്പം ചേർന്ന് 4ജി സ്മാർട്ട്ഫോൺ പുറത്തിറക്കാൻ ജിയോ, വില 4,000 രൂപയിൽ താഴെഗൂഗിളിനൊപ്പം ചേർന്ന് 4ജി സ്മാർട്ട്ഫോൺ പുറത്തിറക്കാൻ ജിയോ, വില 4,000 രൂപയിൽ താഴെ

Best Mobiles in India

English summary
OnePlus is gearing up for the OnePlus Summer Launch event. The OnePlus Nord CE 5G smartphone will be launched at this event. This device will be powered by Snapdragon 750G SOC.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X