സ്മാർട്ട് ബാൻഡ് വിപണി പിടിക്കാൻ ഷവോമി എംഐ ബാൻഡ് 7; സവിശേഷതകളും വിലയും

|

കഴിഞ്ഞ ദിവസം ചൈനയിൽ നടന്ന ഷവോമിയുടെ ലോഞ്ച് ഇവന്റിൽ വച്ച് പുതിയ തലമുറ എംഐ സ്മാർട്ട് ബാൻഡ് പുറത്തിറക്കി. റെഡ്മി നോട്ട് 10ടി പ്രോ സീരീസിനൊപ്പമാണ് ഈ ബാൻഡും അവതരിപ്പിച്ചത്. കമ്പനിയുടെ പുതിയ ഫിറ്റ്‌നസ് ബാൻഡ് അതിന്റെ മുൻഗാമിക്ക് സമാനമായ ഡിസൈനുമായിട്ടാണ് വരുന്നത്. പക്ഷേ ശ്രദ്ധേയമായ നിരവധി മാറ്റങ്ങൾ ഈ ബാൻഡിൽ ഷവോമി നൽകിയിട്ടുണ്ട്. 192 x 490 പിക്സൽ റെസല്യൂഷനോടുകൂടിയ 1.62 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 120 സ്പോർട്സ് മോഡുകൾ, 15 മണിക്കൂർ ഉപയോഗിക്കാവുന്ന 180 എംഎഎച്ച് ബാറ്ററി എന്നിവയോടെയാണ് ഷവോമി എംഐ ബാൻഡ് 7 വരുന്നത്.

 

ഫിറ്റ്‌നസ് ട്രാക്കറുകൾ

ഫിറ്റ്‌നസ് ട്രാക്കറുകളുടെ കാര്യത്തിൽ എംഐ ബാൻഡ് മാറ്റി നിർത്താനാകാത്ത ഉത്പന്നമാണ്. എംഐ ബാൻഡ് 7ന് സമാനമായ സവിശേഷതകളുമായി വരുന്ന വിലകുറഞ്ഞ നിരവധി സ്മാർട്ട് വാച്ചുകളും ഫിറ്റ്നസ് ബാൻഡുകളും വിപണിയിൽ ഉണ്ടായിരിക്കും എങ്കിലും അവയൊന്നും ഷവോമിയുടെ ഫിറ്റ്നസ് ട്രാക്കറിന്റെ വിശ്വാസ്യത നൽകുന്നില്ല. എംഐ ബാൻഡ് അതിന്റെ ഡാറ്റ കൃത്യതകൊണ്ട് മാത്രമല്ല ജനപ്രിതി നേടുന്നത്. ഒതുക്കമുള്ളതും മെലിഞ്ഞതുമായ ഡിസൈനും ഈ ബാൻഡിന്റെ സവിശേഷതയാണ്.

പുതിയ റെഡ്മി നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+ എന്നിവയുടെ സവിശേഷതകൾ അറിയാംപുതിയ റെഡ്മി നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+ എന്നിവയുടെ സവിശേഷതകൾ അറിയാം

ഷവോമി എംഐ ബാൻഡ് 7: സവിശേഷതകൾ

ഷവോമി എംഐ ബാൻഡ് 7: സവിശേഷതകൾ

ഷവോമി എംഐ ബാൻഡ് 7 192 x 490 പിക്സൽ റെസല്യൂഷനോട് കൂടിയ 1.62 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുമായിട്ടാണ് വരുന്നത്. ഈ ഫിറ്റ്നസ് ബാൻഡിലെ ഡിസ്പ്ലെയ്ക്ക് 326 പിപിഐ പിക്സൽ ഡെൻസിറ്റിയും 500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുണ്ട്. ഡിസ്‌പ്ലേയ്ക്ക് ഓൾവേയ്സ് ഓൺ ഫീച്ചറും ഉണ്ട്. ഷവോമി എംഐ ബാൻഡ് 7 ബാൻഡിൽ Xiao AI അസിസ്റ്റന്റ് നൽകിയിട്ടുണ്ട്. 120 സ്‌പോർട്‌സ് മോഡുകളാണ് ഈ ബാൻഡിൽ ഉള്ളത്. അതിൽ നാല് പ്രൊഫഷണൽ മോഡുകളും ഉൾപ്പെടുന്നു.

ബാറ്ററി
 

ദിവസം മുഴുവൻ ബ്ലഡ് ഓക്‌സിജൻ നിരീക്ഷിക്കാനുള്ള എസ്പിഒ2 മോണിറ്റർ, ഹൃദയമിടിപ്പ് ട്രാക്കർ, ആർഇഎം ഉള്ള സ്ലീപ്പ് ട്രാക്കർ, സ്‌ട്രെസ് മോണിറ്ററിങ്, ഫീമെൻ ഹെൽത്ത് ട്രാക്കിങ്, പിഎഐ എന്നിങ്ങനെയുള്ള സവിശേഷതകളും ഷവോമി എംഐ ബാൻഡ് 7ൽ കമ്പനി നൽകിയിട്ടുണ്ട്. അത് കൂടാതെ നിരവധി ഹെൽത്ത് ഫീച്ചറുകളും ഷവോമി എംഐ ബാൻഡ് 7ൽ നൽകിയിട്ടുണ്ട്. ഈ സ്മാർട്ട് ബാൻഡ് വലിയ 180mAh ബാറ്ററി പായ്ക്ക് ചെയ്യുന്നു. ഒറ്റ ചാർജിൽ 15 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകാൻ കഴിയുന്ന ബാറ്ററിയാണ് ഇത്.

2022ൽ ലോകത്തേറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകൾ2022ൽ ലോകത്തേറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകൾ

ഷവോമി എംഐ ബാൻഡ് 7: വിലയും ലഭ്യതയും

ഷവോമി എംഐ ബാൻഡ് 7: വിലയും ലഭ്യതയും

ഷവോമി എംഐ ബാൻഡ് 7 ചൈനയിൽ രണ്ട് വേരിയന്റുകളിലാണ് അവതരിപ്പിച്ചത്. എൻഎഫ്സി വേരിയന്റും നോൺ എൻഎഫ്സി വേരിയന്റുമാണ് ഇവ, എൻഎഫ്സി വേരിയന്റിന് 299 യുവാൻ ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 3500 രൂപയോളം വരും. അതേസമയം നോൺ എൻഎഫ്സി വേരിയന്റിന് 50 യുവാൻ കുറവാണ്. 249 യുവാൻ ആണ് ഇതിന്റെ വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 2900 രൂപയോളം വരും. സ്മാർട്ട് ബാൻഡ് ചൈനയിൽ പ്രീ-ഓർഡറിന് ലഭ്യമായിട്ടുണ്ട്.

ഷവോമി

ചൈനയിൽ ഷവോമി എംഐ ബാൻഡ് 7ന്റെ ആദ്യ വിൽപ്പന നടക്കുന്നത് മെയ് 31 മുതലാണ്. ഈ ബാൻഡിന്റെ ഇന്ത്യയിലെ ലോഞ്ച് തിയ്യതി ഷവോമി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഷവോമി തങ്ങളുടെ എല്ലാ എംഐ ബാൻഡുകളും ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട് എന്നതിനാൽ ഷവോമി എംഐ ബാൻഡ് 7 ഇന്ത്യയിൽ എത്തുമെന്ന് ഉറപ്പാണ്. ഇതുവരെ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ള ഷവോമി സ്മാർട്ട് ബാൻഡുകളെല്ലാം വിപണിയിൽ വലിയ വിജയം നേടിയിട്ടുണ്ട്. അതുകൊണ്ട് വൈകാതെ ഷവോമി എംഐ ബാൻഡ് 7 ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.

പുതിയ സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്പ്സെറ്റുമായി വരുന്ന സ്മാർട്ട്ഫോണുകൾപുതിയ സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്പ്സെറ്റുമായി വരുന്ന സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
The new generation Mi smart band was unveiled at Xiaomi's launch event in China yesterday. Take a look at the features of the Xiaomi Mi Band 7.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X