Home
Gadgets

5 ജിയും രണ്ട് ക്യാമറകളുമായി ഷവോമിയുടെ സ്മാർട്ട് വാച്ച് പുറത്തിറങ്ങി

5 ജി സപ്പോർട്ട് ചെയ്യുന്ന ഷവോമിയുടെ സ്മാർട്ട് വാച്ചായ എംഐ ബണ്ണി വാച്ച് 4 പുറത്തിറക്കി. കുട്ടികൾക്കുള്ള സ്മാർട്ട് വാച്ചാണ് ഇത്. രണ്ട് ക്യാമറകളാണ് ഈ സ്മാർട്ട് വാച്ചിൽ കമ്പനി നൽകിയിരിക്കുന്നത്. രണ്ടും 5 മെഗാപിക്സൽ എച്ച്ഡി സെൻസറുകളാണ്. വാച്ചിന്റെ മുൻഭാഗത്ത് ഒരു ക്യാമറയും ഒരു വശത്തായി മറ്റൊരു ക്യാമറയും നൽകിയിരിക്കുന്നു. കുട്ടികളുടെ മുഖം കാണുന്നതിന് മുൻ ക്യാമറ ഉപയോഗിക്കാമെന്നും രണ്ടാമത്തേത് ചുറ്റുപാടുകൾ കാണാൻ സഹായിക്കുമെന്നും കമ്പനി പറയുന്നു.

ഷവോമി

ഷവോമി എംഐ ബണ്ണി വാച്ച് 4 ന്റെ വില 899 ചൈനീസ് യുവാനാണ്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 9,630 രൂപയാണ്. 1.78 ഇഞ്ച് അമോലെഡ് എച്ച്ഡി ഡിസ്‌പ്ലേയുമായിട്ടാണ് കുട്ടികൾക്കുള്ള പുതിയ സ്മാർട്ട് വാച്ച് പുറത്ത് വന്നിരിക്കുന്നത്. ഒരു എഐ ഇംഗ്ലീഷ് ഇന്ററാക്ടീവ് ടീച്ചിങ് ഫീച്ചറുായിട്ടാണ് സ്മാർട്ട് വാച്ച് വരുന്നത്. ഇതിൽ ലേർണിങ്, ടെസ്റ്റിങ്, പ്രോബ്ലം സെറ്റ്, റീവ്യൂ ബുക്ക്സ് എന്നീ നാല് നാല് മൊഡ്യൂളുകളും നൽകിയിട്ടുണ്ട്.

എംഐ ബണ്ണി വാച്ച് 4

ഷവോമി എംഐ ബണ്ണി വാച്ച് 4ൽ 920 എംഎഎച്ച് ബാറ്ററിയാണ് കമ്പനി നൽകിയിട്ടുള്ളത്. ഇത് ഉപയോക്താക്കൾക്ക് 8 ദിവസത്തെ ബാറ്ററി ലൈഫ് നൽകുമെന്ന് ഷവോമി അവകാശപ്പെടുന്നു. മികച്ച ബാറ്ററി ബാക്ക് അപ്പ് തന്നെയാണ് ഇത്. ചൈനയിലെ മൂന്ന് പ്രമുഖ ഓപ്പറേറ്റർമാരുടെ 5 ജി, 14-ബാൻഡ് 4 ജി ഫുൾ നെറ്റ്‌വർക്കുകൾക്ക് സപ്പോർട്ട് ഈ വാച്ചിന് ലഭിക്കും.

സവിശേഷത

എംഐ ബണ്ണി വാച്ച് 4 ഉപയോഗിച്ച് കോളുകൾ വിളിക്കാമെന്ന് ഷവോമി അവകാശപ്പെടുന്നു, കൂടാതെ ലോകമെമ്പാടുമുള്ള 200 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ജിപിഎസ് സേവനങ്ങളെ സ്മാർട്ട് വാച്ച് പിന്തുണയ്ക്കുന്നു. ഇതിന്റെ മറ്റൊരു സവിശേഷത VoLTE HD കോളുകൾക്ക് സപ്പോർട്ട് ഉണ്ട് എന്നതാണ്.

സേഫ് പൊസിഷനിംഗ്

ഷവോമി എംഐ ബണ്ണി വാച്ച് 4 ന്റെ മറ്റൊരു സവിശേഷത 8 ഫോൾഡ് സേഫ് പൊസിഷനിംഗ് സവിശേഷതയാണ്. 4000ലധികം വലിയ ഷോപ്പിംഗ് മാളുകൾ, അതിവേഗ റെയിൽ സ്റ്റേഷനുകൾ, ചൈനയിലെ വിമാനത്താവളങ്ങൾ എന്നിവയുടെ ഇൻഡോർ പൊസിഷനിംഗും ഈ സ്മാർട്ട്ഫോണിൽ സപ്പോർട്ട് ചെയ്യുന്നു. കൂടുതൽ കൃത്യതയ്ക്കായി സ്മോൾ സെർച്ച് AI ഇന്റലിജന്റ് പൊസിഷനിംഗ് അൽഗോരിതം ഈ ഡിവൈസ് പ്രയോജനപ്പെടുത്തുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നു.

റെഡ്മി

റെഡ്മി ഇന്ന് അതിന്റെ ആദ്യത്തെ ഫിറ്റ്നസ് ബാൻഡ് ചൈനയിൽ ലോഞ്ച് ചെയ്തു. റെഡ്മി ബാൻഡ് എന്ന പേരിൽ അറിയപ്പെടുന്ന ഈ ബാൻഡ് കളർ അമോലെഡ് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും അടിസ്ഥാന ഫിറ്റ്‌നെസ് ട്രാക്കിംഗ് സവിശേഷതകളും വാട്ടർ റെസിസ്റ്റന്റ് റേറ്റിംഗുമായാണ് വരുന്നത്. ഷവോമി എംഐ ബാൻഡ് 4 ന് സമാനമായ മ്യൂസിക് വോളിയം നിയന്ത്രണവും ഈ ബാൻഡിൽ ഉണ്ട്.

Best Mobiles in India

English summary
Xiaomi has launched a new Mi Bunny Watch 4 device, which comes with 5G support. This is a smartwatch for children, which features two cameras and both are 5-megapixel HD sensors.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X