കിടിലൻ ഫീച്ചറുകളുമായി ഷവോമിയുടെ എംഐ സ്മാർട്ട് ബാൻഡ് 6 വരുന്നു

|

ഷവോമി എംഐ സ്മാർട്ട് ബാൻഡ് 5 കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ലോഞ്ച് ചെയ്തത്. വിപണിയിൽ വിജയം നേടിയ ഈ വെയറബിളിന്റെ പുതിയ തലമുറ ഡിവൈസ് വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ കമ്പനി. ലോഞ്ചിന് മുന്നോടിയായി എംഐ സ്മാർട്ട് ബാൻഡ് 6 ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) വെബ്സൈറ്റിൽ കണ്ടെത്തിയിട്ടുണ്ട്. എക്സ്എംഎസ്എച്ച് 15 എച്ച്എം എന്ന മോഡൽ നമ്പരിലാണ് ഈ ഡിവൈസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ഡിവൈസ് ഇന്തോനേഷ്യൻ ടെലികോം സർട്ടിഫിക്കേഷനും ക്ലിയർ ചെയ്തിരുന്നു.

വിപണി

ഇന്ത്യയുൾപ്പെടെയുള്ള വിപണികളിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ഷവോമി സാധാരണയായി തങ്ങളുടെ ഡിവൈസുകൾ ചൈനീസ് വിപണിയിൽ അവതരിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ എംഐ സ്മാർട്ട് ബാൻഡ് 6 ആഗോള വിപണിയിൽ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് മാർച്ചിലോ ഏപ്രിലിലോ ആയി ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്തേക്കും. ലോകത്താകമാനം ആളുകൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് പോലെ തന്നെ സ്മാർട്ട് ബാൻഡുകളും ഉപയോഗിച്ച് തുടങ്ങുന്ന കൊറോണ കാലത്ത് പുതിയ ഡിവൈസിന്റെ ഫീച്ചറുകളെ കുറിച്ച് ധാരാളം പ്രതീക്ഷകളുണ്ട്.

കൂടുതൽ വായിക്കുക: മൊബൈലിൽ നെറ്റ്ഫ്ലിക്സ് വീഡിയോ ഡൌൺലോഡ് ചെയ്യുന്നതെങ്ങനെകൂടുതൽ വായിക്കുക: മൊബൈലിൽ നെറ്റ്ഫ്ലിക്സ് വീഡിയോ ഡൌൺലോഡ് ചെയ്യുന്നതെങ്ങനെ

എംഐ സ്മാർട്ട് ബാൻഡ് 6

എംഐ സ്മാർട്ട് ബാൻഡ് 6

ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ എന്ന പോലെ വെയറബിൾ വിപണിയിലും കരുത്തരാണ് ഷവോമി. കഴിഞ്ഞ 18 മാസമായി റിയൽ‌മിയിൽ നിന്ന് കടുത്ത മത്സരമാണ് വെയറബിൾ വിഭാഗത്തിൽ ഷവോമി നേരിടുന്നത്. അടുത്തിടെ വൺപ്ലസും തങ്ങളുടെ ആദ്യത്തെ ഫിറ്റ്നസ് ബാൻഡ് പുറത്തിറക്കിയിരുന്നു. ഈ കമ്പനികൾ സ്മാർട്ട്ബാൻഡ് വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എംഐ സ്മാർട്ട് ബാൻഡ് 6 പുറത്തിറങ്ങാൻ പോകുന്നത്. അതുകൊണ്ട് മികച്ച സവിശേഷതകൾ തന്നെ ഈ ഡിവൈസ് പ്രതീക്ഷിക്കാം.

ഷവോമി

എംഐ സ്മാർട്ട് ബാൻഡ് 6നെ കുറിച്ച് ഷവോമി ഇതുവരെയായി ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ലെങ്കിലും ലോഞ്ച് അടുത്ത രണ്ട് മാസത്തിനുള്ളിൽ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണയായി ഒരു ഡിവൈസ് ബിഐഎസ് സർട്ടിഫിക്കേഷൻ ക്ലിയർ ചെയ്താൽ അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഈ ഡിവൈസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാറുണ്ട്. എംഐ ബാൻഡ് 6ന്റെ ബിഐഎസ് സർട്ടിഫിക്കേഷൻ ആദ്യമായി കണ്ടെത്തിയത് ടിപ്സ്റ്റർ മുകുൾ ശർമ്മയാണ്.

കൂടുതൽ വായിക്കുക: വൺപ്ലസ് 9 പ്രോ, വൺപ്ലസ് 9 ലൈറ്റ് എന്നിവ പുറത്തിറങ്ങുന്നത് കിടിലൻ ഫീച്ചറുകളുമായികൂടുതൽ വായിക്കുക: വൺപ്ലസ് 9 പ്രോ, വൺപ്ലസ് 9 ലൈറ്റ് എന്നിവ പുറത്തിറങ്ങുന്നത് കിടിലൻ ഫീച്ചറുകളുമായി

സവിശേഷതകൾ

എംഐ സ്മാർട്ട് ബാൻഡ് 6 Sp02 മോണിറ്ററിംഗും ബിൽറ്റ്-ഇൻ ജിപിഎസ് സപ്പോർട്ടുമായിട്ടായിരിക്കും പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ. ഷവോമിയുടെ ഈ പുതിയ ഫിറ്റ്നസ് ട്രാക്കറിൽ അതിന്റെ മുൻഗാമിയായ സ്മാർട്ട് ബാൻഡ് 5നെക്കാൾ വലിയ ഡിസ്പ്ലേ ഉണ്ടായിരിക്കും. എംഐ സ്മാർട്ട് ബാൻഡ് 5ൽ 1.1 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ എംഐ സ്മാർട്ട് ബാൻഡ് 6ൽ 1.2 അല്ലെങ്കിൽ 1.3 ഇഞ്ച് സ്‌ക്രീനായിരിക്കും ഉണ്ടായിരിക്കുക. 30 ആക്റ്റിവിറ്റി മോഡുകളും ഷവോമി ഈ സ്മാർട്ട് ബാൻഡിൽ നൽകും.

വിപണി

എംഐ സ്മാർട്ട് ബാൻഡ് 6 ഈ വർഷം നേരത്തെ തന്നെ ലോഞ്ച് ചെയ്യാൻ ഷവോമിയെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം വിപണിയിലെ മത്സരം തന്നെ ആയിരിക്കും. 2,499 രൂപയിൽ ലഭിക്കുന്ന വൺപ്ലസ് ബാൻഡ് എംഐ സ്മാർട്ട് ബാൻഡ് 5ന് മികച്ച എതിരാളിയാണ്. റിയൽ‌മി ബാൻഡ്, റിയൽ‌മി വാച്ച്, റിയൽ‌മി വാച്ച് എസ് എന്നിവ പോലുള്ളവയും ഷവോമിക്ക് വെല്ലുവിളി ഉയർത്തുന്ന ഡിവൈസുകളാണ്. ഇതുവരെ എംഐ സ്മാർട്ട് ബാൻഡ് 6നെ കുറിച്ചുള്ള വിവരങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

കൂടുതൽ വായിക്കുക: ക്വാഡ് ക്യാമറ സെറ്റപ്പുമായി സാംസങ് ഗാലക്‌സി എ32 4ജി വൈകാതെ വിപണിയിലെത്തുംകൂടുതൽ വായിക്കുക: ക്വാഡ് ക്യാമറ സെറ്റപ്പുമായി സാംസങ് ഗാലക്‌സി എ32 4ജി വൈകാതെ വിപണിയിലെത്തും

Best Mobiles in India

English summary
Xiaomi Mi Smart Band 6 will be launched in India soon. This device has cleared BIS certification.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X