ഷവോമി എംഐ സ്പോർട്സ് ബ്ലൂടൂത്ത് ഇയർഫോണുകൾക്ക് വൻ വിലക്കുറവ്

|

ഷവോമിയുടെ പുതിയ ഇയർഫോണുകൾ ഫെബ്രുവരി 25ന് ഇന്ത്യയിൽ അവതരിപ്പിക്കും. പുതിയ ഇയർഫോണുകൾ പുറത്തിറക്കുന്നതിന് മുന്നോടിയായി കമ്പനി പഴയ എംഐ സ്‌പോർട്‌സ് ബ്ലൂടൂത്ത് ഇയർഫോൺ ബേസിക്കിന്റെ വില വെട്ടികുറച്ചു. 1,499 രൂപ വിലയിലാണ് എംഐ സ്‌പോർട്‌സ് ബ്ലൂടൂത്ത് ഇയർഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.

നെക്ക്ബാൻഡ്

ഇപ്പോൾ ഈ നെക്ക്ബാൻഡ് ഇയർഫോണുകൾ 1,299 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ, എംഐയുടെ ഓൺലൈൻ സ്റ്റോർ എന്നിവ വഴി സ്‌പോർട്‌സ് ബ്ലൂടൂത്ത് ഇയർഫോൺ വിലക്കുറവിൽ ലഭ്യമാണ്. ഇന്ത്യൻ വിപണിയിൽ ഏറെ ഉപയോക്താക്കളുള്ള ബ്ലൂടൂത്ത് ഇയർഫോൺ മോഡലുകളിൽ ഒന്നാണ് എംഐ സ്‌പോർട്‌സ് ബ്ലൂടൂത്ത് ഇയർഫോൺ.

എംഐ സ്പോർട്സ് ബ്ലൂടൂത്ത് ഇയർഫോൺസ് ബേസിക്ക്: സവിശേഷതകൾhttps://malayalam.gizbot.com/news/oppo-find-x2-oppo-smartwatch-expected-launch-on-march-6-016398.html?utm_source=/news/oppo-find-x2-oppo-smartwatch-expected-launch-on-march-6-016398.html&utm_medium=search_page&utm_campaign=elastic_search

എംഐ സ്പോർട്സ് ബ്ലൂടൂത്ത് ഇയർഫോൺസ് ബേസിക്ക്: സവിശേഷതകൾhttps://malayalam.gizbot.com/news/oppo-find-x2-oppo-smartwatch-expected-launch-on-march-6-016398.html?utm_source=/news/oppo-find-x2-oppo-smartwatch-expected-launch-on-march-6-016398.html&utm_medium=search_page&utm_campaign=elastic_search

ഷവോമി എംഐ സ്‌പോർട്‌സ് ബ്ലൂടൂത്ത് ഇയർഫോൺ ബേസിക്സിന്റെ സവിശേഷതകളിൽ ഐപിഎക്സ് 4 സ്വെറ്റ് റസിസ്റ്റന്റ് റേറ്റിംഗാണ് ഏറ്റവും പ്രധാനപ്പെട്ടത്. വിയർപ്പ് കാരണം ഇയർഫോണുകൾ കേടാവുന്ന സംഭവങ്ങൾ കൂടിവരുന്ന അവസരത്തിൽ ഈ സവിശേഷതയ്ക്ക് പ്രാധാന്യം വർദ്ധിക്കുന്നു. ഇതിനൊപ്പം സ്പ്ലാഷ് പ്രൂഫ് കൂടിയാണ് ഇത്.

കൂടുതൽ വായിക്കുക: ഓപ്പോ ഫൈൻഡ് X2, ഓപ്പോ സ്മാർട്ട് വാച്ച് എന്നിവ മാർച്ച് 6ന് പുറത്തിറങ്ങുംകൂടുതൽ വായിക്കുക: ഓപ്പോ ഫൈൻഡ് X2, ഓപ്പോ സ്മാർട്ട് വാച്ച് എന്നിവ മാർച്ച് 6ന് പുറത്തിറങ്ങും

ഡൈനാമിക് ബാസ്
 

ഡൈനാമിക് ബാസ്, സെക്യുർ ഫിറ്റ് ബഡ്സ്, ബ്ലൂടൂത്ത് 4.1, ഒറ്റ ചാർജിൽ 9 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ് എന്നിവ ഈ ഇയർഫോണിന്റെ മറ്റ് സവിശേഷതകളാണ്. 58 ഡിഗ്രി മൈക്രോ ടിൽറ്റഡ് സ്പോർട്സ് ഡിസൈനാണ് ഇയർഫോണിൽ നൽകിയിരിക്കുന്നത്. സെറ്റ് ചെയ്യാവുന്ന ഇയർ ഹുക്കും ഇതിൽ നൽകിയിരിക്കുന്നു. ഈ നെക്ക്ബാൻഡ് ഇയർഫോണിന്റെ ഭാരം 13.6 ഗ്രാം ആണ്. ദീർഘകാല ഉപയോഗത്തിനായി നിർമ്മിച്ച ഭാരം കുറഞ്ഞ രൂപകൽപ്പനയാണ് ഇയർഫോണിനുള്ളതെന്ന് എംഐ അവകാശപ്പെടുന്നു.

വെള്ള, കറുപ്പ്

വെള്ള, കറുപ്പ് നിറങ്ങളിൽ എംഐ സ്‌പോർട്‌സ് ബ്ലൂടൂത്ത് ഇയർഫോൺ ലഭ്യമാണ്. രണ്ട് ഇയർബഡുകളും ഒരു വയറിലൂടെ ഘടിപ്പിച്ചിരിക്കുന്നു. ഇതിൽ വോളിയം റോക്കർ മൊഡ്യൂളും നൽകിയിട്ടുണ്ട്. സിവിസി ഡിജിറ്റൽ നോയിസ് ക്യാൻസലേഷൻ, ഫോണിലേക്ക് ഓട്ടോമാറ്റിക്കായി വീണ്ടും കണക്റ്റ് ചെയ്യാനുള്ള സംവിധാനം, 10 മീറ്റർ വരെ ബ്ലൂടൂത്ത് പരിധി, ലോ റേഡിയേഷൻ കോളുകൾ, കുറഞ്ഞ പവർ ഉപഭോഗം, സ്മാർട്ട് 2-ഇൻ -1 കണക്ഷൻ എന്നിവയാണ് ഹെഡ്‌ഫോണിന്റെ മറ്റ് സവിശേഷതകൾ.

സിലിക്കൺ ഇയർബഡുകൾ

അഞ്ച് ജോഡി സിലിക്കൺ ഇയർബഡുകളുടെ ഒരു നിരയും ഇയർഫോണിനൊപ്പം ലഭിക്കും. ഇത് ഉപയോക്താക്കളുടെ ചെവിയുടെ വലുപ്പത്തിന്റെ തിരഞ്ഞെടുക്കാനും സൌകര്യപ്രദമായി ഉപയോഗിക്കാനും സഹായിക്കുന്നു. 120 എംഎഎച്ച് ലിഥിയം അയൺ പോളിമർ ബാറ്ററിയാണ് ഇതിലുള്ളത്. ഈ ബാറ്ററി 260 മണിക്കൂർ സ്റ്റാൻഡ്‌ബൈ സമയം നൽകുന്നു.

കൂടുതൽ വായിക്കുക: ഗെയിമിങ് കൺസോളുകൾ, ഗ്രാഫിക്ക് കാർഡ് എന്നിവയ്ക്ക് വൻ വിലക്കിഴിവുമായി ആമസോൺ ഗ്രാന്റ് ഗെയിമിങ് ഡേയ്സ്കൂടുതൽ വായിക്കുക: ഗെയിമിങ് കൺസോളുകൾ, ഗ്രാഫിക്ക് കാർഡ് എന്നിവയ്ക്ക് വൻ വിലക്കിഴിവുമായി ആമസോൺ ഗ്രാന്റ് ഗെയിമിങ് ഡേയ്സ്

എംഐ സ്‌പോർട്‌സ് ബ്ലൂടൂത്ത്

എംഐ സ്‌പോർട്‌സ് ബ്ലൂടൂത്ത് ഇയർഫോൺ 2 മണിക്കൂർ സമയത്തിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയുമെന്ന് ഷവോമിയുടെ അവകാശപ്പെടുന്നു. എംഐ സ്‌പോർട്‌സ് ബ്ലൂടൂത്ത് ഇയർഫോൺ ബേസിക്ക് സപ്പോർട്ട് നൽകുന്ന ബ്ലൂടൂത്ത് പ്രോട്ടോക്കോളുകളിൽ എച്ച്എഫ്‌പി, എ 2 ഡിപി, എച്ച്എസ്പി, എവിആർസിപി എന്നിവ ഉൾപ്പെടുന്നു.

Best Mobiles in India

English summary
Xiaomi will launch new earphones in India on February 25. Ahead of the launch, the company has slashed the price of its old Mi Sports Bluetooth Earphones Basic. The latter was launched in India with a price label of Rs 1,499, and now, the neckband earphones have received a decent price cut. The Mi Sports Bluetooth Earphones Basic can now be purchased for Rs 1,299 via Amazon.in and Mi.com.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X