സ്മാർട്ട്‌ഫോണിൽ കിടിലൻ ഫോട്ടോകൾ എടുക്കാനായി ചെയ്യേണ്ട 10 കാര്യങ്ങൾ

|

ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള ആളുകളാണ് നമ്മളെല്ലാം. പുതിയൊരു സ്മാർട്ട്ഫോൺ വാങ്ങാൻ പോകുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന കാര്യം ഡിവൈസിലെ ക്യാമറ സെറ്റപ്പായിരിക്കും. ഏത് തരം ഫോട്ടോഗ്രാഫിക്കും ഉതകുന്ന രീതിയിൽ ഉപയോഗിക്കാവുന്ന നാല് ക്യാമറകൾ വരെയുള്ള സ്മാർട്ട്ഫോണുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. മികച്ച ഫോട്ടോകൾ എടുക്കാൻ മികച്ച ക്യാമറ മാത്രമല്ല വേണ്ടത്. പല ഘടകങ്ങളും ശ്രദ്ധിച്ചാൽ മാത്രമേ മികച്ചൊരു ഫോട്ടോ എടുക്കാൻ സാധിക്കുകയുള്ളു.

ഫോട്ടോ

സ്മാർട്ട്ഫോണിൽ എത്ര മികച്ച ക്യാമറ ഉണ്ടെങ്കിലും എടുക്കുന്ന ഫോട്ടോ ഭംഗിയില്ലാത്തതാവാം. ഇതിന് കാരണം ഫോട്ടോ എടുക്കുന്ന ആളുടെ ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട അറിവില്ലായ്മയാണ്. ഏതൊരാൾക്കും തങ്ങൾ എടുക്കുന്ന ഫോട്ടോകൾ മികച്ചതാക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇതിൽ പ്രധാനപ്പെട്ട പത്ത് ടിപ്പ്സാണ് നമ്മളിന്ന് ചർച്ച ചെയ്യുന്നത്.

കൂടുതൽ വായിക്കുക: ഏത് പ്രായത്തിലും സ്മാർട്ട്ഫോൺ എളുപ്പം ഉപയോഗിക്കാം, ചെയ്യേണ്ടത് ഈ കാര്യങ്ങൾകൂടുതൽ വായിക്കുക: ഏത് പ്രായത്തിലും സ്മാർട്ട്ഫോൺ എളുപ്പം ഉപയോഗിക്കാം, ചെയ്യേണ്ടത് ഈ കാര്യങ്ങൾ

1. ലൈറ്റാണ് പ്രധാനം

1. ലൈറ്റാണ് പ്രധാനം

ഫോട്ടോഗ്രാഫിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം പ്രകാശമാണ്. നിങ്ങളൊരു ഫോട്ടോ എടുക്കുമ്പോൾ ലൈറ്റ് എവിടെ നിന്നാണ് വരുന്നത്. അത് സീനിൽ ഉണ്ടാക്കുന്ന മാറ്റം എന്താണ് തുടങ്ങിയ കാര്യങ്ങളെല്ലാം ഏറെ പ്രധാനപ്പെട്ടതാണ്. വെളിച്ചം എവിടെ നിന്ന് വരുന്നു. അത് ഓബ്ജക്ടിൽ എങ്ങനെ പതിക്കുന്നു. ഏത് വശത്താണ് ലൈറ്റ് പതിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ ഫോട്ടോയുടെ മികച്ചതാവും.

2. റൂൾ ഓഫ് തേർഡ്
 

2. റൂൾ ഓഫ് തേർഡ്

റൂൾ ഓഫ് തേർഡ് ഫോട്ടോഗ്രാഫിയിലെ ഒരു നിയമമാണ്. ഈ നിയമം എല്ലാ കാര്യങ്ങൾക്കും ഭാഗമാണ്. നിങ്ങൾ വായിക്കുന്ന ഓരോ മാസികയിലും, കാണാറുള്ള ഓരോ പെയിന്റിംഗും എന്നാം റൂൾ ഓഫ് തേർഡിന്റെ അടിസ്ഥാനത്തിലാണ് ഉണ്ടാവുക. നിങ്ങളുടെ മൊബൈൽ സ്ക്രനിൽ കാണുന്ന ദൃശ്യത്തിൽ ഓബ്ജക്ട് എവിടെ ഉണ്ട് എന്നതാണ് റൂൾ ഓഫ് തേർഡിന്റെ അടിസ്ഥാനം. സ്ക്രീനിനെ താഴേക്കും മുകളിലേക്കും മൂന്നായി വിഭജിച്ച് ഇതിൽ ഓബ്ജക്ടിനെ കൃത്യമായി പ്ലേസ് ചെയ്യാം. ഇതോടെ ഫ്രെയിം മനോഹരമാകും.

കൂടുതൽ വായിക്കുക: ഈ വെബ്സൈറ്റുകളിലൂടെ സിനിമകൾ ഇനി സൌജന്യമായി ഡൌൺലോഡ് ചെയ്യാംകൂടുതൽ വായിക്കുക: ഈ വെബ്സൈറ്റുകളിലൂടെ സിനിമകൾ ഇനി സൌജന്യമായി ഡൌൺലോഡ് ചെയ്യാം

3. ക്യാമറ കെയർ

3. ക്യാമറ കെയർ

പ്രൊഫഷണൾ ഫോട്ടോഗ്രാഫർമാർ മിക്കവരും തങ്ങളുടെ ക്യാമറ ബാഗിൽ തന്നെ ക്യാമറ ക്ലീനിങ് കിറ്റും കൊണ്ടു നടക്കാറുണ്ട്. ലെൻസും ബോഡിയും കൃത്യമായി ക്ലീൻ ചെയ്യുന്നവാരാണ് ഫോട്ടോഗ്രാഫർമാർ. നിങ്ങൾ സ്മാർട്ട്ഫോണിൽ ഫോട്ടോ എടുക്കുന്നവാരാണെങ്കിൽ നിങ്ങളുടെ സ്മാർട്ട്ഫോൺ ക്യാമറയും ഇടയ്ക്കിടെ ക്ലീൻ ചെയ്യേണ്ടതുണ്ട്. അഴുക്കും പൊടിയും നമ്മളെടുക്കുന്ന ചിത്രത്തെ ബാധിക്കും. മിക്ക സ്മാർട്ട്ഫോൺ ക്യാമറകൾക്ക് മുകളിളും സ്ക്രാച്ച് വീഴാത്ത ഗ്ലാസുകളാണ് ഉള്ളത്.

4. കൈകൾ വിറയ്ക്കാതെ നോക്കുക അതല്ലെങ്കിൽ ഒരു ട്രൈപോഡ് ഉപയോഗിക്കാം

4. കൈകൾ വിറയ്ക്കാതെ നോക്കുക അതല്ലെങ്കിൽ ഒരു ട്രൈപോഡ് ഉപയോഗിക്കാം

ഒരു മികച്ച ഷോട്ട് എടുക്കുമ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ക്യാമറ ഷെയ്ക്ക്. ഇത് കുറയ്ക്കായി ഷൂട്ട് ചെയ്യുമ്പോൾ കൈകൾ വിറയ്ക്കാതെ നോക്കുക. അതല്ലെങ്കിൽ ട്രൈപോഡോ മോണോപോഡോ ഉപയോഗിക്കാം. സ്മാർട്ട്ഫോൺ ട്രൈപ്പോഡുകളും മോണോപോഡുകളും ചെറിയ തുകയ്ക്ക് തന്നെ വിപണിയിൽ ലഭ്യമാണ്. ഇപ്പോൾ സ്റ്റെബിലൈസേഷനായി ഗിംബളുകളും ലഭ്യമാണ്.

കൂടുതൽ വായിക്കുക: രാത്രി മുഴുവൻ ഫോൺ ചാർജ് ചെയ്താൽ സംഭവിക്കുന്നതെന്ത്? അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: രാത്രി മുഴുവൻ ഫോൺ ചാർജ് ചെയ്താൽ സംഭവിക്കുന്നതെന്ത്? അറിയേണ്ടതെല്ലാം

6. അവസരം ഉപയോഗിക്കുക

6. അവസരം ഉപയോഗിക്കുക

ഒരു മികച്ച ഫോട്ടോ എടുക്കാനുള്ള സീൻ കണ്ടാൽ അധികം വൈകാതെ തന്നെ ഫോണിൽ ഫോട്ടോ എടുക്കുക. ഇത്തരത്തിൽ ഫോട്ടോ എടുക്കുമ്പോൾ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം ഒന്നിൽ കൂടുതൽ ചിത്രങ്ങൾ എടുക്കുക എന്നതാണ്. പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരെല്ലാം ഇത്തരത്തിൽ ധാരാളം ഫോട്ടോകൾ എടുക്കുന്നവരാണ്. കിട്ടാവുന്ന ആംഗിളിൽ എല്ലാം ധാരാളം ഫോട്ടോകൾ എടുക്കുക. ഈ ചിത്രങ്ങളിൽ ആവശ്യമുള്ള മികച്ചവ മാത്രം പിന്നീട് തിരഞ്ഞെടുക്കാം.

7. സ്റ്റോറി ടെല്ലിങ്

7. സ്റ്റോറി ടെല്ലിങ്

ഓരോ ഫോട്ടോയും ഒരു കഥ പറയണം. ഇതിനായുള്ള എന്തെങ്കിലും ഓരോ ഫോട്ടോയിലും ഉണ്ടായിരിക്കണം. നിങ്ങളൊരു സൂര്യാസ്തമയത്തിന്റെ ഫോട്ടോ എടുക്കുകയാണെന്ന് വിചാരിക്കുക. വെറുമൊരു സൂര്യാസ്തമയം എല്ലാവരും കാണുന്നതാണ്. ഇതിനൊപ്പം ഫ്രെയിമിൽ കരയിലേക്ക് അടുക്കുന്ന ഒരു തോണിയോ കൂട്ടിലേക്ക് പോകുന്ന പക്ഷികളോ ഉണ്ടെങ്കിൽ അവ കൂടുതൽ മനോഹരമാകും. അതുകൊണ്ട് തന്നെ ഓരോ ഫോട്ടോയിലും ഒരു വ്യത്യസ്തതയും കഥയും ഉണ്ടാക്കാൻ ശ്രദ്ധിക്കുക.

കൂടുതൽ വായിക്കുക: സിഗ്നൽ ആപ്പിൽ ചാറ്റ് ഹൈഡ് ചെയ്യുന്നതെങ്ങനെകൂടുതൽ വായിക്കുക: സിഗ്നൽ ആപ്പിൽ ചാറ്റ് ഹൈഡ് ചെയ്യുന്നതെങ്ങനെ

8. ക്യാമറ സെറ്റിങ്സിൽ പരീക്ഷണങ്ങൾ നടത്തുക

8. ക്യാമറ സെറ്റിങ്സിൽ പരീക്ഷണങ്ങൾ നടത്തുക

നിങ്ങളുടെ ഫോണിലെ ക്യാമറ സെറ്റപ്പിലെ എല്ലാ ഫീച്ചറുകളും ഉപയോഗിച്ചിട്ടുണ്ടോ, ഇന്ന് വിപണിയിലെത്തുന്ന എല്ലാ ഫോണുകളിലും നിരവധി ഓപ്ഷുകൾ ലഭ്യമാണ്. പോട്ട്രെയിറ്റ്, വൈഡ്, മാക്രോ എന്നീ മോഡുകൾ, എച്ച്ഡിആർ ഫീച്ചർ, പനോരമ മോഡ് എന്നിങ്ങനെ നിരവധി മോഡുകൾ ലഭിക്കും. ഇവ ഉപയോഗിച്ച് നിങ്ങൾക്ക് മികച്ച ഫോട്ടോകൾ എടുക്കാൻ സാധിക്കും.

9. ആപ്പ് സ്റ്റോർ പ്രയോജനപ്പെടുത്തുക

9. ആപ്പ് സ്റ്റോർ പ്രയോജനപ്പെടുത്തുക

ക്യാമറ മെച്ചപ്പെടുത്താവുന്ന ധാരാളം ആപ്പുകൾ ലഭ്യമാണ്. സ്മാർട്ട്‌ഫോൺ മാറ്റുന്നതിന് പകരം അതേ ക്യാമറയെ മെച്ചപ്പെടുത്തുന്ന ആപ്പുകൾ ഉപയോഗിക്കാം. ക്യാമറ മെച്ചപ്പെടുത്താവുന്ന ആപ്പുകൾ പലതും പരീക്ഷിക്കുക. നിങ്ങളുടെ ഡിവൈസിന് ചേർന്നതും നിങ്ങൾക്ക് മികച്ചതെന്ന് തോന്നുന്നതുമായ ആപ്പുകൾ തിരഞ്ഞെടുക്കാം. ഇവയിലെ എല്ലാ ഓപ്ഷനുകളും പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുക.

കൂടുതൽ വായിക്കുക: സാംസങ് സ്മാർട്ട്‌ഫോണുകളിൽ സ്പ്ലിറ്റ് സ്ക്രീൻ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?കൂടുതൽ വായിക്കുക: സാംസങ് സ്മാർട്ട്‌ഫോണുകളിൽ സ്പ്ലിറ്റ് സ്ക്രീൻ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?

10. എഡിറ്റുചെയ്യാൻ മറക്കരുത്

10. എഡിറ്റുചെയ്യാൻ മറക്കരുത്

എല്ലാ ഫോട്ടോകളും എടുത്തതിനെക്കാൾ മനോഹരമാക്കാൻ എഡിറ്റിങിലൂടെ സാധിക്കും. എഡിറ്റിങിനായി ഇന്ന് നിരവധി ആപ്പുകൾ ലഭ്യമാണ്. ലൈറ്റ് റൂം, ഫോട്ടോഷോപ്പ് തുടങ്ങിയ അഡോബിന്റെ പ്രൊഫഷണൽ എഡിറ്റിങ് സോഫ്റ്റ്വെയറുടെ ആപ്പുകളും ഇന്ന് ലഭ്യമാണ്. ഇവ ഉപയോഗിച്ച് എഡിറ്റിങിലും പരീക്ഷണങ്ങൾ നടത്തുക. എല്ലാ ഫീച്ചറുകളും ഉപയോഗിച്ച് നോക്കുക.

Best Mobiles in India

English summary
No matter how good the camera is on the smartphone, the photo taken may not be as beautiful. This is due to the ignorance of the photographer regarding photography.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X