കമ്പ്യൂട്ടറിന്റെ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ എളുപ്പ വഴികള്‍!

Written By:
  X

  കമ്പ്യൂട്ടറിന്റെ സ്പീഡ് കുറയുന്ന പ്രശ്‌നം സ്വാഭാവികമായും എല്ലാവരും നേരിടുന്നതാണ്. അങ്ങനെ സ്പീഡ് കുറയുമ്പോള്‍ പലരും ടെക്‌നീഷ്യനെ വിളിച്ച് ശരിയാക്കാറുണ്ട്.

  റിലയന്‍സ് ജിയോ പ്രീമിയം ആപ്ലിക്കേഷനെ കുറിച്ച് എല്ലാം അറിയാം!

  കമ്പ്യൂട്ടറിന്റെ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ എളുപ്പ വഴികള്‍!

  എന്നാല്‍ ഇനി ഇതു പോലെ എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ നിങ്ങള്‍ക്കു തന്നെ ശരിയാക്കാവുന്നതേ ഉളളൂ. ഇന്നത്ത ഗിസ്‌ബോട്ട് ലേഖനത്തില്‍ കമ്പ്യൂട്ടറിന്റെ സ്പീഡ് കൂട്ടാനുളള കുറച്ചു ടിപ്സ്സുകള്‍ പറയാം.

  റിലയന്‍സ് ജിയോ വീണ്ടും നിരക്കുകള്‍ കുറയ്ക്കുന്നു!

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ക്ലീനപ്പ് പ്രോഗ്രാമുകള്‍ സ്ഥിരമായി റണ്‍ ചെയ്യിക്കുക

  സീക്ലീനര്‍ (CCleaner) നല്ലൊരു സോഫ്റ്റ്‌വയറാണ്. ടെംപററി ഫലുകളും ക്യാഷ് മെമ്മറിയും എളുപ്പത്തില്‍ ഡിലീറ്റ് ചെയ്യാന്‍ ഇത്തരം സോഫ്റ്റ്‌വയറുകള്‍ നിങ്ങളെ സഹായിക്കും.

  അനാവശ്യ അനിമേഷനുകള്‍ ഒഴിവാക്കുക

  വിന്‍ഡോസിന്റെ ഒരു വേര്‍ഷന്‍ വിന്‍ഡോസ് 8 ടച്ച് സംവിധാനം പിസികളില്‍ കൊണ്ടു വരുന്നു. ഇത്തരം സാങ്കേതിക വിദ്യകള്‍ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സ്പീഡ് കുറയ്ക്കുന്നു എന്നതാണ് സത്യം. എന്നാല്‍ ഇത് കൂടുതല്‍ സ്റ്റെയില്‍ ആക്കുന്നു. സ്പീഡ് വേണോ സ്‌റ്റെയില്‍ വേണോ എന്ന് നിങ്ങള്‍ തന്നെ ആലോചിക്കുക.

  ആന്റി വയറസ് സോഫ്റ്റ്‌വയറുകള്‍ ഉപയോഗിക്കുക

  ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ പല ഡൗണ്‍ലോഡുകളും ചെയ്യുന്നവരാണ്. എന്നാല്‍ ഇവയോടൊപ്പം തന്ന പല മാല്‍വയറുകളും കടന്നു കൂടാറുണ്ട്. ഇവ പലപ്പോഴു കമ്പ്യൂട്ടറിന്റെ സ്പീഡ് കുറയുവാന്‍ കാരണമാകുന്നു. ഇവയെ തടയാന്‍ ആന്റിവയറസ്സ് അപ്‌ഡേറ്റ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്.

  റാം

  കൂടുതല്‍ ആപ്ലിക്കേഷനുകള്‍ ഒരേ സമയം ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ റാം ശേഷി ആവശ്യമായി വരും. അതിനാല്‍ കൂടുതല്‍ റാം മെമ്മറി ഉപയോഗിച്ചാല്‍ കൂടുതല്‍ ആവശ്യങ്ങള്‍ ഉളളവര്‍ക്ക് സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നു.

  എസ്എസ്ഡി ഉപയോഗിക്കുക

  ഇത് എല്ലാവര്‍ക്കും ആവശ്യമായി വരില്ല. എച്ച്ഡിഡിയും പുതിയ സോളിഡ് സ്‌റ്റേറ്റ് എന്ന എസ്എസ്ഡിയും കൂടുതല്‍ ഉയര്‍ന്ന ശേഷി നിങ്ങളുടെ കമ്പ്യൂട്ടറിന് ആവശ്യമാണെങ്കില്‍ മാത്രം എസ്എസ്ഡി ഉപയോഗിക്കുക.

  തനിയെ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ നിയന്ത്രിക്കുക

  കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യാന്‍ തുടങ്ങുമ്പോഴാണ് വേറെ ഒരു പ്രശ്‌നം. അതായത് കമ്പ്യൂട്ടര്‍ ഓണായി വരുന്നതിനോടൊപ്പം തന്നെ പല പ്രോഗ്രാമുകളും ഓണ്‍ ആയി വരുവാനുളള നിര്‍ദ്ദേഴം നല്‍കിയിട്ടുളളതിനാല്‍ ബൂട്ട് സമയം അധികം ആകാറുണ്ട്. ആവശ്യമുളള ആപ്പുകള്‍ മാത്രം ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. ഇതു വഴി ബൂട്ടിംഗ് സമയം ലാഭിക്കാം.

  സ്പീഡ് കുറയുന്ന സമയത്ത് റണ്‍ ചെയ്യുന്ന പ്രഗ്രാമുകള്‍ നോക്കുക

  വിന്‍ഡോസില്‍ ടാസ്‌ക്ക് മാനേജര്‍ ഉപയോഗിച്ച് ഓരോ സമയത്തും റണ്‍ ചെയ്യുന്ന പ്രോഗ്രാമുകള്‍ ഏതൊക്കെ എന്നും അത് എത്ര മാത്രം റാം ഉപയോഗിക്കുന്നു എന്നും മനസ്സിലാക്കാം. ഇത് ഉപയോഗിച്ച് ആവശ്യമില്ലാത്ത റാം ശ്രദ്ധയില്‍ പെട്ടാല്‍ അത് ഗൂഗിളില്‍ സര്‍ച്ച് ചെയ്യുക. വിവരങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ അത് മാല്‍വയര്‍ ആകാനാണ് സാധ്യത.

  വിന്‍ഡോസ് റിഇന്‍സ്‌റ്റോള്‍ ചെയ്യുക

  ഏതെങ്കിലും മാല്‍വയറുകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആവശ്യമുളള ഫയലുകളും പ്രോഗ്രാമുകളും എല്ലാം ബാക്കപ്പ് ചെയ്‌തെടുത്തതിനു ശേഷം വിന്‍ഡോസ് റിഇന്‍സ്‌റ്റോള്‍ ചെയ്യുക.

  ക്യാഷ് മെമ്മറി ക്ലിയര്‍ ചെയ്യുക

  വെബ് ബ്രൗസര്‍ സ്ലോ ആയാല്‍ അത് കമ്പ്യൂട്ടറിന്റെ അത് കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌വയറിന്റെ പ്രശ്‌നം ആകണമെന്നില്ല. സെറ്റിങ്ങ്‌സില്‍ പോയി ക്യാഷ് (Cache ) ക്ലിയര്‍ ചെയ്താല്‍ മതി.

  സ്ഥിരമായി റിസ്റ്റാര്‍ട്ട് ചെയ്യുക

  തുടര്‍ച്ചയായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇടയ്ക്കിടെ റീസ്റ്റാര്‍ട്ട് ചെയ്യുന്നത് നല്ലതാണ്.

  ഗിസ്‌ബോട്ട് ലേഖനങ്ങള്‍

  12ജിബി റാം, 60എംപി ക്യാമറ ഫോണ്‍ വരുന്നു!

  ഫേസ്ബുക്ക് മെസഞ്ചര്‍: ഉടന്‍ അറിയേണ്ട കാര്യങ്ങള്‍!

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  Nothing slows business down more than a sluggish computer. Of course,Apple fans will be pleased to note that there are not many tools for them here because,well,their machines are often invincible.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more