ഫേസ്ബുക്ക് മെസഞ്ചര്‍: ഉടന്‍ അറിയേണ്ട കാര്യങ്ങള്‍!

Written By:

വാട്ട്‌സാപ്പ് കഴിഞ്ഞാല്‍ ഇപ്പോള്‍ വളരെ പ്രശസ്ഥമായി ഉപയോഗിക്കുന്ന ഒരു മെസേജിംഗ് അപ്ലിക്കേഷനാണ് ഫേസ്ബുക്ക് മെസഞ്ചര്‍. ഇത് ഉപയോഗിക്കാത്തവരായി ഇപ്പോള്‍ ആരും തന്നെ ഉണ്ടാകില്ല. സാധാരണ ഫേസ്ബുക്ക് മെസഞ്ചര്‍ എല്ലാവര്‍ക്കും അറിയാം.

റിലയന്‍സ് ജിയോയുടെ ബോംബ്: വരാന്‍ പോകുന്ന മാറ്റങ്ങള്‍!

എന്നാല്‍ ചാറ്റിങ്ങില്‍ ഉപയോഗിക്കുന്ന മെസഞ്ചറിലെ ചില പ്രത്യേകതകള്‍ ഉപഭോക്താക്കള്‍ അറിയാതെ ഒളിച്ചിരിക്കുകയാണ്.

ഏതൊക്കെയാണ് നിങ്ങള്‍ അറിയാതെ പോയ ഫേസ്ബുക്ക് മെസഞ്ചര്‍ ടിപ്സ്സുകള്‍ എന്നു നോക്കാം.

100 രൂപ മുതല്‍: മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സുഹൃത്തിനോടു പറയാം

നിങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്ന് സുഹൃത്തിനോട് പറയണമെങ്കില്‍ അതും ഇപ്പോള്‍ പറയാം. ചാറ്റില്‍ ഓപ്ഷന്‍സ് സൂചിപ്പിക്കുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ലൊക്കേഷന്‍ തിരഞ്ഞോടുക്കാനുളള ഓപ്ഷന്‍ ലഭിക്കുന്നതാണ്. ഇത് ഉപയോഗിച്ച് ഫ്രണ്ട്‌സില്‍ ആര്‍ക്ക് വേണമെങ്കിലും നിങ്ങള്‍ നില്‍ക്കുന്ന സ്ഥലം കൃത്യമായി അയച്ചു കൊടുക്കാന്‍ കഴിയും.

ചെസ് കളിക്കാം

ഫേസ്ബുക്ക് മെസഞ്ചറില്‍ നിങ്ങള്‍ക്ക് ചെസ് കളിക്കാമെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ സുഹൃത്തുമായി നിങ്ങള്‍ക്ക് വേണമെങ്കില്‍ മെസഞ്ചര്‍ വഴി ചെസ് കളിക്കാം. ചാറ്റില്‍ @fbchess help എന്ന് ടൈപ്പ് ചെയ്ത് നിങ്ങള്‍ക്ക് ചെസ് കളിച്ചു തുടങ്ങാം. ഇനി ചെസ് കളിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ നിങ്ങള്‍ക്ക് @fbchess help എന്ന് ടൈപ്പ് ചെയ്താല്‍ സഹായം ലഭിക്കുന്നതാണ്.

സുഹൃത്ത് നിരന്തരം പേര് മാറ്റുന്നുണ്ടെങ്കില്‍

ഫേസ്ബുക്കില്‍ നിങ്ങളുടെ സുഹൃത്ത് നിരന്തരം പേര് മാറ്റുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എഫ്ബി മെസഞ്ചറില്‍ സുഹൃത്തിന്റ പേരില്‍ ക്ലിക്ക് ചെയ്താല്‍ ആഡ് നിക്ക് നെയിം എന്ന ഓപ്ഷന്‍ തെളിഞ്ഞു വരും. ഇതുപയോഗിച്ച് നിക്ക് നെയിം ഒക്കെ ചേര്‍ത്തു വായിക്കാം.

വിമാനങ്ങളില്‍ ഉപയോഗിക്കാം

ചില വിമാനങ്ങളില്‍ എഫ്ബി മെസഞ്ചറിലെ എയര്‍ലൈന്‍സിന്റെ നോട്ടിഫിക്കേഷന്‍ ബോര്‍ഡിംഗ് പാസായി ഉപയോഗിക്കാനാകും. ഈ ഒരു സംവിധാനം ഉപഭോക്താക്കള്‍ക്ക് ആദ്യം നല്‍കിയത് ഡച്ച് എയര്‍വേയ്‌സാണ്. ഇത് ഏറ്റവും നല്ലൊരു സവിശേഷതയാണ്.

പണം കൈമാറാം

മെസഞ്ചര്‍ വഴി സുഹൃത്തുക്കള്‍ക്ക് പണം കൈമാറാനും വഴിയുണ്ട്. കൂടുതല്‍ ഓപ്ഷനിലേയ്ക്ക് പോയാല്‍ പേയ്‌മെന്റ് എന്ന് കാണാവുന്നതാണ്. ഇവിടെ ക്ലിക്ക് ചെയ്താല്‍ ആദ്യം ഡെബിറ്റ് കാര്‍ഡിന്റെ വിവരങ്ങള്‍ നല്‍കേണ്ടി വരും.

മെസഞ്ചര്‍ ഗ്രൂപ്പ് ചാറ്റിങ്ങ്

നിങ്ങള്‍ക്ക് സുഹൃത്തുക്കളുമായി ഏതെങ്കിലും വിഷയത്തെക്കുറിച്ച ഗ്രൂപ്പ് ചാറ്റിങ്ങ് ചെയ്യണമെങ്കില്‍ അതിനും വഴിയുണ്ട്. എല്ലാവര്‍ക്കും ഓരോതവണ മെസേജുകള്‍ വരുമ്പോഴും നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതാണ്. കൂടാതെ ഗ്രൂപ്പുകള്‍ക്ക പേരുകള്‍ ഇടുകയും ചെയ്യാം.

ഫ്രണ്ട്സ്സ് അല്ലാത്തവര്‍ അയച്ച മെസേജുകള്‍ കാണാം

സാധാരണ നിങ്ങളുടെ കോണ്ടാക്‌സിലേയോ ഫ്രണ്ട്‌സുകളുടേയോ മെസേജുകള്‍ മാത്രമാണ് മെസഞ്ചര്‍ വഴി നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ഫ്രണ്ട്സ്സ് അല്ലാത്തവര്‍ അയച്ച മെസേജുകളും നോക്കാനും മാര്‍ഗ്ഗമുണ്ട്. അതിനായി സെറ്റിങ്ങ്‌സില്‍ പീപ്പിള്‍ എന്ന ഓപ്ഷനില്‍ പോയി മെസേജ് റിക്വസ്റ്റില്‍ നോക്കിയാല്‍ ഫ്രണ്ട്സ്സ് അല്ലാത്തെ വരുന്നവരുടെ മെസേജുകള്‍ കാണാം.

നിറം മാറ്റാം

മെസഞ്ചറിള്‍ സ്ഥിരം നീല കണ്ട് മടുത്തെങ്കില്‍ അതിന്റെ നിറം മാറ്റാന്‍ മെസഞ്ചറില്‍ സാധിക്കും. അതിനായി കോണ്ടാക്സ്സിലെ Change Colour എന്ന് നല്‍കിയാല്‍ മതി.

ക്യൂട്ട് മെസേജ് അയയ്ക്കാം


ആര്‍ക്കെങ്കിലും ക്യൂട്ട് മെസേജ് അയയ്ക്കണമെങ്കില്‍ @dailycute എന്ന് ടൈപ്പ് ചെയ്യുക. ഉടന്‍ തന്നെ നിങ്ങള്‍ക്ക് സ്‌പെഷ്യല്‍ ക്യൂട്ട് പടം ലഭിക്കും. ഇത് ഫ്രണ്ട്സ്സുമായി പങ്കു വയ്ക്കാം.

പെട്ടന്നു തന്നെ ഫോട്ടോകള്‍ പങ്കു വയ്ക്കാം

മെസഞ്ചറിലെ ക്യാമറ ഐക്കണില്‍ ക്ലിക്കു ചെയ്താല്‍ വളരെ പെട്ടന്നു തന്നെ ഫോട്ടോകള്‍ എടുത്ത് പങ്കു വയ്ക്കാനാകും. ഇതേ ടൂളില്‍ ബട്ടണ്‍ ദീര്‍ഘ നേരം അമര്‍ത്തിപ്പിടിച്ചാല്‍ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് പങ്കു വയ്ക്കാം.

അക്കൗണ്ട് ഇല്ലാത്തവരുമായി വിവരങ്ങള്‍ പങ്കു വയ്ക്കാം

ഫേസ്ബുക്ക് മെസഞ്ചറില്‍ ഇല്ലാത്തവരുമായി എഫ്ബി മെസഞ്ചര്‍ വഴി വിവരങ്ങള്‍ പങ്കു വയ്ക്കാം. അതിനായി മെസഞ്ചര്‍ ആപ്പ് ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാം. ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഇത് നിങ്ങള്‍ക്ക് ചെയ്യാനാകും.

ഗിസ്‌ബോട്ട് ലോഖനങ്ങള്‍

റിലയന്‍സ് ജിയോയുടെ ബോംബ്: വരാന്‍ പോകുന്ന മാറ്റങ്ങള്‍!

റിലയന്‍സ്-ജിയോ താരിഫ് പ്ലാനുകള്‍, രാജ്യത്ത് 4ജി യുദ്ധം മുറുകുന്നു!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഞെട്ടിക്കുന്ന ക്യാമറ ഫോണ്‍ ഹുവായ്: തെളിയിക്കുന്നു ഫോട്ടോകള്‍!

English summary
Facebook Messenger is one those ubiquitous apps that almost everyone uses on a daily basis and doesn’t really think about it.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot