2016ലെ പുതിയ വാട്ട്‌സാപ്പ് ട്രിക്സ്സുകള്‍ ശ്രദ്ധിക്കൂ....

Written By:

വാട്ട്‌സാപ്പാണ് മെസേജിങ്ങ് പ്ലാറ്റ്‌ഫോമില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ലോകമെമ്പാടുമുളള കോടിക്കണക്കിന് ഉപഭോക്താക്കള്‍ ആശയവിനിമയം നടത്താന്‍ ഉപയോഗിക്കുന്നതാണ് വാട്ട്‌സാപ്പ്. കമ്പനി ഫേസ്ബുക്കുമായി ചേര്‍ന്ന് പൂര്‍ണ്ണമായും ഇത് സൗജന്യമാക്കി.

റിലയന്‍സ് ജിയോ പ്രിവ്യൂ ഓഫര്‍: നല്ലതും ചീത്തയും? ശ്രദ്ധിക്കുക...

2016ലെ പുതിയ വാട്ട്‌സാപ്പ് ട്രിക്സ്സുകള്‍  ശ്രദ്ധിക്കൂ....

നിങ്ങള്‍ക്ക് വാട്ട്‌സാപ്പ് സവിശേഷതകള്‍ കുറച്ചൊക്കെ അറിയാമായിരിക്കും. എന്നാല്‍ ഈ വര്‍ഷം പുതിയ കുറച്ചു സവിശേഷതകളാണ് വാട്ട്‌സാപ്പ് ഇറക്കിയിരിക്കന്നത്. ഏതൊക്കെയാണ് ഇൗ പുതിയ സവിശേഷതകളെന്ന് നോക്കാം.

ജിയോ സിം ആക്ടിവേറ്റ് ആയതിനു ശേഷം SMS പ്രശ്‌നം എങ്ങനെ നിര്‍ത്താം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒന്നിലധികം ആളുകള്‍ക്ക് ഒരൊറ്റ സന്ദേശം ഒരുമിച്ച് അയയ്ക്കാം

അതിനായി മെനുവില്‍ ക്ലിക്ക് ചെയ്യുക (Three dot ellipse), അതിനു ശേഷം new broadcast' എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒന്നിലധികം ആളുകള്‍ക്ക് ഒരേ സമയം ഒരേ സന്ദേശം അയയ്ക്കാമെന്ന ഓപ്ഷന്‍ കാണുന്നതാണ്. വലതു വശത്തായി '+' സൈന്‍ ക്ലിക്ക് ചെയ്ത് കോണ്‍ടാക്റ്റില്‍ നിന്നും പേരുകള്‍ തിരഞ്ഞെടുക്കാം.

ടെക്‌സ്റ്റ് ഫോര്‍മാറ്റ്

ടെക്‌സ്റ്റ് ഫോര്‍മാറ്റ് ബോള്‍ഡിലാക്കാന്‍ വാക്കുകള്‍ ടൈപ്പ് ചെയ്യുന്നതിനു മുന്‍പും ശേഷവും '*' ചേര്‍ക്കുക. ഉദാഹരണത്തിന് *hello*.

ഇറ്റാലിക്‌സിന് _hello_ എന്നും ചേര്‍ക്കുക.

 

നിങ്ങള്‍ ആരോട് അധികം ചാറ്റ് ചെയ്തു എന്ന് കണ്ടെത്താം

അതിനായി Settings> Account> Storage എന്ന് ചെയ്തുകഴിയുമ്പോള്‍ നിങ്ങള്‍ ചാറ്റ് ചെയ്തവരുടെ ഒരു ലിസ്റ്റ് കാണാവുന്നതാണ്. ഇതിന്‍ നിന്നും ഏതെങ്കിലും ഒന്ന് തുറന്നാല്‍ ഇതിന്റെ ഡാറ്റ കണ്ടെത്താന്‍ സാധിക്കും.

മൊബൈല്‍ നെറ്റ്‌വര്‍ക്കുകളില്‍ വാട്ട്‌സാപ്പ് ഉപയോഗിക്കുമ്പോള്‍ ഡാറ്റ സേവ് ചെയ്യാം

നിങ്ങള്‍ റോമിങ്ങിലാണെങ്കില്‍ ഡാറ്റ സംരക്ഷിക്കാന്‍ 'Selectively download vedio, ഫോട്ടോകള്‍ ഓഡിയോ സെലക്ട് ചെയ്യാം.

ചാറ്റുകളും ഗ്രൂപ്പുകളും മ്യൂട്ട് ചെയ്യാം

നിങ്ങള്‍ക്ക് ഗ്രൂപ്പ് മെസേജുകളോ മറ്റു മെസേജുകളോ ബുദ്ധിമുട്ടായി തോന്നുന്നു എങ്കില്‍ മ്യൂട്ട് ചെയ്യാം. അതിനു ശേഷം വാട്ട്‌സാപ്പ് തുറന്നാല്‍ മാത്രമേ മെസേജുകള്‍ ലഭിക്കുകയുളളൂ.

നിങ്ങളുടെ സ്വകാര്യകതള്‍ നിയന്ത്രിക്കാം

നിങ്ങളുടെ സ്വകാര്യതകളായ ലാസ്റ്റ് സീന്‍, ബ്ലൂ ടിക്സ്സ് എന്നിങ്ങനെ നിയന്ത്രിക്കാനായി whatsapp Settings> Privacy Option > disable

ഡോക്യുമെന്റുകള്‍ ഷെയര്‍ ചെയ്യാം

ഇതിനായി നിങ്ങളുടെ ചാറ്റില്‍ ഡോക്യുമെന്റുകള്‍ അറ്റാച്ച് ചെയ്ത് ഷെയര്‍ ചെയ്യാം.

ബ്ലൂ ടിക്സ്സ് ഇല്ലാതെ മെസേജുകള്‍ വായിക്കാം

ഇതിനായി മൊബൈലിലെ എല്ലാ ഡാറ്റ നെറ്റ്‌വര്‍ക്കുകളും ഓഫ് ചെയ്യുക, അതിനു ശേഷം ഏറോപ്ലേന്‍ മോഡില്‍ ഫോണ്‍ ആക്കി വൈ-ഫൈ ടേണ്‍ ഓണ്‍ ചെയ്യുക. ഇനി വാട്ട്‌സാപ്പ് തുറന്ന് മെസേജുകള്‍ വായിക്കാം.

ഡാറ്റ സംരക്ഷിക്കാനായി ഫോട്ടോകളുടേയും വീഡിയോകളുടേയും ഓട്ടോ ഡൗണ്‍ലോഡ് നിര്‍ത്തുക

ഇതിനായി സെറ്റിങ്ങ്‌സില്‍ പോയാല്‍ ഡാറ്റാ യൂസേജ് എന്ന ഓപ്ഷനില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

കലണ്ടറിലേക്ക് ഡേറ്റ് ചേര്‍ക്കുക

ഇപ്പോള്‍ ഇത് ഐഫോണില്‍ മാത്രമേ ലഭിക്കൂ. നിങ്ങളുടെ കോണ്ടാക്റ്റ് ചാറ്റില്‍ സുഹൃത്ത് ഏതെങ്കിലും ഡേറ്റ് അയയ്ക്കുകയാണെങ്കില്‍ നീല നിറത്തില്‍ അടിവരയിട്ടു കാണാം. ഇതില്‍ ലോംഗ് പ്രസ്സ് ചെയ്താല്‍ കലണ്ടറില്‍ ഡേറ്റ് ചേരുകയും അതില്‍ നിങ്ങള്‍ക്ക് ഇവന്റുകള്‍ സൃഷ്ടിക്കാനും സാധിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Undoubtedly the top messaging platform, WhatsApp today has more than a billion users who are actively sending messages and communicating over voice around the globe.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot