ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ സ്മാർട്ട്ഫോൺ ക്യാമറയിൽ കിടിലൻ ഫോട്ടോസ് എടുക്കാം

|

ഫോട്ടോഗ്രാഫി ഹോബിയായി എടുക്കുന്നവർക്ക് ഇന്ന് വില കൂടിയ ക്യാമറകൾ വേണമെന്നില്ല. ബേസിക്ക് ഡിഎസ്എൽആർ ക്യാറകളോളം തന്നെ ഓപ്ഷനുകളും ക്വാളിറ്റിയും നൽകുന്ന സ്മാർട്ട്ഫോൺ ക്യാമറകൾ ഇന്ന് ലഭ്യമാണ്. എല്ലാ വില വിഭാഗത്തിലും മികച്ച ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ വരുന്ന കാലമാണ് ഇത്. ഫോട്ടോഗ്രാഫിയിൽ താല്പര്യമില്ലാത്ത ആളുകൾ പോലും ആവശ്യഘട്ടങ്ങളിൽ മൊബൈൽ ക്യാമറകൾ ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് തന്നെ സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണം.

 

ഫോട്ടോഗ്രാഫി ടിപ്സ്

നമ്മുടെ നിത്യജീവിതത്തിൽ എപ്പോഴെങ്കിലും ഫോട്ടോ എടുക്കേണ്ടതായ ഒരു അവസരം വരുമ്പോൾ നിങ്ങൾക്ക് പ്രയോഗിക്കേണ്ട ചില ടിപ്സ് ആണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്. ഏത് തരത്തിലുള്ള ഫോട്ടോ ആണെങ്കിലും അത് മികച്ച രീതിയിൽ എടുക്കാൻ ഈ ടിപ്സ് സഹായകരമാവും. ഫോട്ടോഗ്രാഫിയിൽ താല്പര്യം ഉള്ള ആളുകൾക്കും അത്യാവശ്യഘട്ടങ്ങളിൽ മാത്രം സ്മാർട്ട്ഫോണിൽ ക്ലിക്ക് ചെയ്യുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ടിപ്സ് ആണ് ഇവ.

ഫോണിന്റെ ലെൻസ് വൃത്തിയാക്കുക

ഫോണിന്റെ ലെൻസ് വൃത്തിയാക്കുക

സ്മാർട്ട്ഫോൺ ക്യാമറയിൽ ഫോട്ടോകൾ എടുക്കുന്നതിന് മുമ്പ് ചെയ്യേണ്ട പ്രധാന കാര്യമാണ് ലെൻസ് തുടയ്ക്കുക എന്നത്. ഫോണിൽ ഫോട്ടോ എടുക്കുമ്പോൾ മിക്കപ്പോഴും അവ മങ്ങിയ രീതിയിൽ കാണാറുണ്ട്. ഇതിന് കാരണം ലെൻസിലുള്ള എണ്ണമയമോ പൊടിയോ ആണ്. അതുകൊണ്ട് തന്നെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് മികച്ച ഫോട്ടോകൾ ക്ലിക്ക് ചെയ്യുന്നതിനായി വൃത്തിയുള്ള തുണി ഉപയോഗിച്ച് ലെൻസ് ആദ്യം തുടയ്ക്കണം. ലെൻസ് വൃത്തിയാക്കാൻ നിങ്ങളുടെ വസ്ത്രം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. മികച്ചൊരു തുണികൊണ്ട് തന്നെ അവ തുടയ്ക്കണം.

ഗാന്ധിയുടെ അപൂർവ്വ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറും ക്യാമറയുംഗാന്ധിയുടെ അപൂർവ്വ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറും ക്യാമറയും

എക്സ്പോഷർ സെറ്റ് ചെയ്യാം
 

എക്സ്പോഷർ സെറ്റ് ചെയ്യാം

മിക്ക സ്മാർട്ട്ഫോൺ ക്യാമറകളിലും മാനുവൽ മോഡ് ഉണ്ടായിരിക്കും. ഐഎസ്ഒ, വൈറ്റ് ബാലൻസ്, ഷട്ടർസ്പീഡ് എന്നിവയെല്ലാം നിയന്ത്രിക്കാൻ സാധിക്കുന്ന ഈ മോഡ് പലർക്കും ഉപയോഗിക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകും. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഓട്ടോമാറ്റിക്ക് മോഡിൽ തന്നെ ഫോട്ടോ എടുക്കാം. ഓട്ടോമാറ്റിക്ക് മോഡിൽ ഫോട്ടോ എടുക്കുമ്പോൾ ആവശ്യമായ എക്സ്പോഷർ സെറ്റ് ചെയ്യാൻ സ്ക്രീനിന്റെ ഏറ്റവും തിളക്കമുള്ള ഭാഗത്ത് ടാപ്പുചെയ്യുക. ഇത് മികച്ച റിസൾട്ട് നൽകും.

ബാഗ്രൌണ്ട് കളർ

ബാഗ്രൌണ്ട് കളർ

നിങ്ങൾ ഏത് ഒബ്ജക്ടിന്റെ ഫോട്ടോ ആണോ എടുക്കാൻ പോകുന്നത് അത് എടുത്ത് കാണിക്കാനും മനോഹരമാക്കാനും ഒബ്ജക്ടിന്റെ നിറത്തിന് നേർ വിപരീതമായ നിറമുള്ള ബാഗ്രൌണ്ട് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഇത് ഫോട്ടോയെ കൂടുതൽ മനോഹരമാക്കും. ഇത്തരത്തിൽ കോൺട്രാസ്റ്റ് ആയിട്ടുള്ള ബാഗ്രൌണ്ട് ഇല്ലെങ്കിൽ നീല ആകാശം പോലുള്ളവ ഉപയോഗിക്കു. ഇത് ഒബ്ഡക്ടിനെ ഫോട്ടോയിൽ വേറിട്ട് കാണിക്കാൻ സഹായിക്കും.

പോട്രൈറ്റ് മോഡ്

പോട്രൈറ്റ് മോഡ്

നിങ്ങൾ ഒരാളുടെയോ വസ്തുവിന്റെയോ ഫോട്ടോ എടുക്കുകയാണെങ്കിൽ അത് കൂടുതൽ ഹൈലൈറ്റ് ചെയ്യുന്നതിന് പോർട്രെയ്റ്റ് മോഡ് ഉപയോഗിക്കണം. പൂവോ ഒരു മൃഗമോ മറ്റെന്തെങ്കിലും വസ്തുവോ ആണെങ്കിൽ ഈ മോഡ് മികച്ചതായിരിക്കും. ഇതിലൂടെ ഒബ്ജക്റ്റ് ഹൈലൈറ്റ് ചെയ്യപ്പെടുകയും ബാഗ്രൌണ്ട് പൂർണ്ണമായും മങ്ങുകയും ചെയ്യുന്നു. ഇന്ന് മിക്ക സ്മാർട്ട്‌ഫോണുകളിലും പിൻവശത്തും മുൻ ക്യാമറയിലും പോർട്രെയിറ്റ് മോഡ് ഉണ്ട്. പോർട്രെയ്റ്റ് മോഡിലെ റിസൾട്ട് നിങ്ങളെ അത്ഭുതപ്പെടുത്തും.

ഈ നൂറ്റാണ്ടിലെ പുലിസ്റ്റർ അവാർഡ് നേടിയ 22 ഫോട്ടോകൾഈ നൂറ്റാണ്ടിലെ പുലിസ്റ്റർ അവാർഡ് നേടിയ 22 ഫോട്ടോകൾ

പോസിഷൻ ശ്രദ്ധിക്കുക

പോസിഷൻ ശ്രദ്ധിക്കുക

ഫോട്ടോ എടുക്കുമ്പോൾ നമ്മൾ എവിടെ നിൽക്കുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. പുറത്ത് നിന്നും ഫോട്ടോസ് എടുക്കുമ്പോൾ നല്ല വെളിച്ചമുള്ള ഫോട്ടോകൾ ലഭിക്കാൻ സൂര്യൻ നിങ്ങളുടെ പിന്നിലാണെന്ന് ഉറപ്പുവരുത്തണം. വീടിനകത്ത് മികച്ച ഫോട്ടോകൾ ക്ലിക്കുചെയ്യുന്നതിനും ഒബ്ജക്ടിലേക്ക് വെളിച്ചെ എത്തുന്നുവെന്ന് ഉറപ്പ് വരുത്തണം.

Best Mobiles in India

English summary
Here are five things you need to know to take great photos with your smartphone camera. If you pay attention to these things, you can take beautiful pictures.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X