നിങ്ങള്‍ വൈഫൈ പാസ്‌വേഡ് മറന്നോ?

Written By:

വൈഫൈ പാസ്‌വേഡുകള്‍ മറക്കുന്ന ഒരു പ്രവണത സാധാരണ ജനങ്ങള്‍ക്കുളളതാണ്. എന്നാല്‍ പാസ്‌വേഡ് പതിവായി ഉപയോഗിക്കുന്ന ഇമെയില്‍, ബാങ്ക് അക്കൗണ്ട് എന്നിവ നമ്മള്‍ മറക്കാറില്ല.

വാട്ട്‌സാപ്പ് ഇപ്പോള്‍ വെറു 30 സെക്കന്റുകള്‍ക്കുളളില്‍ ചോര്‍ത്താം!!!

നിങ്ങള്‍ വൈഫൈ പാസ്‌വേഡ് മറന്നോ?

എന്നാല്‍ വൈഫൈ പാസ്‌വേഡിനെ കുറിച്ചു പറയുമ്പോള്‍ അത് മറക്കുന്നത് സാധാരണയാണ്, കാരണം അത് നിങ്ങള്‍ വര്‍ഷങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ഇത് സുരക്ഷിതമായി തുടരാന്‍ വൈഫൈ പാസ്‌വേഡ് മൂന്നു മാസം അല്ലെങ്കില്‍ ആറു മാസത്തില്‍ ഒരിക്കല്‍ മാറ്റുന്നത് വളരെ നല്ലതാണ്.

ഐഫോണ്‍, ഐപാഡ് ചൂടായാല്‍ എന്തു ചെയ്യും?

നിങ്ങള്‍ ഇങ്ങനെ ചെയ്തില്ല എങ്കില്‍ ഒരു പക്ഷേ നിങ്ങളുടെ കമ്പ്യൂട്ടറില്‍ നെറ്റ്‌വര്‍ക്ക് കണക്ടു ചെയ്യാന്‍ വൈഫൈ പാസ്‌വേഡ് മറന്നു പോകാം.

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് വിന്‍ഡോസില്‍ വൈഫൈ പാസ്‌വേഡ് എങ്ങനെ കണ്ടെത്താം എന്നുളളതിന് എളുപ്പ മാര്‍ഗ്ഗം പറഞ്ഞു തരാം.

അനാവശ്യമായ ഫേസ്ബുക്ക് അക്കൗണ്ട് എന്നേക്കുമായി ഡിലീറ്റ് ചെയ്യാം?

അറിയാനായി സ്ലൈഡര്‍ നീക്കുക....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നെറ്റ്‌വര്‍ക്ക് ഷെയറിങ്ങ് സെന്ററും ഷെയറിങ്ങ് സെന്ററും തുറക്കുക

ആദ്യം നിങ്ങള്‍ കണ്ട്രോള്‍ പാനലില്‍ പോയി ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ആന്റ് ഷെയറിങ്ങ് സെന്റര്‍ തുറക്കുക. ഇത് ചെയ്യേണ്ടത് 'ടാസ്‌ക്ക് ബാര്‍ വയര്‍ലെസ്സ് നെറ്റ്‌വര്‍ക്ക് ഐക്കണ്‍' റൈറ്റ് ക്ലിക്ക് ചെയ്തു കൊണ്ടാകണം.

നിങ്ങളുടെ നിലവിലെ വൈഫൈ നെറ്റ്‌വര്‍ക്ക്

ഇവിടെ ലാപ്‌ടോപ്പില്‍ അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ കണക്ടു ചെയ്തിരിക്കുന്ന നിലവിരെ വൈഫൈ നെറ്റ്‌വര്‍ക്ക് ക്ലക്ക് ചെയ്യുക.

ഇതിന്റ പ്രോപ്പര്‍ട്ടീസ് പരിശോധിക്കുക

ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു ഡയലോഗ് ബോക്‌സ് തുറക്കുന്നതായിരിക്കും. ഇതില്‍ അതിനെക്കുറിച്ച് അറിയാന്‍ 'വയര്‍ലെസ്സ് പ്രോപ്പര്‍ട്ടീസ്' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

സെക്യൂരിറ്റി ടാബിലേക്ക് പോകുക

വയര്‍ലെസ്സ് പ്രോപ്പര്‍ട്ടീസ് ഒരു പുതിയ ഡയലോഗ് വിന്‍ഡോ തുറക്കുന്നതായിരിക്കും, ഇതില്‍ നിങ്ങള്‍ 'സെക്യൂരിറ്റി ടാബ്' തിരഞ്ഞെടുക്കുക.

പാസ്‌വേഡ് കാണാം

സെക്യൂരിറ്റി ടാബ് തുറക്കുമ്പോള്‍ വൈഫൈ പാസ്‌വേഡ് കോളം കാണാന്‍ സാധിക്കും. പാസ്‌വേഡ് കാണുന്നതിന് 'Show Password' എന്ന ബോക്‌സ് പരിശോധിക്കുക.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

സ്മാര്‍ട്ടഫോണ്‍ ക്യാമറ ചെയ്യുന്ന 10 രസകനമായ കാര്യങ്ങള്‍!!!

10 ഞെട്ടിക്കുന്ന ഇന്റര്‍നെറ്റ് ഭ്രമങ്ങള്‍!!!

 

 

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Usually, people tend to forget password as we deal with many of them for various purposes.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot