ഇ-ആധാറിൽ ഡിജിറ്റൽ സിഗ്നേച്ചറുകൾ വെരിഫൈ ചെയ്യുന്നതെങ്ങനെ

|

ആധാർ കാർഡ് ഇന്ത്യയിലെ ആളുകളെ സംബന്ധിച്ച് സുപ്രധാനമായ രേഖയാണ്. ഇ-ആധാറിൽ ഡിജിറ്റൽ സിഗ്നേച്ചറുകൾ വെരിഫൈ ചെയ്യുക എന്നത് വളരെ എളുപ്പം ചെയ്യാൻ സാധിക്കുന്ന കാര്യമാണ്. ഓൺലൈനായി നിങ്ങൾക്ക് തന്നെ ഇത് ചെയ്യാം. ഇതിനായി ആദ്യം https://eaadhaar.uidai.gov.in/#/ എന്ന വെബ്സൈറ്റിലേക്ക് കയറുക. ഇവിടെ നിന്നും നിങ്ങളുടെ ഇ-ആധാറിന്റെ പിഡിഎഫ് ഡൌൺലോഡ് ചെയ്യേണ്ടതുണ്ട്.

 

ഇ-ആധാർ

ഇ-ആധാറിന്റെ പിഡിഎഫ് ഫയൽ ഡൌൺലോഡ് ചെയ്യാൻ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറിയ ശേഷം നിങ്ങളുടെ ആധാർ നമ്പർ നൽകുക. തുടർന്ന് ആധാർ കാർഡുമായി ലിങ്ക് ചെയ്ത മൊബൈലിലേക്ക് ഒരു ഒടിപി ലഭിക്കും. ഇത് കൂടി നൽകുക. നിങ്ങളുടെ ആധാർ പിഡിഎഫ് ആയി ഡൌൺലോഡ് ആയി ലഭിക്കും. ഈ പിഡിഎഫ് ഫയർ പാസ്വേഡ് പ്രോട്ടക്ടഡ് ആയിരിക്കും. സാധാരണ ഫയൽ പോലെ ഇത് ഓപ്പൺ ചെയ്യാൻ സാധിക്കില്ല. നിങ്ങളുടെ പാസ്വേർഡ് എന്താണെന്ന് ഈ പിഡിഎഫ് ഡൌൺലോഡ് ചെയ്ത അതേ വെബ് പേജിൽ തന്നെ താഴെയായി നൽകിയിട്ടുണ്ടാകും.

വാട്സ്ആപ്പ് വഴി നിങ്ങളുടെ അടുത്തുള്ള കോവിഡ് -19 വാക്സിനേഷൻ സെന്ററുകൾ കണ്ടെത്താംവാട്സ്ആപ്പ് വഴി നിങ്ങളുടെ അടുത്തുള്ള കോവിഡ് -19 വാക്സിനേഷൻ സെന്ററുകൾ കണ്ടെത്താം

പിഡിഎഫ്
 

പിഡിഎഫ് ഫയലിന്റെ പാസ്വേർഡ് നിങ്ങളുടെ ആധാറിലെ പേരിന്റെ ആദ്യത്തെ നാല് അക്ഷരങ്ങളും ജനിച്ച വർഷവും ആയിരിക്കും. ക്യാപിറ്റൽ ലെറ്ററിലാണ് പേരിയന്റെ ആദ്യത്തെ നാല് അക്ഷരങ്ങൾ നൽകേണ്ടത്. ഇത് നൽകി കഴിഞ്ഞാൽ നിങ്ങളുടെ ഇ-ആധാറിന്റെ പിഡിഎഫ് ഫയൽ ഓപ്പൺ ആയി വരും. ഈ ഫയൽ ഉപയോഗിച്ചാണ് നമ്മൾ സിഗ്നേച്ചർ വെരിഫൈ ചെയ്യുന്നത്. പിഡിഎഫ് ഫയലിൽ ഡിജിറ്റൽ സിഗ്നേച്ചറിന്റെ സ്ഥാനത്ത് ഒരു ചോദ്യ ചിന്ഹമായിരിക്കും ഉണ്ടായിരിക്കുക. ഇത് നിങ്ങളുടെ ഡിജിറ്റൽ ഒപ്പ് വെരിഫൈ ചെയ്യാത്തത് കൊണ്ടാണ്. വെരിഫൈ ചെയ്ത് കഴിഞ്ഞാൽ ഇവിടെ ടിക്ക് മാർക്ക് വരും. ഇത് എങ്ങനെയെന്ന് ഘട്ടം ഘട്ടമായി പരിശോധിക്കാം.

ഘട്ടം 1:

ഘട്ടം 1:

പിഡിഎഫ് ഫയൽ ഓപ്പൺ ചെയ്യുമ്പോൾ കാണുന്ന ചോദ്യചിന്ഹത്തിൽ റൈറ്റ് ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന വിൻഡോയിൽ ഷോ സിഗ്നേച്ചർ പ്രോപ്പർട്ടീസ് എന്ന ഓപ്ഷൻ കാണാം. ഇതിൽ ക്ലിക്ക് ചെയ്യുക.

ആധാർ കാർഡിലെ ജനന തിയ്യതി ഓൺലൈനായി എളുപ്പം തിരുത്താംആധാർ കാർഡിലെ ജനന തിയ്യതി ഓൺലൈനായി എളുപ്പം തിരുത്താം

ഘട്ടം 2:

ഘട്ടം 2:

തുറന്ന് വരുന്ന വിൻഡോയിൽ ഷോ സിഗ്നേച്ചേഴ്സ് സർട്ടിഫിക്കേറ്റ് എന്ന ഓപ്ഷൻ കാണാം. ഇതിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3:

ഘട്ടം 3:

തുടർന്ന് ഓപ്പൺ ആയി വരുന്ന വിൻഡോയിൽ മുകളിലായി സമ്മറി, റിവോക്കേഷൻ, ട്രസ്റ്റ്, പോളിസീസ്, ലീഗൽ നോട്ടീസ് എന്നിങ്ങനെയുള്ള സെക്ഷനുകൾ ഉണ്ട്. ഇതിൽ ട്രസ്റ്റ് എന്ന സെക്ഷൻ തിരഞ്ഞെടുക്കുക.

കൊറോണ വൈറസ് വാക്സിനായി ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?, അറിയേണ്ടതെല്ലാംകൊറോണ വൈറസ് വാക്സിനായി ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?, അറിയേണ്ടതെല്ലാം

ഘട്ടം 5:

ഘട്ടം 5:

തുടർന്ന് ഓപ്പൺ ആയി വരുന്ന സർട്ടിഫിക്കേറ്റ് ഡീറ്റൈൽസ് വിൻഡോയിൽ ഉള്ള ഓകെ ബട്ടണിൽ പ്രസ് ചെയ്യുക. പിന്നീട് ഓപ്പൺ ആയി വരുന്ന വിൻഡോയിലും സമാനമായി ഓകെ ബട്ടൺ പ്രസ് ചെയ്യുക.

ഘട്ടം 6:

ഘട്ടം 6:

അവസമാനമായി നമ്മൾ ആദ്യം കണ്ട സിഗ്നേച്ചർ പ്രോപ്പർട്ടീസ് വിൻഡോ വീണ്ടും ഓപ്പൺ ആയി കാണാം. ഇതിൽ വാലിഡേറ്റ് സിഗ്നേച്ചർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഉടനെ തന്നെ പിഡിഎഫിലെ സിഗ്നേച്ചറിനറെ ഭാഗത്തുള്ള ചോദ്യചിന്ഹം ടിക്ക് മാർക്കായി മാറുന്നത് കാണാം.

ബ്രോഡ്ബാന്റിൽ മികച്ച വൈഫൈ കണക്റ്റിവിറ്റി ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾബ്രോഡ്ബാന്റിൽ മികച്ച വൈഫൈ കണക്റ്റിവിറ്റി ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Most Read Articles
Best Mobiles in India

English summary
Verifying digital signatures in E-Aadhaar is something that can be done very easily. You can do it yourself online.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X