ആധാറിൽ എത്രയും പെട്ടെന്ന് മാറ്റം വരുത്തു; അല്ലെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാകും
ഓൺലൈൻ തട്ടിപ്പുകൾ ധാരാളമായി നടക്കുന്ന കാലഘട്ടമാണ് ഇത്. ഓരോ ദിവസവും ഓരോ തരത്തിലുള്ള തട്ടിപ്പുകളാണ് വിവധയിടങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്യുന്നത്. നമ്മുടെ ചെറിയ അശ്രദ്ധ മതി വലിയ രീതിയിലുള്ള തട്ടിപ്പുകൾക്ക് ഇരയാകാൻ. ആയതിനാൽ തന്നെ ഇത്തരം ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾക്കെതിരെ നമ്മൾ ജാഗ്രത പാലിക്കേണ്ടതാണ്.
ഇതിൽ ആദ്യത്തെ ഘട്ടമാണ് ആധാർ കാർഡിന്റെ സംരക്ഷണം. നമ്മുടെ ബാങ്ക് അക്കൗണ്ട് മറ്റ് ബന്ധപ്പെട്ട രേഖകൾ എല്ലാത്തിനോടും ആധാർ ലിങ്ക് ചെയ്തിരിക്കുന്നതിനാൽ ആധാറിന്റെ ചെറിയ ഒരു പിഴവ് തന്നെ വലിയ വിപത്തിലേക്ക് നയിച്ചേക്കാം. ഇത് മുതലെടുത്ത് തട്ടിപ്പ് സംഘങ്ങൾ നമ്മുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കാൻ സാധ്യത ഉണ്ട്. ഇതിനിടെ എല്ലാ ആധാർ ഉപഭോക്താക്കൾക്കും പുതിയ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് ടെക് എഞ്ചിനീയറായ ജ്യോതി രാമലിംഗയ്യ.

ആധാർ എനേബിൾഡ് പേയ്‌മെന്റ് സിസ്റ്റം (എഇപിഎസ്) മൂലം നിരവധി ഉപഭോക്താക്കൾക്ക് പണം നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്നാണ് ഇദ്ദേഹം ലിങ്ക്ഡ് ഇനിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റ് ഓൺലൈൻ സാമ്പത്തിക ഇടപാടിനുള്ള പ്ലാറ്റ്ഫോം പോലെയല്ല ആധാർ എനേബിൾഡ് പേയ്‌മെന്റ് സിസ്റ്റം. ഇതിൽ സാമ്പത്തിക ഇടപാട് നടത്താനായി ഉപയോക്തൃനാമങ്ങളോ പാസ്‌വേഡുകളോ ഓടിപികളോ ഒന്നും തന്നെ ആവിശ്യമില്ല. അകെ വേണ്ടത് ആധാർ നമ്പർ, വിരലടയാളം, ഐറിസ് തുടങ്ങിയ വിവരങ്ങൾ മാത്രമാണ്.
ആധാർ കർഡിൽ ഈ വിവരങ്ങൾ എല്ലാവരും അറ്റാച്ച് ചെയ്തിട്ടുമുണ്ട്. ആയതിനാൽ തന്നെ ആധാർ എനേബിൾഡ് പേയ്‌മെന്റ് സിസ്റ്റം വലിയ ഭീഷണിയാണ് ഉപഭോക്താക്കൾക്ക് മുഴക്കുന്നത്. ഇതിനോടകം തന്നെ നിരവധി ഉപഭോക്താക്കൾക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതായും രാമലിംഗ പറയുന്നു. ഇത്തരം ഇടപാടുകൾ ആധികാരികമാക്കാൻ തങ്ങളുടെ ആധാർ ഉപയോഗിച്ചുവെന്ന് ബാങ്കിൽ തനിക്ക് സന്ദേശം ലഭിച്ചതായും ഇരകൾ വെളിപ്പെടുത്തിയെന്നും ഇദ്ദേഹം പറയുന്നു.

ഇത് ഒഴിവാക്കാൻ നിങ്ങളുടെ ആധാർ കാർഡിൽ എത്രയും പെട്ടെന്ന് ചില മാറ്റങ്ങൾ വരുത്തണം എന്നാണ് ഇദ്ദേഹം പറയുന്നത്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) mAadhaar എന്ന മൊബൈൽ ആപ്പ് വഴി നമ്മുക്ക് ഈ മാറ്റങ്ങൾ വരുത്താൻ സാധിക്കും ഈ ആപ്പിലൂടെ ആധാറിന്റെ ബയോമെട്രിക് ലോക്ക് പ്രവർത്തനക്ഷമമാക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ചെയ്താൽ നിങ്ങളുടെ കാർഡിലെ വിവരങ്ങൾക്ക് കൂടുതൽ സംരക്ഷണം ലഭിക്കുന്നതായിരിക്കും.
എങ്ങനെയാണ് ഇത്തരത്തിൽ mAadhaar ആപ്പ് കൊണ്ട് ബയോമെട്രിക് ലോക്ക് പ്രവർത്തനക്ഷമമാക്കാൻ സാധിക്കുന്നത് എന്ന് വിശദമായി പരിശോധിക്കാം. ഇതിനായി ആദ്യം തന്നെ നിങ്ങൾ പ്ലേ സ്റ്റോറിൽ പോയി ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. പിന്നീട് ഈ ആപ്പ് തുറക്കുമ്പോൾ സ്ക്രീനിന് മുകളിലായി രജിസ്റ്റർ മൈ ആധാർ എന്ന ഒരു ഓപ്ഷൻ കാണുന്നതായിരിക്കും ഇതിൽ ക്ലിക്ക് ചെയ്യുക.
ഇവിടെ വിവരങ്ങൾ നൽകിയതിന് ശേഷം നാല് അക്ക പാസ്വേഡും നലൽകി ഈ ആപ്പ് നമ്മുക്ക് ലോക്ക് ചെയ്യാൻ സാധിക്കുന്നതാണ്. ഇതിന് ശേഷം കൺഫർമേഷന് വേണ്ടി ആധാർ നമ്പറും സെക്യൂരിറ്റി ക്യാപ്ചയും ആവിശ്യപ്പെടും ഇതും നിങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്. ഇതിന് ശേഷം നിങ്ങൾ ആധാർ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ഒരു ഓടിപി വരുന്നത് ആയിരിക്കും. ഈ ഓടിപി നൽകി കഴിഞ്ഞാൽ ആപ്പിൽ നിങ്ങളുടെ ആധാർ അക്കൗണ്ട് ആക്ടിവേറ്റ് ആകുന്നതാണ്.
ശേഷം വരുന്ന സ്ക്രീൻ സ്ക്രോൾ ചെയ്യുമ്പോൾ താഴെയായി ബയോമെട്രിക്ക് ലോക്ക് എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്യുക. ഇവിടെയും ഒരു സെക്യൂരിറ്റി ക്യാപ്ചയും ഒടിപിയും ചോദിക്കുന്നതായിരിക്കും. ഇത് രണ്ടും പൂരിപ്പിച്ച് കൺഫോം ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ ബയോമെട്രിക്ക് വിവരങ്ങൾ ലോക്ക് ആകുന്നതാണ്. പിന്നീട് നിങ്ങളുടെ അനുവാദം ഇല്ലാതെ ആർക്കും ഇവ ചോർത്താൻ സാധിക്കില്ല. ആയതിനാൽ ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാൻ സാധിക്കുന്നതായിരിക്കും.


Click it and Unblock the Notifications








