Home
How to

ഇനി വെറും അഞ്ച് ദിവസം മാത്രം; വീട്ടിലിരുന്ന് ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം, അതും വെറും ഒരു മിനിറ്റിൽ

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. എല്ലാ ഇന്ത്യൻ പൗരന്മാർക്കും ആധാർ കാർഡ് സ്വന്തമായി വേണം എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ബയോമെട്രിക്ക് വിവരങ്ങൾ കൂടി ഈ കാർഡിൽ നൽകിയിരിക്കുന്നതിനാൽ മികച്ച ഒരു ഔദ്യോ​ഗിക തിരിച്ചറിയിൽ രേഖയായി ആധാർ കാർഡിനെ കണക്കാക്കുന്നു.

അതേ സമയം നിരവധി ഉപയോക്താക്കളുടെ ആധാർ കാർഡുകളിൽ വ്യാപകമായി തെറ്റുകൾ രേഖപ്പെടുത്തിയിരുന്നു. മാത്രമല്ല താമസം മാറിയവർക്ക് അഡ്രസ് മാറ്റാനും മറ്റ് കാര്യങ്ങൾ കൂട്ടിചേർക്കേണ്ടവർക്ക് ഇത് നൽകി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാനുമുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. എന്നിരുന്നാലും ഭൂരിഭാ​ഗം ഉപയോക്താക്കളും ഇപ്പോഴും ഈ വിവരങ്ങൾ ഒന്നും അപ്ഡേറ്റ് ചെയ്തിട്ടില്ല. ഇവർക്ക് സൗജന്യമായി തന്നെ ആധാർ കാർഡ് തിരുത്താനുള്ള അവസരം തീരാൻ ഇനി അഞ്ച് ദിവസം കൂടിയാണ് ബാക്കിയുള്ളത്

ഇനി വെറും അഞ്ച് ദിവസം മാത്രം; ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം

MOST READ: 'സ്മൈൽ പ്ലീസ്...'; സൂര്യന്റെ ആദ്യ ഫുൾ-ഡിസ്‌ക് ചിത്രങ്ങൾ പകർത്തി ആദിത്യ എൽ-1, ദൗത്യം വിജയത്തിലേക്ക്

ഡിസംബർ 14 വരെയാണ് ഇത്തരത്തിൽ ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ ലഭിക്കുന്ന സമയം. നേരത്തെ ഇതിനായുള്ള അവസാന തിയതി സെപ്റ്റംബർ 14 ആയിരുന്നെങ്കിലും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഈ സമയം ഡിസംബർ 14 വരെ നീട്ടുകയായിരുന്നു. ഈ കാലാവധിയ്ക്ക് ശേഷം നിങ്ങൾക്ക് ആധാർ അപ്ഡേറ്റ് ചെയ്യണമെങ്കിൽ പ്രത്യേകം പണം നൽകേണ്ടി വരും.

അതേസമയം സൗജന്യമായി ഉപയോക്താക്കൾക്ക് സ്വന്തം വീട്ടിൽ ഇരുന്ന് എങ്ങനെ ആധാർ അപ്ഡേറ്റ് ചെയ്യാം എന്ന് പരിശോധിക്കാം. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ സാധിക്കുന്നതായിരിക്കും. വെറും മിനിറ്റുകൾ മാത്രമേ ഇതിനായി ആവിശ്യമുള്ളു. നിങ്ങൾ ആധാർ കേന്ദ്രങ്ങളിലോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ആണ് ഇത് ചെയ്യുന്നതെങ്കിൽ ഏകദേശം 50 രൂപയോളം ഇതിനായി ചിലവാകുന്നതാണ്. ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുമ്പോൾ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നിങ്ങളുടെ അടുത്ത് വേണം എന്ന് ഉറപ്പാക്കുക.

ഇനി വെറും അഞ്ച് ദിവസം മാത്രം; ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം

MOST READ: പുതിയ സിം എടുക്കാൻ ഇനി പേപ്പർ‌ രേഖകൾ ഒന്നും വേണ്ട; പക്ഷെ പോലീസ് വേരിഫിക്കേഷൻ ഉണ്ടാകും

മാത്രമല്ല നിങ്ങളുടെ മറ്റ് തിരിച്ചറിയൽ രേഖകൾ, വിലാസത്തിന്റെ രേഖകൾ, ജനനത്തിയതി തെളിയിക്കാനുള്ള രേഖകൾ എന്നിവയുടെ സ്ക്യാൻ ചെയ്ത കോപ്പിയും ആവിശ്യമാണ്. ഇവയെല്ലാം ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കാവു. ഇതിനായി ആദ്യം യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ https://uidai.gov.in/en/ എന്ന ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക. ആദ്യമായാണ് നിങ്ങൾ ഈ വെബ്സൈറ്റ് സന്ദർശിക്കുന്നത് എങ്കിൽ ലോ​ഗ്ഇൻ ചെയ്യാൻ ഒരു അക്കൗണ്ട് നിർമ്മിക്കണം.

ലോ​ഗ്ഇൻ ചെയ്തതിന് ശേഷം അപ്ഡേറ്റ് ഡെമോ​ഗ്രാഫിക് ഡാറ്റ ആന്റ് ചെക്ക് സ്റ്റാറ്റസ് എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതായിരിക്കും. ഇതിൽ ക്ലിക്ക് ചെയ്യുക. ഇതിൽ ക്ലിക്ക് ചെയ്തതിന് ശേഷം ഡോക്യുമെന്റ് അപ്ഡേറ്റ് എന്ന മറ്റൊരു ഓപ്ഷൻ കൂടി നിങ്ങൾക്ക് കാണാൻ സാധിക്കുന്നതായിരിക്കും. ഇതിലും നിങ്ങൾ ക്ലിക്ക് ചെയ്യേണ്ടതുണ്ട്. ഇപ്പോൾ നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകാനുള്ള ഒരു ഓപ്ഷൻ പ്രത്യക്ഷപ്പെടും. ഇവിടെ നിങ്ങളുടെ ആധാർ നമ്പർ നൽകുക.

ഇപ്പോൾ നിങ്ങളുടെ ഫോണിലേക്ക് ഒരു ഒടിപി വരുന്നതായിരിക്കും. ആവിശ്യപ്പെടുന്ന സ്ഥലത്ത് ഈ ഒടിപി നമ്പർ നൽകുക. ഇപ്പോൾ നിങ്ങൾക്ക് എന്തെല്ലാം വിവരങ്ങളാണ് അപ്ഡേറ്റ് ചെയ്യേണ്ടത് എന്നതിനുള്ള ഓപ്ഷനും പ്രത്യക്ഷപ്പെടും. ഇതിൽ അപ്ഡേറ്റ് ചെയ്യേണ്ട വിവരങ്ങൾ എല്ലാം നൽകുക. ശേഷം ഇവർ ആവിശ്യപ്പെടുന്ന രേഖകളും അപ്ലോഡ് ചെയ്ത് നൽകേണ്ടതാണ്. നേരത്തെ സ്ക്യാൻ ചെയ്തുവെച്ചിരിക്കുന്ന രേഖകൾ ഇവിടെ അപ്ലോഡ് ചെയ്യുക. ശേഷം അപ്ഡേറ്റ് റിക്വസ്റ്റ് എന്ന ബട്ടണിലും ക്ലിക്ക് ചെയ്യുക.

ഇപ്പോൾ നിങ്ങൾക്ക് ഒരു അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ (URN) ലഭിക്കുന്നതായിരിക്കും. ഇത് ഉപയോ​ഗിച്ച് നിങ്ങളുടെ ആധാർ അപ്ഡേറ്റ് നിങ്ങൾക്ക് ട്രാക്ക് ചെയ്യാൻ സാധിക്കും. നിങ്ങളുടെ അപ്ഡേറ്റ് വിവരങ്ങൾ പരിശോധിച്ചതിന് ശേഷം നിങ്ങളുടെ ഫോണിലേക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഒരു കൺഫർമേഷൻ എസ്എംഎസ് അയയ്ക്കുന്നതായിരിക്കും. ഇതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്ത ആധാർ കാർഡ് ലഭിക്കുന്നതായിരിക്കും.

Best Mobiles in India

English summary
The time to update the Aadhaar card free of charge is December 14. Earlier, the last date for this was September 14, but the Unique Identification Authority of India extended this time till December 14. If you want to update Aadhaar after this period, you will have to pay separately.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X