റിലയന്‍സ് ജിയോ മറ്റു കമ്പനികള്‍ക്ക് ഭീക്ഷണിയോ?

Written By:

ഔദ്യോഗക ലോഞ്ചിനു മുന്‍പു തന്നെ റിലയന്‍സ് ജിയോ തരംഗമായിക്കഴിഞ്ഞു. പരസ്യത്തിന് ചിലവാക്കുന്ന കാശിന് സൗജന്യം നല്‍കി കൂടുതല്‍ വരിക്കാരെ ചേര്‍ത്ത് റെക്കോര്‍ഡ് നേട്ടമാണ് റിലയന്‍സ് ജിയോ ലക്ഷ്യമിടുന്നത്.

മൊബൈല്‍ ഇന്റര്‍നെറ്റ് വിപ്ലവത്തിന് റിലയന്‍സ് ജിയോ: നിര്‍ബന്ധമായും അറിയേണ്ട കാര്യങ്ങള്‍!

റിലയന്‍സ് ജിയോ മറ്റു കമ്പനികള്‍ക്ക് ഭീക്ഷണിയോ?

എല്ലാ നഗരങ്ങളിലും ഏറ്റവും മികച്ച നെറ്റ്‌വര്‍ക്ക് കവറേജ് നല്‍കി ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തിയ റിലയന്‍സ് ജിയോ മറ്റു ടെസികോം കമ്പനികള്‍ക്ക് ഭീക്ഷണിയാകുമെന്നാണ് പറയുന്നത്.

വാട്ട്‌സാപ്പിനെ വരുതിയിലാകുമോ? ഫേസ്ബുക്ക് തന്ത്രമാണോ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

4ജി സ്മാര്‍ട്ട്‌ഫോണുകള്‍

ആദ്യം ജിയോ സേവനക്കാര്‍ക്കു മാത്രമായിരുന്നു ജിയോ 4ജി സിം ഓഫര്‍ ലഭ്യമായത്. അതിനു ശേഷം ചില സാംസങ്ങ്, എല്‍ജി ഫോണുകളിലും ഇത് ലഭ്യമായി. എന്നാല്‍ അതെല്ലാം മറികടന്ന് ഇപ്പോള്‍ എല്ലാ 4ജി സ്മാര്‍ട്ട്‌ഫോണുകളിലും റിലയല്‍സ് ജിയോ 4ജി ഉപയോഗിക്കാം എന്നായി.

ജിയോഫൈ 2 മീഫൈ (JioFi 2 MiFi)

ജിയോഫൈ 2 മീഫൈ എന്ന പേരില്‍ പോര്‍ട്ടബിള്‍ വൈഫൈ ഹോട്ട്‌സോപോട്ട് അവതരിപ്പിച്ച് എതിരാളികളെ ഞെട്ടിച്ചതിനു പിന്നാലെയാണ് പുതിയ ഓഫറുമായി റിലയന്‍സ് എത്തിയത്. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരീക്ഷണ ഘട്ടത്തിലാണ് റിലയന്‍സ് ജിയോ പ്രവര്‍ത്തിക്കുന്നത്.

മറ്റു കമ്പനികള്‍

എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ തുടങ്ങിയ ഇന്ത്യയിലെ മുന്‍നിര മൊബൈല്‍ സേവന ദാദാക്കള്‍ ഡാറ്റയുടേയും വോയിസ് കോളിന്റേയും നിരക്ക് കുത്തനെ കുറച്ചു.

ജിയോ പ്രഖ്യാപനം

സൗജന്യ പരിധിയില്ലാത്ത വോയിസ്-ഡാറ്റ പാക്കുകള്‍ പ്രഖ്യാപിച്ച് ജിയോ വിപണി പിടിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ഈ കമ്പനികള്‍ക്ക് പുതിയ നിലപാട് സ്വീകരിക്കേണ്ടി വന്നിരിക്കുന്നത്.

ജിയോ ഓഫര്‍

റിലയന്‍സ് ജിയോയുടെ 4ജി പ്രിവ്യൂ ഓഫറില്‍ 90 ദിവസത്തെ അണ്‍ലിമിറ്റഡ് വോയിസ്, ഡാറ്റ, ടെസ്റ്റ് പ്ലാനുകളുമാണ് നല്‍കിയിരിക്കുന്നത്. അതായത് അണ്‍ലിമിറ്റഡ് എച്ച്ഡി വോയിസ്, വീഡിയോ കോള്‍, എസ്എംഎസ്, അണ്‍ലിമിറ്റഡ് ഹൈ സ്പീഡ് ഡാറ്റ കൂടാതെ ജിയോ ആപ്ലിക്കേഷനുകളായ ജിയോ ഓണ്‍ ഡിമാന്റ് (JioOnDemand), ജിയോജിറ്റ്‌സ്, ജിയോപ്ലേ, ജിയോമാഗ്‌സ്, ജിയോമണി എന്നിവ ഉള്‍പ്പെടുന്നു.

എയര്‍ടെല്‍

എയര്‍ടെല്ലില്‍ പ്രീപെയിഡ് കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് അതിന്റെ ഡാറ്റ പാക്ക് പ്ലാനുകള്‍ 80% വരെ വില കുറച്ചു.

അതായത് 1,498 രൂപയ്ക്ക് 1ജിബി 3ജി/4ജി ഡാറ്റ ആദ്യത്തെ പ്രാവശ്യം ചെയ്യുക, അതിന്റെ വാലിഡിറ്റി 28 ദിവസമാണ്. അതു കഴിഞ്ഞാല്‍ മാസം 51 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി (3ജി/4ജി) ഉപയോഗിക്കാം.

എന്നാല്‍ 12 മാസത്തേയ്ക്ക് 2110 രൂപയക്ക് റിച്ചര്‍ജ്ജ് ചെയ്താല്‍ 12ജിബി 3ജി/4ജി ഡാറ്റയും ഉപയോഗിക്കാം.

 

വോഡാഫോണ്‍

വോഡാഫോണിന് 1ജിബി (3ജി/4ജി) യ്ക്ക് 297 രൂപയാണ്, എന്നാല്‍ ഇതിന്റെ വാലിഡിറ്റി 28 ദിവസമാണ്. ഇത് 12 മാസത്തേയ്ക്ക് 3,836 രൂപയാകും 13ജിബി ഡാറ്റയ്ക്ക്.

ബിഎസ്എന്‍എല്‍ (BSNL)

ബിഎസ്എന്‍എല്ലിന് 1ജിബി (3ജി) യ്ക്ക് 249 രൂപയാണ് ഒരു മാസത്തെ വാലിഡിറ്റിയും. എന്നാല്‍ ഒരു വര്‍ഷത്തേയ്ക്ക് 13ജിബി ഡാറ്റയ്ക്ക് 3,237 രൂപയാണ്.

എൈഡിയ

എൈഡിയയ്ക്ക് 1ജിബി (3ജി) യ്ക്ക് 249 രൂപയാണ് 28 ദിവസത്തിന്. എന്നാല്‍ 13ജിബി ഒരു വര്‍ഷത്തേയ്ക്ക് 3,277 രൂപയാണ്.

എയര്‍ടെല്‍/ ജിയോ 4ജി വ്യത്യാസങ്ങള്‍

1. എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് വയര്‍ലെസ്സ് അസസ്സ് (BWA) 15 ടെലികോം രാജ്യങ്ങളില്‍ 22 സര്‍ക്കിളുകളില്‍ 4ജി സര്‍വ്വീസിനു വേണ്ടി 2300MHz സ്‌പെക്ട്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ 1800MHz സ്‌പെക്ട്രമാണ് ജിയോ ഉപയോഗിക്കുന്നത്.

2. 1800MHZ ബാന്‍ഡാണ് ലോകത്തിലെ ഏറ്റവും മികച്ച 4ജിLTE ബാന്‍ഡ് എന്ന് അറിയപ്പെടുന്നു. സര്‍വ്വേ നടത്തിയതില്‍ 44% നെറ്റ്‌വര്‍ക്കുകളും പ്രവര്‍ത്തിക്കുന്നത് 1800MHZ ബാന്‍ഡിലാണ്.

3. 1800MHz ബാന്‍ഡിന് 2300MHz ബാന്‍ഡിനേക്കാള്‍ 30% കുറച്ചു ടവറുകള്‍ മതി.

4. TDD/FDD ഇക്കോസിസ്റ്റം പ്രധാനപ്പെട്ട വ്യത്യാസമാണ്. എയര്‍ടെല്‍ TDD-LTE സാങ്കേതിക വിദ്യയിലാണ് പ്രവര്‍ത്തിക്കുന്നത്, എന്നാല്‍ റിലയന്‍സ് ആദ്യം തന്നെ 1800MHz ബാന്‍ഡ് FDD-LTE ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്നു.

5. ഇതു വരെ നടത്തിയ സര്‍വ്വേയില്‍ TDD വച്ചു നോക്കുമ്പോള്‍ പല ഉപകരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുളളത് 1800MHz FDD യാണ്.

6. എയര്‍ടെല്ലില്‍ 2ജി, 3ജി, 4ജി LTE സൗകര്യങ്ങള്‍ പ്രത്യേകമായിട്ടുണ്ട്, എന്നാല്‍ റിലയന്‍സ് ജിയോയില്‍ ഇതെല്ലാം 4ജിയിലാണ് പിന്തുണയ്ക്കുന്നത്.

7. ഇതെല്ലാം താരതമ്യം ചെയ്യുമ്പോള്‍ റിലയന്‍സ് ജിയോയോണ് ഏറ്റവും വേഗതയാര്‍ന്ന സ്പീഡ് കാണിക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗണേഷ് ചതുര്‍ത്ഥി: 50% വരെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍!

English summary
Going with the best available options with different telecos, we have done a quick comparison of current internet data rates for the prepaid customer.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot