എയർടെൽ ആമസോൺ പ്രൈം ആക്സസ് സൌജന്യമായി നൽകുന്നു, ഇത് നേടുന്നത് എങ്ങനെ

|

ഇന്ത്യയിലെ ടെലികോം കമ്പനികൾ അവരുടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കൊപ്പം നിരവധി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. അധിക ആനുകൂല്യങ്ങളിൽ പ്രധാനം ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസാണ്. പ്ലാനുകൾക്കൊപ്പം അൺലിമിറ്റഡ് കോളിങ്, ഡാറ്റ, മെസേജുകൾ എന്നിവ കൂടാതെ ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, സീ5, വൂട്ട്, സോണിലിവ് എന്നിവയിലേക്കുള്ള ആക്സസും പ്ലാനുകൾ നൽകുന്നുണ്ട്. ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നതിൽ എയർടെൽ മുൻപന്തിയിൽ തന്നെയുണ്ട്. എയർടെൽ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കൊപ്പം അധിക ആനുകൂല്യങ്ങൾ ലഭിക്കും.

പോസ്റ്റ് പെയ്ഡ് പ്ലാനുകൾ വഴി ആമസോൺ പ്രൈം ആക്സസ് നേടാം

പോസ്റ്റ് പെയ്ഡ് പ്ലാനുകൾ വഴി ആമസോൺ പ്രൈം ആക്സസ് നേടാം

എയർടെൽ നൽകുന്ന അധിക ആനുകൂല്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആമസോൺ പ്രൈം ആക്സസ്. എയർടെൽ എക്സ്സ്ട്രീം ആപ്പിലൂടെ ഈ ആനുകൂല്യം നിങ്ങൾക്ക് നേടാനാകും. എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കൊപ്പം ആമസോൺ പ്രൈമിലേക്കുള്ള സൌജന്യ സബ്സ്ക്രിപ്ഷൻ നേടാനുള്ള വഴി എന്താണെന്നും എന്താണ് ചെയ്യേണ്ടത് എന്നും നോക്കാം.

• എയർടെൽ എക്സ്സ്ട്രീം ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് അക്കൗണ്ട് സെറ്റ് ചെയ്യുകയും എയർടെൽ താങ്ക്സ് ആപ്പിൽ ക്ലിക്കുചെയ്യുകയും വേണം.

• നിങ്ങൾ ആമസോൺ പ്രൈം ആപ്പ് മെമ്പർഷിപ്പ് ഓപ്ഷനിലെ ക്ലെയിം ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ആപ്പ് ആക്സസ് ലഭിക്കുന്നതിന് ലോഗിൻ ഓപ്ഷനിലേക്ക് റീഡയറക്ട് ചെയ്യും.

പ്രീപെയ്ഡ് പ്ലാനുകളിലൂടെ ആമസോൺ പ്രൈം വീഡിയോ ആക്സസ് നേടാം
 

പ്രീപെയ്ഡ് പ്ലാനുകളിലൂടെ ആമസോൺ പ്രൈം വീഡിയോ ആക്സസ് നേടാം

• എയർടെൽ താങ്ക്സ ആപ്പ് ഓപ്പൺ ചെയ്യുക, തുടർന്ന് ആമസോൺ പ്രൈം മൊബൈൽ എഡിഷൻ സെർച്ച് ചെയ്ത് കണ്ടെത്തുക

• ആമസോൺ പ്രൈം മൊബൈൽ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് എക്സ്പ്ലോർ ഓപ്ഷൻ തിരഞ്ഞെടുത്ത് റിവാർഡ് വിഭാഗത്തിൽ ക്ലിക്കുചെയ്യുക. ഇതിൽ ക്ലെയിം ടാപ്പുചെയ്യുകയും ആക്ടീവ് ചെയ്യുകയും ചെയ്താൽ മതി.

ആ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ആമസോൺ പ്രൈം സേവനത്തിൽ നിങ്ങൾ ആക്ടീവ് മെമ്പർ ആയിരിക്കാൻ പാടില്ല. നിലവിൽ ആമസോൺ പ്രൈം ഉപയോഗിക്കുന്നവർക്ക് ഓഫർ ആക്‌സസ് ചെയ്യാനോ റിഡീം ചെയ്യാൻ കഴിയില്ല.

ഇൻസ്റ്റാഗ്രാം റീൽസിലൂടെ നിങ്ങൾക്കും പണം സമ്പാദിക്കാംഇൻസ്റ്റാഗ്രാം റീൽസിലൂടെ നിങ്ങൾക്കും പണം സമ്പാദിക്കാം

ആമസോൺ പ്രൈം ആക്സസ് നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ

ആമസോൺ പ്രൈം ആക്സസ് നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ എയർടെൽ മിക്കവാറും എല്ലാ പ്ലാനുകൾക്കൊപ്പവും ആമസോൺ പ്രൈമിന്റെ മൊബൈൽ പതിപ്പ് സൌജന്യമായി നൽകുന്നുണ്ട്. ഈ പ്ലാനുകളുടെ വില 89 രൂപ, 129 രൂപ, 199 രൂപ, 289 രൂപ, 299 രൂപ, 699 രൂപ, 558 രൂപ, 379 രൂപ, 298 രൂപ, 449 രൂപ, 698 രൂപ, 219 രൂപ, 249 രൂപ, 399 രൂപ, 598 രൂപ എന്നിങ്ങനെയാണ്. ഈ പ്ലാനുകളെല്ലാം മറ്റ് ആനുകൂല്യങ്ങളം നൽകുന്നുണ്ട്.

89 രൂപ പ്ലാൻ

89 രൂപ പ്ലാൻ ആമസോൺ പ്രൈം മൊബൈൽ പതിപ്പ് ആക്‌സസിനൊപ്പം 6 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. 129 രൂപ പ്ലാൻ 1 ജിബി ഡാറ്റയാണ് നൽകുന്നത്. വിങ്ക് മ്യൂസിക്, ആമസോൺ പ്രൈമിന്റെ മൊബൈൽ പതിപ്പ്, സൗജന്യ ഹലോ ട്യൂൺസ് ആക്സസ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. 24 ദിവസം വാലിഡിറ്റി നൽകുന്ന ഈ പ്ലാനിലൂടെ 300 മെസേജുകളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും.

199 രൂപ പ്ലാൻ

199 രൂപ പ്ലാൻ 24 ദിവസത്തേക്ക് ദിവസവും 1 ജിബി ഡാറ്റ നൽകുന്നു. ദിവസവും 100 മെസേജുകൾ, അൺലിമിറ്റഡ് കോളിങ് ആനുകല്യം, വിങ്ക് മ്യൂസിക്, ആമസോൺ പ്രൈമിന്റെ മൊബൈൽ എഡിഷൻ, സൗജന്യ ഹലോ ട്യൂൺസ് ആക്സസുകൾ എന്നിവ ഈ പ്ലാനിലൂടെ ലഭിക്കും. 289 രൂപയുടെ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റ 28 ദിവസത്തേക്ക് നൽകുന്നു. ആമസോൺ പ്രൈമിന്റെ സൗജന്യ മൊബൈൽ പതിപ്പ്, സീ5 ആക്‌സസ് എന്നിവയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ. മുകളിൽ സൂചിപ്പിച്ച മറ്റ് പ്ലാനുകളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യത്തിനൊപ്പം ദിവസവും മികച്ച ഡാറ്റ ആനുകൂല്യങ്ങളും നൽകുന്നുണ്ട്.

ഇൻസ്റ്റഗ്രാമിൽ ആക്ടീവ് ആയിരിക്കുന്നതും ലാസ്റ്റ് സീനും മറച്ചുവെയ്ക്കാംഇൻസ്റ്റഗ്രാമിൽ ആക്ടീവ് ആയിരിക്കുന്നതും ലാസ്റ്റ് സീനും മറച്ചുവെയ്ക്കാം

Best Mobiles in India

English summary
Amazon Prime Access is one of the most important additional benefits that Airtel offers with their prepaid and postpaid plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X