UPI തട്ടിപ്പിലൂടെ പണം നഷ്ടപ്പെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

|

UPI സേവനം ആരംഭിച്ചത് മുതൽ ഡിജിറ്റൽ ഇക്കണോമി എന്ന ആശയം കൂടുതൽ ശക്തിപ്പെട്ടു. ഇന്ന് മിക്ക ആളുകളും കൈയ്യിൽ പണം കൊണ്ടുനടക്കാറില്ല. ചെറിയ പെട്ടിക്കടകൾ മുതൽ ഷോപ്പിങ് മാളുകൾ വരെ ഇന്ന് യുപിഐ പേയ്മെന്റ് സ്വീകരിക്കുന്നണ്ട്. ഓട്ടോ ടാക്സികളും യുപിഐ പേയ്മെന്റ് സ്വീകരിക്കുന്നവയാണ്. ഇത്തരം സൌകര്യങ്ങൾ വർധിക്കുമ്പോൾ തന്നെ തട്ടിപ്പുകളും വർധിക്കുന്നുണ്ട്.

 

യുപിഐ പ്ലാറ്റ്ഫോമുകൾ

യുപിഐ പ്ലാറ്റ്ഫോമുകൾ വഴി തട്ടിപ്പുകൾ പറ്റിക്കുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. വിദ്യാസമ്പന്നരും സാങ്കേതികവിദ്യയിൽ അറിവുള്ളതുമായ ആളുകൾ പോലും ഇത്തരത്തിൽ കബളിക്കപ്പെടുന്നുണ്ട്. യുപിഐ പ്ലാറ്റ്ഫോമുകൾ വഴിയുള്ള തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമായി നോക്കാം.

വ്യാജ ആപ്പുകളെ സൂക്ഷിക്കുക

വ്യാജ ആപ്പുകളെ സൂക്ഷിക്കുക

പ്രധാന സ്മാർട്ട്ഫോൺ ഒഎസ് ആയ ആൻഡ്രോയിഡും ഐഒഎസും തങ്ങളുടെ ആപ്പ് സ്റ്റോറുകളിൽ നിന്നും യുപിഐ തട്ടിപ്പുകൾ നടത്തുന്ന വ്യാജ ആപ്പുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും വ്യാജ യുപിഐ ആപ്പുകൾ ഇപ്പോഴും ധാരാളമായിട്ടുണ്ട്. നിങ്ങളുടെ ഫോണിൽ‌ ഒരു ആപ്പ് ഇൻ‌സ്റ്റാൾ‌ ചെയ്യുന്നതിന് മുമ്പ് അതിന്റെ പേര്, ഡവലപ്പർ‌, രജിസ്റ്റർ‌ ചെയ്‌ത വെബ്‌സൈറ്റ്, ഇമെയിൽ‌ വിലാസം എന്നിവ പരിശോധിച്ച് അവ വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണം.

ചൈനീസ് ആപ്പ് നിരോധനത്തിനിടെ നെഞ്ച് വിരിച്ച് ഇന്ത്യൻ ആപ്പുകൾ; വളർച്ച 200 ശതമാനംചൈനീസ് ആപ്പ് നിരോധനത്തിനിടെ നെഞ്ച് വിരിച്ച് ഇന്ത്യൻ ആപ്പുകൾ; വളർച്ച 200 ശതമാനം

അപരിചതരുമായുള്ള ഇടപാടുകൾ ഒഴിവാക്കാം
 

അപരിചതരുമായുള്ള ഇടപാടുകൾ ഒഴിവാക്കാം

അപരിചിതരായ ആളുകളുമായി ഇടപാടുകൾ നടത്തുന്നത് വലിയ അപകടം ഉണ്ടാക്കും. ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് വിളിക്കുന്നവരോട് പോലും യുപിഐ പിൻ, ഓടിപി എന്നിവ ഷെയർ ചെയ്യരുത്. അനവധി വ്യാജ ഇമെയിലുകളാണ് ദിവസേന ഹാക്കർമാർ അയക്കുന്നത്. അംഗീകൃത സ്ഥാപനങ്ങൾ എന്ന രീതിയിൽ നിങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനാണ് മിക്ക മെയിലുകളുടെയും ലക്ഷ്യം. അതുകൊണ്ട് നിങ്ങളുടെ യുപിഐയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിടരുത്.

യുപിഐ തട്ടിപ്പ്

യുപിഐ തട്ടിപ്പ് നടത്തുന്ന ആളുകൾ പലപ്പോഴും സൈന്യത്തിലാണ്, പോലീസിലാണ്, സർക്കാർ സ്ഥാപനമാണ് എന്നിങ്ങനെയുള്ള രീതിയിൽ സമീപിക്കാറുണ്ട്. സ്ഥാപനമോ വ്യക്തിയുടെ ജോലിയോ നോക്കി മാത്രം ഒരു കാരണവശാലും ആരെയും വിശ്വസിക്കരുത്. വമ്പൻ ഓഫറുകളും, ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്ത് എത്തുന്ന മെയിലുകളെയും സൂക്ഷിക്കുക.

ഒടിപി ഷെയർ ചെയ്യരുത്

ഒടിപി ഷെയർ ചെയ്യരുത്

ഇടപാടുകൾ നടത്തുന്നത് നിങ്ങൾ തന്നെയാണ് എന്ന് ഉറപ്പ് വരുത്താൻ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഉപയോഗിക്കുന്ന ഒന്നാണ് ഒടിപി. സുരക്ഷ ഉറപ്പാക്കുന്ന ഒടിപി തട്ടിപ്പുകാരുടെ കൈയ്യിലെത്തിയാൽ അപകടമാണ്. ഒടിപി മനസിലാക്കിയാണ് ഏറ്റവും കൂടുതൽ ആളുകളെ തട്ടിപ്പുകർ ഇരയാക്കുന്നത്. ഫോണിലേക്ക് വിളക്കുകയോ മെസേജ് അയക്കുകയോ ചെയ്യുന്നവരുമായി ഒരു കാരണവശാലും ഒടിപി പങ്കുവെക്കരുത്. മറ്റാരെങ്കിലും ഷെയർ ചെയ്ത നെറ്റ്വർക്കിലല്ല തങ്ങളുടെ ബാങ്കിങ് വിവരങ്ങളും മറ്റും നൽകുന്നത് എന്നും ഉറപ്പ് വരുത്തണം.

ഇന്ത്യയുടെ പണി ഏറ്റു? അടിതെറ്റി വീഴുമോ ചൈനീസ് ടെക്ക് ഭീമന്മാർഇന്ത്യയുടെ പണി ഏറ്റു? അടിതെറ്റി വീഴുമോ ചൈനീസ് ടെക്ക് ഭീമന്മാർ

ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്

ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്

വ്യാജ ലിങ്കുകൾ അയച്ച് പലപ്പോഴും തട്ടിപ്പുകാർ പണം കവരാറുണ്ട്. ക്യൂ ആർ കോഡ് വഴിയോ, ലിങ്ക് വഴിയോ വലിയ തുകയുടെ ഇടപാട് നടത്തുമ്പോൾ സുഷ്മമായി ശ്രദ്ധിച്ച ശേഷം മാത്രം അപ്രൂവൽ നൽകുക. ധാരാളം ആളുകൾക്ക് ഇതു വഴി പണം നഷ്ട്ടപ്പെടാറുണ്ട്. പെയ്മെന്റ് റിക്വസ്റ്റുകൾക്ക് റസ്പോൺസ് ചെയ്യാതിരിക്കലാണ് നല്ലത്. ആരെങ്കിലും നമുക്ക് പണം അയക്കുകയാണ് എങ്കിൽ പണം സ്വീകരിക്കാനായി യുപിഐ പിൻ നൽകേണ്ട ആവശ്യവും ഇല്ല.

ഒഫീഷ്യൽ ഹെൽപ്പ് ലൈൻ നമ്പരുകൾ

ഒഫീഷ്യൽ ഹെൽപ്പ് ലൈൻ നമ്പരുകൾ

സോഷ്യൽ മീഡിയയിൽ വ്യാജ ഹെൽപ്പ് ലൈൻ അക്കൗണ്ടുകൾ ഉണ്ടാക്കിയും തട്ടിപ്പുകാർ ആളുകളെ കബളിപ്പിക്കുന്നു. എന്തെങ്കിലും ആവശ്യത്തിനുള്ള ഹെൽപ്പ്ലൈൻ നമ്പറായി ഓൺലൈനിൽ തട്ടിപ്പ് സംഘങ്ങളുടെ നമ്പരും വരാറുണ്ട്. ഗൂഗിൾ പേ, ഫോൺ പേ എന്നിവർ അവരുടെ സപ്പോർട്ട് ടീമിനെ നേരിട്ട് ബന്ധപ്പെടാനാണ് പറയാറ്. ആപ്പുകളിൽ തന്നെ ഇതിന് സൗകര്യം ഉണ്ട്. ബാങ്കുകളുടെ കാര്യത്തിലും സംശങ്ങൾക്കും മറ്റുമായി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ കാണിച്ച നമ്പരുകളിൽ മാത്രം ബന്ധപ്പെടുക.

Best Mobiles in India

English summary
There are several things to keep in mind to avoid getting scammed through UPI platforms. Let's take a detailed look at what users of UPI apps should be aware of.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X