ലോക്ക്ഡൌണിനിടെ പുറത്തിറങ്ങാനുള്ള പാസിന് ഓൺലൈനായി അപേക്ഷിക്കുന്നതെങ്ങനെ
കൊറോണ വൈറസ് രാജ്യത്ത് വലിയ ഭീഷണിയുണ്ടാക്കികൊണ്ട് വർദ്ധിക്കുകയാണ്. ആദ്യഘട്ടത്തിൽ ഏപ്രിൽ 14 വരെയാണ് കേന്ദ്ര സർക്കാർ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന അവസരത്തിൽ സർക്കാർ ലോക്ക്ഡൌൺ മെയ് മൂന്ന് വരെ നീട്ടി. ആളുകളോട് പുറത്തിറങ്ങരുതെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ നടപടികളാണ് പൊലീസ് എടുക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ കൊവിഡ്-19 കേസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. ആരോഗ്യ പ്രവർത്തകരുടെയും സർക്കാരിന്റെയും ജനങ്ങളുടെയും കൃത്യവും മാതൃകാപരവുമായ പ്രവർത്തനങ്ങളുടെ ഭാഗമായി സമൂഹ വ്യാപനം ഉണ്ടാവാതെ കൊവിഡിനെ തടയാൻ സാധിച്ചിട്ടുണ്ട്. ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ കേരള മോഡൽ കൊറോണ പ്രതിരോധത്തിൽ കർശനമായ നിയന്ത്രണങ്ങളാണ് പൊലീസ് നടപ്പാക്കുന്നത്.

ലോക്ക്ഡൌൺ കാലയളവിൽ ആളുകൾ പുറത്തിറങ്ങുത് തടയാൻ എല്ലാ നടപടികളും പൊലീസ് സ്വീകരിക്കുന്നു. അതേ സമയം അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുന്ന ആളുകൾക്കായി സർക്കാർ ഒരു പാസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. പാസിനായി അപേക്ഷിച്ചു കഴിഞ്ഞ് പാസ് അനുവദിച്ചാൽ നിയന്ത്രണങ്ങൾക്ക് വിധേയമായി അപേക്ഷകന് പുറത്തിറങ്ങാനും തന്റെ ആവശ്യങ്ങൾ നിറവേറ്റാനും സാധിക്കും.

കേരളത്തിൽ ലോക്ക്ഡൌൺ കാലയളവിൽ അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങാനുള്ള പാസ് ലഭിക്കാൻ ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കും. ഇതിനുള്ളലിങ്ക് ചുവടെ ചേർക്കുന്നു.
https://pass.bsafe.kerala.gov.in/
മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്താൽ നിങ്ങളുടെ അപേക്ഷ സർക്കാർ പരിഗണിക്കുകയും പാസ് ലഭ്യമാക്കുകയും ചെയ്യും.

ഒരു കർഫ്യൂ പാസ് കൈവശം ഉണ്ടെങ്കിൽ നിങ്ങൾക്ക് പുറത്തിറങ്ങി വെറുതെ കറങ്ങാമെന്ന ധാരണ വേണ്ട. പാസിൽ രേഖപ്പെടുത്തിയിട്ടുള്ള ആവശ്യത്തിന് മാത്രമായിട്ടേ നിങ്ങൾക്ക് പുറത്ത് പോകാൻ സാധിക്കുകയുള്ളു. ഈ സംവിധാനം ദുരുപയോഗം ചെയ്യരുത്. രാജ്യം ഒരുമിച്ച് കൊറോണ വൈറസിനെതിരെ പൊരുതുമ്പോൾ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വാണ്.


Click it and Unblock the Notifications