Home
How to

ഈ രണ്ട് കാര്യങ്ങൾ മാത്രം ചെയ്താൽ മതി; നിങ്ങളുടെ ഫോണിന്റെ ബാറ്ററിലൈഫ് ഇരട്ടിയാകും

സ്മാർട്ട് ഫോണുകൾ ഉപയോ​ഗിക്കുന്നവരുടെ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഫോണിലെ ബാറ്ററി ചാർജ് നിൽക്കുന്നില്ല എന്നത്. ഫോൺ വാങ്ങി കുറച്ചു നാളുകൾ കഴിയുമ്പോൾ ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും പല ഫോണുകളിലും റിപ്പോർട്ട് ചെയ്യാറുണ്ട്. പലരും ബാറ്ററി മാറ്റുക ചാർജർ മാറ്റുക പോലുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും ഇതിന് കാര്യമായ ഫലങ്ങൾ ഉണ്ടാകാറില്ല.

എന്നാൽ പ്രധാനമായും രണ്ട് കാര്യങ്ങൾ മാത്രം ചെയ്താൽ നിങ്ങളുടെ ഫോണിന്റെ ബാറ്ററി ലൈഫ് വർധിപ്പിക്കാൻ സാധിക്കും എന്ന കാര്യം നിങ്ങൾക്ക് അറിയാമോ? അതേ സം​ഗതി സത്യമാണ് ഫോൺ മറ്റ് കേടുപാടുകൾ ഇല്ലാതെ നല്ല രീതിയിൽ പ്രവർത്തിക്കുമ്പോൾ തന്നെ ഇക്കാര്യങ്ങൾ ഫോളോ ചെയ്താൽ നമ്മുക്ക് ഫോണിന്റെ ബാറ്ററി ലൈഫ് നല്ലതുപോലെ നീട്ടിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിൽ ആദ്യത്തെ വിദ്യ എന്താണെന്ന് പരിശോധിക്കാം.

ഈ രണ്ട് കാര്യങ്ങൾ മാത്രം ചെയ്താൽ മതി; ഫോണിന്റെ ബാറ്ററിലൈഫ് ഇരട്ടിയാകും

ഇതിനായി ആദ്യം നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ ഫോൺ ചാർജ് കയറാനായി കുത്തിയിടുമ്പോൾ ഒരിക്കലും 100 ശതമാനം ചാർജ് ആകുന്നത് വരെ കുത്തിയിടരുത് എന്നതാണ്. ചാർജ് 80 ശതമാനം വരെയോ 90 ശതമാനം വരെയോ ആകുമ്പോൾ ചാർജർ ഡിസ്കണക്ട് ചെയ്യുന്നതാണ് നിങ്ങളുടെ ഉപകരണത്തിന്റെ ബാറ്ററിയ്ക്ക് നല്ലത്. ഒരു ബാറ്ററി 0 ശതമാനത്തിൽ നിന്ന് 100 ശതമാനം വരെ ചാർജ് കയറുമ്പോൾ ആണ് ഒരു ബാറ്ററി സൈക്കിൾ പൂർത്തിയാകുന്നത്.

ഇത് ബാറ്ററിയുടെ ആരോ​ഗ്യത്തിന് ദോഷം ചെയ്യും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ ഇറങ്ങുന്ന പല പുതിയ സ്മാർട്ട് ഫോണുകളിലും ചാർജ് 80 ശതമാനം ആകുമ്പോഴേക്കും ഓട്ടോമാറ്റിക്ക് ആയി ചാർജർ ഡിസ്കണക്ട് ആകുന്ന സൗകര്യം ഉണ്ട്. പുതിയതായി ആപ്പിൾ പുറത്തിറക്കിയ ഐഫോൺ 15ലും ഇതിന് സമാനമായ സാങ്കേതിക വിദ്യ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആയതിനാൽ തന്നെ ഈ വിദ്യ നിങ്ങളുടെ ഫോണിന്റെ ബാറ്ററിയുടെ ആരോ​ഗ്യത്തെ വർധിപ്പിക്കാൻ സഹായിക്കുന്നതാണ്.

ഈ രണ്ട് കാര്യങ്ങൾ മാത്രം ചെയ്താൽ മതി; ഫോണിന്റെ ബാറ്ററിലൈഫ് ഇരട്ടിയാകും

MOST READ: 50MP ട്രിപ്പിൾ റിയർ ക്യാമറയടക്കം പുതിയ സാംസങ് ഫോൺ എത്തി, വില14,999! പക്ഷേ വാങ്ങുംമുമ്പ് 2 രഹസ്യം അ‌റിയൂ

ആൻഡ്രോയിഡ് ഫോണുകളിലും ഐഫോണുകളിലും ഈ വിദ്യ ഒരുപോലെ പ്രയോജനപ്പെടുന്നതാണ്. ഫോണിന്റെ ബാറ്ററി ലൈഫ് ഉയർത്താൻ സഹായിക്കുന്ന മറ്റൊരു മാർ​ഗമാണ് നിങ്ങളുടെ ഫോൺ 15 ശതമാനം ചാർജിന് താഴെ പോകാതെ ഇരിക്കാൻ ശ്രദ്ധിക്കുക എന്നത്. ഇത്തരം അവസ്ഥയിൽ ഫോൺ ഉപയോ​ഗിക്കുന്നതും ഒഴിവാക്കേണ്ടതാണ്. എന്തെങ്കിലും അത്യാവശ്യ കാര്യമാണെങ്കിൽ മാത്രമേ ഈ അവസ്ഥയിൽ ഫോൺ ഉപയോ​ഗിക്കാവു. എന്നിരുന്നാലും 10 ശതമാനത്തിന് താഴെ ചാർജ് ആയാൽ ഉപയോ​ഗം പൂർണ്ണമായും നിർത്തണം.

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചുകഴിഞ്ഞാൽ നിങ്ങളുടെ ഫോണിന്റെ ബാറ്ററിലൈഫ് ഓട്ടോമാറ്റിക്ക് ആയി വർധിക്കുന്നതായിരിക്കും. അൽപം ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ നമ്മുക്ക് ഇതിന്റെ ഫലം തിരിച്ചറിയാനും സാധിക്കുന്നതാണ്. ബാറ്ററിയുടെ ആരോ​ഗ്യം വർധിപ്പിക്കാനായി ഇനിയും ചില പൊടിക്കൈകൾ ഉണ്ട് ഇവയും നമ്മുക്ക് മികച്ച ഫലം നൽകുന്നവയാണ്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഫോൺ ചാർജ് ചെയ്യുമ്പോൾ പ്രവർത്തിപ്പിക്കാതെ ഇരിക്കുക എന്നത്. ഫോൺ ഫ്ലൈറ്റ് മൂഡിലോ സ്വിച്ച് ഓഫ് ചെയ്തോ ചാർജിന് ഇടുകയാണെങ്കിൽ ഇരട്ടി ഫലം ലഭിക്കുന്നതായിരിക്കും.

ഫോൺ ചാർജ് ചെയ്തുകൊണ്ട് പ്രവർത്തിപ്പിക്കുമ്പോൾ ഒരേ സമയം ബാറ്ററിയിൽ ചാർജ് കയറുകയും ബാറ്ററി പ്രവർത്തിച്ച് ചാർജ് നഷ്ടമാകുകയും ആണ് സംഭവിക്കുന്നത്. ഇത്തരത്തിൽ കൂടുതൽ പ്രഹരം ഏൽക്കുന്നതിനാൽ ഫോണിന്റെ ബാറ്ററിയ്ക്ക് സാരമായി കേടുപാട് പറ്റാൻ ഇത് കാരണമാകും. ആയതിനാൽ തന്നെ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണ്ടതാണ്. ഫോൺ നിങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ ബാ​ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ആപ്പുകൾ ക്ലോസ് ചെയ്യുന്നതും ബാറ്ററിയിലെ ചാർജ് സേവ് ചെയ്യാൻ നമ്മെ സഹായിക്കുന്നതാണ്.

ബാ​ഗ്രൗണ്ടിൽ ആപ്പ് ഓപ്പൺ ആയി കിടക്കുമ്പോൾ ഇവയ്ക്ക് പ്രവർത്തിക്കാനുള്ള ചാർജ് കൂടി ബാറ്ററിയിൽ നിന്ന് നഷ്ടപ്പെടും. സാധാരണ നമ്മുടെ ഫോണിന് ലഭിക്കേണ്ട ബാറ്ററിലൈഫ് ഇതുകൊണ്ട് കുറയാനും കാരണമാകും. ഫോണിന്റെ ബാറ്ററിയുടെ കാര്യത്തിൽ അൽപം ശ്രദ്ധ വെച്ചുപുലർത്തിയാൽ നമ്മുക്ക് സാധാരണ ഉപയോ​ഗിക്കുന്നതിലും കൂടുതൽ നാൾ ഫോൺ ഉപയോ​ഗിക്കാൻ സാധിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
After paying attention to these things, the battery life of your phone will increase automatically. We can see the results within a few days. There are some other powders to improve the health of the battery, and these also give us better results. One of the most important things is to keep the phone idle while charging.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X