സിനിമകൾ ഡൌൺലോഡ് ചെയ്യാനുള്ള മികച്ച പത്ത് വെബ്സൈറ്റുകൾ

|

ഓൺലൈൻ സ്ട്രീമിംഗ് സംവിധാനങ്ങളും കുറഞ്ഞ വിലയ്ക്ക് ഡാറ്റയും ലഭ്യമാകുന്നതിന് മുമ്പ് ആളുകൾ സിനിമകൾ കാണാൻ ആശ്രയിച്ചിരുന്നത് സിനിമ ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്ന വെബ്സൈറ്റുകളെയാണ്. ഇപ്പോഴും ഇത്തരം വെബ്സൈറ്റുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ലോക്ക്ഡൌൺ കാരണം എല്ലാവരും വീടുകളിൽ കഴിയുമ്പോൾ സിനിമകൾ ഡൌൺലോഡ് ചെയ്യുന്നതിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇന്ന് നമ്മൾ സിനിമകൾ ഡൌൺലോഡ് ചെയ്യാൻ സഹായിക്കുന്ന വെബ്സൈറ്റുകളെയാണ് പരിചയപ്പെടുന്നത്.

എച്ച്ഡി ക്വാളിറ്റി
 

എച്ച്ഡി ക്വാളിറ്റിയിൽ തന്നെ സിനിമകൾ ഡൌൺലോഡ് ചെയ്യാൻ സഹായിക്കുന്ന ധാരാളം വെബ്സൈറ്റുകൾ ലഭ്യമാണ്. ഇത്തരം വെബ്സൈറ്റുകളിൽ നിന്നും മികച്ച സിനിമകളുടെ കളക്ഷൻ തന്നെ നമുക്ക് ലഭിക്കും. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന നിരവധി സൈറ്റുകൾ ഉണ്ടെങ്കിലു നമ്മളിന്ന് പരിചയപ്പെടുന്നത് നിയമാനുസൃതമായ പ്രവർത്തിക്കുന്ന വെബ്സൈറ്റുകളെയാണ്. സുരക്ഷിതമായി സിനിമ ഡൌൺലോഡ് ചെയ്ത് ആസ്വദിക്കാൻ ഈ സൈറ്റുകൾ നിങ്ങളെ സഹായിക്കും.

1. പബ്ലിക് ഡൊമെയ്ൻ ടോറന്റ്

1. പബ്ലിക് ഡൊമെയ്ൻ ടോറന്റ്

സിനിമകൾ ഡൌൺ‌ലോഡ് ചെയ്യുന്നതിന് സുരക്ഷിതവും നിയമപരവുമായ ഒരു വെബ്സൈറ്റാണ് പബ്ലിക്ക് ഡൊമെയ്ൻ ടോറന്റ്. പരസ്യങ്ങളില്ലാതെ ഈ സൈറ്റിലൂടെ ഒന്നിലധികം ക്വാളിറ്റികളിൽ സിനിമകൾ ഡൌൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാണ്. മൊബൈലിലും കമ്പ്യൂട്ടറിലും സിനിമകൾ ഡൌൺലോഡ് ചെയ്യാൻ ഇതിലൂടെ സാധിക്കും. ഈ സൈറ്റിന്റെ ലേഔട്ട് വളരെ മോശമാണെങ്കിലും മികച്ച ക്ലാസിക്ക് സിനിമകളുടെ കളക്ഷൻ തന്നെ ഇതിലൂടെ ലഭിക്കും.

2. ലെജിറ്റ് ടോറന്റ്സ്

2. ലെജിറ്റ് ടോറന്റ്സ്

ടോറന്റുകൾ ഉപയോഗിക്കുന്നത് നിയവിരുദ്ധമാണ് എന്ന ധാരണയോടെ ഈ വെബ്സൈറ്റിലേക്ക് കയറാതിരിക്കരുത്. ഇത് നിയമാനുസൃതമായി പ്രവർത്തിക്കുന്ന വെബ്സൈറ്റാണ്. ഈ വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ല ടോറന്റുകൾ ഉപയോഗിച്ച് എച്ച്ഡി ക്വാളിറ്റിയിലുള്ള സിനിമകൾ സൌജന്യമായി തന്നെ ഡൌൺലോഡ് ചെയ്യാൻ സാധിക്കും. സിനിമയുടെ വിഭാഗവും പേരും തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരു സെർച്ച് ബാർ ഉപയോഗിച്ച് ലളിതമായി സിനിമകൾ കണ്ടെത്താനും സാധിക്കും.

3. ഇന്റർനെറ്റ് ആർക്കൈവ്
 

3. ഇന്റർനെറ്റ് ആർക്കൈവ്

ചരിത്രമായ ഡാറ്റ ശേഖരിക്കുന്നതിനുള്ള ഒരു സംരംഭമായിട്ടാണ് ഇന്റർനെറ്റ് ആർക്കൈവ് അറിയപ്പെടുന്നത്. 2000 ൽ അധികം സിനിമകൾ ഡൌൺലോഡ് ചെയ്യാനുളള സംവിധാനവും ഈ സൈറ്റിൽ ഉണ്ട്. മറ്റേതൊരു മൂവി ഡൗൺലോഡ് സൈറ്റുകളെയും പോലെ സിനിമകൾ, ടിവി ഷോകൾ, കാർട്ടൂണുകൾ എന്നിവയടക്കമുള്ളവ ഈ വെബ്സൈറ്റിലൂടെ എളുപ്പത്തിൽ ഡൌൺലോഡ് ചെയ്യാൻ സാധിക്കും. സയൻസ് ഫിക്ഷൻ, കോമഡി ഫിലിമുകൾ, സൈലന്റ് മൂവികൾ, മൂവി ട്രെയിലറുകൾ എന്നിവയും ഈ സൈറ്റിലൂടെ ലഭ്യമാണ്.

4. ഓപ്പൺ കൾച്ചർ

4. ഓപ്പൺ കൾച്ചർ

ആയിരത്തിലധികം സിനിമകളുടെ ശേഖരം ഉണ്ടെന്ന് അവകാശപ്പെടുന്ന വെബ്സൈറ്റാണ് ഓപ്പൺ കൾച്ചർ. ഇന്റർനെറ്റ് ആർക്കൈവിൽ നിന്നും യുട്യൂബിൽ നിന്നും ഈ സൈറ്റ് സിനിമകൾ ശേഖരിക്കുന്നു. ഓപ്പൺ കൾച്ചർ ലളിതമായ രീതിയിൽ മൂവി ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന വെബ്സൈറ്റാണ്. ലളിതമായ ഇന്റർഫേസും ക്ലാസിക് മികച്ച ഡൌൺ‌ലോഡും ഈ സൈറ്റിന്റെ സവിശേഷതയാണ്. റഷ്യൻ, കൊറിയൻ സിനിമകളുടെ വലിയ കളക്ഷനും ഈ സൈറ്റിൽ ഉണ്ട്.

5. ടോപ്പ് ഡോക്യുമെന്ററി ഫിലിംസ്

5. ടോപ്പ് ഡോക്യുമെന്ററി ഫിലിംസ്

പേര് സൂചിപ്പിക്കുന്നത് പോലെ, ഡോക്യുമെന്ററി ഫിലിമുകൾ സൌജന്യമായി കാണാനും ഡൌൺലോഡ് ചെയ്യാനുമുള്ള മികച്ച വെബ്‌സൈറ്റാണ് ഇത്. വെബ്‌സൈറ്റ് യൂട്യൂബിൽ നിന്ന് പതിവായി പുതിയ ഡോക്യുമെന്ററികൾ എടുത്ത് പ്രസിദ്ധീകരിക്കുന്നു. യൂട്യൂബിൽ സ്ട്രീം ചെയ്ത് കാണുന്ന സിനിമകളെല്ലാം ഇതിലൂടെ ഡൌൺലോഡ് ചെയ്യാൻ സാധിക്കും. മികച്ചൊരു ഇന്റർഫേസാണ് ടോപ്പ് ഡോക്യുമെന്ററി ഫിലിംസിന് ഉള്ളത്.

6. ഹോട്ട്സ്റ്റാർ

6. ഹോട്ട്സ്റ്റാർ

സിനിമകൾ ഓഫ്‌ലൈനായി കാണാനുള്ള മികച്ച പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഇത്. ഹോളിവുഡ് സിനിമകൾ, ടിവി ഷോകൾ, ബോളിവുഡ് സിനിമകളൊക്കെ ഇതിലൂടെ ലഭ്യമാണ്. മികച്ച സ്വീകാര്യത നേടിയ സിനിമകളുടെയും ആകർഷകമായ ടിവി ഷോകളുടെയും വലിയ ശേഖരം ഹോട്ട്സ്റ്റാറിലുണ്ട്. ഈ സേവനം സൌജന്യമല്ലെങ്കിലും മറ്റ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്ലാനുകളുടെ വില കുറവാണ്. ഇന്ത്യയിൽ ഡിസ്നി പ്ലസുമായി സഹകരിച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്ന പുതിയ പ്ലാറ്റ്ഫോമായി മാറിയിരിക്കുകയാണ് ഹോട്ട്സ്റ്റാർ.

7. റിട്രോവിഷൻ ടിവി

7. റിട്രോവിഷൻ ടിവി

ഓൺലൈനായി സിനിമകൾ കാണാനും ഡൌൺലോഡ് ചെയ്യാനുമുള്ള വിശ്വസനീയമായ ഉറവിടമാണ് റിട്രോവിഷൻ. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള നിരവധി ക്ലാസിക് സിനിമകളുടെ ശേഖരം തന്നെ ഈ സൈറ്റിൽ ഉണ്ട്. ഈ വെബ്സൈറ്റ് സിനിമകളുടെ ശേഖരം പതിവായി അപ്‌ഡേറ്റുചെയ്യുന്നുണ്ട്. നിരവധി വിഭാഗങ്ങളായി തിരിച്ചിട്ടുള്ളതിനാൽ ആവശ്യമുള്ള സിനിമകൾ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും.

8. ഫ്രീ ക്ലാസിക് മൂവി

8. ഫ്രീ ക്ലാസിക് മൂവി

ക്ലാസിക്ക് സിനിമകൾ ഡൌൺലോഡ് ചെയ്യുന്നതിനുള്ള വെബ്സൈറ്റാണ് ഇത്. സിനിമകൾ കാണാനും ഡൌൺ‌ലോഡ് ചെയ്യാനുള്ള ഈ വെബ്സൈറ്റിൽ കോമഡി, ഡോക്യുമെന്ററി, മ്യൂസിക്, സയൻസ് ഫിക്ഷൻ, വെസ്റ്റേൺ, ഫാമിലി എന്നിവയുൾപ്പെയുള്ള വിവിധ വിഭാഗങ്ങളിലുള്ള സിനിമകൾ ലഭ്യമാണ്. വാച്ച് ലിസ്റ്റിലേക്ക് ആഡ് ചെയ്യാനും പിന്നീട് ഓൺലൈനായി കാണാനുമുള്ള സംവിധാനവും ഈ വെബ്സൈറ്റ് ഒരുക്കുന്നുണ്ട്. 19990 കളുടെ ആരംഭം മുതൽ 90 കളുടെ അവസാനം വരെയുള്ള മികച്ച സിനിമകളുടെ വലിയ കളക്ഷനാണ് ഈ വെബ്സൈറ്റിന്റെ സവിശേഷത.

9. ഡെയ്‌ലിമോഷൻ

9. ഡെയ്‌ലിമോഷൻ

സ്‌ട്രീമിംഗ്, ഡൗൺലോഡ് വെബ്‌സൈറ്റായ ഡെയ്‌ലിമോഷന്റെ ജനപ്രീതി ഏറെയാണ്. വിവിധ വിഭാഗങ്ങളായി ക്ലാസുക് സിനിമകളെ ഈ വെബ്സൈറ്റിൽ തരം തിരിച്ചിട്ടുണ്ട്. മ്യൂസിക്ക് റെക്കോർഡിംഗുകൾ, മൂവി ട്രെയിലറുകൾ, ടിവി ഷോകൾ, ബയോഗ്രഫി ഷോർട്ട്സ്, വാർത്തകൾ, വിവരണങ്ങൾ എന്നിവ ഈ വീഡിയോ സ്പില്ലിംഗ് സൈറ്റിൽ കണ്ടെത്താനാകും. ഉയർന്ന ക്വാളിറ്റിയിലുള്ള സിനിമകൾ ഈ വെബ്സൈറ്റിന്റെ സവിശേഷതയാണ്.

10. ഫ്ലിക്ടർ.ലൈഫ്

10. ഫ്ലിക്ടർ.ലൈഫ്

ഏറ്റവും പുതിയ സിനിമകൾ ഉൾപ്പെടെയുള്ള സിനിമകൾ സ്ട്രീം ചെയ്യാനും ഡൌൺലോഡ് ചെയ്യാനും സാധിക്കുന്ന ഒരു മൂവി വെബ്‌സൈറ്റാണ് ഫ്ലിക്സ്റ്റർ. ലൈഫ്. സൈനപ്പ് ചെയ്യേണ്ട ആവശ്യമില്ലാത്ത ഈ സൈറ്റ് സിനിമകളുടെ വലിയ ശേഖരം തന്നെ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. പുതിയ സിനിമകൾ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്ന ഈ വെബ്സൈറ്റിൽ വളരെ കുറച്ച് പരസ്യങ്ങളെ ഉള്ളു.

Most Read Articles
Best Mobiles in India

English summary
Online streaming came lately but before that, everyone used to download movies instead of streaming them online. There are so many movie streaming sites available while we hardly know free movie download sites. Streaming movies online are good only for those who have high internet speed, but not for us. Watching movies online needs a stable connection while the movie could be downloaded with any internet connection. You can build your own collection and watch them offline anytime.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X