ഗൂഗിൾ പേ, ഫോൺപേ തുടങ്ങി യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

|

ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റിന്റെ സംവിധാനങ്ങൾ യുപിഐയിലൂടെയാണ് നടക്കുന്നത്. ഈ പേയ്‌മെന്റ് സാങ്കേതികവിദ്യ വാട്സ്ആപ്പ്, ജിപേ, ഫോൺപേ തുടങ്ങിയ ആപ്പുകളെല്ലാം ഉപയോഗിക്കുന്നു. പേയ്‌മെന്റുകൾ ചെയ്യുന്നത് എളുപ്പമാകുന്നത് നമ്മുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാണ് എങ്കിലും ഗുണത്തോടൊപ്പം പല പ്രശ്നങ്ങളും യുപിഐ പേയ്മെന്റുകൾക്ക് ഉണ്ട്. ആളുകൾ വൻതോതിൽ വഞ്ചിക്കപ്പെടുന്നു എന്നത് യുപിഐ പേയ്മെന്റുകളിലെ പ്രശ്നമാണ്. ഈ പ്രശ്നം നമ്മുടെ സംവിധാനങ്ങളുടേതല്ല മറിച്ച് ഉപയോഗിക്കുന്ന ആളുകളുടേതാണ്.

 

യുപിഐ

യുപിഐ വഴിയുള്ള തട്ടിപ്പുകൾ പെരുകുമ്പോൾ എല്ലാ കേസുകളിലും കാണാൻ കഴിയുന്ന പ്രശ്നം ഉപയോക്താക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന സുരക്ഷാ വീഴ്ച്ച തന്നെയാണ്. സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കാനായി വാട്ട്‌സ്ആപ്പ് #TakeCharge എന്ന ക്യാമ്പെയിൻ നടത്തുന്നു. വാട്സ്ആപ്പിലെ പേയ്‌മെന്റുകൾ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴിയാണ് നടക്കുന്നത്. ഇത്തരത്തിൽ തങ്ങളുടെ കോൺടാക്റ്റുകൾക്ക് പണം അയയ്‌ക്കാനും സ്വീകരിക്കാനും ഉപയോക്താക്കൾക്ക് സാധിക്കും. ഓരോ പേയ്‌മെന്റിനും ഉപയോക്താക്കൾക്ക് ഒരു പേഴ്സണൽ യുപിഐ പിൻ ആവശ്യമാണ്. ഈ പിൻ ഇല്ലാതെ പേയ്‌മെന്റ് നടക്കില്ല.

ഗൂഗിൾ പേ, ഫോൺപേ

ഗൂഗിൾ പേ, ഫോൺപേ എന്നിവയിലെല്ലാം സുരക്ഷയ്ക്കായി യുപിഐ പിൻ ഉണ്ടാകാറുണ്ട്. ആപ്പ് ഓപ്പൺ ചെയ്യാൻ തന്നെ ഫോണിന്റെ ലോക്ക് ഓപ്പം ചെയ്യുന്ന പാറ്റേൺ, പിൻ, ഫിങ്കർപ്രിന്റ് എന്നിവയിൽ എന്തെങ്കിലും നൽകേണ്ടതായും ഉണ്ട്. ഈ പിന്നിന്റെ കാര്യത്തിൽ മാത്രം ശ്രദ്ധ കൊടുത്തിട്ട് കാര്യമില്ല. ധാരാളം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ ഇത്തരത്തിൽ അപകടങ്ങളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുകയുള്ളു. യുപിഐ പേയ്മെന്റുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഓൺലൈനായി നേടാം, ചെയ്യേണ്ടത് ഇത്രമാത്രംബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഓൺലൈനായി നേടാം, ചെയ്യേണ്ടത് ഇത്രമാത്രം

ഫിഷിങ് സ്‌കാമുകൾ
 

ഫിഷിങ് സ്‌കാമുകൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇമെയിലിന്റെയോ ടെക്‌സ്‌റ്റ് മെസേജുകളുടെയോ രൂപത്തിലുള്ള ഓൺലൈൻ സ്‌കാമുകളാണിവ. യുപിഐ ദാതാക്കൾ, ബാങ്കുകൾ, ഇ-വാലറ്റ് ദാതാക്കൾ തുടങ്ങിയ സോഴ്സുകളിൽ നിന്നുള്ള വ്യക്തിഗത വിവരങ്ങൾ ഇതിലൂടെ ഹാക്കർമാരുടെ കൈകളിൽ എത്തും. കസ്റ്റമർ കെയർ തട്ടിപ്പാണ മറ്റൊരു ശ്രദ്ധിക്കേണ്ട കാര്യം. സാധാരണയായി ഒരു ഫോൺ കോളിലൂടെയോ വോയിസ് മെസേജിലൂടെയോ ആണ് ഈ തട്ടിപ്പ് നടക്കുന്നത്. യുപിഐ ആപ്പുകളുടേത് എന്ന പേരിൽ വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ പ്രശ്നം പരിഹരിക്കാൻ എന്ന വ്യാജേന യുപിഐ പിൻ, ഒടിപി എന്നിവയെല്ലാം നൽകാൻ ആവശ്യപ്പെടും.

റിക്വസ്റ്റ് തട്ടിപ്പുകൾ

റിക്വസ്റ്റ് തട്ടിപ്പുകളും ക്യുആർ കോഡുമായി ബന്ധപ്പെട്ട തട്ടിപ്പുക്കളും ധാരാളം നടക്കാറുണ്ട്. "കളക്റ്റ് റിക്വസ്റ്റ്" എന്നത് ഉപയോക്താക്കളെ ക്യാഷ്ബാക്ക് ഓഫറോ ലോട്ടറി അടിച്ചു എന്നോ പറഞ്ഞ് ആകർഷിക്കുന്നു. ഇതിൽ പണം ലഭിക്കുന്നതിന് പകരം അക്കൌണ്ടിലെ പണം നഷ്ടപ്പെടുകയാണ് ചെയ്യുക. പണം സ്വീകരിക്കുന്നതിന് കളക്‌ട് റിക്വസ്റ്റ് സ്വീകരിക്കാനും യുപിഐ പിൻ നൽകാനും തട്ടിപ്പുകാർ ഉപയോക്താക്കളെ പ്രേരിപ്പിക്കും. പണം സ്വീകരിക്കുന്നതിന് ക്യുആർ കോഡുകൾ സ്കാൻ ചെയ്യാനും തട്ടിപ്പുകാർ ആവശ്യപ്പെടാറുണ്ട്. യുപിഐ ഐഡി സ്പൂഫിങാണ് മറ്റൊരു തട്ടിപ്പ് രീതി. ഇതിൽ പണം തട്ടിപ്പുകാരുടെ അക്കൌണ്ടിലേക്ക് തിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെ നിയമാനുസൃത ബിസിനസുകളുടെ യുപിഐ ഐഡികളിലെ ഏതാനും അക്ഷരങ്ങൾ മാറ്റി തട്ടിപ്പുകാർ യുപിഐ ഹാൻഡിലുകൾ ഉണ്ടാക്കുന്നു. തെരഞ്ഞെടുപ്പിൽ വ്യാജന്മാർ വോട്ട് പിടിക്കും പോലെയാണ് ഇത്. അതുകൊണ്ട് ഇടപാട് നടത്തുന്നതിന് മുമ്പ് യുപിഐ ഐഡി കൃത്യമായി പരിശോധിക്കണം.

യക്തിഗത വിവരങ്ങൾ

അക്കൗണ്ട് നമ്പർ, ലോഗിൻ ഐഡി, പാസ്‌വേഡ്, യുപിഐ-പിൻ, ഒടിപി, എടിഎം പിൻ, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ എന്നിവ പോലെയുള്ള വ്യക്തിഗത വിവരങ്ങൾ, ബാങ്ക് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ആരുമായും പങ്കിടരുത്. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം അയക്കാൻ മാത്രം യുപിഐ പിൻ നൽകുക. പണം സ്വീകരിക്കുന്നതിന് യുപിഐ പിൻ ആവശ്യമില്ല എന്ന കാര്യം ഓർക്കുക. പണം സ്വീകരിക്കാൻ ക്യുആർ കോഡ് സ്കാൻ ചെയ്യരുത്. പേയ്‌മെന്റുകൾ നടത്തുന്നതിന് മാത്രം യുപിഐയിൽ ക്യുആർ കോഡ് സ്‌കാൻ ചെയ്യുക.

നിങ്ങളുടെ ബ്രോഡ്ബാന്റ് വൈഫൈ സുരക്ഷിതമാക്കാം, ചെയ്യേണ്ടത് ഇത്രമാത്രംനിങ്ങളുടെ ബ്രോഡ്ബാന്റ് വൈഫൈ സുരക്ഷിതമാക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

യുപിഐ ഐഡി

യുപിഐ ഐഡി നോക്കുമ്പോൾ സ്വീകർത്താവിന്റെ പേര് പരിശോധിക്കുകക എന്നത് പ്രധാനമാണ്. സ്പെല്ലിംഗ് പിശകുകൾ ഉണ്ടോയെന്ന് പരിശോദിക്കണം. നമുക്ക് ലഭിക്കുന്ന മെസേജുകളിലെ യുആർഎൽ, ഡൊമെയ്ൻ നെയിം എന്നിവ പരിശോധിക്കുക. പരിശോധിച്ചുറപ്പിച്ചതും സുരക്ഷിതവും വിശ്വസനീയവുമായ വെബ്‌സൈറ്റുകളിൽ മാത്രം ഡിജിറ്റൽ ഇടപാടുകൾ നടത്തുക.

Best Mobiles in India

English summary
The problem that can be seen in all cases when the number of scams through UPI is increasing is the security breach on the part of the users. Here are some things to keep in mind when using UPI apps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X