ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ ബിൽ ഓൺ‌ലൈനായി അടയ്ക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാം

|

പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ബി‌എസ്‌എൻ‌എൽ 2000ൽ ആരംഭിച്ചതിനുശേഷം നിരവധി സേവന മേഖലയിലേക്ക് ചുവട് വച്ചിട്ടുണ്ട്. രാജ്യത്തെ മറ്റ് പ്രമുഖ ടെലിക്കോം കമ്പനികളോട് മത്സരിക്കുന്ന കാര്യത്തിൽ 4ജി കണക്റ്റിവിറ്റി മാത്രമാണ് കമ്പനിയെ പിന്നോട്ട് വലിക്കുന്നത്. മികച്ച ഓഫറുകൾ നൽകി ടെലിക്കോം വിപണിയിൽ ശക്തമായ സാന്നിധ്യം നിലനിർത്തുമ്പോൾ തന്നെ രാജ്യത്ത് നിരവധി ഉപയോക്താക്കൾക്ക് ലാൻഡ്‌ലൈൻ സേവനങ്ങളും ബിഎസ്എൻഎൽ നൽകുന്നുണ്ട്.

ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ ബിൽ ഓൺ‌ലൈനായി അടയ്ക്കാം
 

ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ ബിൽ ഓൺ‌ലൈനായി അടയ്ക്കാം

സാങ്കേതിക വിദ്യ പുരോഗമിച്ചതോടെ വീട്ടിലിരുന്ന് തന്നെ ബില്ലുകൾ അടയ്ക്കുന്നത് മുതൽ സാധനങ്ങൾ വാങ്ങുന്നത് വരെ സാധ്യമായിരിക്കുകയാണ്. ഇത്തരമൊരു അവസരത്തിലാണ് ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ ബിൽ ഓൺലൈനായി അടയ്ക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ബിഎസ്എൻഎൽ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ അപ്ലിക്കേഷൻ, തേർഡ് പാർട്ടി പ്ലാറ്റ്ഫോമുകൾ എന്നിവ വഴി ബിഎസ്എൻഎൽ ലാന്റ്ലൈൻ കണക്ഷന്റെ ബില്ല് അടയ്ക്കാൻ സാധിക്കും.

കൂടുതൽ വായിക്കുക: ആദായനികുതി റിട്ടേൺ ഓൺലൈനായി ഫയൽ ചെയ്യുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബിൽ അടയ്‌ക്കാം

ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബിൽ അടയ്‌ക്കാം

ഔദ്യോഗിക വെബ്സൈറ്റ് വഴി ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ ബിൽ അടയ്‌ക്കാനായി ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്താൽ മതി.

• ആദ്യം, https://www.portal2.bsnl.in/myportal/cfa.do എന്ന ഔദ്യോഗിക വെബ്സൈറ്റിൽ കയറുക

• ലാൻഡ്‌ലൈൻ നമ്പർ അടക്കമുള്ള ആവശ്യമുള്ള വിവരങ്ങൾ നൽകി സബ്കമിറ്റ് ചെയ്യുക

• സ്ക്രീനിൽ കാണുന്ന വിശദാംശങ്ങൾ പരിശോധിച്ച് പേ അമർത്തുക

• പേയ്‌മെന്റ് മോഡും പേയ്‌മെന്റ് ഗേറ്റ്‌വേയും സെലക്ട് ചെയ്യുക

• പേയ്‌മെന്റ് ഗേറ്റ്‌വേ തിരഞ്ഞെടുത്ത ശേഷം ബിൽ തുക പരിശോധിച്ച് പേയ്‌മെന്റ് നടത്തുക

• നിങ്ങളുടെ വേരിഫൈഡ് മൊബൈൽ‌ നമ്പറിൽ‌ ഒരു ഒ‌ടി‌പി ലഭിക്കും

മൈ ബിഎസ്എൻഎൽ അപ്ലിക്കേഷൻ വഴി ലാൻഡ്‌ലൈൻ ബിൽ അടയ്‌ക്കാം

മൈ ബിഎസ്എൻഎൽ അപ്ലിക്കേഷൻ വഴി ലാൻഡ്‌ലൈൻ ബിൽ അടയ്‌ക്കാം

മൈ ബിഎസ്എൻഎൽ ആപ്പ് വഴി ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ ബിൽ പേയ്‌മെന്റ് നടത്താൻ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്താൽ മതി.

• നിങ്ങളുടെ മൊബൈലിൽ മൈ ബിഎസ്എൻഎൽ (MyBSNL) അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക

• മെനുവിലേക്ക് പോയി അക്കൌണ്ടിൽ ക്ലിക്കുചെയ്യുക

• നിങ്ങളുടെ ലാൻഡ്‌ലൈൻ നമ്പർ ആഡ് ചെയ്ത് സേവ് ചെയ്യുക

• ഹോംപേജിലേക്ക് പോയി ബിൽ പേ ഓപ്ഷൻ തിരഞ്ഞെടുക്കുക

• ബിൽ വിവരങ്ങൾ പരിശോധിച്ച് ഇഷ്ടപ്പെട്ട പേയ്‌മെന്റ് രീതിയും ഗേറ്റ്‌വേയും തിരഞ്ഞെടുക്കുക

• വിശദാംശങ്ങളിൽ പരിശോധിച്ച് കൺഫോം അമർത്തുക

• രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിങ്ങൾക്ക് ഒടിപി ലഭിക്കും. ഇത് വച്ച് പേയ്‌മെന്റ് നടത്തുക

തേർഡ് പാർട്ടി
 

തേർഡ് പാർട്ടി റീചാർജിങ് പോർട്ടലുകളിലും ഡിജിറ്റൽ വാലറ്റുകളിലുമെല്ലാം ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ ബിൽ പേയ്‌മെന്റ് ഓപ്ഷനിലേക്ക് നാവിഗേറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷനുകൾ ഉണ്ടാകും. ഇത് വഴി നിങ്ങൾക്ക് ബിൽ തുക പരിശോധിച്ച് പേയ്‌മെന്റ് നടത്താനാകും. ഏറ്റവും സുരക്ഷിതമായ മാർഗം ബിഎസ്എൻഎല്ലിന്റെ സ്വന്തം വെബ്സൈറ്റിലോ ആപ്പിലോ പേയ്മെന്റ് നടത്തുന്നതാണ്.

കൂടുതൽ വായിക്കുക: വോഡഫോൺ പ്രീപെയ്ഡ് നമ്പറിൽ കോൾ ഹിസ്റ്ററി പരിശോധിക്കുന്നതെങ്ങനെ

Most Read Articles
Best Mobiles in India

English summary
The state-run telecom operator BSNL (Bharat Sanchar Nigam Limited) is known for its range of services since its debut in 2000. Though it misses out on the 4G connectivity as the other leading telcos in the country, BSNL still offers a slew of attractive prepaid and postpaid plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X