Just In
- 12 min ago
കാത്തിരിക്കുന്നവർ അനവധി, ബിഎസ്എൻഎൽ 4ജിക്ക് എന്താണ് സംഭവിക്കുന്നത്?
- 14 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 18 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 23 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
Don't Miss
- Sports
IND vs NZ: കളിയിലെ ഹീറോ, എന്നിട്ടും ക്ഷമ ചോദിച്ച് സൂര്യ! കാരണമറിയാം
- Automobiles
അൾട്രാവയലറ്റിനെ പൂട്ടാൻ ഒരു ഫ്രഞ്ചുകാരൻ! പരിചയപ്പെടാം റൈഡർ ഇലക്ട്രിക് ബൈക്കിനെ
- Movies
ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല
- News
'ത്രിപുരയിൽ ഓപ്പറേഷൻ താമര', ഐപിഎഫ്ടി നേതാക്കൾ ഫോണെടുക്കുന്നില്ലെന്ന് തിപ്ര മോത്ത
- Lifestyle
ശനി അസ്തമയം; ഈ 3 രാശിക്ക് ദോഷം കനക്കും; ശനിദേവ പ്രീതിക്കും ദോഷനിവാരണത്തിനും വഴി
- Travel
ഐശ്വര്യവും ആരോഗ്യവും നേടാം.. അശ്വതി നക്ഷത്രക്കാർ ദർശനം നടത്തേണ്ട ശിവക്ഷേത്രം
- Finance
25,000 രൂപ ശമ്പളക്കാരനും 1.35 കോടിയുടെ സമ്പത്തുണ്ടാക്കാം; സാധാരണക്കാരനെയും കോടിപതിയാക്കുന്ന നിക്ഷേപമിതാ
36,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിലും വൈഫൈ വഴി ഇന്റർനെറ്റ് കിട്ടുമോ?
വിമാനത്തിൽ കയറിയാൽ എയർഹോസ്റ്റസുമാർ ആവശ്യപ്പെടുന്ന കാര്യങ്ങളിലൊന്നാണ് ഫോൺ ഫ്ലൈറ്റ് മോഡിലേക്ക് മാറ്റുക എന്നത്. സുരക്ഷയ്ക്കായാണ് യാത്രക്കാരുടെ ഫോണുകൾ ഫ്ലൈറ്റ് മോഡിലേക്ക് മാറ്റാൻ ആവശ്യപ്പെടുന്നത്. ഇത് പലപ്പോഴും നമുക്ക് ബുദ്ധിമുട്ടായി മാറാറുണ്ട്. അത്യാവശ്യമായി വീട്ടിലേക്കോ ഓഫീസ് കാര്യത്തിനോ ഒരു കോൾ വിളിക്കാൻ സാധിക്കാതെ വരുന്നു എന്നതാണ് ഫ്ലൈറ്റ് യാത്രയുടെ വലിയ പ്രശ്നം. ഇന്റർനെറ്റ് ആക്സസ് ഇല്ലാത്തതും വിമാന യാത്ര അരോചകമാക്കുന്നു.

വിമാനങ്ങളിൽ യാത്രക്കാർക്ക് ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കാൻ ഇന്ന് ചില എയർലൈൻസ് എങ്കിലും വൈഫൈ കണക്റ്റിവിറ്റി ഓപ്ഷൻ നൽകുന്നുണ്ട്. യാത്രയ്ക്കിടയിൽ തന്നെ ബ്രൌസ് ചെയ്യാനും സോഷ്യൽ മീഡിയ ഉപയോഗിക്കാനുമെല്ലാം ഇതിലൂടെ സാധിക്കും. ഭൂമിയിൽ നിന്ന് 36,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിൽ എങ്ങനെയാണ് വൈഫൈ ലഭിക്കുന്നത് എന്ന സംശയം പലർക്കും ഉണ്ടാകും. ഇതിനുള്ള ഉത്തരമാണ് നമ്മളിന്ന് നോക്കുന്നത്.

വിമാനത്തിൽ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കമോ?
എല്ലാ വിമാനങ്ങളിലും ഇന്റർനെറ്റ് കണക്ഷൻ ലഭിക്കണം എന്നില്ല. നിങ്ങളുടെ യാത്രാ റൂട്ട്, വിമാനത്തിന്റെ മോഡൽ എന്നിവയെ ആശ്രയിച്ചേ ഇന്റർനെറ്റ് ലഭിക്കുമോ ഇല്ലയോ എന്ന കാര്യം പറയാനാകൂ. ഇൻ-ഫ്ലൈറ്റ് വൈ-ഫൈ എന്ന് വിളിക്കുന്ന സംവിധാനത്തിലൂടെയാണ് വിമാനത്തിൽ യാത്ര ചെയ്യുന്ന ആളുകൾക്ക് ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭിക്കുന്നത്. ഇന്റർനെറ്റ് കണക്ഷൻ ഒഴിച്ചുകൂടാനാകാത്ത കാര്യമായി മാറുന്നതിനാൽ ഇപ്പോൾ ഇൻ-ഫ്ലൈറ്റ് വൈ-ഫൈ സേവനം നൽകുന്ന എയർലൈനുകളുടെ എണ്ണവും വർധിച്ച് വരികയാണ്.

വിമാനത്തിൽ വൈഫൈ ലഭിക്കുന്നതിന് ചില എയർലൈൻസിൽ നേരത്തെ തന്നെ ബുക്ക് ചെയ്യേണ്ടി വരാറുണ്ട്. ചിലപ്പോൾ ഗോഗോ പോലുള്ള സേവനങ്ങളിലൂടെ വൺടൈം പാസും ലഭിക്കും. നിങ്ങൾ ഒരു യാത്രയ്ക്കിടെ തന്നെ വ്യത്യസ്ത എയർലൈനുകളുടെ വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട് എങ്കിൽ ഗോഗോ പോലുള്ള സേവനങ്ങളുടെ പാസ് പ്രയോജനപ്പെടും. വലിയ ബാൻഡ്‌വിഡ്‌ത്തുള്ള വൈഫൈ കണക്ഷൻ വിമാനയാത്രയ്ക്കിടെ ലഭിക്കണമെങ്കിൽ കൂടുതൽ പണം നൽകേണ്ടി വരും.

ഇൻ-ഫ്ലൈറ്റ് വൈഫൈയുടെ പ്രവർത്തനം
വിമാനത്തിൽ ലഭിക്കുന്ന വൈഫൈയ്ക്ക് രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളാണ് ഉള്ളത്. ഗ്രൗണ്ട് ബേസ്ഡ് ആയ സ്റ്റിസ്റ്റമാണ് ആദ്യത്തേത്. നിങ്ങളുടെ സെൽ ഫോണിന് സമാനമായ രീതിയിൽ എയർ-ടു-ഗ്രൗണ്ട് ആയിട്ടാണ് ഈ വൈഫൈ സംവിധാനം പ്രവർത്തിക്കുന്നത്. വിമാനത്തിലുള്ള ആന്റിനയും സെൽ ടവറുകളും തമ്മിൽ കണക്റ്റ് ചെയ്താണ് ഇത് പ്രവർത്തിക്കുന്നത്. വിമാനം സഞ്ചരിക്കുമ്പോൾ റോളിങ് അടിസ്ഥാനത്തിൽ അടുത്തുള്ള ട്രാൻസ്മിറ്ററുമായി കണക്റ്റ് ചെയ്താണ് ഇത് പ്രവർത്തിക്കുന്നത്.

സെൽ ടവറുകളും വിമാനത്തിലെ ആന്റീനയുമായി കണക്റ്റ് ചെയ്തതിലൂടെ ലഭിക്കുന്ന ഇന്റർനെറ്റ് ആക്സസ് വിമാനത്തിലെ ഹോട്ട്‌സ്‌പോട്ട് ഉപയോഗിച്ച് ആളുകൾക്ക് ലഭ്യമാക്കും. മെയിലുകൾ അയക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് എല്ലാം ഈ കണക്റ്റിവിറ്റി മതിയാകും. എന്നാൽ കടലിന് മുകളിലൂടെ പറക്കുമ്പോഴും മറ്റും ഈ കണക്ഷൻ ലഭിക്കുകയില്ല. ഇത്തരം അവസരങ്ങളിലാണ് രണ്ടാമത്തെ സിസ്റ്റമായ സാറ്റലൈറ്റ് കണക്റ്റിവിറ്റിയുടെ ഉപയോഗം.

സാറ്റലൈറ്റ് വൈഫൈ ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. സൈറ്റലൈറ്റ് ഗ്രൗണ്ട് സ്റ്റേഷനുകളുമായി കമഖ്റ്റ് ചെയ്തിരിക്കും. വിമാനത്തിന്റെ മുകളിലുള്ള സാറ്റലൈറ്റ് ആന്റിന ഉപയോഗിച്ച് വിമാനം ഉപഗ്രഹവുമായി കണക്റ്റ് ചെയ്യുന്നു. വിമാനം സഞ്ചരിക്കുന്നതിനിടെ ഏറ്റവും അടുത്തുള്ള ഉപഗ്രഹത്തിൽ നിന്നും കണക്ഷൻ എടുക്കുകയും ഇന്റർനെറ്റ് ലഭ്യമാക്കുകയും ചെയ്യുന്നു. സാറ്റലൈറ്റ് വൈഫൈ രണ്ട് വ്യത്യസ്ത ബാൻഡ്‌വിഡ്ത്തുകളിലാണ് പ്രവർത്തിക്കുന്നത്. ആദ്യത്തേത് നാരോബാൻഡും രണ്ടാമത്തേത് ബ്രോഡ്‌ബാൻഡുമാണ്.

വിമാനയാത്രയ്ക്കിടെ വൈഫൈ ലഭിക്കാൻ എന്ത് ചെയ്യണം
ടിക്കറ്റുകൾ എടുക്കുമ്പോഴോ വിമാനത്തിൽ കയറുമ്പോഴോ ഇൻ-ഫ്ലൈറ്റ് വൈഫൈ സേവനത്തെ കുറിച്ച് എയർലൈനുകൾ സാധാരണയായി യാത്രക്കാരെ അറിയിക്കാറുണ്ട്. സാധാരണയായി നിങ്ങളുടെ ഡിവൈസിൽ എയർപ്ലെയിൻ മോഡ് ഓണാക്കിയാൽ ഉടനെ വൈഫൈ സെറ്റിങ്സിലോ വെബ് ബ്രൗസറിലോ ആയി ഇൻ-ഫ്ലൈറ്റ് വൈഫൈ ഓപ്ഷൻ വരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

വിമാനത്തിൽ യാത്ര ചെയ്യുന്ന സമയത്ത് വൈഫൈ കണക്ഷനിലൂടെ ആവശ്യത്തിന് സ്പീഡ് ലഭിക്കാത്ത അവസരങ്ങളും ഉണ്ടാകും. ചില വിമാനങ്ങളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റിക്ക് ആവശ്യമായിട്ടുള്ള ആന്റീനകൾ ഉണ്ടായിരിക്കില്ല. വൈകാതെ തന്നെ ഇൻ-ഫ്ലൈറ്റ് വൈ-ഫൈ കണക്റ്റിവിറ്റി സേവനം കൂടുതൽ മെച്ചപ്പെടുത്താനാണ് വിമാന കമ്പനികളുടെ തീരുമാനം. ഗോഗോയുടെ 2Ku സിസ്റ്റം പോലുള്ള സാങ്കേതികവിദ്യകൾ സ്ഥിരതയുള്ള ഇന്റർനെറ്റ് കണക്റ്റിവിറ്റിക്കായി പ്രവർത്തിക്കുന്നു.

വിമാനങ്ങൾക്ക് സ്വന്തം വൈഫൈ സേവനം ഉണ്ടോ?
ചില വിമാനകമ്പനികൾ അവരുടെ സ്വന്തം ബ്രാൻഡിന് കീഴിൽ തന്നെ വൈഫൈ ഉണ്ടെന്ന് അവകാശപ്പെടുന്നുണ്ട്. എന്നാൽ അതൊന്നും നിലവിൽ കൃത്യമായി പ്രവർത്തിക്കുന്നില്ല. ഇൻ-ഫ്ലൈറ്റ് വൈ-ഫൈ സംവിധാനം സെൽ ടവറുകളിലേക്കോ ഉപഗ്രഹങ്ങളിലേക്കോ കണക്റ്റ് ചെയ്താണ് പ്രവർത്തിക്കുന്നത് എന്നതിനാൽ തന്നെ മൊത്തം സംവിധാനം സ്വന്തമായി ഉണ്ടാക്കാൻ കമ്പനികൾക്ക് സാധിക്കില്ല. വിമാനത്തിലെ ആന്റീനകളും വൈഫൈ ഹോട്ട്സ്പോട്ടും മാത്രമാണ് പൂർണമായും കമ്പനികളുടെ നിയന്ത്രണത്തിൽ ഉള്ളത്.

വിമാനങ്ങളിൽ വൈഫൈ സൗജന്യമായി ലഭിക്കുമോ?
വിമാനങ്ങളിൽ വൈഫൈ സൌജന്യമായി നൽകുന്നുണ്ടെ എന്നത് എയർലൈനിനെ ആശ്രയിച്ചാണിരിക്കുന്നത്. ചില എയർലൈനുകൾ സൗജന്യ വൈഫൈ നൽകുമ്പോൾ മറ്റ് ചിലർ ഇൻഫ്ലൈറ്റ് വൈ-ഫൈയ്‌ക്കായി യാത്രക്കാരിൽ നിന്ന് പണം ഈടാക്കുന്നുണ്ട്. കണക്റ്റ് ചെയ്യുന്ന സമയത്തെ അടിസ്ഥാനമാക്കിയാണ് ഈ തുക നിശ്ചയിക്കുന്നത്. അമേരിക്കൻ കമ്പനിയായ ജെറ്റ്ബ്ലൂ പോലുള്ള ചിലതൊക്കെ അവിടുത്തെ ഡൊമസ്റ്റിക്ക് ഫ്ലൈറ്റുകളിലും സ്റ്റാൻഡേർഡ് ഫ്രീ വൈഫൈ സേവനം നൽകുന്നുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470