ആന്‍ഡ്രോയിഡ് ഫോണ്‍ സാധാരണ പ്രശ്‌നങ്ങളും പരിഹാരങ്ങളും!!!

Written By:

സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്ത ജീവിതം പലര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയില്ല. അതിനാല്‍ ഓരോ പുതിയ മോഡലുകള്‍ ഇറങ്ങുമ്പോള്‍ ആളുകള്‍ ആവേശത്തോടെയാണ് അവയെ സ്വീകരിക്കുന്നത്. എന്നാല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഏറെ ഉപയോഗിക്കുന്നു എങ്കിലും അത്രത്തോളം തന്നെ പ്രശ്‌നങ്ങളും ഇവയെ സംബന്ധിച്ചുണ്ട്.

വാട്ട്‌സാപ്പ് കണക്ടു ചെയ്യുന്നില്ലേ? പരിഹരിക്കാന്‍ 6 വഴികള്‍!!!

 ആന്‍ഡ്രോയിഡ് ഫോണ്‍ സാധാരണ പ്രശ്‌നങ്ങളും പരിഹാരങ്ങളും!!!

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ സാധാരണ സ്മാര്‍ട്ട്‌ഫോണ്‍ പ്രശ്‌നങ്ങളും പരിഹാരങ്ങളും പറയാം.

എങ്ങനെ ആന്‍ഡ്രോയിഡ് ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം?

അറിയാനായി സ്ലൈഡര്‍ നീക്കുക...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബാറ്ററി ചാര്‍ജ്ജ്

ഏറെ പേരും പരാതിപ്പെടുന്ന ഒരു സംഗതിയാണ് സ്മാര്‍ട്ട്‌ഫോണുകളുടെ അമിതമായ ബാറ്ററി ഉപയോഗം. ഇതിന് പ്രധാന പരിഹാരമാര്‍ഗ്ഗം ലൊക്കേഷന്‍ മാറ്റലും, ബ്രൈറ്റ്‌നെസ്സ് സെറ്റിങ്ങുമാണ് (Brightness settings).

സെറ്റിങ്ങ്‌സില്‍ ലൊക്കേഷന്‍ എടുത്ത് ബാറ്ററി സേവിങ്ങ് മോഡ് തിഞ്ഞെടുക്കുക. ബ്രൈറ്റ്‌നെസ് ഓട്ടോയില്‍ നിന്നും മാറ്റി പകുതിയാക്കി ക്രമീകരിക്കുക. എന്നാല്‍ ചില ഫോണുകളില്‍ എക്‌സ്ട്രാ ബാറ്ററി സേവിങ്ങ് മോഡുകളും ഉണ്ടാകും.

 

ഫ്രീസിങ്ങും സ്ലോയും

ഫോണുകള്‍ സ്ലോ അവുകയും ഫ്രീസ് ചെയ്യുകയും ചെയ്യുന്നത് കെമ്മറി കുറയുമ്പോഴാണ്. അനാവശ്യ ആപ്പുകളും ഫോട്ടോകളും മെമ്മറിയില്‍ നിന്നും നീക്കം ചെയ്യുക. അതല്ലെങ്കില്‍ എസ്ഡി കാര്‍ഡിലോ ക്ലൗഡിലോ മാറ്റുക. ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകളെ നീക്കം ചെയ്യുക. ക്യാഷെ ക്ലീന്‍ ചെയ്യുക. ലൈവ് വാള്‍ പേപ്പറുകള്‍ ഒഴിവാക്കുക.

ക്യാഷെ ക്ലീനര്‍, ക്ലീന്‍ മാസ്റ്റര്‍ പോലുളള ആപ്ലിക്കേഷനുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്തും ഇത് സാധ്യമാക്കാം.

 

സിങ്കിംഗ് എന്റര്‍

ഇത് പരിഹരിക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. സിങ്കിംഗിനു ശ്രമിക്കുമ്പോള്‍ ഇന്റര്‍നെറ്റ് കണക്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. പാസ്‌വേഡ് തെറ്റിയിട്ടില്ലെന്നും ഉറപ്പാക്കുക. എന്നിട്ടും പരിഹാരമാകുന്നില്ലെങ്കില്‍ അക്കൗണ്ട് ഡിവൈസില്‍ നിന്നും ഡിലീറ്റ് ചെയ്യ്ത് വീണ്ടും ഇന്‍സ്റ്റോള്‍ ചെയ്യുക.

അണ്‍റെസ്‌പോണ്‍സീവ് സ്‌ക്രീന്‍

പലപ്പോഴും ഈ പ്രശ്‌നം ഉണ്ടാകാറുണ്ട്. ഇത് പരിഹരിക്കാനായി ഒരു പ്രാവശ്യം ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്താല്‍ മതിയാകും.

കണക്ടിവിറ്റി പ്രശ്‌നങ്ങള്‍

ബ്ലൂട്ടൂത്ത്, വൈഫൈ, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ക്ക് പ്രശ്‌നം വരാം. ഇങ്ങനെ വരുമ്പോള്‍ 30 സെക്കന്‍ഡ് വരെ ഏറോപ്ലേന്‍ മോഡ് ഇനേബിള്‍ ചെയ്യുക. അതിനു ശേഷം കണക്ട് ചെയ്തു നോക്കാം.

സൂര്യപ്രകാശത്തില്‍ സ്‌ക്രീന്‍ കാണാന്‍ ബുദ്ധിമുട്ട്

ഇതിന് മികച്ച ഓപ്ഷന്‍ ആണ് 'Anti-glare' സ്‌കീന്‍ പ്രൊട്ടക്ഷന്‍ ഇടുക എന്നത്. അങ്ങനെ സ്‌ക്രീനില്‍ വരുന്ന വെളിച്ചത്തെ കുറയ്ക്കാം.

ഫോണുകളില്‍ ചില ഗെയിമുകള്‍ കളിക്കാന്‍ സാധിക്കുന്നില്ല

ചില ബജറ്റ് ഫോണുകളില്‍ ഗെയിം കളിക്കുമ്പോള്‍ പ്രോസസര്‍ സ്പീഡും ഗ്രാഫിക്‌സ് സ്പീഡും കുറയുന്നതാണ്. അതിനാല്‍ ബജറ്റ് ഫോണ്‍ വാങ്ങുമ്പോള്‍ തന്നെ ഇങ്ങനെയുളള കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കണം.

എങ്ങനെ ആപ്സ്സുകള്‍ റിമൂവ് ചെയ്യാം

അതിനായി Settings> Manage Applications> Select app> Uninstal എന്നു ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
For almost any issue where an Android device won't start, it is always feasible to pull the battery and reinstall it to see if the issue persists.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot