ആൻഡ്രോയിഡ് ഫോണിൽ ലേഖനങ്ങളും വെബ് പേജുകളും ഓഡിയോ ആയി കേൾക്കാൻ ചെയ്യേണ്ടത്

|

മറ്റ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആൻഡ്രോയിഡ്. ഈ ഓപ്പറേറ്റിംഗ് സിസ്റ്റം പൂർണ്ണമായും ലിനക്സിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ആൻഡ്രോയിഡിന്റെ ഏറ്റവും വലിയ സവിശേഷത ഉപയോക്താവിന് എളുപ്പത്തിൽ ഫോൺ ഉപയോഗിക്കാൻ സാധിക്കാനും ഇഷ്ടത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്യാൻ സാധിക്കും എന്നതുമാണ്.

പ്ലേസ്റ്റോർ
 

ആൻഡ്രോയിഡിന്റെ ഏറ്റവും വലിയ സമ്പത്ത് പ്ലേസ്റ്റോറാണ്. ഉപയോക്താക്കളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന എല്ലാവിധത്തിലുള്ള ആപ്പുകളും ഗൂഗിളിന്റെ പ്ലേ സ്റ്റോർ നൽകുന്നുണ്ട്. നമുക്കറിയാത്തതും നമ്മൾ ഉപയോഗിക്കാത്തതുമായ നിരവധി സവിശേഷതകൾ ആൻഡ്രോയിഡിൽ ഉണ്ട്. ഫോണിൽ ടെക്സ്റ്റുകളോ വലിയ ലേഖനങ്ങളോ വായിക്കുമ്പോൾ പലപ്പോഴും നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഈ പ്രശ്നത്തിനുള്ള പരിഹാരം ആൻഡ്രോയിഡിൽ തന്നെ ഉണ്ട്.

കൂടുതൽ വായിക്കുക: ട്രൂകോളറിൽ നിന്ന് നിങ്ങളുടെ പേര് എങ്ങനെ നീക്കം ചെയ്യാം ?

ഈ വർഷം

ഈ വർഷം മുതലാണ് ആൻഡ്രോയിഡ് ഫോണകളിൽ ഓഡിയോ ഫയലുകളായി ലേഖനങ്ങളെ മാറ്റുന്ന സവിശേഷത കണ്ട് തുടങ്ങിയത്. ഫോണിൽ ദൈർഘ്യമേറിയ ലേഖനങ്ങൾ വായിക്കാൻ താല്പര്യമില്ലാത്തവർക്കും കാഴ്ച്ചകുറവ് ഉള്ളവർക്കും ഏറെ പ്രയോജനകരമാകുന്ന സംവിധാനമാണ് ഇത്. ആൻഡ്രോയിഡ് ഫോണിൽ ഏതൊരു ലേഖനത്തെയും ഓഡിയോ ഫയലാക്കി മാറ്റുന്ന സവിശേഷത എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നാണ് നമ്മളിന്ന് ചർച്ച ചെയ്യുന്നത്.

ലേഖനം

മുഴുവൻ ലേഖനവും ഓഡിയോ ഫയലായി കൺവർട്ടർ ചെയ്യാൻ നമുക്ക് എപ്പിക് പ്രൈവസി വെബ് ബ്രൌസർ ഉപയോഗിക്കാം. ഒന്നിലധികം വെബ് പേജുകൾ വായിക്കാൻ സാധിക്കുന്ന ആദ്യത്തെ ബ്രൌസറാണ് ഈ ആൻഡ്രോയിഡ് വെബ് ബ്രൌസർ. വെബ്‌പേജ് എങ്ങനെ ഓഡിയോ ഫയലായി മറ്റാമെന്ന് നോക്കാം.

കൂടുതൽ വായിക്കുക: ആൻഡ്രോയിഡ് ഫോണുകളിൽ നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കുന്നതെങ്ങനെ

ഘട്ടം
 

ഘട്ടം 1: ആദ്യം ഗൂഗിൾ സ്റ്റോറിലേക്ക് പോയി നിങ്ങളുടെ സ്മാർട്ട് ഫോണിൽ 'എപ്പിക് പ്രൈവസി ബ്രൗസർ' ഇൻസ്റ്റാൾ ചെയ്യുക.

ഘട്ടം 2: നിങ്ങൾ അപ്ലിക്കേഷൻ തുറന്നുകഴിഞ്ഞാൽ, 'Accept & Continue' ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

ഘട്ടം 3: ഇപ്പോൾ നിങ്ങൾക്ക് എപ്പിക് പ്രൈവസി വെബ് ബ്രൌസറിന്റെ വെൽക്കം പേജ് കാണാൻ കഴിയും.

ഘട്ടം 4: നിങ്ങൾ ഓഡിയോ ഫയലിലേക്ക് കൺവർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും ലേഖനം തിരഞ്ഞെടുക്കുക.

ഘട്ടം 5: മൂന്ന് ഡോട്ടുകളുള്ള മെനു ഓപ്ഷനിൽ ക്ലിക്കുചെയ്ത് 'Add to Audio Queue' ഓപ്ഷനിൽ ടാപ്പുചെയ്യുക.

ഘട്ടം 6: വീണ്ടും മൂന്ന് ഡോട്ടുകളിലുള്ള മെനുവിൽ അമർത്തി 'ഓഡിയോ ക്യൂ' ഓപ്ഷനിൽ ടാപ്പുചെയ്യുക.

ഘട്ടം 7: ഓഡിയോയായി പ്ലേ ചെയ്യാൻ തയ്യാറായ ആർട്ടിക്കിൾ ഇവിടെ കാണാം. ലേഖനത്തിന്റെ ഓഡിയോ പതിപ്പ് കേൾക്കാൻ 'പ്ലേ' ഐക്കണിൽ ക്ലിക്കുചെയ്യുക.

എപ്പിക് പ്രൈവസി

എപ്പിക് പ്രൈവസി ബ്രൗസറിലുള്ള ഇൻബിൾഡ് ഓഡിയോ പ്ലെയർ ഓഡിയോ ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യും. ഏതെങ്കിലും വെബ്‌പേജ് ഓഡിയോയായി കേൾക്കുന്നതിന് മുകളിൽ പറഞ്ഞിരിക്കുന്ന രീതി ഉപയോഗിക്കാം. മറ്റെന്തിങ്കിലം കാര്യം ചെയ്തുകൊണ്ടിരിക്കെ ലേഖനങ്ങൾ കേൾക്കുന്നതിന് ഇത് സഹായിക്കും.

കൂടുതൽ വായിക്കുക: നിങ്ങൾ ഫോണും ലാപ്ടോപ്പും എത്രസമയം ഉപയോഗിച്ചുവെന്ന് അറിയാനുള്ള വഴി ഇതാണ്

Most Read Articles
Best Mobiles in India

English summary
By now, we have shared many tips and tricks on Android. But this trick will help everybody who is not interested in reading long articles and posts. In this article, we are sharing the simple trick to convert the entire article into an audio file on Android smartphones 2020.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X