കൊറോണ വൈറസുമായി ബന്ധപ്പെട്ട കോളർടൂൺ ഒഴിവാക്കാനുള്ള വഴി ഇതാണ്

|

ലോകമെമ്പാടും കൊറോണ വൈറസ് അതിവേഗം വ്യാപിക്കുകയാണ്. കേരളത്തിലും നിരവധി കൊറോണ പോസിറ്റീവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട നിരവധി തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനിടയിൽ ആളുകൾക്ക് ഇത് സംബന്ധിച്ച കൃത്യമായ ബോധവൽക്കരണം നടത്താനുള്ള പ്രവർത്തനങ്ങൾ എല്ലായിടത്തും സർക്കാർ തലത്തിൽ നടക്കുന്നുണ്ട്.

ടെലികോം

ടെലികോം ഓപ്പറേറ്റർമാരായ ജിയോ, എയർടെൽ, ബി‌എസ്‌എൻ‌എൽ, വോഡഫോൺ എന്നിവ കൊറോണയുമായി ബന്ധപ്പെട്ട ബോധവൽക്കരണത്തിനായി തങ്ങളുടെ നെറ്റ്വർക്കിലെ നമ്പരുകളിൽ കോളർ ടൂൺ സെറ്റ് ചെയ്തു. കൊറോണയെ പ്രതിരോധിക്കാനുള്ള കാര്യങ്ങളാണ് ഈ കോളർ ടൂണിൽ കമ്പനികൾ ഉൾപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി കേൾക്കുന്ന റിങ് ശബ്ദത്തിനും കോളർടൂണിനും പകരമാണ് പുതിയ ബോധവൽക്കരണ സന്ദേശം.

കൊറോണ വൈറസ്

മാരകമായ കൊറോണ വൈറസ് ബാധയെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനായി കമ്പനികൾ കൊണ്ടുവന്ന പുതിയ കോളർടൂൺ ചുമയ്ക്കുന്ന ശബ്ദത്തോടെയാണ് ആരംഭിക്കുന്നത്. ഇതിന് ശേഷം കൊറോണയെ തടയാൻ പാലിക്കേണ്ട പ്രാഥമിക ശുചിത്വത്തെ കുറിച്ച് ഇംഗ്ലീഷിൽ ഉപയോക്താക്കൾക്ക് ബോധവൽക്കരണം നടത്തുകയാണ് കോളർടൂൺ.

കൂടുതൽ വായിക്കുക: കൊറോണ വൈറസ് തടയാൻ സ്മാർട്ട്ഫോൺ അടക്കമുള്ളവ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകകൂടുതൽ വായിക്കുക: കൊറോണ വൈറസ് തടയാൻ സ്മാർട്ട്ഫോൺ അടക്കമുള്ളവ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കോളർ ടൂൺ

സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിക്കുമ്പോൾ കൊറോണ ബോധവൽക്കരണത്തിനായി തയ്യാറാക്കിയ കോളർ ടൂൺ നിങ്ങൾ കേട്ടിട്ടുണ്ടാകും. പലർക്കും ഇത് അസ്വസ്ഥത ഉണ്ടാക്കിയേക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സ്വീകരിച്ച ബോധവൽക്കരണ കാമ്പെയ്ൻ സംരംഭത്തിന്റെ ഭാഗമായാണ് ടെലിക്കോം കമ്പനികൾ ഈ കോളർ ടൂൺ സെറ്റ് ചെയ്ത് വച്ചിരിക്കുന്നത്.

അറിയിപ്പ്

കൊറോണയെ സംബന്ധിക്കുന്ന അറിയിപ്പ് വളരെ ഉപകാരപ്രദമാണെങ്കിലും ഇത് വളരെ ദൈർ‌ഘ്യമേറിയതാണ്, അടിയന്തിര സാഹചര്യങ്ങളിൽ‌ ആരെയെങ്കിലും വിളിക്കുമ്പോഴോ അതല്ലെങ്കിൽ‌ 100, 110 പോലുള്ള അടിയന്തിര സേവനങ്ങളിൽ‌ നിങ്ങൾ‌ വിളിക്കുമ്പോഴോ ഈ കോളർടൂൺ നമുക്കൊരു ശല്യമായി തോന്നിയേക്കാം. ഈ കോളർ ടൂൺ അത്യാവശ്യഘട്ടങ്ങളിൽ ഒഴിവാക്കാനായൊരു മാർഗ്ഗമുണ്ട്.

കോളർ ടൂൺ ഒഴിവാക്കാനുള്ള വഴി

കോളർ ടൂൺ ഒഴിവാക്കാനുള്ള വഴി

എയർടെൽ, ജിയോ, വോഡഫോൺ എന്നിവയിലുള്ള ചുമയ്ക്കുന്ന കോളർ ടൂൺ ഒഴിവാക്കാൻ താഴെ കൊടുത്തിരിക്കുന്ന ലളിതമായ കാര്യങ്ങൾ ചെയ്താൽ മതി.

1. നിങ്ങൾ ആരുടെയെങ്കിലും നമ്പർ ഡയൽ ചെയ്യുക

2. കൊറോണ സംബന്ധിച്ച മെസേജ് പ്ലേ ചെയ്യുമ്പോൾ നിങ്ങൾ 1 അമർത്തണം

3. ഇതോടെ നിങ്ങളുടെ കോൾ ഡീഫോൾട്ട് റിംഗിംഗ് ട്യൂണിലേക്ക് റീഡയറക്ട് ചെയ്യപ്പെടും

കൂടുതൽ വായിക്കുക: ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ഷെയർ ചെയ്ത ഫേസ്ബുക്കിന് പണികൊടുത്ത് ഓസ്ട്രേലിയകൂടുതൽ വായിക്കുക: ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ഷെയർ ചെയ്ത ഫേസ്ബുക്കിന് പണികൊടുത്ത് ഓസ്ട്രേലിയ

ഔട്ട്‌ഗോയിംഗ് കോൾ

കൊറോണയുമായി ബന്ധപ്പെട്ട ബോധവൽക്കരണ മെസേജ് അവസാനിപ്പിക്കാൻ സ്ഥിരമായ ഒരു മാർഗവുമില്ല എന്നത് ശ്രദ്ധേയമാണ്. ഓരോ തവണ ഔട്ട്‌ഗോയിംഗ് കോൾ വിളിക്കുമ്പോഴും മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാൻ സാധിക്കും. ഇതുവഴി വഴി ചുമ ശബ്ദവും കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട സന്ദേശവും ഒഴിവാക്കാം.

Best Mobiles in India

English summary
The telcos have set coughing sounds as the default caller tune in order to educate people about the deadly virus outbreak. This sound followed by the message in English to educate people to stay protected replaces the default caller tune while calling dear ones. This is an awareness campaign initiative taken by the Ministry of Health and Family Welfare of the Indian government.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X