ആധാർ കാർഡിലെ ജനന തിയ്യതി ഓൺലൈനായി എളുപ്പം തിരുത്താം

|

ആധാർ കാർഡ് പല ആവശ്യങ്ങൾക്കും ആവശ്യമായ ഒരു രേഖയാണ്. ബാങ്ക് ഇടപാടുകളായാലും ഡിജിറ്റൽ ഇടപാടുകളായാലും നിങ്ങൾക്ക് ആധാർ കാർഡ് ആവശ്യമാണ്. നിങ്ങളുടെ ജനന തിയ്യതി സ്ഥിരീകരിക്കാനോ അഡ്രസ് സ്ഥിരീകരിക്കാനോ ആധാർ കാർഡ് ഉപയോഗിക്കാറുണ്ട്. ആധാർ കാർഡിൽ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമായിരിക്കണം. അല്ലാത്ത പക്ഷം പല ആനുകൂല്യങ്ങളും സർക്കാർ സംബന്ധമായ സേവനങ്ങളും നിങ്ങൾക്ക് ലഭിക്കില്ല.

ആധാർ‌

നിങ്ങളുടെ ആധാർ‌ കാർ‌ഡിൽ‌ എന്തെങ്കിലും തെറ്റുകൾ‌ ഉണ്ടെങ്കിൽ‌ അത് ഓൺ‌ലൈനായി ശരിയാക്കാൻ സാധിക്കും. സെൽഫി സർവ്വീസ് അപ്‌ഡേറ്റ് പോർ‌ട്ടൽ‌ (എസ്‌എസ്‌യു‌പി) വഴിയാണ് ഈ സേവനം ലഭ്യമാകുന്നത്. നിങ്ങളുടെ ആധാർ കാർഡിലെ നിങ്ങളുടെ പേര്, വിലാസം, ലിംഗഭേദം, ജനന തിയ്യതി എന്നിങ്ങനെയുള്ള വിവരങ്ങൾ തെറ്റിയിട്ടുണ്ടെങ്കിൽ ഇത് എളുപ്പത്തിൽ തിരുത്താൻ സാധിക്കും. ഇതിനായി എസ്എസ്യുപി പോർട്ടൽ സന്ദർശിച്ചാൽ മതി.

കൂടുതൽ വായിക്കുക: കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; അറിയേണ്ടതെല്ലാം

ആധാർ‌ പെർമനന്റ് എൻ‌റോൾ‌മെന്റ് സെന്റർ

നിങ്ങളുടെ മൊബൈൽ‌ നമ്പർ,‌ ഇമെയിൽ‌ ഐഡി, ബയോമെട്രിക്സ് എന്നിവ അപ്‌ഡേറ്റുചെയ്യാൻ‌ താൽ‌പ്പര്യമുണ്ടെങ്കിൽ ആവശ്യമുള്ള രേഖകൾ‌ക്കൊപ്പം അടുത്തുള്ള ആധാർ‌ പെർമനന്റ് എൻ‌റോൾ‌മെന്റ് സെന്റർ സന്ദർശിക്കുക. നിങ്ങൾക്ക് ആധാർ കാർഡിൽ രണ്ടുതവണ മാത്രമേ പേര് അപ്‌ഡേറ്റ് ചെയ്യാൻ കഴിയുകയുള്ളൂ എന്ന കാര്യം പ്രത്യേകം ഓർക്കുക. അക്ഷരതെറ്റ് തിരുത്തൽ, ഷോർട്ട് ഫോമിലുള്ള പേര് പൂർണ്ണരൂപത്തിലേക്ക് മാറ്റൽ, വിവാഹശേഷം പേര് മാറ്റൽ എന്നിവ പോലുള്ള ചെറിയ മാറ്റങ്ങൾ മാത്രമേ ഇതിലൂടെ സാധിക്കുകയുള്ളു. ജന്റർ, ജനന തിയ്യതി എന്നിവ ഓൺ‌ലൈൻ വഴി ഒരുതവണ മാത്രമേ മാറ്റാൻ കഴിയൂ. വിലാസം എത്ര തവണ വേണമെങ്കിലും മാറ്റാം.

ഓൺ‌ലൈൻ വഴി ആധാർ കാർഡിൽ ജനന തിയ്യതി മാറ്റുന്നതെങ്ങനെ

ഓൺ‌ലൈൻ വഴി ആധാർ കാർഡിൽ ജനന തിയ്യതി മാറ്റുന്നതെങ്ങനെ

നിങ്ങളുടെ ആധാർ കാർഡിൽ ജനന തിയ്യതി മാറ്റുന്നതിന് താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്യുക.

ഘട്ടം 1: സെൽഫ് സർവ്വീസ് അപ്ഡേറ്റ് പോർട്ടൽ സന്ദർശിക്കുക.

ഘട്ടം 2: പ്രോസീഡ് ടു അപ്ഡേറ്റ് ആധാർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 3: നിങ്ങളുടെ 12 അക്ക ആധാർ കാർഡ് നമ്പർ നൽകി കാപ്ച കോഡ് പരിശോധിക്കുക.

ഘട്ടം 4: സെൻഡ് ഒടിപി ഓപ്ഷൻ അമർത്തുക.

ഘട്ടം 5: നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി നൽകി ലോഗിൻ ക്ലിക്കുചെയ്യുക.

ഘട്ടം 6: ജനന തിയ്യതി ഫീൽഡ് തിരഞ്ഞെടുക്കുക.

കൂടുതൽ വായിക്കുക: എസ്എംഎസ് വഴി പാൻകാർഡിനെ ആധാർ കാർഡുമായി ബന്ധിപ്പിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രംകൂടുതൽ വായിക്കുക: എസ്എംഎസ് വഴി പാൻകാർഡിനെ ആധാർ കാർഡുമായി ബന്ധിപ്പിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രം

ജനന തിയ്യതി

നിങ്ങളുടെ ജനന തിയ്യതി ഓൺ‌ലൈൻ വഴി നിങ്ങളുടെ ആധാറിൽ അപ്‌ഡേറ്റ് ചെയ്യുന്നത് ഓപ്ഷൻ ലഭിക്കും. നിങ്ങൾക്ക് ഒന്നിലധികം ഫീൽഡുകൾ തിരഞ്ഞെടുത്ത് അപ്ഡേറ്റ് ചെയ്യാൻ കഴിയും. ഇമെയിൽ ഐഡിയും മൊബൈൽ നമ്പർ ഫീൽഡുകളും ഓൺ‌ലൈൻ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സംവിധാനം ലഭ്യമല്ല. ഇതിനായി ആധാർ എൻറോൾമെന്റ് സെന്ററിൽ പോകേണ്ടതുണ്ട്.

Best Mobiles in India

English summary
If there are any errors in your Aadhaar card, it can be corrected online. This service is available through the Selfie Service Update Portal (SSUP).

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X