Home
How to

വോട്ടർ ഐഡി കാർഡിന് അപേക്ഷ നൽകിയിട്ടണ്ടോ?, ആപ്ലിക്കേഷൻ സ്റ്റാറ്റസ് ഓൺലൈനായി അറിയാം

പ്രായപൂർത്തിയായ ഇന്ത്യയിലെ പൌരന്മാർക്ക് അതാവശ്യം വേണ്ട രേഖകളിൽ ഒന്നാണ് വോട്ടർ ഐഡി കാർഡ്. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഇത് അത്യാവശ്യമാണ്. വോട്ടർ ഐഡി കാർഡ് നിങ്ങളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കാനും തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനും വേണ്ടിയുള്ളതാണ്. വോട്ടർ ഐഡി കാർഡിന് അപേക്ഷ നൽകിയാൽ അധികം വൈകാതെ തന്നെ നിങ്ങൾക്ക് ഐഡി കാർഡ് ലഭിക്കും. തിരഞ്ഞെടുപ്പ് കമ്മീഷനാണ് വോട്ടർ ഐഡി കാർഡ് നൽകുന്നത്. ഇതിനായി അപേക്ഷ നൽകി കഴിഞ്ഞാൽ നിങ്ങൾക്ക് ഓൺലൈനായി ആപ്ലിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കാം.

വോട്ടർ ഐഡി കാർഡ് ആപ്ലിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കാം

നിങ്ങൾ വോട്ടർ ഐഡി കാർഡിനായി അപേക്ഷ നൽകിയിട്ടുള്ള ആളാണ് എങ്കിൽ നിങ്ങൾക്ക് എളുപ്പത്തിൽ അവയുടെ സ്റ്റാറ്റസ് പരിശോധിക്കാൻ സാധിക്കും. മൂന്ന് ലളിതമായ വഴികളിലൂടെയാണ് സ്റ്റാറ്റസ് പരിശോധിക്കുന്നത്. ഇതിൽ ആദ്യത്തേത് ഓൺലൈനായിട്ടാണ്. വെബ്സൈറ്റിൽ കയറിയിട്ടാണ് ഇത് പരിശോധിക്കുന്നത്. രണ്ടാമത്തേത് കോൾ സർവ്വീസ് വഴിയാണ്. കോൾ വിളിച്ചുകൊണ്ട് നിങ്ങൾക്ക് ആപ്ലിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കാം. മൂന്നാമത്തെ രീതി എസ്എംഎസ് വഴിയാണ്. ഈ മൂന്ന് വഴിയിലൂടെയും വോട്ടർ ഐഡി കാർഡ് ആപ്ലിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഓൺലൈൻ വഴി വോട്ടർ ഐഡി കാർഡ് അപേക്ഷയുടെ സ്റ്റാറ്റസ് നോക്കാം

ഓൺലൈൻ വഴി വോട്ടർ ഐഡി കാർഡ് അപേക്ഷയുടെ സ്റ്റാറ്റസ് നോക്കാം

ഓൺലൈൻ വഴി നിങ്ങളുടെ വോട്ടർ ഐഡി കാർഡ് അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാൻ എളുപ്പമാണ്. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ നോക്കാം.

• https://www.nvsp.in/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് NSVP വെബ്സൈറ്റ് സന്ദർശിക്കുക.

• ഇതിൽ നിങ്ങൾ 'ആപ്ലിക്കേഷൻ സ്റ്റാറ്റസ്' ലിങ്ക് തിരഞ്ഞെടുക്കുക.

• റഫറൻസ് ഐഡി നൽകികൊണ്ട് 'അപ്ലിക്കേഷൻ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുക' എന്ന ഓപ്‌ഷൻ അമർത്തുക. നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് സ്ക്രീനിൽ കാണിക്കും. ആപ്ലിക്കേഷൻ പ്രോസസ്സ് ചെയ്യുകയാണെങ്കിൽ അത് ട്രാക്ക് ചെയ്യാൻ കഴിയും.

കോൾ വഴി വോട്ടർ ഐഡി കാർഡ് അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാം

കോൾ വഴി വോട്ടർ ഐഡി കാർഡ് അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാം

ഇന്റർനെറ്റ് ആക്സസ് ഇല്ലാത്ത ആളുകൾക്കും ഓൺലൈനിൽ വോട്ടർ ഐഡി കാർഡ് ആപ്ലിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കാൻ ബുദ്ധിമുട്ടുള്ള ആളുകൾക്കും ഫോൺ കോളിലൂടെ വോട്ടർ ഐഡി കാർഡ് അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാൻ സാധിക്കും. ഇതിനായി ടോൾ ഫ്രീ നമ്പറായ 1950 ഡയൽ ചെയ്ത് നിർദ്ദേശങ്ങൾ പാലിക്കുക. ഇലക്ഷൻ കമ്മീഷൻ നൽകുന്ന ടോൾ ഫ്രീ നമ്പറുകൾ വോട്ടർ ഐഡി കാർഡ് അപേക്ഷയുടെ സ്റ്റാറ്റസ് കണ്ടെത്താൻ നിങ്ങളെ സഹായിക്കും എന്നത് ശ്രദ്ധേയമാണ്.

എസ്എംഎസ് വഴി വോട്ടർ ഐഡി കാർഡ് അപേക്ഷയുടെ സാറ്റസ് പരിശോധിക്കാം

എസ്എംഎസ് വഴി വോട്ടർ ഐഡി കാർഡ് അപേക്ഷയുടെ സാറ്റസ് പരിശോധിക്കാം

നിങ്ങൾ വോട്ടർ ഐഡി കാർഡിനായി രജിസ്റ്റർ ചെയ്ത ശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് നിന്നും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു എസ്എംഎസ് അയയ്ക്കും. വോട്ടർ ഐഡി അപേക്ഷ നിരസിച്ചതിനെക്കുറിച്ചോ സ്വീകരിച്ചതിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ ആയിരിക്കും കമ്മീഷൻ അയക്കുന്ന ഈ എസ്എംഎസിൽ ഉണ്ടാവുക. ഈ നമ്പർ ഉപയോഗിച്ച് നമുക്ക് എസ്എംഎസ് വഴി വോട്ടർ ഐഡി കാർഡ് അപേക്ഷയുടെ സാറ്റസ് പരിശോധിക്കാൻ സാധിക്കും. ഇത് വളരെ എളുപ്പമുള്ള രീതിയാണ്.

എസ്എംഎസ് വഴി

എസ്എംഎസ് വഴി വോട്ടർ ഐഡി കാർഡ് അപേക്ഷയുടെ സാറ്റസ് പരിശോധിക്കാനുള്ള സൗകര്യം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമല്ല എന്ന കാര്യം ശ്രദ്ധിക്കുക. വോട്ടർ ഐഡി അപേക്ഷ പരിശോധിക്കാൻ, നിങ്ങളുടെ ബിഎസ്എൻഎൽ അല്ലെങ്കിൽ എംടിഎൻഎൽ ടെലിഫോൺ നമ്പറിൽ നിന്ന് നാലക്ക ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിക്കാം. വോട്ടർ ഐഡി കാർഡിലെ വിശദാംശങ്ങൾ ലഭിക്കുന്നതിന് നിങ്ങളുടെ പേര്, പിതാവിന്റെ പേര്, ലിംഗഭേദം, ജനനത്തീയതി, മണ്ഡലം, രാജ്യം എന്നിവ നൽകേണ്ടതുണ്ട്. 18 വയസ്സ് പൂർത്തിയായിട്ടും വോട്ടർ ഐഡി കാർഡ് എടുക്കാത്ത ആളുകൾ വളരെ പെട്ടെന്ന് കാർഡ് എടുക്കാൻ ശ്രദ്ധിക്കുക.

More from GizBot

Best Mobiles in India

English summary
If you have applied for a voter ID card, you can easily check it's status. You can check application status in three simple ways.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X