കുട്ടികൾക്ക് യൂട്യൂബ്, നെറ്റ്ഫ്ലിക്സ് എന്നിവ ഉപയോഗിക്കാൻ നൽകുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുക
കുട്ടികൾക്ക് ഫോൺ ഉപയോഗിക്കാൻ നൽകുമ്പോൾ നമ്മൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. യൂട്യൂബ്, നെറ്റ്ഫ്ലിക്സ് എന്നിവ കുട്ടികൾ ഉപയോഗിക്കുമ്പോൾ കുട്ടികൾ കാണാൻ പാടില്ലാത്ത വിധത്തിലുള്ള വീഡിയോകൾ കയറിവരാനുള്ള സാധ്യത കൂടുതലാണ്. നെറ്റ്ഫ്ലിക്സും ഗൂഗിളും പോലുള്ള കമ്പനികൾ കുട്ടികളിൽ നിന്ന് സെൻസിറ്റീവ് കണ്ടന്റ് അകറ്റി നിർത്താൻ പ്രവർത്തിക്കുന്നുണ്ട്. മാതാപിതാക്കൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ നൽകുന്ന ഫീച്ചറുകളാണ് ഇതിനായി നൽകുന്നത്. നെറ്റ്ഫ്ലിക്സ്, യൂട്യൂബ് എന്നിവ കുട്ടികൾക്ക് ഉപയോഗിക്കാൻ നൽകുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ വളരെ ലളിതമാണ്.

കൊവിഡിന് ശേഷം കുട്ടികൾ വളരെയധികം ഉപയോഗിക്കുന്ന ചില പ്ലാറ്റ്‌ഫോമുകളാണ് യൂട്യൂബ്, നെറ്റ്ഫ്ലിക്സ് എന്നിവ. നെറ്റ്ഫ്ലിക്സ് എന്നത് സബ്ക്രിപ്ഷൻ ബേസ്ഡ് ഒടിടി പ്ലാറ്റ്ഫോമാണ്. നിരവധി സിനിമകളും ഒറിജിനൽ കണ്ടന്റുകളും ഈ പ്ലാറ്റ്ഫോമിൽ ഉണ്ട്. യൂട്യൂബ് സൌജന്യ വീഡിയോ പ്ലാറ്റ്ഫോമാണ്. കണ്ടന്റ് ക്രിയേറ്റർമാരിൽ നിന്നുള്ള വീഡിയോകളാണ് ഈ പ്ലാറ്റ്ഫോമിൽ ഉള്ളത്. ഈ രണ്ട് പ്ലാറ്റ്ഫോമുകളും കുട്ടികൾ ഉപയോഗിക്കുമ്പോൾ മുതിർന്നവർ മാത്രം കാണേണ്ട കണ്ടന്റുകൾ കാണാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങളാണ് നമ്മളിന്ന് നോക്കുന്നത്. ഇത് വളരെ എളുപ്പമാണ്.

യൂട്യൂബിൽ ചെയ്യേണ്ടതെന്ത്
• നിങ്ങളുടെ ഡിവൈസിൽ യൂട്യൂബ് ആപ്പ് തുറക്കുക
• ആപ്പിന്റെ മുകളിൽ വലത് കോണിലുള്ള പ്രൊഫൈൽ ഫോട്ടോയിൽ ടാപ്പ് ചെയ്യുക
• സെറ്റിങ്സിൽ ജനറൽ ഓപ്ഷൻ ക്ലിക്ക് ചെയ്യുക
• താഴേക്ക് സ്ക്രോൾ ചെയ്‌ത് "റസ്ട്രിക്റ്റഡ് മോഡ്" ഓപ്‌ഷന്റെ മുന്നിലുള്ള ടോഗിൾ ഓണാക്കുക
• ഈ മോഡ് മുതിർന്നവർക്കുള്ള കണ്ടന്റ് നിയന്ത്രിക്കും. എന്നിരുന്നാലും, ഒരു ഫിൽട്ടറും നൂറ് ശതമാനവും മികച്ചതല്ല എന്ന് യൂട്യൂബ് ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, ഈ മോഡ് സെറ്റ് ചെയ്താൽ ആ ഡിവൈസിൽ മാത്രമേ ലഭ്യമാവുകയുള്ളു.

നെറ്റ്ഫ്ലിക്സിൽ ചെയ്യേണ്ടതെന്ത്
• വെബ് ബ്രൗസറിൽ നിങ്ങളുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന്റെ അക്കൗണ്ട് സെറ്റിങ്സ് ഓപ്പൺ ചെയ്യുക
• കൺട്രോൾസ് സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന നിർദ്ദിഷ്ട പ്രൊഫൈലിൽ ടാപ്പ് ചെയ്യുക
• വ്യൂവിങ് റെസ്റ്റിസ്ചട്രക്ഷൻസ് വിഭാഗം തുറക്കുക
• പ്രായപരിധി അനുസരിച്ച് സ്ലൈഡർ സെറ്റ് ചെയ്യുക
• "സേവ്" ബട്ടണിൽ ടാപ്പ് ചെയ്യുക
ഈ നിയന്ത്രണങ്ങൾ നീക്കം ചെയ്യാൻ ഉപയോക്താക്കൾക്ക് മുകളിൽ പറഞ്ഞിരിക്കുന്ന അതേ സെറ്റിങ്സ് തന്നെ തിരഞ്ഞെടുക്കാം. മുതിർന്നവരുടെ പ്രൊഫൈലുകൾ ഉപയോഗിക്കുന്നതിൽ നിന്ന് കുട്ടികളെ തടയാൻ അക്കൗണ്ടുകളിലെ പിൻ സെറ്റ് ചെയ്യാനും കഴിയും. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് കൂടി നോക്കാം.

നെറ്റ്ഫ്ലിക്സ് പ്രൊഫൈലിൽ പാസ്‌വേഡ് സെറ്റ് ചെയ്യാം
• നിങ്ങളുടെ ഉപകരണത്തിൽ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് തുറന്ന് "അക്കൗണ്ട്" ടാപ്പ് ചെയ്യുക
• സെറ്റിങ്സ്> പാരന്റ് കൺട്രോൾസ് തിരഞ്ഞെടുക്കുക
• "നെറ്റ്ഫ്ലിക്സ് അക്കൗണ്ട് പാസ്‌വേഡ്" ഓപ്ഷൻ തിരഞ്ഞെടുത്ത് കണ്ടിന്യൂ ഓപ്ഷൻ ടാപ്പുചെയ്യുക
• പുതിയ പിൻ നൽകുക
• ഇനിപ്പറയുന്ന ഓപ്ഷനുകളിൽ നിന്ന് പിൻ പ്രോട്ടക്ഷൻ ലെവൽ തിരഞ്ഞെടുക്കുക: കൊച്ചുകുട്ടികൾ - (എല്ലാം), മുതിർന്ന കുട്ടികൾ (7+), കൗമാരക്കാർ (13+), മുതിർന്നവർ (16+, 18+)
• ഇത്രയും ചെയ്താൽ സേവ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

നെറ്റ്ഫ്ലിക്സും യൂട്യൂബും ഏറെ ജനപ്രിതിയുള്ള രണ്ട് പ്ലാറ്റ്ഫോമുകളാണ്. കുട്ടികൾ കാണാൻ പാടില്ലാത്ത വിധത്തിലുള്ള കണ്ടന്റുകൾ കുട്ടികൾ ഫോൺ എടുക്കുമ്പോൾ നെറ്റ്ഫ്ലിക്സ്, യൂട്യൂബും പോലുള്ള പ്ലാറ്റ്ഫോമുകളിൽ നിന്ന് അവർ കാണുന്ന കണ്ടന്റുകൾ അഡൾട്ട് കണ്ടന്റുകൾ അല്ല എന്ന കാര്യം ഉറപ്പാക്കുക. നെറ്റ്ഫ്ലിക്സിൽ ഗെയിമുകൾ കൂടി വന്നതോടെ കുട്ടികൾ നെറ്റ്ഫ്ലിക്സ് ഓപ്പൺ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഗെയിമുകൾ ലഭ്യമാണ്. കുട്ടികൾക്ക് ഫോൺ ഉപയോഗിക്കാൻ നൽകുന്നവർ മുകളിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
{document1}


Click it and Unblock the Notifications