ഇൻസ്റ്റാഗ്രാം അക്കൌണ്ട് ഇല്ലാതാക്കുന്നത് എങ്ങനെ?

|

സോഷ്യൽ മീഡിയ ആപ്പുകൾക്ക് രണ്ട് വശങ്ങളുണ്ട്. സമയം കൊല്ലാനും ആളുകളുമായി കണക്റ്റ് ചെയ്യാനും കഴിവുകൾ പ്രകടിപ്പിക്കാനും ഒക്കെ കഴിയുന്നു എന്നതാണ് നല്ല വശം. എന്നാൽ നിങ്ങളെ ഒരു അഡിക്റ്റ് ആക്കി മാറ്റുന്നതും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും പോലെയുള്ള ഇരുണ്ട വശങ്ങളും സോഷ്യൽ പ്ലാറ്റ്ഫോമുകൾക്ക് ഉണ്ട്. ലോകത്തെ ഏറ്റവും പ്രചാരമുള്ള സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ ഒന്നായ ഇൻസ്റ്റാഗ്രാമിനും ഈ പ്രശ്നങ്ങൾ ഉണ്ട്. ഇൻസ്റ്റാഗ്രാം വളരെ രസകരമായി ഉപയോഗിക്കാൻ കഴിയും. എന്നാൽ വളരെക്കൂടുതൽ ആസക്തി സൃഷ്ടിക്കാനും ഇൻസ്റ്റാഗ്രാമിന് ആകും. കൌമാരക്കാരുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിവാദങ്ങൾ മാത്രം ഓർത്താൽ മതിയാകും ഇൻസ്റ്റാഗ്രാമിന്റെ ഇരുണ്ട വശങ്ങളെക്കുറിച്ച് അറിയാൻ.

 

സോഷ്യൽ

സോഷ്യൽ പ്ലാറ്റ്ഫോമിന്റെ അമിത ഉപയോഗം ശാരീരിക മാനസിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. നിങ്ങൾ ഇൻസ്റ്റാഗ്രാം ആപ്പിൽ അമിതമായി സമയം ചിലവഴിക്കുന്നതായി തോന്നുന്നുണ്ടെങ്കിൽ അൽപ്പം ഇടവേള എടുക്കുന്നത് നല്ലതാണ്. ഇതിനായി ഇൻസ്റ്റാഗ്രാമിൽ തന്നെ ഫീച്ചറുകൾ നൽകിയിരിക്കുന്നു. ഫേസ്ബുക്കിലേതിന് സമാനമായി അക്കൌണ്ട് ഡീആക്റ്റിവേഷൻ, അക്കൌണ്ട് ഡിലീറ്റ് ഓപ്ഷനുകളാണ് ഇവ. ഇൻസ്റ്റാഗ്രാമിലെ ഈ ഓപ്ഷനുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഇൻസ്റ്റാഗ്രാമിലേക്ക് ഉടൻ എത്തുന്ന അടിപൊളി ഫീച്ചറുകൾഇൻസ്റ്റാഗ്രാമിലേക്ക് ഉടൻ എത്തുന്ന അടിപൊളി ഫീച്ചറുകൾ

അക്കൗണ്ട് ഡീ ആക്റ്റിവേറ്റ്

ഒരു അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്യുക എന്നതിനർഥം നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അത് വീണ്ടും ആക്റ്റിവേറ്റ് ചെയ്യാൻ കഴിയും എന്നാണ്. അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്യുന്നത് ഒരു താൽക്കാലിക ഓപ്ഷൻ മാത്രമാണ്. നിങ്ങൾ ആപ്പിലേക്ക് ലോഗിൻ ചെയ്‌ത് കഴിഞ്ഞാൽ, നിങ്ങളുടെ അക്കൗണ്ട് വീണ്ടും ആക്റ്റിവേറ്റ് ആകും. ആഴ്ചയിൽ ഒരിക്കൽ മാത്രമേ നിങ്ങളുടെ അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്യാൻ കഴിയൂ.

പ്രൊഫൈൽ
 

അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്യുകയാണെങ്കിൽ, വീണ്ടും ലോഗിൻ ചെയ്ത് അത് സജീവമാക്കുന്നത് വരെ നിങ്ങളുടെ പ്രൊഫൈൽ, ഫോട്ടോകൾ, കമന്റുകൾ, ലൈക്കുകൾ എന്നിവ ഹൈഡ് ആയിരിക്കും. കമ്പ്യൂട്ടറിൽ നിന്നോ മൊബൈൽ ബ്രൗസറിൽ നിന്നോ മാത്രമാണ് അക്കൗണ്ട് ഡിസേബിൾ ചെയ്യാൻ ഇൻസ്റ്റാഗ്രാം നിങ്ങളെ അനുവദിക്കുന്നത്. ഒരു അക്കൌണ്ട് പൂർണമായും ഇല്ലാതാക്കുന്നതിലും നല്ലത് അത് ഡീ ആക്റ്റിവേറ്റ് ചെയ്യുന്നത് തന്നെയാണ്. ആവശ്യത്തിന് ബ്രേക്ക് ലഭിക്കുകയും ചെയ്യും അക്കൌണ്ട് നഷ്ടമാകുകയും ഇല്ല.

ഇൻസ്റ്റഗ്രാമിലെ നിങ്ങളുടെ റീൽസ് വൈറലാകാൻ ഈ 7 കാര്യങ്ങൾ ചെയ്താൽ മതിഇൻസ്റ്റഗ്രാമിലെ നിങ്ങളുടെ റീൽസ് വൈറലാകാൻ ഈ 7 കാര്യങ്ങൾ ചെയ്താൽ മതി

ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ചെയ്യും

ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ചെയ്യും

ഇൻസ്റ്റാഗ്രാം അക്കൌണ്ട് ഡിലീറ്റ് ചെയ്യുന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇൻസ്റ്റാഗ്രാം മൊബൈൽ ആപ്പിൽ അക്കൌണ്ട് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമല്ല. അക്കൌണ്ട് ഡിലീറ്റ് ചെയ്യാൻ ഒരു മൊബൈൽ ബ്രൗസറിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യേണ്ടി വരും. നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് എന്നത്തേക്കുമായി ഇല്ലാതാക്കുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

യുവർ അക്കൌണ്ട്
 • ഒരു മൊബൈൽ ബ്രൗസറിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ ഡിലീറ്റ് യുവർ അക്കൌണ്ട് എന്ന പേജിലേക്ക് പോകുക.
 • നിങ്ങൾ വെബിൽ ഇൻസ്റ്റാഗ്രാമിൽ ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾ ആദ്യം ലോഗിൻ ചെയ്യേണ്ടി വരും.
 • വൈ ആർ യു ഡിലീറ്റിങ് യുവർ അക്കൌണ്ട്? എന്ന ഓപ്ഷന് കീഴിൽ ഒരു കാരണം സെലക്റ്റ് ചെയ്യുക.
 • നിങ്ങൾ ഒരു കാരണം സെലക്റ്റ് ചെയ്താൽ മാത്രമെ അക്കൌണ്ട് എന്നതേക്കുമായി ഇല്ലാതാക്കാൻ ഉള്ള ഓപ്ഷൻ പ്രത്യക്ഷമാകുകയുള്ളൂ.
 • തുടർന്ന് നിങ്ങളുടെ അക്കൌണ്ടിന്റെ പാസ്‌വേഡ് നൽകുക.
 • ഡിലീറ്റ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക
 • ഇൻസ്റ്റാഗ്രാം ലിമിറ്റ്സ് ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ?ഇൻസ്റ്റാഗ്രാം ലിമിറ്റ്സ് ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ?

  ടൈം ലിമിറ്റ്

  അക്കൌണ്ട് എന്നത്തേക്കുമായി ഡിലീറ്റ് ചെയ്താൽ പിന്നീട് ആ അക്കൌണ്ട് ആക്സസ് ചെയ്യാൻ കഴിയില്ല. ഇൻസ്റ്റാഗ്രാമിൽ തിരികെ വരണമെങ്കിൽ ഒരു പുതിയ അക്കൌണ്ട് സൃഷ്ടിക്കേണ്ടി വരും. ഇൻസ്റ്റാ​ഗ്രാമിൽ നിന്ന് ഇടയ്ക്കൊരു ബ്രേക്ക് എടുക്കണം എന്ന് മാത്രം ഉള്ളവ‍‍ർ അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്യാനുള്ള ഓപ്ഷൻ പരി​ഗണിക്കുന്നതാണ് നല്ലത്. ഇൻസ്റ്റാ​ഗ്രാമിലെ ഡെയിലി ടൈം ലിമിറ്റ് ഫീച്ചറിനെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Most Read Articles
Best Mobiles in India

English summary
Social media apps have two sides. The good thing is that it can kill time, connect with people and show off your talents. But social platforms also have dark sides, such as making you an addict and spreading misinformation. Instagram also has these issues.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X