ആദായനികുതി റിട്ടേൺ ഓൺലൈനായി ഫയൽ ചെയ്യുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

|

ഓൺലൈനിൽ കറന്റ് ബില്ല്, ഡിറ്റിഎച്ച് റീചാർജ് തുടങ്ങിയ പല കാര്യങ്ങളും നമ്മളിന്ന് ചെയ്യാറുണ്ട്. വിവിധ യുപിഐ പ്ലാറ്റ്ഫോമുകളും അതാത് സേവനദാതാക്കളും ഇത്തരം ഓൺലൈൻ പേയ്‌മെന്റിനായുള്ള സംവിധാനങ്ങൾ നൽകുന്നുമുണ്ട്. ഇപ്പോൾ നമുക്ക് ഓൺലൈനായി ടാക്സും ഫയൽ ചെയ്യാൻ സാധിക്കും. നേരത്തെയും ഈ സംവിധാനം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ആദായനികുതി വകുപ്പ് ഇ-ഫയലിങ് സംവിധാനം ലളിതമാക്കി.

ഐടിആർ ഇ-ഫയലിംഗ് ചെയ്യുന്നതെങ്ങനെ

ഐടിആർ ഇ-ഫയലിംഗ് ചെയ്യുന്നതെങ്ങനെ

ആദായ നികുതി ഓൺലൈനായി അടയ്ക്കുന്നതിന് ഉപയോക്താക്കൾ ഇ-ഫയലിംഗ് വെബ്സൈറ്റായ https://incometaxindiaefiling.gov.in സന്ദർശിക്കേണ്ടതുണ്ട്. ഈ വെബ്‌പേജിൽ നിരവധി ഓപ്ഷനുകൾ നൽകിയിരിക്കുന്നതിനാൽ തന്നെ ഓൺലൈനായി ആദായനികുതി ഫയൽ ചെയ്യുന്ന ഓപ്ഷൻ തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടായിരിക്കും. എളുപ്പത്തിൽ ഇത് കണ്ടെത്താനും ഇൻകം ടാക്സ് ഫയൽ ചെയ്യാനുമായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്താൽ മതി.

ഘട്ടം 1

ഘട്ടം 1: ഐടിആർ ഇ-ഫയലിംഗ് ആരംഭിക്കുന്നതിനായി വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക. നിങ്ങൾക്ക് നിലവിൽ അക്കൌണ്ട് ഇല്ലെങ്കിൽ അതിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലിച്ച് പുതിയൊരു അക്കൌണ്ട് ക്രിയേറ്റ് ചെയ്യണം. ഈ അക്കൌണ്ടിന്റെ പാസ്വേർഡ് അടക്കമുള്ള വിവരങ്ങൾ സുരക്ഷിതമായി വയ്ക്കണം. പിന്നീട് ലോഗിൻ ചെയ്യാൻ ഇത് ആവശ്യമാണ്.

ഘട്ടം 2
 

ഘട്ടം 2: രജിസ്റ്റർ ചെയ്യാൻ 'യൂസർ ടൈപ്പ്' ഓപ്ഷൻ തിരഞ്ഞെടുക്കണം. ഇതിൽ ഇൻഡിവിജ്യൽ / എച്ച് യു എഫ്, എക്സ്റ്റേണൽ ഏജൻസി, ചാർട്ടേഡ് അക്കൗണ്ടന്റ്സ്, ടാക്സ് ഡിഡക്റ്റർ, കളക്ടർ, തേർഡ്-പാർട്ടി സോഫ്റ്റ്വെയർ യൂട്ടിലിറ്റി ഡെവലപ്പർ അതർ ഇൻഡിവിജ്യൽ/ ഹിന്ദു അൺഡിവൈഡഡ് ഫാമിലി(എച്ച് യു എഫ്) എന്നീ ഓപ്ഷനുകളാണ് ഉള്ളത്. ഇതിൽ ആവശ്യമായത് തിരഞ്ഞെടുക്കുക. ഇത് ചെയ്‌തുകഴിഞ്ഞാൽ, നിങ്ങളുടെ നിലവിലെ വിലാസവും സ്ഥിരമായ വിലാസവും നൽകി സബ്മിറ്റ് ക്ലിക്കുചെയ്യുക.

ഘട്ടം 3

ഘട്ടം 3: പാൻ കാർഡ്, ജനനത്തീയതി, ബന്ധപ്പെടാനുള്ള വിവരങ്ങൾ, മറ്റ് വിവരങ്ങൾ എന്നിവ ഉൾപ്പെടെ നിങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിശദാംശങ്ങൾ പൂരിപ്പിക്കാനുള്ള പേജ് തുറന്ന് വരും. ഈ പേജിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകിയശേഷം നിങ്ങൾ പാൻ വിവരങ്ങളും നൽകേണ്ടതുണ്ട്. ഇതിന് ശേഷം നിങ്ങളുടെ പാൻ വിവരങ്ങൾ ഇത് പരിശോധിക്കും.

ഘട്ടം 4

ഘട്ടം 4: നിങ്ങളുടെ ഓൺലൈൻ അക്കൌണ്ട് ആക്ടിവേറ്റ് ചെയ്യുന്ന ഘട്ടമാണ് അടുതത്തത്. നിങ്ങൾ നൽകിയ ഇമെയിൽ ഐഡിയിലേക്ക് വേരിഫിക്കേഷൻ അയച്ച് പരിശോധിച്ച ശേഷം നിങ്ങളുടെ അക്കൌണ്ട് ആക്ടിവേറ്റ് ചെയ്യും. ഇതിന് ശേഷം നിങ്ങൾക്ക് ആദായനികുതി ഫയൽ ചെയ്യാനുള്ളത് അടക്കമുള്ള ഓപ്ഷനുകൾ കാണാൻ സാധിക്കും.

ഘട്ടം 5

ഘട്ടം 5: ലോഗ് ഇൻ ചെയ്ത് കഴിഞ്ഞാൽ കംപ്ലിയൻസ് ടാബിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ രണ്ട് ഓപ്ഷനുകൾ തുറന്ന് വരും. റെക്കോർഡുകൾ പ്രകാരം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാത്ത അസസ്മെന്റ് വർഷങ്ങളിലെ വിവരങ്ങൾ കാണുന്ന വ്യൂ ആന്റ് സബ്മിറ്റ് മൈ കംപ്ലിയൻസ് എന്ന ഓപ്ഷനും ആദായ നികുതി സമർപ്പിച്ചക് കാണാനുള്ള വ്യൂ മൈ സബ്മിഷൻ എന്ന ഓപ്ഷനും. ആദ്യത്തെ ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 6

ഘട്ടം 6: വ്യൂ ആന്റ് സബ്മിറ്റ് മൈ കംപ്ലിയൻസ് ഓപ്ഷൻ തിരഞ്ഞെടുത്താൽ അതിൽ രണ്ട് ഓപ്ഷനുകൾ കൂടി കാണും. 'റിട്ടേൺ ഹാസ്ബീൻ ഫയൽഡ്', 'റിട്ടേൺ ഹാസ് നോട്ട്ബീൻ ഫയൽഡ്' എന്നീ ഓപ്ഷനുകളാണ് ഇതിൽ കാണുക. ഇതിൽ റിട്ടേൺ ഹാസ് നോട്ട്ബീൻ ഫയൽഡ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിൽ 'റിട്ടേൺ അണ്ടർ പ്രിപ്പറേഷൻ', 'നോ ടാക്സബിൾ ഇൻകം', 'ബിസിനസ് ഹാസ് ബീൻ ക്ലോസ്ഡ്', 'അതേഴ്സ്' എന്നീ ഓപ്ഷനുകളാണ് ഉള്ളത്. ഇതിൽ ആവശ്യമായ ഓപ്ഷൻ തിരഞ്ഞെടുത്ത് സബ്മിഷൻ ക്ലിക്ക് ചെയ്യുക.

Best Mobiles in India

English summary
We already use the internet for many payments, including paying bills and online payment for various orders online. The income tax department has now eased paying taxes with online procedures. The e-filing of the income tax return is much simpler and can be done in the comfort of your home.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X