മരിച്ചുപോയ ആളുകളുടെ ഫേസ്ബുക്ക് അക്കൌണ്ട് ഇല്ലാതാക്കാം, ഓർമ്മയ്ക്കായി സൂക്ഷിക്കാം

|

ഇന്ന് ഫേസ്ബുക്ക് ഉപയോഗിക്കാത്ത ആളുകൾ കുറവായിരിക്കും. ആളുകൾ അവരുടെ അനുഭവങ്ങളും ഫോട്ടോകളും സ്റ്റോറികളും രാഷ്ട്രീയ നിലപാടുകളുമെല്ലാം ഷെയർ ചെയ്യാൻ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. നമുക്കെല്ലാം ഫേസ്ബുക്കിൽ ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരിക്കും. നമുക്ക് നേരിട്ടറിയുന്നവരും അറിയാത്തവരുമായി ഫേസ്ബുക്കിൽ നിരവധി ആളുകൾ സുഹൃത്തുക്കളായി ഉണ്ട്. എന്നാൽ മരിച്ചുപോയ ആളുകളുടെ അക്കൌണ്ടുകൾക്ക് എന്ത് സംഭവിച്ചിട്ടുണ്ട് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?.

 

ഫേസ്ബുക്ക് അക്കൌണ്ടുകൾ

മരിച്ച ആളുടെ ഫേസ്ബുക്ക് അക്കൌണ്ടുകൾ സാധാരണ നിലവിൽ ഉണ്ടായിരുന്നത് പോലെ തന്നെയാണ് കാണാറുള്ളത്. ഇവരുടെ പിറന്നാൾ ദിവസം നമുക്ക് നോട്ടിഫിക്കേഷനുകൾ വരാറുമുണ്ട്. എന്നാൽ മരിച്ചവർക്കായി ഫേസ്ബുക്ക് ചില പ്രത്യേക നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതിലൂടെ മരിച്ച് കഴിഞ്ഞാൽ അവരുടെ അക്കൌണ്ടുകളിൽ മാറ്റങ്ങൾ വരുത്താം. അക്കൌണ്ട് പൂർണമായും ഇല്ലാതാക്കുകയോ ഓർമ്മയ്ക്കായി അക്കൌണ്ട് സൂക്ഷിക്കുകയോ ചെയ്യാനുള്ള സംവധാനമാണ് ഫേസ്ബുക്ക് ഒരുക്കുന്നത്. ഓർമ്മയ്ക്കായി സൂക്ഷിക്കുകയാണ് എങ്കിൽ അക്കൗണ്ടിന്റെ പേരിന് തൊട്ടുപിന്നാലെ 'റിമെമ്പർ' എന്ന് കാണിക്കും.

നിയമപരമായ കരാർ

മരിച്ചു കഴിഞ്ഞാൽ അക്കൌണ്ട് ഓർമ്മയ്ക്കായി സൂക്ഷിക്കുന്നതിന് നിങ്ങൾ ഒരു നിയമപരമായ കരാറും ഫേസ്ബുക്കിന് അയയ്‌ക്കേണ്ടതുണ്ട്. അതിൽ നിങ്ങളുടെ മരണശേഷം നിങ്ങളുടെ അക്കൗണ്ട് ആരാണ് കൈകാര്യം ചെയ്യേണ്ടതെന്ന് നൽകേണ്ടി വരും. ഇതിനുശേഷം എല്ലാ നിർദ്ദേശങ്ങളും പാലിക്കാൻ ആവശ്യമായ ഒരു കരാർ ഫേസ്ബുക്ക് ഉണ്ടാക്കും. ഫേസ്ബുക്ക് അക്കൌണ്ടുകൾ മെമ്മോറിയലൈസ് ചെയ്താൽ എന്താണ് സംഭവിക്കുക എന്നും ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നും നോക്കാം.

സൂക്ഷിക്കുക, ഈ മാൽവെയർ നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകൾ പോലും നിയന്ത്രിക്കുംസൂക്ഷിക്കുക, ഈ മാൽവെയർ നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകൾ പോലും നിയന്ത്രിക്കും

മെമ്മോറിയലൈസ്ഡ് അക്കൗണ്ടിന്റെ സവിശേഷതകൾ
 

മെമ്മോറിയലൈസ്ഡ് അക്കൗണ്ടിന്റെ സവിശേഷതകൾ

• മെമ്മോറിയലൈസ്ഡ് അക്കൗണ്ടിന്റെ ഒരു പ്രത്യേക സവിശേഷത, സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും മരണമടഞ്ഞ വ്യക്തിയുടെ പോസ്റ്റുകളും ഫോട്ടോകളും വീഡിയോകളും ഉൾപ്പെടെയുള്ള ഓർമ്മകൾ പങ്കിടാൻ കഴിയും എന്നതാണ്.

• പ്രൊഫൈലിൽ മരിച്ച വ്യക്തിയുടെ പേരിന് അടുത്തായി റിമെമ്പർ എന്ന് കാണിക്കും

• ഒരു വ്യക്തിയുടെ സ്വകാര്യതാ സെറ്റിങ്സ് അനുസരിച്ച്, സുഹൃത്തുക്കൾക്ക് മെമ്മോറിയലൈസ് ചെയ്ത ടൈംലൈനിൽ ഓർമ്മകൾ പങ്കിടാനാകും

• പ്രൊഫൈലിൽ ഷെയർ ചെയ്ത കണ്ടന്റ് ഫേസ്ബുക്കിൽ നിലനിൽക്കുകയും അത് ഷെയർ ചെയ്യുന്ന ആളുകൾക്ക് കാണുകയും ചെയ്യും.

• പിപ്പിൾ യു മേ നോ, പരസ്യങ്ങൾ, ബെർത്ത് ഡേ റിമൈൻഡർ എന്നിവ പോലുള്ളവയിൽ പ്രൊഫൈൽ കാണിക്കില്ല

• മെമ്മോറിയലൈസ് ചെയ്ത അക്കൗണ്ടിലേക്ക് ആർക്കും ലോഗിൻ ചെയ്യാൻ കഴിയില്ല.

• ലെഗസി കോൺടാക്‌റ്റുകളില്ലാത്ത മെമ്മോറിയലൈസ്ഡ് അക്കൗണ്ടുകൾ മാറ്റാൻ കഴിയില്ല.

മരണ ശേഷം ഫേസ്ബുക്ക് അക്കൌണ്ട് ഡിലീറ്റ് ആവണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത്

മരണ ശേഷം ഫേസ്ബുക്ക് അക്കൌണ്ട് ഡിലീറ്റ് ആവണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത്

• ഫേസ്ബുക്ക് തുറന്ന് മുകളിൽ വലത് ഭാഗത്ത് വരുന്ന ഡൗൺ-ഫേസിംഗ് ഐക്കണിൽ ടാപ്പ് ചെയ്യുക.

• സെറ്റിങ്സ് ആന്റ് പ്രൈവസി ഓപ്ഷൻ തിരഞ്ഞെടുത്ത് സെറ്റിങ്സിൽ ക്ലിക്കുചെയ്യുക.

• മെമ്മോറിയലൈസേഷൻ സെറ്റിങ്സിൽ ടാപ്പ് ചെയ്യുക.

• താഴേക്ക് സ്ക്രോൾ ചെയ്‌ത് "റിക്വസ്റ്റ് ദാറ്റ് യുവർ അക്കൌണ്ട് ബി ഡിലീറ്റഡ് ആഫ്റ്റർ യു പാസ് എവേയ്" തിരഞ്ഞെടുക്കുക.

• അതിനുശേഷം, "ഡിലീറ്റ് ആഫ്റ്റർ ഡെത്ത്" എന്നതിൽ ക്ലിക്ക് ചെയ്യുക.

സെറ്റിങ്സ്

ഇത്രയും സെറ്റിങ്സ് ചെയ്ത വച്ച അക്കൌണ്ടി്നറെ ഉടമ മരിക്കുമ്പോൾ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഫേസ്ബുക്ക് സ്വീകരിക്കും. പ്രൊഫൈൽ ഉടമയുടെ മരണത്തെക്കുറിച്ച് ആരെങ്കിലും അറിയിച്ചാൽ എല്ലാ ഫോട്ടോകളും വീഡിയോകളും പോസ്റ്റുകളും കമന്റുകളും പ്രതികരണങ്ങളും വിവരങ്ങളും ശാശ്വതമായി ഇല്ലാതാക്കുകയും ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്യും. അതുകൊണ്ട് തന്നെ നിങ്ങൾ ഫേസ്ബുക്കിൽ സജീവമായിട്ടുള്ള ആളാണെങ്കിൽ ഈ ഫീച്ചർ പരിശോധിക്കാവുന്നതാണ്.

നിങ്ങളുടെ ട്വിറ്റർ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകനിങ്ങളുടെ ട്വിറ്റർ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഫേസ്ബുക്കിൽ ഓട്ടോപ്ലേ വീഡിയോ ഫീച്ചർ ഓഫ് ചെയ്യാം

ഫേസ്ബുക്കിൽ ഓട്ടോപ്ലേ വീഡിയോ ഫീച്ചർ ഓഫ് ചെയ്യാം

ആൻഡ്രോയിഡ് ഫേസ്ബുക്ക് ആപ്പിൽ ഓട്ടോപ്ലേ വീഡിയോ ഫീച്ചർ ഓഫ് ചെയ്യാൻ സാധിക്കും. ഇത് എങ്ങനെയാണ് എന്ന് നോക്കാം.

• ഫേസ്ബുക്ക് ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക.

• സ്‌ക്രീനിന്റെ മുകളിൽ വലത് വശത്ത് കാണിച്ചിരിക്കുന്ന മെനു ബട്ടണിൽ ടാപ്പ് ചെയ്യുക.

• സെറ്റിങ്സും പ്രൈവസി ഓപ്ഷനും തിരഞ്ഞെടുക്കുക

• സെറ്റിങ്സ് ഓപ്ഷൻ തിരഞ്ഞെടുക്കുക

• താഴേക്ക് സ്ക്രോൾ ചെയ്‌ത ശേഷം, 'മീഡിയ ആൻഡ് കോൺടാക്‌റ്റ്സ്' ഓപ്ഷനിൽ ടാപ്പ് ചെയ്യണം.

• ഓട്ടോപ്ലേ ഓപ്ഷനിൽ ടാപ്പ് ചെയ്‌ത് ഓഫ് ചെയ്യാം.

Best Mobiles in India

English summary
Facebook users have the option to to select the delete option or memorialize option of the account after death.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X