ഫേസ്ബുക്ക് മെസഞ്ചര്‍ വഴി എങ്ങനെ രഹസ്യ സംഭാഷണം നടത്താം?

Written By:

വാട്ട്‌സാപ്പ് കഴിഞ്ഞാല്‍ രണ്ടാമതായി പ്രശസ്തി നേടിയിരിക്കുന്ന മെസേജിങ്ങ് ആപ്പ് ആണ് ഫേസ്ബുക്ക് മെസഞ്ചര്‍. വാട്ട്‌സാപ്പിനു ശേഷം എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സവിശേഷത തുടങ്ങുകയാണ് ഫേസ്ബുക്ക് മെസഞ്ചര്‍. ഇത് ഫേസ്ബുക്കിലെ ഉപഭോക്താക്കള്‍ക്കു വേണ്ടിയുളള ഏറ്റവും പുതിയ സവിശേഷതയാണ്.

ഐഡിയ 3ജിയില്‍ നിന്നും അണ്‍ലിമിറ്റഡ് 4ജി ഡാറ്റ 1 രൂപയ്ക്ക്!

ഫേസ്ബുക്ക് മെസഞ്ചര്‍ വഴി എങ്ങനെ രഹസ്യ സംഭാഷണം നടത്താം?

ആരേയും ആകര്‍ഷിച്ചു കൊണ്ട് ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തി!

അടുത്തിടെയാണ് വാട്ട്‌സാപ്പ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സവിശേഷത കൊണ്ടു വന്നത്. അത് ഉപഭോക്താക്കളുടെ സുരക്ഷയ്ക്കു വേണ്ടിയാണ്. എന്നാല്‍ ഈ ഒരു സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി ഫേസ്ബുക്കിലും എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ സവിശേഷത വരുകയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എങ്ങനെ രഹസ്യമായി ഫേസ്ബുക്ക് ചാറ്റ് നടത്താം?

എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്ന സവിശേഷത ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് രഹസ്യമായി ചാറ്റ് ചെയ്യാം. നിങ്ങള്‍ ചാറ്റ് ചെയ്യുന്നത് ഫേസ്ബുക്ക് പോലും കാണില്ല.

ഈ പുതിയ സവിശേഷതയെ കുറിച്ച് നോക്കാം

വോട്ട്‌സാപ്പ് പോലെ തന്നെ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്കും അവരുടെ സുഹൃത്തുക്കളുമായി രഹസ്യ സംഭാഷണം നടത്താം, അല്ലെങ്കില്‍ പഴയ രീതിയില്‍ ചാറ്റു സംഭാഷണം തുടരുകയും ചെയ്യാം.

ഈ സംഭാഷണത്തില്‍ ഉപഭോക്താക്കള്‍ സമയം സെറ്റ് ചെയ്യേണ്ടതാണ്. മിനിമം 5 സെക്കന്‍ഡും മാക്‌സിമം ഒരു ദിവസവുമാണ്. ഈ സമയം കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ചാറ്റ് സംഭാഷണം നിലയ്ക്കുന്നതായിരിക്കും. ഇത് തുടരണമെങ്കില്‍ വീണ്ടും സമയം സെറ്റ് ചെയ്യേണ്ടതാണ്.

 

ഓപ്പണ്‍ വിസ്പര്‍ സിസ്റ്റംസ്

ഈ പുതിയ സവിശേഷത കൊണ്ടു വന്നത് 'ഓപ്പണ്‍ വിസ്പര്‍ സിസ്റ്റംസ്' ആണ്. എന്‍ക്രിപ്റ്റ് ചെയ്ത ഈ മെസേജുകള്‍ ഒരു സമയം കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആകുന്നതാണ്. നമ്മള്‍ ഡിലീറ്റ് ചെയ്യേണ്ട ആവശ്യമില്ല.

ഫേസ്ബുക്ക് രഹസ്യ സംഭാഷണത്തിന്റെ അസൗകര്യങ്ങള്‍

ഫേസ്ബുക്കില്‍ സാധാരണ സംഭാഷണങ്ങള്‍ നടത്തുമ്പോള്‍ നമുക്ക് ജിഫ് ഫയലുകളും വീഡിയോകളും അയയ്ക്കാം, എന്നാല്‍ ഇൗ പുതിയ സവിശേഷതയില്‍ സന്ദേശങ്ങള്‍, സ്റ്റിക്കറുകള്‍, ചിത്രങ്ങള്‍ എന്നിവ മാത്രമേ അയയ്ക്കാന്‍ സാധിക്കൂ.

എങ്ങനെ രഹസ്യ സംഭാഷണം നടത്താം?

സ്‌റ്റെപ്പ് 1: ഫേസ്ബുക്ക് മെസഞ്ചര്‍ തുറക്കുക.

സ്റ്റെപ്പ് 2 : ചാറ്റ്‌ബോക്‌സില്‍ മുകളില്‍ വലതു കോണില്‍ കാണുന്ന മെനുവില്‍ പോകുക.

സ്‌റ്റെപ്പ് 3 : അതില്‍ 'Secret Conversation' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ഓണ്‍ ചെയ്യുക.

സ്‌റ്റെപ്പ് 4 : 'Secret conversation ' പേജ് ദൃശ്യമാകുന്നതായിരിക്കും, OK ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 5 : ഇനി രഹസ്യ സംഭാഷണം തുടങ്ങാവുന്നതാണ്.

ഓരോ വ്യക്തികള്‍ക്കും പ്രത്യേകം ചാറ്റ് സംഭാഷണമാണു നല്‍കേണ്ടത്.

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

എന്തു കൊണ്ടാണ് വയര്‍ലെസ്സ് നെറ്റ്‌വര്‍ക്ക് സ്പീഡ് രാത്രികാലങ്ങളില്‍ കുറയുന്നത്?

വാട്ട്‌സാപ്പ് കോളുകള്‍ ആന്‍ഡ്രോയിഡ് ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്നതെങ്ങനെ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളെ വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തോ? നിങ്ങളുടെ ഫോണില്‍ നിന്നും അണ്‍ബ്ലോക്ക് ചെയ്യാം!

English summary
After WhatsApp, Facebook started testing the end-to-end feature for its Messenger. It has finally rolled out the new feature for its Messenger users.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot