വാട്സ്ആപ്പ് വഴി നിങ്ങളുടെ അടുത്തുള്ള കോവിഡ് -19 വാക്സിനേഷൻ സെന്ററുകൾ കണ്ടെത്താം

|

ഇന്ത്യയിൽ കൊവിഡ്-19 കേസുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വാക്സിനേഷനുകളും സജീവമായി നടത്തുന്നുണ്ട്. ഇതിനകം തന്നെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ നൽകാനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു. കേരളത്തിൽ നിലവിൽ വാക്സിനുകൾ കുറവായതിനാൽ തന്നെ ഓൺലൈനായി രജിസ്ട്രേഷൻ പൂർത്തിയാക്കി വാക്സിൻ കേന്ദ്രം തിരഞ്ഞെടുക്കാൻ സാധിക്കുന്നില്ല. കോവാക്സിൻ, കോവിഡ്‌ഷീൽഡ് എന്നിവയാണ് ഇന്ത്യയിൽ ഇപ്പോൾ നൽകി വരുന്ന വാക്സിനുകൾ.

വാട്സ്ആപ്പ് വഴി അടുത്തുള്ള കോവിഡ് -19 വാക്സിനേഷൻ സെന്ററുകൾ കണ്ടെത്താം

വാട്സ്ആപ്പ് വഴി അടുത്തുള്ള കോവിഡ് -19 വാക്സിനേഷൻ സെന്ററുകൾ കണ്ടെത്താം

വാക്സിൻ എടുക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുള്ള മാർഗങ്ങൾ ഗിസ്ബോട്ട് നേരത്തെ പ്രസിദ്ധികരിച്ചിട്ടുള്ളതാണ്. കോവിൻ ആപ്പ്, വെബ്‌സൈറ്റ്, ആരോഗ്യ സേതു ആപ്പ്, ഉമാംഗ് ആപ്പ് എന്നിവ വഴി കോവിഡ് -19 വാക്‌സിനുകൾ പ്രീ- രജിസ്റ്റർ ചെയ്യാം. കൂടാതെ ഗൂഗിൾ മാപ്സ് വഴി നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ കണ്ടെത്താനും സാധിക്കും. ഇപ്പോഴിതാ വാട്സ്ആപ്പിലൂടെയും അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ കണ്ടെത്താൻ കഴിയും. മിക്ക ആളുകളും ഉപയോഗിക്കുന്ന ആപ്പായതിനാലാണ് വാട്സ്ആപ്പ് വഴി വാക്സിനേഷൻ കേന്ദ്രങ്ങൾ കണ്ടെത്താനുള്ള വഴി ഉണ്ടാക്കിയിരിക്കുന്നത്.

കൂടുതൽ വായിക്കുക: കൊറോണ വൈറസ് വാക്സിനായി ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?, അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: കൊറോണ വൈറസ് വാക്സിനായി ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?, അറിയേണ്ടതെല്ലാം

മൈഗോവ്

വാട്സ്ആപ്പിലെ മൈഗോവ് കൊറോണ ഹെൽപ്പ്ഡെസ്കുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ കണ്ടെത്താൻ കഴിയും. ചാറ്റ്ബോട്ടുമായി ചാറ്റ് ചെയ്യുന്നതിന് നിങ്ങൾ 'നമസ്‌തേ' എന്ന് ടൈപ്പുചെയ്ത് വാട്ട്‌സ്ആപ്പിൽ 9013151515 എന്ന നമ്പറിലേക്ക് അയക്കുക. ഇതിലൂടെ ഓട്ടോമാറ്റിക്കായി നിങ്ങൾക്ക് റിപ്ലെ വരും. നിങ്ങളുടെ പിൻ‌കോഡ് നൽകിക്കൊണ്ട് കൊവിഡ്-19 വാക്സിൻ എടുക്കാൻ സാധിക്കുന്ന ഏറ്റവും അടുത്തുള്ള കേന്ദ്രങ്ങൾ കണ്ടെത്താൻ സാധിക്കും. മൈഗോവിന്ത്യ ട്വിറ്റർ ഹാൻഡിലാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

കൊവിഡ്-19

കൊവിഡ്-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പട്ടിക കൂടാതെ ചാറ്റ്ബോട്ടിൽ നിന്നുള്ള ഓട്ടോ റിപ്ലെയിലൂടെ കോവിൻ വെബ്‌സൈറ്റിലെ വാക്സിനേഷൻ രജിസ്ട്രേഷനിലേക്കുള്ള ഒരു ലിങ്കും ലഭിക്കും. വാട്‌സ്ആപ്പിലെ മൈഗോവ് കൊറോണ ഹെൽപ്പ്ഡെസ്കിന്റെ ചാറ്റ്ബോട്ട് ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ സപ്പോർട്ട് ചെയ്യുന്നു. മലയാളം ഇതുവരെ സപ്പോർട്ട് ചെയ്യുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുക. ഇംഗ്ലീഷാണ് ഇതിലെ കസ്റ്റം ഓപ്ഷൻ. ഹിന്ദി വേണ്ടവർക്ക് ഒരു ഹിന്ദി മെസേജ് അയച്ചാൽ മതി. ഓട്ടോമാറ്റിക്കായി ഭാഷ ഹിന്ദിയാകും.

കൂടുതൽ വായിക്കുക: കോവിഡ് രോഗബാധിതനായ ഒരാൾക്ക് ആവശ്യമുള്ള സംവിധാനങ്ങൾ എവിടെ ലഭ്യമാകുമെന്ന് എങ്ങനെ തിരയാം ?കൂടുതൽ വായിക്കുക: കോവിഡ് രോഗബാധിതനായ ഒരാൾക്ക് ആവശ്യമുള്ള സംവിധാനങ്ങൾ എവിടെ ലഭ്യമാകുമെന്ന് എങ്ങനെ തിരയാം ?

കൊവിഡ്-19 കേസുകൾ

2020 മാർച്ചിൽ ഇന്ത്യയിൽ കൊവിഡ്-19 കേസുകൾ ഉയർന്നുവന്നപ്പോൾ വാട്സ്ആപ്പിലെ മൈഗോവ് കൊറോണ ഹെൽപ്പ്ഡെസ്ക് ചാറ്റ്ബോട്ട് സേവനം ആരംഭിച്ചിരുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് തത്സമയം ഉത്തരം നൽകുന്ന ഒരു ഹെൽപ്പ് ഡെസ്കാണ് ഈ ചാറ്റ്ബോട്ട്. ഏറ്റവും ശ്രദ്ധേയമായ കാര്യം ഏറെ പ്രചാരമുള്ള ഇൻസ്റ്റന്റെ മെസേജിങ് സേവനമായ വാട്സ്ആപ്പിലെ മറ്റ് ഹെൽപ്പ് ലൈനുകൾക്ക് സമാനമായി ഈ ചാറ്റ്ബോട്ട് ആക്‌സസ് ചെയ്യുന്നതും സൌജന്യമാണ് എന്നതാണ്.

Best Mobiles in India

English summary
You can find the nearest Covid-19 vaccination center on WhatsApp. You can find the nearest vaccination centers by contacting the MyGov Corona Helpdesk on Whatsapp.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X