ആധാർ കാർഡിന്റെ സുരക്ഷയ്ക്കായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

|

ഇന്ത്യയിലെ പൌരന്മാരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ആധാർ കാർഡ്. ബാങ്കിങ് ആവശ്യത്തിനായാലും മറ്റെന്തെങ്കിലും സർക്കാർ സേവനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആയാലും ആധാർ കാർഡ് ആവശ്യമാണ്. ആധാർ കാർഡിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങളും ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. അടുത്തിടെ മാസ്ക് ആധാർ തന്നെ ഉപയോഗിക്കണം എന്നതുമായി ബന്ധപ്പെട്ടും വിവാദം ഉണ്ടായിരുന്നു. ഈ ഒരു സാഹചര്യത്തിൽ നമ്മൾ ആധാർ ഉപയോഗിക്കുമ്പോൾ കർശനമായും പാലിക്കേണ്ട ചില സുരക്ഷാ കാര്യങ്ങളുണ്ട്. ഇതാണ് നമ്മളിന്ന് നോക്കുന്നത്. അഞ്ച് കാര്യങ്ങളാണ് ആധാറിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടത്. ഇവ ഓരോന്നും വിശദമായി നോക്കാം.

 

ആധാർ എങ്ങനെ ഡൗൺലോഡ് ചെയ്യാം

ആധാർ എങ്ങനെ ഡൗൺലോഡ് ചെയ്യാം

ഔദ്യോഗിക UIDAI പോർട്ടലിൽ നിന്ന് മാത്രം നിങ്ങളുടെ ആധാർ ഡൗൺലോഡ് ചെയ്യുക എന്നതാണ് ആധാർ സുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. https://eaadhaar.uidai.gov.in/genricDownloadAadhaar എന്ന ലിങ്ക് വഴി നിങ്ങൾക്ക് ആധാർ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഇന്റർനെറ്റ് കഫേകളിലും മറ്റും പോയി കമ്പ്യൂട്ടർ ഉപയോഗിച്ച് ഇത് ഡൌൺലോഡ് ചെയ്തിട്ടുണ്ട് എങ്കിൽ ഡൗൺലോഡ് ചെയ്ത ഫയൽ ഡിലീറ്റ് ചെയ്യാൻ മറക്കരുത്. നിങ്ങളുടെ ഡൌൺലോഡ് ചെയ്ത ഫയർ റീസൈക്കിൾ ബിന്നിൽ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്നും ഉറപ്പ് വരുത്തുക. മറ്റുള്ളവരുടെ കമ്പ്യൂട്ടറുകളിൽ നിങ്ങളുടെ ആധാർ ഡൌൺലോഡ് ചെയ്ത് വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.

പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ നിങ്ങളും ഉണ്ടോ?, ഓൺലൈനായി പരിശോധിക്കാംപ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ നിങ്ങളും ഉണ്ടോ?, ഓൺലൈനായി പരിശോധിക്കാം

പിവിസി ആധാർ കാർഡിനായി ഓർഡർ ചെയ്യാം
 

പിവിസി ആധാർ കാർഡിനായി ഓർഡർ ചെയ്യാം

നിങ്ങൾക്ക് https://myaadhaar.uidai.gov.in/genricPVC എന്ന ലിങ്കിൽ കയറി നിങ്ങളുടെ ആധാർ പിവിസികാർഡ് ഓൺലൈനായി ഓർഡർ ചെയ്യാൻ സാധിക്കും. നിങ്ങളുടെ എസ്ആർഎൻ, എഡബ്ല്യുബി നമ്പറുകൾക്കൊപ്പം എസ്എംഎസ് സ്വീകരിക്കാനും കഴിയും. നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കിലും ഏത് മൊബൈൽ നമ്പറും ഉപയോഗിച്ചും ഇത് ഓർഡർ ചെയ്യാമെന്നതാണ് പ്രധാന കാര്യം. പെട്ടെന്ന് കേടാകാത്ത എടിഎം കാർഡിനെ പോലുള്ള കട്ടിയുള്ള കാർഡാണ് പിവിസി കാർഡ്.

ഇൻകം ടാക്സ് റിട്ടേണുകൾ എങ്ങനെ പരിശോധിക്കാം

ഇൻകം ടാക്സ് റിട്ടേണുകൾ എങ്ങനെ പരിശോധിക്കാം

നിങ്ങളുടെ ആദായ നികുതി റിട്ടേണുകൾ ഇ-വെരിഫൈ ചെയ്യാനുള്ള ഒരു ലളിതമായ മാർഗ്ഗം നിങ്ങളുടെ ആധാർ ഉപയോഗിച്ച് ചെയ്യുക എന്നതാണ്. നിങ്ങളുടെ ആധാർ പാൻകാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, ആധാർ ഉപയോഗിച്ച് നിങ്ങളുടെ ഐടിആർ ഇ-വെരിഫൈ ചെയ്യാം. ഈ സേവനം ലഭിക്കുന്നതിന് നിങ്ങളുടെ മൊബൈൽ നമ്പർ ആധാറിൽ രജിസ്റ്റർ ചെയ്തിരിക്കണം. എളുപ്പത്തിൽ ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് നിങ്ങളുടെ ഇൻകം ടാക്സുമായി ബന്ധപ്പെട്ട രേഖകൾ വേരിഫൈ ചെയ്യാൻ ഇത് സഹായിക്കുന്നു.

പ്രായമായ ആളുകളുടെ സ്മാർട്ട്ഫോൺ ഉപയോഗം എളുപ്പമാക്കാൻ ചെയ്യേണ്ടത് എന്തൊക്കെപ്രായമായ ആളുകളുടെ സ്മാർട്ട്ഫോൺ ഉപയോഗം എളുപ്പമാക്കാൻ ചെയ്യേണ്ടത് എന്തൊക്കെ

ഒടിപി വഴി ഓതന്റിക്കേഷൻ ചെയ്യാം

ഒടിപി വഴി ഓതന്റിക്കേഷൻ ചെയ്യാം

ഒടിപി വഴിയുള്ള ഓതന്റിക്കേഷനിലൂടെ നിങ്ങൾക്ക് വെബ്സൈറ്റ് അല്ലെങ്കിൽ എംആധാർ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ നഷ്ടപ്പെട്ട കാർഡിലെ മറന്നു പോയ ആധാർ യുഐഡി/ഇഐഡി വീണ്ടെടുക്കാം. മൊബൈൽ അപ്‌ഡേറ്റുകൾക്കായി മറ്റ് ഡെമോഗ്രാഫിക് ഡാറ്റ അപ്‌ഡേറ്റുകൾക്കൊപ്പമോ അല്ലാതെയോ നിങ്ങളിൽ നിന്ന് 50 രൂപ ഈടാക്കും.വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യമാണ് ഇത്. ഇതിനായി രജിസ്റ്റർ ചെയ്ത നമ്പർ നിങ്ങളുടെ പക്കൽ ഉണ്ടെന്ന കാര്യം ഉറപ്പ് വരുത്തുക.

ആധാർ ഓതന്റിക്കേഷൻ ഹിസ്റ്ററി പരിശോധിക്കുന്നത് എങ്ങനെ

ആധാർ ഓതന്റിക്കേഷൻ ഹിസ്റ്ററി പരിശോധിക്കുന്നത് എങ്ങനെ

നിങ്ങളുടെ ആധാർ കാർഡിന്റെ കഴിഞ്ഞ 6 മാസത്തിനുള്ളിലുള്ള 50 ഓതന്റിക്കേഷനുകളുടെ ഹിസ്റ്ററി നിങ്ങൾക്ക് പരിശോധിക്കാം. ഓതന്റിക്കേഷനായി ആധാർ ഉപയോഗിച്ച കൃത്യമായ തീയതിയും സമയവും ഇതിലൂടെ അറിയാൻ സാധിക്കും. ഇതിലൂടെ നിങ്ങളുടെ അറിവില്ലാതെ നിങ്ങളുടെ ആധാർകാർഡ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഇറിയാൻ സാധിക്കും. ആധാർ കാർഡിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് നമുക്ക് ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യവും ഇത് തന്നെയാണ്. നമ്മുടെ അറിവില്ലാതെ നമ്മുടെ ആധാർ എവിടെയെങ്കിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഇതിലൂടെ അറിയാൻ സാധിക്കും.

ജിമെയിൽ പാസ്‌വേഡ് മറന്നാലും ഗൂഗിൾ ക്രോമിലൂടെ തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രംജിമെയിൽ പാസ്‌വേഡ് മറന്നാലും ഗൂഗിൾ ക്രോമിലൂടെ തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം

Best Mobiles in India

English summary
There are certain security measures that we must strictly adhere to when using Aadhaar. It covers everything from downloading Aadhaar to authentication.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X