ജിയോ സിം ഇഫക്റ്റുകള്‍: ഫോണ്‍ ഓവര്‍ ഹീറ്റിങ്ങ്, ശരിയാണോ?

Written By:

ഇപ്പോള്‍ ഇന്ത്യയില്‍ ഭൂരിഭാഗം ഉപഭോക്താക്കളും അവരുടെ സ്മാര്‍ട്ട്‌ഫോണില്‍ റിലയന്‍സ് ജിയോ സിം ആണ് ഉപയോഗിക്കുന്നത്. പ്രധാന കാരണം മുകേഷ് അംബാനിയുടെ കമ്പനി എല്ലാ ഫോണുകളിലും ജിയോ 4ജി സിം പിന്തുണയ്ക്കാന്‍ അനുവദിക്കുന്നു എന്നതാണ്.

റിലയന്‍സ് ജിയോ 4ജി ടവര്‍ സിഗ്നല്‍ നിങ്ങളുടെ പ്രദേശത്ത് ഉണ്ടോ?

ജിയോ സിം ഇഫക്റ്റുകള്‍: ഫോണ്‍ ഓവര്‍ ഹീറ്റിങ്ങ്, ശരിയാണോ?

ഇപ്പോള്‍ എല്ലാവര്‍ക്കും ജിയോയുടെ വെല്‍കം ഓഫറില്‍ സൗജന്യ കോളുകളും പരിമിതി ഇല്ലാതെ 4ജി ഡാറ്റയും ഉപയോഗിക്കാം എന്നതാണ്. എന്നാല്‍ ഈ വെല്‍കം ഓഫര്‍ കഴിഞ്ഞാലും ഇതിലും ആകര്‍ഷകമായ പല ഓഫറുകളും ജിയോ നല്‍കുന്നുണ്ടെന്നു പറയുന്നു.

ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ജിയോ സിം കാര്‍ഡില്‍ പല പ്രശ്‌നങ്ങളും നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതു കൂടാതെ കോള്‍ കണക്ഷന്‍ പ്രശ്‌നങ്ങള്‍, സിം കാര്‍ഡ് ആക്ടിവേഷന്‍, റെയിഞ്ച് പ്രശ്‌നങ്ങള്‍ ഇതെല്ലാം മറ്റൊരു കാരണങ്ങളാണ്.

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ പെട്ടെന്നു ചാര്‍ജ്ജ് ചെയ്യാം?

ജവിടെ ജിയോ സിം ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളും അതിനു പരിഹാരവും പറയാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ സിം ഫോണിനെ ഓവര്‍ഹീറ്റ് ആക്കുന്നോ?

ഇന്റെര്‍നെറ്റില്‍ പല ഉപഭോക്താക്കളും പരാതി പറയുന്നുണ്ട്, റിലയന്‍സ് ജിയോ സിം സ്മാര്‍ട്ട്‌ഫോണിനെ ചൂടാക്കുന്നു എന്ന്. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓവര്‍ഹീറ്റ് ആകുന്നത് സ്വാഭാവികമാണ്. ചിലര്‍ റിലയന്‍സ് ജിയോ സിം ഉപയോഗിച്ച് ഇന്റര്‍നെറ്റ് ബ്രൗസിങ്ങ് ചെയ്യുമ്പോള്‍ അല്ലെങ്കില്‍ കോളുകള്‍ ചെയ്യുമ്പോള്‍ ഫോണ്‍ ധാരാളം ചൂട് ഉത്പാദിപ്പിക്കുന്നു എന്ന് അവകാശപ്പെടുന്നു.

ജിയോ സിം സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി കുറയ്ക്കാന്‍ കാരണമാകുന്നോ?

ചില റിലയന്‍സ് ജിയോ സിം ഉപഭോക്കള്‍ പറയുന്നു, ഈ 4ജി സിം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ബാറ്ററി പെട്ടെന്നു കുറയുന്നു എന്ന്. എന്നാല്‍ ഫോണ്‍ ബാറ്ററി ചാര്‍ജ്ജിനെ കുറിച്ച് ഇതിനു മുന്‍പും പല പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നുണ്ട്.

ഉപഭോക്താക്കളുടെ തെറ്റിധാരണ

ഓവര്‍ഹീറ്റിങ്ങിനെ കുറിച്ച് ഉപഭോക്താക്കളുടെ ഇടയില്‍ പല തെറ്റിധാരണകളും ഉണ്ട്. അവര്‍ വിചാരിക്കുന്നത് ഹൈ ഡാറ്റ ട്രാന്‍സ്ഫര്‍ സ്പീഡ് കാരണമാണ് ഫോണ്‍ ചൂടാകുന്നത് എന്നാണ്. എന്നാല്‍ ഡാറ്റ ഡ്രാന്‍സ്ഫര്‍ കാരണം ഫോണ്‍ ഒരിക്കലും ചൂടാകുന്നില്ല.

മൊബൈല്‍ സിഗ്നല്‍ കാരണം ഓവര്‍ഹീറ്റ് ആകുന്നു.

റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്ക് ഇപ്പോഴും അതിന്റെ ആദ്യ ഘട്ടത്തിലാണ്. സിഗ്നല്‍ ശേഷി വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി അടുത്തുളള ടവറില്‍ നിന്നും സിഗ്നല്‍ ബലം (Signal strength) ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ ചില സമയങ്ങളില്‍ സിം കാര്‍ഡ് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ഫ്രീക്വന്‍സി എടുക്കുന്നു. അതാണ് ഫോണ്‍ ചൂടാകാന്‍ ഒരു കാരണം.

ബാറ്ററി ഡ്രയിനിങ്ങിനു കാരണം മൈ ജിയോ ആപ്പ് ആണോ?

ജിയോ സിം ലഭിക്കാനായി ഉപഭോക്താക്കള്‍ മൈ ജിയോ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നുണ്ട്. നോട്ടിഫിക്കേന്‍ ലഭിക്കുന്നതു കാരണം സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററിയും കുറയാന്‍ ഒരു കാരണമാകുന്നു. ഈ ആപ്സ്സുകള്‍ നിങ്ങള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ഇത് അണ്‍ഇന്‍സ്‌റ്റോള്‍ ചെയ്ത് ബാറ്ററി സംരക്ഷിക്കുക.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

വാട്ട്‌സാപ്പ് എങ്ങനെ ഹാക്ക് ചെയ്യാം?

നിങ്ങള്‍ ഉടനടി മാറ്റേണ്ട വാട്ട്‌സാപ്പ് സെറ്റിങ്ങ്‌സുകള്‍!!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
With the increase in the number of Jio users, the company is hitting the news for the issues that people are facing with the SIM card.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot