റിലയന്‍സ് ജിയോ 4ജി സിം വാങ്ങുന്നതിനു മുന്‍പ് അറിയേണ്ട 5 കാര്യങ്ങള്‍!

Written By:
  X

  റിലയന്‍സ് ജിയോയുടെ സൗജന്യ ഓഫറുകളും കുറഞ്ഞ താരിഫ് പ്ലാനുകളും ഉപഭോക്താക്കളെ ഈ സിം എടുക്കാന്‍ പ്രേരിപ്പിക്കുകയാണ്. അതിനാല്‍ ഈ സിമ്മിനായി അവര്‍ മിനി സ്‌റ്റോറുകളില്‍ കാത്തു നില്‍ക്കുന്നു..

  സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാന്‍ 9 വഴികള്‍!

  റിലയന്‍സ് ജിയോ 4ജി സിം വാങ്ങുന്നതിനു മുന്‍പ് അറിയേണ്ട 5 കാര്യങ്ങള്‍!

  റിലയന്‍സ് ജിയോയില്‍ പല ആകര്‍ഷകമായ ഓഫറുകളും ഉണ്ട്, എന്നാല്‍ ഉപഭോക്താക്കള്‍ അതിലെ പല നിബന്ധനകളും വ്യവസ്ഥകളും അറിയാതെ പോകുന്നു.

  എന്നാല്‍ പലരും വിചാരിക്കുകയാണ് ഇതില്‍ ഫ്രീ വോയിസ് കോളുകളും, അണ്‍ലിമിറ്റഡ് 4ജി ഡാറ്റയും, ജിയോ ആപ്പും എല്ലാം ഉണ്ടെന്ന്.

  റിലയന്‍സ് ജിയോ സിം എടുക്കുന്നതിനു മുന്‍പ് അതിലെ വെല്‍കം ഓഫറിനെ കുറിച്ച് നന്നായി മനസ്സിലാക്കണം. അതിനെ കുറിച്ച് കൂടുതല്‍ വിശദീകരണം നോക്കാം.

  ഓണസമ്മാനവുമായി 50% ഡിസ്‌ക്കൗണ്ടില്‍ 4ജി ആന്‍ഡ്രോയിഡ് ഫോണുകള്‍!

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  അണ്‍ലിമിറ്റഡ് എസ്എംഎസ്

  പരിധി ഇല്ലാത്ത എസ്എംഎ് ഓഫറാണ് റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. താരിഫ് പ്ലാനില്‍ എസ്എംഎസ്സിനെ കുറിച്ച് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. 19 മുതല്‍ 149 രൂപ വരെയുളള താരിഫ് പ്ലാനില്‍ വരിക്കാര്‍ക്ക്, മാക്‌സിമം 100 എസ്എംഎസ്സ് മാത്രമേ അയയ്ക്കാന്‍ സാധിക്കൂ. ഇതിന്റെ വാലിഡിറ്റി 28 ദിവസമാണ്. എന്നാല്‍ 299 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 100 എസ്എംഎസ് ഒരു ദിവസം അയയ്ക്കാം.

  അണ്‍ലിമിറ്റഡ് നൈറ്റ് ഡാറ്റ പ്ലാന്‍

  അണ്‍ലിമിറ്റഡ് നെറ്റ് ഡാറ്റ പ്ലാന്‍ 2am മുതല്‍ 5am വരെയാണ്, അതായത് ഒരു ദിവസം മൂന്നു മണിക്കൂര്‍ വരെയാണ് അതും വെളുപ്പിനെ.

  അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാന്‍

  ഇത് വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. റിലയന്‍സ് ജിയോയില്‍ അണ്‍ലിമിറ്റഡ് 4ജി ഡാറ്റ പ്ലാന്‍ ഉണ്ട്. എന്നാല്‍ അതില്‍ എല്ലാ ദിവസവും 4ജി ഡാറ്റയില്‍ സൂപ്പര്‍ഫാസ്റ്റ് കണക്ടിവിറ്റി ലഭിക്കില്ല. ഒരു പരിധി കഴിഞ്ഞാല്‍ അതിന്റെ സ്പീഡ് 128 kbps ആയിരിക്കും.

  ജിയോ ആപ്സ്സ് ആക്‌സസ്സ് പൂര്‍ണ്ണമായും സൗജന്യമാണ്

  ജിയോ ഉപഭോക്താക്കള്‍ക്ക്, ജിയോ ആപ്സ്സുകളായ ജിയോ സിനിമ, ജിയോടിവി, ഡിയോമാഗ്‌സ്, ജിയോ മ്യൂസിക്, ജിയോന്യൂസ്‌പേപ്പര്‍, ജിയോക്ലൗഡ്, ജിയോ സെക്യൂരിറ്റി എന്നിവ സൗജന്യമാണ്. ഡിസംബര്‍ 31 വരെ കമ്പനി ഈ ആപ്ലിക്കേഷനുകള്‍ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ നല്‍കിയിട്ടുണ്ട്. നിങ്ങള്‍ ഇതില്‍ ശ്രദ്ധിക്കേണ്ടത് ഈ ആപ്ലിക്കേഷനുകള്‍ ജിയോ നെറ്റ്‌വര്‍ക്കില്‍ മാത്രമേ ആക്‌സസ് ചെയ്യാന്‍ സാധിക്കൂ, വൈഫൈയില്‍ കണക്ടു ചെയ്യാന്‍ സാധിക്കില്ല.

  ഒരു ജിബിയ്ക്ക് 50 രൂപ

  പലരും വിശ്വസിച്ചിരിക്കുന്നത് 50 രൂപയ്ക്ക് 1ജിബി 4ജി ഡാറ്റ എന്നാണ്. എന്നാല്‍ നിങ്ങള്‍ മനസ്സിലാക്കേണ്ടത് അത് സെല്ലുലാര്‍ ഡാറ്റയ്ക്കല്ല, ജിയോ നെറ്റിനു മാത്രമാണ്. എല്ലാ പ്ലാനുകള്‍ക്കും നിങ്ങള്‍ക്ക് ജിയോ നെറ്റിനെ അടിസ്ഥാനമാക്കി സെല്ലുലാര്‍ ഡാറ്റ ഉപയോഗിക്കാം.

  ഗിസ്‌ബോട്ട് ലേഖനങ്ങള്‍

  ആന്‍ഡ്രോയിഡ് ഫോണില്‍ എങ്ങനെ വൈഫൈ സിഗ്നല്‍ കൂട്ടാം?

  ഇന്ത്യന്‍ വിപണിയില്‍ വരാന്‍ പോകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

   

   

   

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  Reliance Jio's cheap tariff plans and freebies have definitely made everyone want a SIM. There are long queues outside the Reliance Digital and Xpress Mini stores wherein people are trying to get their hands on a Jio SIM card.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more