സൌജന്യമായി നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുകൾ നേടാം

|

കൊറോണ വൈറസ് വ്യാപനം കാരണം ആളുകൾ പരമാവധി സമയം വീടുകളിൽ തന്നെ ചിലവഴിക്കുകയാണ്. അതുകൊണ്ട് തന്നെ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് വൻ നേട്ടമുണ്ടായിട്ടുണ്ട്. ടിവിയിലെ സിനിമകളോ ഷോകളോ കാണാൻ താല്പര്യം കുറഞ്ഞ് വരികയും ധാരാളം പുതിയ കണ്ടന്റുകളുള്ള ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്ന് ആവശ്യമുള്ളവ തിരഞ്ഞെടുത്ത് കാണാം എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകയും ചെയ്യുന്നവരാണ് നമ്മളിൽ വലിയൊരു വിഭാഗം ആളുകൾ.

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം
 

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ, സീ 5, സോണിലിവ്, വൂട്ട് എന്നിവയാണ് ഇന്ത്യയിൽ ഏറ്റവും സജീവമായിട്ടുള്ള ഒടിടി പ്ലാറ്റ്ഫോമുകൾ. ഇവയുടെ സബ്സ്ക്രിപ്ഷനുകൾക്കായി നൽകേണ്ട തുക വ്യത്യസ്തമാണ്. പ്രൈം, നെറ്റ്ഫ്ലിക്സ് എന്നീ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്ക്രിപ്ഷൻ ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകളും എടുക്കുന്നുണ്ട്.

വീഡിയോ സ്ട്രീമിങ്

ആളുകൾ കൂടുതലായി വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന അവസരത്തിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം പ്ലാറ്റ്ഫോമുകളിലേക്കും സൌജന്യ സബ്ക്രിപ്ഷൻ നേടാനുള്ള വഴിയാണ് നമ്മൾ പരിശേോധിക്കുന്നത്. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് എന്നിവയിലേക്ക് സൌജന്യ സബ്ക്രിപ്ഷൻ നേടാനുള്ള പ്രധാന വഴി ടെലികോം കമ്പനികളുടെ പ്ലാനുകളാണ്.

കൂടുതൽ വായിക്കുക: നിങ്ങളുടെ ഫോണിൽ അനാവശ്യ കോളുകളും മെസേജുകളും ഒഴിവാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രംകൂടുതൽ വായിക്കുക: നിങ്ങളുടെ ഫോണിൽ അനാവശ്യ കോളുകളും മെസേജുകളും ഒഴിവാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

ടെലിക്കോം കമ്പനികൾ

ഇന്ത്യയിലെ പ്രമുഖ ടെലിക്കോം കമ്പനികളായ എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ എന്നിവയെല്ലാം ഈ രണ്ട് പ്ലാറ്റ്ഫോമിലേക്കും സൌജന്യ സബ്സ്ക്രിപ്ഷനുകൾ നൽകുന്ന പ്ലാനുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്. ഉപയോക്താക്കൾക്ക് ആവശ്യമായ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾക്കൊപ്പം അധിക ആനുകൂല്യമായാണ് ഇവ ലഭിക്കുന്നത്.

എയർടെൽ
 

എയർടെൽ ഉപയോക്താക്കൾക്ക് പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകളിലൂടെ സൌജന്യമായി ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം. 349 രൂപയുടെ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാനിലൂടെ 28 ദിവസത്തെ വാലിഡിറ്റിയാമ് ലഭിക്കുന്നത്. ഇതിനൊപ്പം ദിവസേന 2 ജിബി ഡാറ്റയും ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനും എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്കായി നൽകുന്നു.

ആമസോൺ പ്രൈം

എയർടെല്ലിന്റെ പ്ലാനിലൂടെ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ ഒരു മാസത്തേക്ക് മാത്രമേ ലഭ്യമാകൂ എന്നതും പ്ലാനിന്റെ കാലാവധി അവസാനിക്കുന്നതിനൊപ്പം സബ്ക്രിപ്ഷനും അവസാനിക്കുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റയാണ് കമ്പനി നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.

കൂടുതൽ വായിക്കുക: കേരളാ ലോട്ടറി ഫലം ഓൺലൈനായി പരിശോധിക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: കേരളാ ലോട്ടറി ഫലം ഓൺലൈനായി പരിശോധിക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

349 രൂപയുടെ പ്ലാൻ

349 രൂപയുടെ പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ആമസോൺ പ്രൈമിന്റെ വീഡിയോ കണ്ടന്റ് മാത്രമല്ല മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഇതിൽ ആമസോൺ പ്രൈം മ്യൂസിക്കും ആമസോണിൽ സാധനങ്ങൾ ഓർഡർ ചെയ്താൽ വേഗത്തിലുള്ള ഡെലിവറി, എക്‌സ്‌ക്ലൂസീവ് ഡീൽ ആക്‌സസ് എന്നീ ആനുകൂല്യങ്ങളാണ് ഉൾപ്പെടുന്നത്. പ്രൈം അംഗങ്ങൾക്ക് സാധനങ്ങൾ വാങ്ങിയാൽ ഡെലിവറി ചാർജുകളും നൽകേണ്ടതില്ല.

വോഡഫോൺ

വോഡഫോൺ ഉപയോക്താക്കൾക്കും സൌജന്യമായി ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് കമ്പനി നൽകുന്നുണ്ട്. നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷനാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. പ്രതിമാസം 1,099 രൂപ വിലയുള്ള പ്ലാൻ റീചാർജ് ചെയ്താലാണ് ഈ ആനുകല്യം ലഭിക്കുന്നത്. വോഡാഫോൺ ഐഡിയയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ വോഡഫോൺ റെഡ് എക്സ് സീരീസിലാണ് ഈ പ്ലാൻ ഉൾപ്പെടുന്നത്. വിഐയുടെ ഏറ്റവും വില കൂടിയ പ്രതിമാസ പ്ലാനാണ് ഇത്.

വിഐ

വിഐയുടെ 1,099 രൂപ പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളുകളും ഉപയോക്താക്കൾക്ക് ലഭിക്കും. ഇതുകൂടാതെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് മൊബൈൽ ഡാറ്റയും 100 എസ്എംഎസുകളും കമ്പനി നൽകുന്നു. കമ്പനിയുടെ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തത് പ്രകാരം ഒരു വർഷത്തെ നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷനാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.

കൂടുതൽ വായിക്കുക: ജിയോ ഫോണിൽ യൂട്യൂബ് വീഡിയോസ് ഡൌൺലോഡ് ചെയ്യുന്നതങ്ങനെകൂടുതൽ വായിക്കുക: ജിയോ ഫോണിൽ യൂട്യൂബ് വീഡിയോസ് ഡൌൺലോഡ് ചെയ്യുന്നതങ്ങനെ

1,099 രൂപ പ്ലാൻ

1,099 രൂപ പ്ലാനിലൂടെ വോഡാഫോൺ തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക് ഐഎസ്ഡി കോളുകൾ വിളിക്കാനും ഉപയോക്താക്കളെ അനുവദിക്കും. പ്രത്യേക നിരക്കുകളിലാണ് ഈ ഐഎസ്ഡി കോളുകൾ ലഭ്യമാകുന്നത്. വിഐയുടെ വാർഷിക പ്ലാനായ 2,999 രൂപയുടെ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് സൌജന്യമായി സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കും.

ബ്രോഡ്ബാന്റ്

നിങ്ങളൊരു ബ്രോഡ്ബാന്റ് ഉപയോക്താവാണെങ്കിൽ മിക്ക ബ്രോഡ്ബാന്റ് സേവനദാതാക്കളും തങ്ങളുടെ പ്ലാനുകൾക്കൊപ്പം ആമസോൺ പ്രൈം, ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ് എന്നിവയിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷൻ നൽകുന്നുണ്ട്. ജിയോഫൈബറിന്റെ മിക്ക പ്ലാനുകളിലും ഈ ആനുകൂല്യങ്ങൾ ലഭിക്കും. എയർടെൽ എക്സ്ട്രീം പ്ലാനുകൾക്കൊപ്പവും ഈ ആനുകൂല്യങ്ങൾ ലഭ്യമാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
Because of the spread of the corona virus, people spend most of their time at home. Therefore, OTT platforms have a huge advantage. Most of us have a laid back attitude when it comes to watching movies or shows on TV.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X