ആൻഡ്രോയിഡിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നർ അറിഞ്ഞിരിക്കേണ്ട 5 സവിശേഷതകൾ

|

ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള മെസേജിങ് അപ്ലിക്കേഷനുകളിലൊന്നാണ് വാട്ട്‌സ്ആപ്പ്. ഏറ്റവും പ്രചാരമുണ്ടായിരുന്ന എസ്എംഎസിനെ മുഖ്യധാരയിൽ നിന്ന് മാറ്റി ഒടിപി, നോട്ടിഫിക്കേഷനുകൾ, സ്‌പാം മെസേജുകൾ എന്നിവയ്‌ക്കായി മാത്രമുള്ള ഒന്നാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചതും വാട്സ്ആപ്പാണ്. ഉപയോക്താക്കൾക്ക് മികച്ച അനുഭവം ലഭ്യമാക്കുന്നതിനായി വാട്സ്ആപ്പ് നിരന്തരം പുതിയ സംവിധാനങ്ങളും സവിശേഷതകളും കൊണ്ടുവരുന്നുണ്ട്. ഉപയോഗപ്രദമായ 5 പുതിയ സവിശേഷതകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ചാറ്റുകളിലെ മീഡിയ ഗാലറിയിൽ നിന്നും ഒളിപ്പിക്കാം
 

ചാറ്റുകളിലെ മീഡിയ ഗാലറിയിൽ നിന്നും ഒളിപ്പിക്കാം

പലപ്പോഴും ഗാലറി ഓപ്പൺ ചെയ്യുമ്പോൾ ചില സുഹൃത്തുക്കളുടെ ചാറ്റിൽ നിന്നോ ഗ്രൂപ്പിൽ നിന്നോ ഡൌൺലോഡ് ചെയ്ത ഇമേജുകൾ നമുക്ക് വലിയ തലവേദന ഉണ്ടാക്കാറുണ്ട്. ഇപ്പോൾ ഈ പ്രശ്നത്തിനൊരു പരിഹാരം കാണുകയാണ് വാട്സ്ആപ്പ്. തിരഞ്ഞെടുക്കുന്ന ചാറ്റുകളിലെയും ഗ്രൂപ്പുകളിലെയും ഫോട്ടോകളും വീഡിയോകളും ഗാലറിയിൽ കാണാതെ ഹൈഡ് ചെയ്യാൻ പറ്റുന്ന പുതിയ സംവിധാനം വാട്സ്ആപ്പ് ഒരുക്കി തരുന്നു. ഇതിനായി ഗ്രൂപ്പിലോ കോൺടാക്ട് നെയിമിലോ ടാപ്പ് ചെയ്ത ശേഷം മീഡിയ വിസിബിലിറ്റി എന്നത് തിരഞ്ഞെടുക്കുക. അതിൽ നോ കൊടുത്താൽ മീഡിയ ഗാലറിയിൽ പ്രത്യക്ഷപ്പെടില്ല. ഈ സവിശേഷത ആക്ടിവേറ്റ് ചെയ്യുന്നതിന് മുൻപ് ഡൌൺലോഡ് ആയ മീഡിയ ഗാലറിയിൽ ഉണ്ടാകുമെന്ന കാര്യം ശ്രദ്ധിക്കുക.

തിരഞ്ഞെടുക്കുന്ന ചാറ്റുകളിലെ മീഡിയ ഡിലീറ്റ് ചെയ്യാം

തിരഞ്ഞെടുക്കുന്ന ചാറ്റുകളിലെ മീഡിയ ഡിലീറ്റ് ചെയ്യാം

വാട്ട്‌സ്ആപ്പ് പുതുതായി അതിലെ മീഡിയ ഡിലീറ്റ് ചെയ്യാൻ സാധിക്കുന്ന ഫീച്ചർ കൊണ്ടുവന്നിരിക്കുകയാണ്. വാട്സ്ആപ്പിലെ ഓരോ കോൺടാക്ടിനെയും ഗ്രൂപ്പിനെയും തിരഞ്ഞെടുത്ത് അതിലെ ടെക്സ്റ്റ് സന്ദേശങ്ങൾ, സ്റ്റിക്കറുകൾ, ജിഫുകൾ എന്നിവയടക്കം ഡിലിറ്റ് ചെയ്യാൻ സാധിക്കുന്ന സംവിധാനമാണ് ഇത്. ഇതിനായി വാട്സ്ആപ്പ് സെറ്റിങ്സ് തിരഞ്ഞെടുത്ത് ഡാറ്റ ആൻറ് സ്റ്റോറേജ് യൂസേജിലെ സ്റ്റോറേജ് യൂസേജ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. മീഡിയ സൈസിൻറെ അടിസ്ഥാനത്തിൽ ചാറ്റുകളുടെ ലിസ്റ്റ് പ്രത്യക്ഷപ്പെടും. ഏതെങ്കിലും കോൺടാക്ടിലോ ഗ്രൂപ്പിലോ ടാപ്പ് ചെയ്താൽ അത് ഉപയോഗിച്ചിരിക്കുന്ന സ്റ്റോറേജ് സ്പൈസ് കാണിക്കും. ആവശ്യമുള്ളവ തിരഞ്ഞെടുത്ത് നമുക്ക് ഫ്രീ അപ്പ് സ്പൈസ് എന്ന ഓപ്ഷനിലൂടെ ആവശ്യമില്ലാത്തത് ഡിലീറ്റ് ചെയ്യാം.

കൂടുതൽ വായിക്കുക : സൂക്ഷിക്കുക, ഈ പുതിയ വാട്സ്ആപ്പ് ഹാക്കിങ് ബഗ് ജിഫ് ഫയലിലൂടെ നിങ്ങളുടെ ഗാലറി ചോർത്തും

വാട്സ്ആപ്പിൽ ഡാറ്റ ഉപയോഗം നിയന്ത്രിക്കാം

വാട്സ്ആപ്പിൽ ഡാറ്റ ഉപയോഗം നിയന്ത്രിക്കാം

വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന ഡാറ്റ നിയന്ത്രിക്കുന്നതിന് ഒരു ബിൽറ്റ്-ഇൻ ഓപ്ഷൻ തന്നെ ആപ്പിലുണ്ട്. വാട്ട്‌സ്ആപ്പ് സെറ്റിങ്സ്> ഡാറ്റ ആൻറ് സ്റ്റോറേജ് യുസേജ് എന്നിവ തിരഞ്ഞെടുക്കുക. ഏത് തരം മീഡിയയാണ് നിങ്ങൾക്ക് ഓട്ടോമാറ്റിക്കായി ഡൌൺലോഡ് ചെയേണ്ടതെന്ന് ഇതിൽ തിരഞ്ഞെടുക്കാൻ സാധിക്കും. മൊബൈൽ ഡാറ്റ ഉപയോഗിക്കുമ്പോൾ, വൈഫൈ കണക്ട് ചെയ്തിരിക്കുമ്പോൾ, റോമിംഗിലുണ്ടാവുമ്പോൾ എന്നിങ്ങനെ പല തരത്തിലുള്ള കണക്ടിവിറ്റിയിൽ ഏതൊക്കെ തരം മീഡിയ ഓട്ടോ ഡൌൺലോഡ് ആവണം എന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഫോട്ടോ, ഓഡിയോ, വീഡിയോ, ഡോക്യുമെൻറ്സ് എന്നിങ്ങനെയാണ് മീഡിയയെ ഈ ഓപ്ഷനിൽ കാറ്റഗറൈസ് ചെയ്തിരിക്കുന്നത്.

8 മണിക്കൂർ വരെ ലൈവ് ലൊക്കേഷൻ ഷെയർ ചെയ്യാം
 

8 മണിക്കൂർ വരെ ലൈവ് ലൊക്കേഷൻ ഷെയർ ചെയ്യാം

വാട്ട്‌സ്ആപ്പിൽ ലൊക്കേഷൻ ഷെയർ ചെയ്യാൻ വളരെ എളുപ്പമാണ്. ഇപ്പോൾ നിങ്ങളുടെ കോൺടാക്റ്റുകളുമായി ലൈവ് ലൊക്കേഷൻ ഷെയർ ചെയ്യാനുള്ള ഓപ്ഷനും വാട്സ്ആപ്പ് നൽകുന്നു. ഇതിനായി ചാറ്റിലേക്ക് പോകുക അതിൽ അറ്റാച്ച്മെൻറ് ഓപ്ഷനിഷ ടാപ്പുചെയ്യുക ലൊക്കേഷൻ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. കറൻറ് ലൊക്കേഷൻ അയക്കാനുള്ള ഓപ്‌ഷനോടൊപ്പം സ്‌ക്രീനിൽ "ലൈവ് ലെക്കേഷൻ ഷെയർ" എന്ന ഓപ്ഷനും കാണാം. ഈ ഓപ്ഷൻ തിരഞ്ഞെടുത്താൽ ഈ ഫീച്ചർ നിങ്ങൾക്ക് മൂന്ന് ഓപ്ഷനുകൾ നൽകുന്നു - 15 മിനിറ്റ്, 1 മണിക്കൂർ, 8 മണിക്കൂർ. ലൈവ് ലൊക്കേഷൻ എത്ര സമയത്തേക്കാണ് ഷെയർ ചെയ്യേണ്ടതെന്ന് ഇതിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

കമ്പ്യൂട്ടറിൽ നിന്ന് ഫോണിലേക്ക് ഫയൽ ട്രാൻസ്ഫർ

കമ്പ്യൂട്ടറിൽ നിന്ന് ഫോണിലേക്ക് ഫയൽ ട്രാൻസ്ഫർ

പേഴ്സണൽ കമ്പ്യൂട്ടറിനും ഫോണിനും പരസ്പരം ഫയലുകൾ ഡൌൺലോഡ് ചെയ്യാൻ നിങ്ങൾക്ക് വാട്ട്‌സ്ആപ്പ് ഉപയോഗിക്കാം. ഇതിനായി നിങ്ങളുടെ പിസിയിൽ വാട്ട്‌സ്ആപ്പ് വെബ് തുറന്ന് ഫോണിലെ വാട്ട്‌സ്ആപ്പിനുള്ളിൽ നിന്ന് ക്യുആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് ഫോൺ സിങ്ക് ചെയ്യണം. ഇങ്ങനെ ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് പിസിയിൽ മീഡിയ കാണാനാകും. ചാറ്റിലെ മീഡിയ ഫയലുകൾ ആവശ്യാനുസരണം നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാം. പിസിയിലെ ഫയലുകൾ വാട്സ്ആപ്പ് വഴി അയക്കാനും സാധിക്കും.

Most Read Articles
Best Mobiles in India

English summary
WhatsApp is one of the most popular messaging apps in India and it has replaced the SMS, leaving the latter for OTP, notifications, and spam messages only. In order to make the user experience better, the messaging app continues to add new features quite often and there’s a good chance that you might not have spotted them all. We are listing five hidden WhatsApp features that you might find interesting.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X