നിങ്ങളുടെ ഇന്റർനെറ്റ് വേഗത കൃത്യമായി അറിയാനുള്ള ആറ് വഴികൾ

|

നിങ്ങൾ എല്ലാ ദിവസവും ഏതെങ്കിലും ആവശ്യത്തിനായി ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ടാകും. സ്മാർട്ട്ഫോണുകൾ സജീവമായതോടെ ഇന്റർനെറ്റ് ഉപയോഗം വൻതോതിൽ വർധിച്ചിട്ടുമുണ്ട്. വീട്ടിലായാലും ജോലിസ്ഥലത്തായാലും സോഷ്യൽ മീഡിയ സൈറ്റുകൾ ഉപയോഗിക്കാനും വീഡിയോ സ്ട്രീം ചെയ്യാനുമെല്ലാമായി നമ്മൾ ഇന്റർനെറ്റ് ഉപയോഗിക്കാറുണ്ട്. ഇത്തരം അവസരങ്ങളിൽ പലപ്പോഴും നമുക്ക് പ്രശ്നമായി അനുഭവപ്പെടുന്ന കാര്യമാണ് ഇന്റർനെറ്റ് സ്പീഡ്. വേഗതയില്ലാത്ത ഇന്റർനെറ്റ് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

ഇന്റർനെറ്റ് കണക്ഷൻ

നിങ്ങളുടെ ഫോണിലെയോ കമ്പ്യൂട്ടറിലെയോ ടാബ്ലറ്റിലെയോ ഇന്റർനെറ്റ് കണക്ഷൻ മികച്ചതാണോ എന്നറിയാൻ പലതരം വെബ്സൈറ്റുകൾ ലഭ്യമാണ്. നമ്മുടെ ഇന്റർനെറ്റ് വേഗത കൃത്യമായി അറിയാനുള്ള ആറ് വെബ്സൈറ്റുകളാണ് നമ്മളിന്ന് പരിശോധിക്കന്നത്. ഇവയെല്ലാം ഒന്നനൊന്ന് മികച്ചവയാണ്. നമ്മുടെ ഇന്റർനെറ്റ് കണക്ഷനും വേഗതയും പരിശോധിക്കാൻ ഈ വെബ്സൈറ്റുകൾ സഹായിക്കും. ഇത്തരം വെബ്സൈറ്റുകളിൽ കൃത്യമായ ഡൌൺലോഡ്, അപ്ലോഡ് വേഗത കാണിച്ച് തരും. നിങ്ങൾക്ക് ഇന്റർനെറ്റ് വേഗത പരിശോധിക്കാൻ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റുകളിൽ കയറാവുന്നതാണ്.

ഇൻസ്റ്റഗ്രാം റീൽസിലെ ഓഡിയോ സേവ് ചെയ്യുന്നതെങ്ങനെ, ഷെയർ ചെയ്യുന്നതെങ്ങനെ?ഇൻസ്റ്റഗ്രാം റീൽസിലെ ഓഡിയോ സേവ് ചെയ്യുന്നതെങ്ങനെ, ഷെയർ ചെയ്യുന്നതെങ്ങനെ?

ടെസ്റ്റ്മൈ.നെറ്റ്

ടെസ്റ്റ്മൈ.നെറ്റ്

മറ്റുള്ള സ്പീഡ് ടെസ്റ്റിങ് വെബ്സൈറ്റുകളിൽ നിന്നും വ്യത്യസ്തമായ ടെസ്റ്റ്മൈ..നെറ്റ് റിയൽ വേൾഡ് കണ്ടിഷനുകളെ അടിസ്ഥാനമാക്കി യഥാർത്ഥ ബ്രോഡ്‌ബാൻഡ് സ്പീഡ് കാണിക്കാൻ ശ്രമിക്കുന്നു. പല ജനപ്രിയ വെബ്‌സൈറ്റുകളും ചെയ്യുന്ന പോലെ അതിന്റെ സെർവറുകൾ ഹോസ്റ്റുചെയ്യുന്നുവെന്ന് ഉറപ്പാക്കിയാണ് ഈ വെബ്സൈറ്റും പ്രവർത്തിക്കുന്നത്. ടെസ്റ്റുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ലഭിക്കുന്ന റിസൾട്ട് യഥാർത്ഥത്തിൽ ബ്രൗസ് ചെയ്യുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നതിനോട് അടുത്തായിരിക്കുമെന്ന് ടെസ്റ്റ്മൈ..നെറ്റ് ഉറപ്പാക്കുന്നു. നിങ്ങളുടെ ഡൗൺലോഡ്, അപ്‌ലോഡ് അല്ലെങ്കിൽ ലേറ്റൻസി എന്നിവയിൽ ഏതാണ് കൃത്യമായി അറിയേണ്ടത് എന്ന് ടെസ്റ്റ്മൈ..നെറ്റ് നിങ്ങളോട് ചോദിക്കും. എല്ലാം പരിശോധിക്കാനും പ്രത്യേം വിഭാഗം മാത്രം പരിശോധിക്കാനും ഇതിലൂടെ സാധിക്കും.

സ്പീഡ്സ്മാർട്ട്

സ്പീഡ്സ്മാർട്ട്

കൃത്യതയിലും ഉപയോഗിക്കാനുള്ള എളുപ്പത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഇന്റർനെറ്റ് സ്പീഡ് ടെസ്റ്ററാണ് നിങ്ങൾ തിരയുന്നതെങ്കിൽ, സ്പീഡ്സ്മാർട്ട് മികച്ച ചോയിസ് ആയിരിക്കും. ചില ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റർമാർ നിങ്ങളുടെ ഇന്റർനെറ്റ് പരിശോധിക്കാൻ മൾട്ടിത്രെഡിങ് ഉപയോഗിക്കുന്നു. മൾട്ടി ത്രെഡിങിന് വ്യത്യസ്തമായ ഫംഗ്‌ഷനുകൾ ഉണ്ട്. ഇത്തരം സാഹചര്യത്തിൽ, ടെസ്റ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതിൽ ഏറ്റവും മികച്ച ഡൗൺലോഡും അപ്‌ലോഡ് വേഗതയും കാണിക്കുന്നു. അതുകെണ്ട് തന്നെ ഇത് കൃത്യമായിരിക്കണം എന്നില്ല. എന്നാണ് ഇതിനർത്ഥം. സ്പീഡ്സ്മാർട്ടിലെ ടെസ്റ്റുകൾ ശരിക്കും വേഗതയുടെ കഴിയുന്നത്ര അടുത്ത് നിൽക്കാൻ സഹായിക്കുന്നു. മികച്ച റിസൾട്ട് തന്നെയാണ് ഈ ഇന്റർനെറ്റ് വേഗത പരിശോധിക്കാനുള്ള വെബ്സൈറ്റ് നൽകുന്നത്.

ഗൂഗിൾ അക്കൌണ്ട് പൂർണമായും ഇല്ലാതാക്കണോ? ചെയ്യേണ്ടത് ഇത്രമാത്രംഗൂഗിൾ അക്കൌണ്ട് പൂർണമായും ഇല്ലാതാക്കണോ? ചെയ്യേണ്ടത് ഇത്രമാത്രം

സ്പീഡ് ടെസ്റ്റ്

സ്പീഡ് ടെസ്റ്റ്

സ്പീഡ് ടെസ്റ്റിനെ ഓക്ല സ്പീഡ്ടെസ്റ്റ് എന്നും അറിയപ്പെടുന്നു. ഇത് വളരെ ജനപ്രിയമായ ഒരു ഇന്റർനെറ്റ് സ്പീഡ് ടെസ്റ്ററാണ്. 2006 ലാണ് ഈ സ്പീഡ് ടെസ്റ്റ് അവതരിപ്പിച്ചത്. അതിനുശേഷം 35 ബില്ല്യണിൽ അധികം ടെസ്റ്റുകൾ ഇത് നടത്തി. ഈ സ്പീഡ്ടെസ്റ്റ് ഉപയോഗിക്കാൻ ലളിതവും സവിശേഷതകളുള്ളതുമാണ്. ഗൂഗിളിൽ സ്പീഡ് ടെസ്റ്റ് എന്ന് സെർച്ച് ചെയ്താൽ തന്നെ ഇത് കാണാം. ഗോ എന്ന് ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ഇന്റർനെറ്റ് വേഗത പരിശോധിക്കാൻ ആരംഭിക്കുന്നു. സ്പീഡ് ടെസ്റ്റ് കണക്റ്റുചെയ്യുന്ന സെർവറും കണക്ഷനുകളുടെ എണ്ണവും നിങ്ങൾക്ക് വേഗത്തിലും എളുപ്പത്തിലും മാറ്റാനാകും. സ്പീഡ്ടെസ്റ്റിന്റെ ഗ്ലോബൽ ഇൻഡക്സ് ഉപയോഗിക്കുന്നതിലൂടെ ഒരു ക്ലിക്കിൽ നിങ്ങളുടെ രാജ്യത്തെയും മറ്റ് രാജ്യങ്ങളിലെയും ഇന്റർനെറ്റ് വേഗത എത്രയെന്ന് മനസിലാക്കാൻ സാധിക്കും.

ഫാസ്റ്റ്

ഫാസ്റ്റ്

ലളിതവും വേഗത്തിൽ ഉപയോഗിക്കാൻ കഴിയുന്നതുമായ ഒന്നാണ് ഫാസ്റ്റ്. ഇതിന്റെ പേരുപോലെ തന്നെ ഈ ലിസ്റ്റിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് സ്പീഡ് ടെസ്റ്ററാണ് ഫാസ്റ്റ്. നിങ്ങൾ ഒരു വെബ്‌പേജ് ലോഡുചെയ്യുമ്പോൾ ഇതിന്റെ ഗുണം മനസിലാകും. ഇത് ഡൌൺലോഡ് വേഗത അതിവേഗം പരിശോധിക്കുന്നു. നിങ്ങളുടെ ഇന്റർനെറ്റ് ലേറ്റൻസി, അപ്‌ലോഡ് വേഗത എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ഫാസ്റ്റിന് കഴിയും. നിങ്ങൾക്ക് എത്ര പാരലൽ കണക്ഷനുകൾ വേണം, ടെസ്റ്റ് എത്രത്തോളം നീണ്ടുനിൽക്കണം എന്നതുൾപ്പെടെ വിവിധ രീതികൾ ഇതിൽ സെറ്റ് ചെയ്യാൻ സാധിക്കും.

നിങ്ങളുടെ വാട്സ്ആപ്പ് ഡിപി മറ്റുള്ളവരിൽ നിന്നും മറച്ചുവെക്കാം, ചെയ്യേണ്ടത് ഇത്രമാത്രംനിങ്ങളുടെ വാട്സ്ആപ്പ് ഡിപി മറ്റുള്ളവരിൽ നിന്നും മറച്ചുവെക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

സ്പീഡ്ഓഫ്.മി

സ്പീഡ്ഓഫ്.മി

എല്ലാ തരത്തിലുമുള്ള പ്ലാറ്റ്‌ഫോമുകളിലും പ്രവർത്തിക്കുന്ന വെബ്‌സൈറ്റാണ് സ്പീഡ്ഓഫ്.മി. നിങ്ങളുടെ ഡെസ്‌ക്‌ടോപ്പിലെയും ഫോണിലെയും ബ്രൗസറുകളിൽ സ്ഥിരമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു വെബ്സൈറ്റാണ് ഇത്. സ്പീഡ്ഓഫ്.മിയിൽ ഇന്റർനെറ്റ് വേഗത പരിശോധിക്കാൻ നിങ്ങൾ ഒരു ബട്ടണിൽ ക്ലിക്ക് ചെയ്താൽ മതി. ഇതിൽ നൽകിയിട്ടുള്ള ഗ്രാഫ് രസകരമാണ്. ലൈവ് അപ്‌ഡേറ്റ് നൽകുന്ന ഗ്രാഫ് കൂടിയാണ് ഇത്. നിങ്ങളുടെ ഇന്റർനെറ്റ് വേഗതയുമായി ബന്ധപ്പെട്ട സമഗ്രമായ അനലിറ്റിക്‌സ് ഇത് നൽകുന്നു. ഇതിൽ നൽകുന്ന വിവരങ്ങൾ പട്ടികയിലെ മറ്റ് ഇന്റർനെറ്റ് വേഗത പരിശോധിക്കുന്ന വെബ്സൈറ്റുകളുടെ അത്രയും കൃത്യതയുള്ളതല്ല. പക്ഷേ അത് കാണാൻ രസകരമാണ്. നിങ്ങളുടെ നേരത്തെയുള്ള ഇന്റർനെറ്റ് വേഗതയുടെ വിവരങ്ങൾ ആക്സസ് ചെയ്യാൻ ഇതിലൂടെ സാധിക്കുന്നു.

സ്പീഡ് ചെക്ക്

സ്പീഡ് ചെക്ക്

സ്പീഡ് ചെക്ക് ലളിതമായ ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റിങ് ടൂൾ ആണ്. മുകളിൽ പറഞ്ഞിരിക്കുന്ന ഇന്റർനെറ്റ് സ്പീഡ് പരിശോധിക്കാനുളള ടൂളുകളിൽ മികച്ച ഒന്നാണ് ഇത്. ലേറ്റസി, ഡൗൺലോഡ് വേഗത, അപ്‌ലോഡ് വേഗത, നിങ്ങളുടെ ഐപി അഡ്രസ്, ഇന്റർനെറ്റ് ദാതാവ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ കഴിയും. അൽപ്പം കൂടുതൽ ആഴത്തിലുള്ള വിവരങ്ങൾക്കായി തിരയുകയാണെങ്കിൽ, നിങ്ങളുടെ നെറ്റ്‌വർക്ക് സ്റ്റെബിലിറ്റിയെ കുറിച്ചുള്ള കൂടുതൽ വിശദമായ വിവരങ്ങൾ നൽകുന്ന വെബ്സൈറ്റ് എന്ന നിലവിൽ സ്പീഡ് ചെക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഇതിലൂടെയുള്ള ടെസ്റ്റിൽ ഉടനീളം നിങ്ങളുടെ ഇന്റർനെറ്റ് വേഗത എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു, സേവനം എത്ര ഡാറ്റ കൈമാറിയെന്നും നിങ്ങൾക്ക് കാണാൻ കഴിയും.

സ്മാർട്ട്ഫോണിലെ വീഡിയോ വയർലസ് ആയി ടിവിയിൽ പ്ലേ ചെയ്യുന്നത് എങ്ങനെസ്മാർട്ട്ഫോണിലെ വീഡിയോ വയർലസ് ആയി ടിവിയിൽ പ്ലേ ചെയ്യുന്നത് എങ്ങനെ

Best Mobiles in India

English summary
There are various websites available to check if your phone, computer or tablet has a good internet connection. Here are six of the best websites that helps to check internet speed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X