സ്മാർട്ട്ഫോണിലെ ബാറ്ററിയുടെ ആയുസ് വർധിപ്പിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

|

സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന ആളുകളിൽ മിക്കവർക്കും അനുഭവപ്പെടുന്ന പ്രശ്നമാണ് ബാറ്ററി ലൈഫ് കുറയുന്നു എന്നത്. പുതിയ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ലഭിച്ചിരുന്ന ബാറ്ററി ബാക്ക് അപ്പ് പിന്നീട് ലഭിക്കുന്നില്ല. ബാറ്ററിയുടെ ആയുസ് കുറയുന്നു എന്നതാണ് ഈ പ്രശ്നത്തിനുള്ള കാരണം. നിങ്ങളുടെ സ്മാർട്ട്ഫോണിലെ ബാറ്ററിയുടെ ആയുസ് കുറയാതിരിക്കാനും മികച്ച ബാക്ക് അപ്പ് ലഭിക്കാനുമായി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

ബാറ്ററിയുടെ ആയുസ്

ബാറ്ററിയുടെ ആയുസ് വർധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ആദ്യത്തേത് ബാറ്ററി ഒരിക്കലും 100% വരെ ചാർജ് ചെയ്യാതിരിക്കുക എന്നതാണ്. കാരണം ബാറ്ററിയുടെ ആയുസ്സ് അതിന്റെ ചാർജിംഗ് സൈക്കിളുകളുടെ എണ്ണത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഡിവൈസ് 0 ശതമാനത്തിൽ നിന്നും 100 ശതമാനം വരെ ചാർജ് ചെയ്യുന്നതാണ് ഒരു ചാർജിങ് സൈക്കിൾ. അതുകൊണ്ട് തന്നെ ഓരോ ചാർജിങ് സൈക്കിൾ പൂർത്തിയാക്കുമ്പോഴും ബാറ്ററി ലൈഫ് കുറയുന്നു.

എത്ര മാത്രം സുരക്ഷിതമാണ് ഗൂഗിൾ പേയിലെ ട്രാൻസാക്ഷനുകൾ? അറിയേണ്ടതെല്ലാംഎത്ര മാത്രം സുരക്ഷിതമാണ് ഗൂഗിൾ പേയിലെ ട്രാൻസാക്ഷനുകൾ? അറിയേണ്ടതെല്ലാം

ചാർജിങ് സൈക്കിൾ

ഓരോ ബാറ്ററിക്കും ഉള്ള ചാർജിങ് സൈക്കിൾ ലൈഫ് അവസാനിച്ചാൽ ആ ബാറ്ററി മാറ്റേണ്ടി വരും. അതുകൊണ്ട് തന്നെ നിങ്ങൾ ഫോൺ ചാർജ് ചെയ്യാനായി വച്ചാൽ 100 ശതമാനം വരെ ചാർജ് ആകാനായി കാത്തിരിക്കരുത്. 90 ശതമാനത്തിന് മുകളിൽ ചാർജ് ആയാൽ തന്നെ ചാർജർ ഊരി മാറ്റുന്നതാണ് നല്ലത്. ബാറ്ററിയുടെ ചാർജ് പൂർണമായും തീരുന്നതും ബാറ്ററി ലൈഫിനെ ദോഷകരമായി ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ബാറ്ററി ലോ കാണിച്ചാൽ ഫോൺ ചാർജ് ചെയ്യുക.

ലിഥിയം-അയൺ ബാറ്ററി
 

സ്മാർട്ട്ഫോണുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററി മാറ്റേണ്ടി വരുന്നത് അതിന്റെ ലൈഫ് അവസാനിക്കുന്നതോടെയാണ്. 400 മുതൽ 500 വരെ ചാർജിങ് സൈക്കിളുകൾ ഇത്തരം ബാറ്ററികൾക്ക് ലഭിക്കുന്നു. അതുകൊണ്ട് തന്നെ സ്മാർട്ട്‌ഫോൺ ബാറ്ററിയുടെ ആയുസ്സ് വർധിപ്പിക്കുന്നതിന് ഫോണുകൾ 100% വരെ ചാർജ് ചെയ്യാതിരിക്കുന്നത് കൂടാതെ മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

ഇനി ടൈപ്പും ചെയ്യേണ്ട; വാട്സ്ആപ്പ് മെസേജ് അയയ്ക്കാൻ വളരെയെളുപ്പംഇനി ടൈപ്പും ചെയ്യേണ്ട; വാട്സ്ആപ്പ് മെസേജ് അയയ്ക്കാൻ വളരെയെളുപ്പം

ബാറ്ററി സ്റ്റാറ്റസ്

ബാറ്ററി സ്റ്റാറ്റസ് ബാറിൽ 99% കഴിഞ്ഞ് 100% കാണുന്നത് നമുക്ക് സന്തോഷം തരുന്ന കാര്യം തന്നെയാണ്. എന്നാൽ ഇതിലൂടെ ചാർജിങ് സൈക്കിളുകളുടെ എണ്ണം കുറയുകയും ഫോണിന്റെ ബാറ്ററിക്ക് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. iOS 13 ഒഎസിൽ പ്രവർത്തിക്കുന്നതോ അതിനെക്കാൾ പുതിയതോ ആയ ഐഫോണുകളിൽ 80% ചാർജിങ് പൂർത്തിയായാൽ ചാർജിങ് ഓട്ടോമാറ്റിക്കായി പരിമിതപ്പെടുത്തുന്ന സവിശേഷതകളുണ്ട്.

ചാർജിങ്

ചാർജ് ചെയ്യുമ്പോൾ സ്മാർട്ട്‌ഫോണിന്റെ താപനില കുറയ്‌ക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. മിക്ക ഫോണുകളും ചൂടാകുമ്പോൾ അക്കാര്യം അലേർട്ടായി കാണിക്കും. അധികം ചൂടായാൽ ഫോൺ തന്നെ ഷട്ട് ഡൗൺ ചെയ്യുന്ന സംവിധാനവും ഫോണുകളിൽ ഉണ്ട്. അധികം ചൂട് ആവാതിരിക്കാൻ വേനൽക്കാലത്ത് ഫോൺ കാറിന്റെ ഡാഷ്‌ബോർഡിൽ വയ്ക്കുന്നത് ഒഴിവാക്കണം. കിടക്കുമ്പോൾ ഫോൺ ചാർജ് ചെയ്യാൻ ഇടുന്നതും ഒഴിവാക്കണം.

വാഷിങ് മെഷീൻ വാങ്ങുകയാണോ? നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണംവാഷിങ് മെഷീൻ വാങ്ങുകയാണോ? നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

താപനില

നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ ചാർജ് ചെയ്യുമ്പോൾ വെയ്ക്കാവുന്ന ഏറ്റവും നല്ല സ്ഥലം പരന്നതും കട്ടിയുള്ളതുമായ പ്രതലമാണ്. ഫോൺ അധികം തണുത്ത സ്ഥലത്ത് സൂക്ഷിക്കുന്നതും അപകടമാണ്. ഫോണിന്റെ താപനിലയിൽ ഉണ്ടാകുന്ന മാറ്റം ഫോണിനകത്തുള്ള ഘകടങ്ങളെ ദോഷകരമായി ബാധിക്കുന്നു. ഈർപ്പമുള്ള സ്ഥത്തും ഫോൺ സൂക്ഷിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ചാർജർ മാറ്റുക

ഫോൺ അമിതമായി ചൂടാകുന്ന സാഹചര്യം ഉണ്ടായാൽ ഉടൻ ചാർജർ മാറ്റുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തുടർന്ന് ഫോൺ ഓഫ് ചെയ്യുകയും വേണം. ചൂടുള്ള പ്രതലത്തിലാണ് ഫോൺ ഉള്ളതെങ്കിൽ ഉടൻ അവിടെ നിന്ന് മാറ്റി തണുപ്പുള്ള പ്രതലത്തിൽ വയ്ക്കുകയും ചെയ്യുക. ഫോണിന് കവർ ഇട്ടിട്ടുണ്ട് എങ്കിൽ അത് എടുത്ത് മാറ്റേണ്ടത് ആവശ്യമാണ്. ചൂടാകുന്ന സമയത്ത് ഫോണിലേക്കുള്ള വായു സഞ്ചാരം തടയുകയും കൂടുതൽ ചൂട് കൊടുക്കുകയും ചെയ്യുന്ന കവറുകൾ ബാറ്ററിയേയും ബാധിക്കും.

ചാർജർ

ഫോണിലെ ബാറ്ററി അമിതമായി ചൂടാകുന്നതിന് പിന്നിൽ ചിലപ്പോഴൊക്കെ ചാർജറിനും പങ്കുണ്ടായിരിക്കും. ഫോണിന് അനുയോജ്യമായ ചാർജർ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഏത് ബ്രാന്റിന്റെയാണോ ഫോൺ ആ ബ്രാന്റ് തന്നെ ആ മോഡൽ ഫോണിനായി പുറത്തിറക്കിയിട്ടുള്ള ചാർജർ മാത്രം ഉപയോഗിക്കുക. മറ്റുള്ളവരുടെ ചാർജറുകൾ ഉപയോഗിക്കുന്നത് ഫോണിന്റെ ബാറ്ററിയെ ദോഷകരമായി ബാധിക്കുന്ന കാര്യമാണ്.

വിമാനയാത്ര സാധാരണക്കാർക്കും; കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുക്കാനുള്ള വഴികൾവിമാനയാത്ര സാധാരണക്കാർക്കും; കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുക്കാനുള്ള വഴികൾ

100 ശതമാനം ചാർജ്

സ്മാർട്ട്ഫോൺ 100 ശതമാനം ചാർജ് ചെയ്യരുത് എന്നത് പോലെ തന്നെ പ്രധാനമാണ് ഫോൺ ബാറ്ററി പൂർണമായും ചാർജ് തീരുന്നത് വരെ കാത്തിരിക്കരുത് എന്നതും. ഫോണിൽ ചാർജ് അവസാനിക്കാറായെങ്കിൽ ഉടൻ ചാർജ് ചെയ്യുക. ഫോൺ ഓഫാകാനായി കാത്തിരിക്കരുത്. ബാറ്ററിയുടെ ആരോഗ്യം നിലനിർത്താൽ ഏറ്റവും നല്ലത് ബാറ്ററി 20 ശതമാനത്തിൽ എത്തിയാൽ ചാർജ് ചെയ്യുന്നതും 80 ശതമാനത്തിൽ എത്തിയാൽ ചാർജ് ചെയ്യുന്നത് അവസാനിപ്പിക്കുന്നതുമാണ്.

 ഉപയോഗ രീതി

നമ്മുടെ സ്മാർട്ട്ഫോൺ ഉപയോഗ രീതിയും ബാറ്ററിയുടെ ആയുസിനെ ബാധിക്കുന്ന കാര്യമാണ്. കോളുകൾ വിളിക്കാനോ അത്യാവശ്യം ഡാറ്റ ഉപയോഗിക്കാനോ മാത്രം സ്മാർട്ട്ഫോൺ എടുക്കുന്ന മുതിർന്ന ആളുകളുടെ ഫോണുകളുടെ ബാറ്ററി ലൈഫ് കൂടുതൽ ലഭിക്കും. എന്നാൽ ഗെയിമിങ് അടക്കമുള്ളവ ചെയ്യുന്ന, ഫോൺ കൂടുതൽ സമയം ഉപയോഗിക്കുന്ന ആളുകൾക്ക് കൂടുതൽ തവണ ചാർജ് ചെയ്യേണ്ടി വരികയും ബാറ്ററിയുടെ ആയുസ് കുറയുകയും ചെയ്യും. എങ്കിലും മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ സ്മാർട്ട്ഫോണുകളുടെ ബാറ്ററി ആയുസ് നീട്ടാനും സുരക്ഷിതമായി ഫോൺ ഉപയോഗിക്കാനും സാധിക്കും.

ജിമെയിൽ ഉപയോഗം അടിപൊളിയാക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾജിമെയിൽ ഉപയോഗം അടിപൊളിയാക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Best Mobiles in India

English summary
You just need to pay attention to a few things so that the battery life of your smartphone does not decrease and you get a better backup.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X