വാട്സ്ആപ്പ് പേയിൽ ബാങ്ക് അക്കൗണ്ട് ചേർക്കാനും ഒഴിവാക്കാനും വളരെ എളുപ്പം

|

ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് അടുത്തിടെ പ്ലാറ്റ്ഫോമിൽ കൊണ്ടുവന്ന ഫീച്ചറാണ് പേയ്മെന്റ്സ്. കോൺടാക്റ്റുകൾക്ക് പണം അയക്കാനുള്ള ഫീച്ചറാണ് ഇത്. ഗൂഗിൾ പേ, ഫോൺപേ എന്നിവ പോലെ യുപിഐ അടിസ്ഥാനമാക്കിയാണ് വാട്സ്ആപ്പ് പേ ഫീച്ചറും പ്രവർത്തിക്കുന്ന. ഇപ്പോൾ വാട്സ്ആപ്പ് പേ കൂടുതൽ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നുണ്ട്. ആകർഷകമായ ക്യാഷ്ബാക്ക് ഓഫറുകളും വാട്സ്ആപ്പ് പേ ഫീച്ചർ നൽകുന്നുണ്ട്. ഈ ഫീച്ചർ ഉപയോഗിക്കാനും വളരെ എളുപ്പമാണ്.

 

പേയ്മെന്റ്സ് ഫീച്ചർ

നിങ്ങളുടെ വാട്സ്ആപ്പിലും ഇപ്പോൾ പേയ്മെന്റ്സ് ഫീച്ചർ ലഭ്യമായിട്ടുണ്ടായിരിക്കും. നിങ്ങളുടെ കോൺടാക്ടുകൾക്ക് പണം അയക്കാൻ ഇതിലൂടെ എളുപ്പം സാധിക്കും. വാട്സ്ആപ്പ് പേ ഉപയോഗിച്ച് തുടങ്ങുന്ന ആളാണ് നിങ്ങളെങ്കിൽ ആപ്പിലേക്ക് എങ്ങനെ ഒരു ബാങ്ക് അക്കൗണ്ട് ചേർക്കാം എന്നതാണ് നമ്മളിന്ന് നോക്കുന്നത്. ഇത് വളരെ എളുപ്പമാണ്. അതുപോലെ തന്നെ നിങ്ങൾക്ക് ബാങ്ക് അക്കൌണ്ടുകൾ റിമൂവ് ചെയ്യാനുള്ള ഓപ്ഷനും വാട്സ്ആപ്പ് നൽകുന്നുണ്ട്. നിങ്ങൾക്ക് വാട്സ്ആപ്പ് പേയിൽ ആവശ്യമില്ലാത്ത അക്കൌണ്ടുകൾ ഇത്തരത്തിൽ ഒഴിവാക്കാവുന്നതാണ്. എങ്ങനെയാണ് വാട്സ്ആപ്പ് പേയിൽ അക്കൌണ്ട് ചേർക്കുന്നത് എന്നും ഒഴിവാക്കുന്നത് എന്നും നോക്കാം.

കണ്ണ് തെറ്റിയാൽ കാശ് പോകും; ഓൺലൈൻ ബാങ്കിങ് ചതികളിൽ പെടാതിരിക്കാംകണ്ണ് തെറ്റിയാൽ കാശ് പോകും; ഓൺലൈൻ ബാങ്കിങ് ചതികളിൽ പെടാതിരിക്കാം

സെറ്റിങ്സ് വഴി ബാങ്ക് അക്കൌണ്ട് ചേർക്കാം
 

സെറ്റിങ്സ് വഴി ബാങ്ക് അക്കൌണ്ട് ചേർക്കാം

• വാട്സ്ആപ്പ് തുറന്ന് സെറ്റിങ്സ് വിഭാഗത്തിലേക്ക് പോകുക

• ഇനി പേയ്‌മെന്റ് വിഭാഗത്തിലേക്ക് പോകുക, തുടർന്ന് ആഡ് പേയ്‌മെന്റ് മെത്തേഡ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക. കണ്ടിന്യൂ ബട്ടണിൽ ടാപ്പ് ചെയ്യുക.

• ഇനി വാട്സ്ആപ്പ് പേയ്‌ക്കായുള്ള നിബന്ധനകളും പ്രൈവസി പോളിസിയും അംഗീകരിക്കാനുള്ള ഒരു വിൻഡോ കാണിക്കും. ഇതിൽ 'അക്സപ്റ്റ്' ബട്ടൺ ടാപ്പുചെയ്യുക, തുടർന്ന് കണ്ടിന്യൂ ടാപ്പ് ചെയ്യുക.

• ഇനി നിങ്ങൾക്ക് വാട്സ്ആപ്പ് പേയുമായി ലിങ്ക് ചെയ്യാൻ കഴിയുന്ന ബാങ്കുകളുടെ ഒരു ലിസ്റ്റ് കാണാം. നിങ്ങൾക്ക് തിരഞ്ഞെടുക്കേണ്ട ബാങ്കിന്റെ പേര് ടാപ്പുചെയ്യുക.

വേരിഫിക്കേഷൻ

• എസ്എംഎസ് വഴി വേരിഫിക്കേഷൻ ചെയ്യേണ്ട ഓപ്ഷൻ തിരഞ്ഞെടുക്കുക

• ഓതന്റിക്കേഷൻ കോഡുള്ള എസ്എംഎസ് നിങ്ങളുടെ ഫോണിൽ നിന്നും അയക്കേണ്ടതുണ്ട്. ഈ മെസേജ് അയയ്‌ക്കാനും നിങ്ങളുടെ അക്കൗണ്ട് സ്ഥിരീകരിക്കാനും സെന്റ് ടാപ്പ് ചെയ്യുക.

• അടുത്തതായി വാട്സ്ആപ്പ് വഴി പേയ്‌മെന്റുകൾ അയയ്‌ക്കാനും സ്വീകരിക്കാനും നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ട് ടാപ്പ് ചെയ്യുക.

• ഇനി ടാപ് ടു സെന്റ് പേയ്മെന്റ് എന്ന ഓപ്ഷനോ ഡൺ ഓപ്ഷനോ ടാപ്പ് ചെയ്യുക.

ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്നും സ്വർണം ഉണ്ടാക്കാം, പക്ഷേ ചില പ്രശ്നങ്ങളുണ്ട്ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്നും സ്വർണം ഉണ്ടാക്കാം, പക്ഷേ ചില പ്രശ്നങ്ങളുണ്ട്

ചാറ്റുകളിൽ നിന്നും ബാങ്ക് അക്കൗണ്ട് ചേർക്കാം

ചാറ്റുകളിൽ നിന്നും ബാങ്ക് അക്കൗണ്ട് ചേർക്കാം

• വാട്സ്ആപ്പ് തുറന്ന് നിങ്ങൾ പണം അയയ്‌ക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ചാറ്റ് തുറക്കുക.

• ഇനി പേയ്‌മെന്റ് ഐക്കൺ ടാപ്പ് ചെയ്യുക.

• നിങ്ങൾക്ക് അയക്കേണ്ട തുക നൽകുക. നെക്സ്റ്റ് ടാപ്പുചെയ്യുക, തുടർന്ന് സ്റ്റാർട്ട് ടാപ്പ് ചെയ്യുക.

• കമ്പനിയുടെ സേവന നിബന്ധനകൾ അംഗീകരിക്കാൻ അക്സപ്റ്റ് ബട്ടൺ ടാപ്പ് ചെയ്ത് കണ്ടിന്യൂ ബട്ടൺ ടാപ്പുചെയ്യുക

ബാങ്കിന്റെ പേര്

• ബാങ്കുകളുടെ ലിസ്റ്റിൽ നിന്ന് നിങ്ങൾ വാട്സ്ആപ്പ് പേയുമായി കണക്റ്റ് ചെയ്യേണ്ട ബാങ്കിന്റെ പേര് ടാപ്പ് ചെയ്യുക. തുടർന്ന് എസ്എംഎസ് വഴി വേരിഫൈ ചെയ്യുക എന്ന ഓപ്ഷൻ ടാപ്പ് ചെയ്യുക.

• ഇനി നിങ്ങളുടെ ഫോണിൽ വെരിഫിക്കേഷൻ കോഡോടു കൂടിയ ഒരു എസ്എംഎസ് ഓപ്പൺ ആയി വരും. ഈ മെസേജ് അയയ്‌ക്കാനും നിങ്ങളുടെ അക്കൗണ്ട് വേരിഫൈ ചെയ്യാനുമുള്ള ഓപ്ഷൻ ടാപ്പ് ചെയ്യുക.

• വാട്സ്ആപ്പ് വഴി പേയ്‌മെന്റുകൾ അയയ്‌ക്കാനും സ്വീകരിക്കാനും നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ട് നൽകി കണ്ടിന്യൂ ടാപ്പ് ചെയ്യുക

• നിങ്ങളുടെ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ പരിശോധിച്ച ശേളം നിങ്ങളുടെ പേയ്‌മെന്റ് മെസേജിലേക്ക് മടങ്ങാൻ നെക്സ്റ്റ് ടാപ്പ് ചെയ്യുക

ഐഫോണിലെ ഫോട്ടോകളും വീഡിയോകളും ആൻഡ്രോയിഡ് ഫോണിലേക്ക് മാറ്റാംഐഫോണിലെ ഫോട്ടോകളും വീഡിയോകളും ആൻഡ്രോയിഡ് ഫോണിലേക്ക് മാറ്റാം

വാട്സ്ആപ്പ് പേയിൽ നിന്നും ബാങ്ക് അക്കൗണ്ട് റിമൂവ് ചെയ്യുന്നത് എങ്ങനെ

വാട്സ്ആപ്പ് പേയിൽ നിന്നും ബാങ്ക് അക്കൗണ്ട് റിമൂവ് ചെയ്യുന്നത് എങ്ങനെ

• നിങ്ങളുടെ സ്മാർട്ട്ഫോണിൽ വാട്സ്ആപ്പ് ഓപ്പൺ ചെയ്യുക

• സെറ്റിങ്സിലേക്ക് പോയി പേയ്‌മെന്റ്സ് ഓപ്ഷൻ തിരഞ്ഞെടുക്കുക

• ഇനി നിങ്ങൾക്ക് ഒഴിവാക്കേണ്ട അക്കൌണ്ട് തിരഞ്ഞെടുക്കുക

• അവസാനമായി വാട്സ്ആപ്പ് പേയിൽ നിന്ന് നീക്കം ചെയ്യാൻ, റിമൂവ് ബാങ്ക് അക്കൗണ്ട് ചെയ്യുക ടാപ്പ് ചെയ്യുക.

വാട്സ്ആപ്പ് വഴി എങ്ങനെ പണം അയയ്ക്കാം

വാട്സ്ആപ്പ് വഴി എങ്ങനെ പണം അയയ്ക്കാം

വാട്സ്ആപ്പ് പേയിൽ അക്കൌണ്ട് ചേർത്ത് കഴിഞ്ഞാൽ നിങ്ങൾക്ക് എളുപ്പം കോൺടാക്റ്റുകൾക്ക് പണം അയക്കാൻ സാധിക്കും. നിങ്ങളുടെ കോൺടാക്‌റ്റുകളിലേക്ക് എങ്ങനെ പണം അയയ്ക്കാമെന്നുള്ള കാര്യം കൂടി നോക്കാം.

• വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് നിങ്ങൾക്ക് പണം അയയ്‌ക്കാൻ താൽപ്പര്യമുള്ള ആളിനറെ ചാറ്റ് തുറക്കുക.

• തിരഞ്ഞെടുത്ത കോൺടാക്റ്റ് വാട്സ്ആപ്പ് പേയ്‌മെന്റ് ഓപ്‌ഷൻ ഉപയോഗിക്കുന്നില്ലെങ്കിൽ അയാളുടെ ഗൂഗിൾ പേ, ഫോൺ പേ പോലുള്ള മറ്റ് ആപ്പുകളിലുള്ള യുപിഐ ഐഡിയിവലേക്ക് നിങ്ങൾക്ക് പണം അയ്കകുകയോ അയാളെ വാട്സ്ആപ്പ് പേ ഉപയോഗിക്കാൻ ഇൻവൈറ്റ് ചെയ്യുകയോ ആവാം.

• പണം അയക്കേണ്ട വ്യക്തി ഇതിനകം വാട്സ്ആപ്പ് പേ ഉപയോഗിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ 'പേയ്‌മെന്റ്' ഓപ്‌ഷനിൽ ക്ലിക്ക് ചെയ്‌തതിനുശേഷം തുക തിരഞ്ഞെടുക്കുക. നിങ്ങൾക്ക് ഒരു നോട്ട് ചേർക്കുകയും തുടർന്ന് 'നെക്സ്റ്റ്' ഓപ്‌ഷനിലും 'സെന്റ് പേയ്‌മെന്റ്' എന്നതിലും ടാപ്പ് ചെയ്ത് പണം അയക്കാം.

• നിങ്ങൾ തിരഞ്ഞെടുത്ത പോർട്ട് യുപിഐ പിൻ വാട്സ്ആപ്പ് ചോദിക്കും.

• പണം അയയ്‌ക്കുന്നതിന് നിങ്ങളുടെ പിൻ നൽകി നെക്സ്റ്റ് തിരഞ്ഞെടുക്കുക

കൈ നിറയെ ക്യാഷ്ബാക്കുമായി വാട്സ്ആപ്പ്; സ്വന്തമാക്കാൻ അറിയേണ്ടതെല്ലാംകൈ നിറയെ ക്യാഷ്ബാക്കുമായി വാട്സ്ആപ്പ്; സ്വന്തമാക്കാൻ അറിയേണ്ടതെല്ലാം

Best Mobiles in India

English summary
Your bank account must be added before sending and receiving money in WhatsApp Pay. Here's how to add and remove a bank account in WhatsApp Pay.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X