നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഏതൊക്കെ 5ജി ബാൻഡുകൾ സപ്പോർട്ട് ചെയ്യുമെന്ന് അറിയാം

|

ഇന്ത്യ അടുത്ത തലമുറ നെറ്റ്വർക്കായ 5ജിയിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. രാജ്യത്തെ സ്മാർട്ട്ഫോൺ വിപണിയിൽ പല വില വിഭാഗങ്ങളിലായി 5ജി സ്മാർട്ട്ഫോണുകളും ലഭ്യമാണ്. ഈ ഫോണുകളിലുള്ള 5ജി ബാൻഡ് സപ്പോർട്ട് ഇന്ത്യയിൽ ലഭ്യമാക്കുന്ന 5ജിയുമായി യോജിക്കുന്നതാണോ എന്ന സംശയം പലർക്കും ഉണ്ടാകും. നിങ്ങൾ 20,000 രൂപയിൽ കൂടുതൽ വിലയുള്ള ഒരു 5ജി സ്മാർട്ട്ഫോൺ വാങ്ങിയിട്ടുണ്ടെങ്കിൽ. ആ ഡിവൈസിൽ ഇന്ത്യയിൽ ലഭ്യമാകുന്ന 5ജി ബാൻഡ് സപ്പോർട്ട് ഉണ്ടായിരിക്കും.

5ജി സ്മാർട്ട്ഫോണുകൾ

പുതിയ 5ജി സ്മാർട്ട്ഫോണുകൾ വാങ്ങിയ ആളുകൾക്ക് സ്വാഭാവികമായും ഉണ്ടാകുന്ന സംശയമാണ് ഇന്ത്യയിലെ 5ജി നെറ്റ്വർക്ക് ബാൻഡ് ആ ഫോണുകളിൽ സപ്പോർട്ട് ചെയ്യുമോ എന്നത്. 5ജി ഫോൺ വാങ്ങുമ്പോൾ തന്നെ അത് 5ജി സപ്പോർട്ട് ചെയ്യുന്നതാണോ എന്നറിയാൻ ഇന്ന് മിക്ക ഫോണുകളിലും പേരിന്റെ അവസാനത്തിൽ "5ജി" എന്ന് എഴുതിയിട്ടുണ്ടാകും. എന്നാൽ ആപ്പിൾ ഐഫോൺ പോലുള്ള ചില ഡിവൈസുകൾ ഇത് ഒഴിവാക്കുന്നു.

5ജി ബാൻഡുകൾ പരിശോധിക്കാനുള്ള എളുപ്പവഴി

നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ 5ജി ബാൻഡ് സപ്പോർട്ട് പരിശോധിക്കാനുള്ള എളുപ്പവഴികളിലൊന്ന് ഫോണിന്റെ റീട്ടെയിൽ ബോക്‌സ് നോക്കുക എന്നതാണ്. 5ജി സപ്പോർട്ടുള്ള മിക്ക സ്മാർട്ട്‌ഫോണുകളും റീട്ടെയിൽ പാക്കേജിന്റെ പിൻഭാഗത്ത് സപ്പോർട്ട് ചെയ്യുന്ന 5ജി ബാൻഡുകൾ എല്ലാം തന്നെ വിശദമാക്കിയിട്ടുണ്ടായിരിക്കും. നിങ്ങളുടെ പക്കൽ ബോക്‌സ് ഇല്ലെങ്കിൽ സ്‌മാർട്ട്‌ഫോൺ പ്രൊഡക്ട് പേജിലും ഇതേ വിവരങ്ങൾ പരിശോധിക്കാം.

16 ജിബി റാമും 150 വാട്ട് ചാർജിങും; വൺപ്ലസ് 10ടി 5ജി കൊമ്പന്മാരിലെ വമ്പൻ16 ജിബി റാമും 150 വാട്ട് ചാർജിങും; വൺപ്ലസ് 10ടി 5ജി കൊമ്പന്മാരിലെ വമ്പൻ

ആപ്പിൾ ഐഫോണുകളിൽ 5ജി ബാൻഡ് സപ്പോർട്ട് അറിയുന്നത് എങ്ങനെ

ആപ്പിൾ ഐഫോണുകളിൽ 5ജി ബാൻഡ് സപ്പോർട്ട് അറിയുന്നത് എങ്ങനെ

നിങ്ങളുടെ കൈയ്യിൽ ഐഫോൺ 12 സീരീസിലെ മോഡലോ അതിനെക്കാൾ പുതിയ ഐഫോൺ 13 സീരീസിലെ മോഡലോ ഉണ്ടെങ്കിൽ നിങ്ങളുടെ ഡിവൈസ് 5ജി സപ്പോർട്ടുള്ളതാണ് എന്ന് ഉറപ്പിക്കാം. കൈയ്യിലുള്ള ഐഫോൺ മോഡലിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെങ്കിൽ, ഇന്ത്യയിലെ നിങ്ങളുടെ ഐഫോൺ 5ജി ബാൻഡ് സപ്പോർട്ടിന്റെ കൃത്യമായ വിവരങ്ങൾ നൽകുന്ന ആപ്പിൾ ഐഫോൺ സെല്ലുലാർ പേജിൽ കയറിയാൽ മതി. മറ്റ് രാജ്യത്ത് നിന്നും വാങ്ങിയ മോഡലാണ് എങ്കിൽ കൃത്യമായ മോഡൽ നമ്പർ നൽകുക.

സാംസങ് ഫോണുകളിൽ 5ജി ബാൻഡ് സപ്പോർട്ട് അറിയുന്നത് എങ്ങനെ

സാംസങ് ഫോണുകളിൽ 5ജി ബാൻഡ് സപ്പോർട്ട് അറിയുന്നത് എങ്ങനെ

സാംസങ് സ്‌മാർട്ട്‌ഫോണുകളിലുള്ള 5ജി ബാൻഡ് സപ്പോർട്ട് പരിശോധിക്കുന്നതിന് കമ്പനി തന്നെ സൌകര്യം ഒരുക്കിയിട്ടുണ്ട്. സാംസങ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റിൽ പോകുക, നിങ്ങളുടെ സ്മാർട്ട്‌ഫോൺ മോഡൽ നമ്പർ നൽകുക. ഈ പേജിൽ, നിങ്ങളുടെ സാംസങ് ഗാലക്സി സ്മാർട്ട്‌ഫോണിന്റെയും സാംസങ് ഗാലക്സി ടാബ്‌ലെറ്റിന്റെയും 5ജി നെറ്റ്‌വർക്ക് സപ്പോർട്ട് ഉൾപ്പെടെ എല്ലാ വിശദാംശങ്ങളും കാണാൻ സാധിക്കും.

വൺപ്ലസ് ഫോണുകളിൽ 5ജി ബാൻഡ് സപ്പോർട്ട് അറിയുന്നത് എങ്ങനെ

വൺപ്ലസ് ഫോണുകളിൽ 5ജി ബാൻഡ് സപ്പോർട്ട് അറിയുന്നത് എങ്ങനെ

വൺപ്ലസ് എന്ന ജനപ്രിയ ബ്രാന്റിന് കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത വൺപ്ലസ് 10ടി ഉൾപ്പെടെ നിരവധി 5ജി ഫോണുകൾ ഉണ്ട്. വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് പോലുള്ള ബജറ്റ് ഓപ്ഷനുകളും വൺപ്ലസ് അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ കൈയ്യിലുള്ള വൺപ്ലസ്, വൺപ്ലസ് നോർഡ് സ്മാർട്ട്‌ഫോണുകളുടെ 5ജി നെറ്റ്വർക്ക് സപ്പോർട്ടുമായി കാര്യം അറിയാനായി വൺപ്ലസ് ഇന്ത്യ വെബ്‌സൈറ്റിലെ അതാത് പ്രൊഡക്ട് പേജിലേക്ക് പോകുക.

ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ ഓഫറുകൾ ലഭിക്കുന്ന സ്മാർട്ട്ഫോണുകൾആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ ഓഫറുകൾ ലഭിക്കുന്ന സ്മാർട്ട്ഫോണുകൾ

ഷവോമി/ റെഡ്മി/ പോക്കോ ഫോണുകളിൽ 5ജി ബാൻഡ് സപ്പോർട്ട് അറിയാം

ഷവോമി/ റെഡ്മി/ പോക്കോ ഫോണുകളിൽ 5ജി ബാൻഡ് സപ്പോർട്ട് അറിയാം

ഷവോമിയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളായ റെഡ്മി, പോക്കോ എന്നിവയും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ വിലയുള്ള ഫോണുകളിൽ പോലും 5ജി നൽകുന്നു എന്നതിനാൽ ഈ ഫോണുകൾ വാങ്ങുന്നതിന് മുമ്പ് തന്നെ അവയുടെ 5ജി ബാൻഡ് സപ്പോർട്ടിനെ കുറിച്ച് അറിയേണ്ടത് ആവശ്യമാണ്. ഷവോമിയുടെ വെബ്‌സൈറ്റിൽ തന്നെ എല്ലാ 5ജി സപ്പോർട്ടുള്ള റെഡ്മി, പോക്കോ സ്മാർട്ട്‌ഫോണുകളെ കുറിച്ചുമുള്ള വിവരങ്ങൾ നൽകുന്നുണ്ട്.

ഓപ്പോ ഫോണുകളിൽ 5ജി ബാൻഡ് സപ്പോർട്ട് അറിയാം

ഓപ്പോ ഫോണുകളിൽ 5ജി ബാൻഡ് സപ്പോർട്ട് അറിയാം

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ ഇന്ത്യയിൽ മിഡ് റേഞ്ച്, ഹൈ-എൻഡ് 5ജി സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്. വില കൂടിയ ഫോണുകൾ ആയതിനാൽ തന്നെ ഈ ഡിവൈസുകളിൽ കൂടുതൽ 5ജി ബാൻഡുകളും ഉണ്ട്. എങ്കിലും നിങ്ങൾക്ക് ഓപ്പോ സ്മാർട്ട്ഫോണുകളിൽ സപ്പോർട്ട് ചെയ്യുന്ന 5ജി നെറ്റ്‌വർക്ക് ബാൻഡുകളെക്കുറിച്ച് അറിയാൻ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

വിവോ ഫോണുകളിൽ 5ജി ബാൻഡ് സപ്പോർട്ട് അറിയാം

വിവോ ഫോണുകളിൽ 5ജി ബാൻഡ് സപ്പോർട്ട് അറിയാം

ഇന്ത്യയിലെ വിവോ സ്‌മാർട്ട്‌ഫോണുകളുടെ 5ജി ബാൻഡ് സപ്പോർട്ട് അറിയാനായി വിവോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പോയാൻ മതി. വെബ്സൈറ്റിൽ നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ മോഡൽ തിരഞ്ഞെടുക്കുക. വിവോ ഇന്ത്യൻ വിപണിയിൽ ധാരാളം എൻട്രി ലെവൽ, മിഡ് റേഞ്ച്, ഹൈ-എൻഡ് 5ജി ശേഷിയുള്ള സ്മാർട്ട്‌ഫോണുകൾ നൽകുന്നുണ്ട്.

സാംസങിന്റെ അടിപൊളി സ്മാർട്ട്ഫോണുകൾ 50,000 രൂപയിൽ താഴെ വിലയിൽസാംസങിന്റെ അടിപൊളി സ്മാർട്ട്ഫോണുകൾ 50,000 രൂപയിൽ താഴെ വിലയിൽ

iQOO ഫോണുകളിൽ 5ജി ബാൻഡ് സപ്പോർട്ട് അറിയാം

iQOO ഫോണുകളിൽ 5ജി ബാൻഡ് സപ്പോർട്ട് അറിയാം

ഇന്ത്യൻ വിപണിയിൽ ധാരാളം 5ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിട്ടുള്ള ബ്രാന്റാണ് iQOO. iQOOയുടെ ഫോണുകളിലുള്ള 5ജി ബാൻഡ് സപ്പോർട്ട് പരിശോധിക്കുന്നതിന് ഔദ്യോഗിക വെബ്‌സൈറ്റിലെ പ്രൊഡക്ട് പേജിൽ കയറിയാൽ മതി. ഇന്ത്യയിലെ 5ജി നെറ്റ്‌വർക്കിനെ സപ്പോർട്ട് ചെയ്യുന്ന എല്ലാ iQOO സ്മാർട്ട്‌ഫോണുകളുടെയും കൃത്യമായ വിശദാംശങ്ങൾ വെബ്‌സൈറ്റിലുണ്ടാകും.

റിയൽമി ഫോണുകളിൽ 5ജി ബാൻഡ് സപ്പോർട്ട് അറിയാം

റിയൽമി ഫോണുകളിൽ 5ജി ബാൻഡ് സപ്പോർട്ട് അറിയാം

രാജ്യത്ത് 5ജി സ്മാർട്ട്‌ഫോൺ അവതരിപ്പിച്ച ആദ്യത്തെ ബ്രാൻഡാണ് റിയൽമി. ഔദ്യോഗിക വെബ്‌സൈറ്റിൽ വിവിധ റിയൽമി സ്മാർട്ട്‌ഫോണുകളെയും അവയുടെ 5G ബാൻഡ് സപ്പോർട്ടുകളെയും കുറിച്ചുള്ള വിവരങ്ങൾ റിയൽമി നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
Let's see what to do to know whether your 5G smartphone supports 5G network band in India or not.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X