നമ്പർ മാറാതെ Jio നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാൻ മൂന്ന് വഴികൾ

|

രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം സേവനദാതാവാണ് റിലയൻസ് ജിയോ (Jio). കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ഹൾ നൽകുന്ന പ്ലാനുകളാണ് ജിയോയുടെ ജനപ്രിതിക്ക് കാരണം. മികച്ച നെറ്റ്വർക്ക് സേവനങ്ങൾ നൽകാനും ജിയോ ശ്രദ്ധിക്കുന്നുണ്ട്. മറ്റേതെങ്കിലും ടെലിക്കോം കമ്പനിയുടെ സിം കാർഡ് ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് എളുപ്പം ജിയോ നെറ്റ്വർക്കിലേക്ക് നമ്പർ മാറാതെ തന്നെ പോർട്ട് ചെയ്യാൻ സാധിക്കും.

 

മൊബൈൽ നമ്പർ പോർട്ടബിലിറ്റി

മൊബൈൽ നമ്പർ പോർട്ടബിലിറ്റി അഥവാ എംഎൻപി സേവനങ്ങൾ മികച്ച രീതിയിൽ തന്നെ നടക്കുന്നുണ്ട് എന്ന് ട്രായ് ഉറപ്പ് വരുത്തുന്നു. മറ്റ് നെറ്റ്വർക്കുകളിലുള്ള പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് കണക്ഷനുകൾ ജിയോയിലേക്ക് മാറ്റുന്നത് എങ്ങനെയെന്നാണ് നമ്മളിന്ന് നോക്കുന്നത്. ഓൺലൈനായും ഓഫ്ലൈനായും പോർട്ട് ചെയ്യാനുള്ള ഓപ്ഷനുകളുണ്ട്. ഇതിനായി ഒറിജിനൽ അഡ്രസും , ഐഡന്റിറ്റി പ്രൂഫും കയ്യിലുണ്ടായാൽ മാത്രം മതി. ഐഡന്റിറ്റി പ്രൂഫിനായി നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള അംഗീകൃത രേഖകൾ ഉപയോഗിക്കാം.

സിം കാർഡ്

രാജ്യത്തെ മറ്റ് ടെലിക്കോം സേവനദാതാക്കളെ പോലെ നിങ്ങളുടെ സിം കാർഡ് വീട്ടിൽ എത്തിച്ചു നൽകുന്ന സേവനവും ജിയോയ്ക്ക് ഉണ്ട്. അടുത്തുള്ള ജിയോ റീടൈലർ ഷോപ്പുകളിൽ നിന്നും സിം കാർഡ് പോർട്ട് ചെയ്ത് ലഭിക്കും.മൈ ജിയോ ആപ്പിലൂടെയും പുതിയ സിം ബുക്ക് ചെയ്യാം. ഒരേ ടെലിക്കോം സർക്കിളിനുള്ളിൽ തന്നെ പോർട്ടിങ് നടത്തുകയാണ് എങ്കിൽ 48 മണിക്കൂറിനുള്ളിൽ സിം പോർട്ട് ആകും. രണ്ട് സർക്കിളുകളിലുള്ള പോർട്ടിങിന് നാല് ദിവസം വരെ സമയം എടുത്തും. ജമ്മുകാശ്മീർ, അസാം,മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയിൽ 15 ദിവസമാണ് പോർട്ടിങിനായി എടുക്കുക.

75-ാം സ്വാതന്ത്രദിനത്തിൽ 750 രൂപയ്ക്ക് കിടിലൻ ഓഫറുമായി Jio75-ാം സ്വാതന്ത്രദിനത്തിൽ 750 രൂപയ്ക്ക് കിടിലൻ ഓഫറുമായി Jio

വെബസൈറ്റ് വഴി പോർട്ട് ചെയ്യാം
 

വെബസൈറ്റ് വഴി പോർട്ട് ചെയ്യാം

ജിയോയുടെ വെബ്സൈറ്റ് സന്ദർശിച്ച ശേഷം മുഴുവൻ പേരും ഫോൺ നമ്പറും ടൈപ്പ് ചെയ്യുക

• ശേഷം ജെനറേറ്റ് ഒടിപി എന്നതിൽ ക്ലിക്ക് ചെയ്യുക. ഒരു ആറ് അക്ക ഒടിപി നമ്പർ നിങ്ങളുടെ ഫോണിൽ ടെക്സ്റ്റ് മെസേജ് ആയി എത്തും.

• വാലിഡേറ്റ് ഒടിപി എന്ന ബട്ടനിൽ ക്ലിക്ക് ചെയ്ത് ഒടിപി വാലിഡേറ്റ് ചെയ്യുക

• തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ അഡ്രസ് കൃത്യമായി നൽകുക

• ശേഷം സിം ഡെലിവറി റിക്വസ്റ്റ് പൂർത്തീകരിക്കാനായി കൺഫേം ബട്ടൺ അമർത്തുക

ജിയോ എക്സിക്യുട്ടീവ്

മുകളിൽ കൊടുത്ത കാര്യങ്ങൾ ചെയ്താൽ ജിയോ എക്സിക്യുട്ടീവ് നിങ്ങളെ ഫോണിൽ ബന്ധപ്പെടും. മൊബൈൽ നമ്പർ പോർട്ടു ചെയ്യുകയാണ് ആവശ്യം എന്ന് അദ്ദേഹത്തെ അറിയിക്കുക. ജിയോ എക്സിക്യൂട്ടീവ് നിങ്ങളെ സന്ദർശിക്കുന്ന സമയത്ത് അഡ്രസ്, ഐഡി പ്രൂഫുകളോടൊപ്പം യൂണീക്ക് പോർട്ടിംഗ് കോഡും അദ്ദേഹത്തിന് നൽകേണ്ടതുണ്ട്. ഇതിനായി നിങ്ങളുടെ ഫോണിൽ നിന്ന് "Port" എന്ന് ടൈപ്പ് ചെയ്ത് പോർട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന 10 അക്ക നമ്പർ സഹിതം 1900 എന്ന നമ്പറിലേക്ക് മെസേജ് അയക്കണം.

മൈ ജിയോ ആപ്പ് വഴി പോർട്ട് ചെയ്യാം

മൈ ജിയോ ആപ്പ് വഴി പോർട്ട് ചെയ്യാം

• മൈ ജിയോ ആപ്പിൽ കയറി Not a Jio user? എന്നതിൽ ക്ലിക്ക് ചെയ്യുക. ആപ്പിൽ ലോഗിൻ ചെയ്യാതിരിക്കുകയോ ലോഗ് ഔട്ട് ചെയ്യുകയോ ചെയ്താൽ താഴത്തെ ഭാഗത്തായി ഇത് കാണാനാകും.

• ഇനി പോർട്ട് ഇൻ ടു ജിയോ എന്ന പോപ്പ് അപ്പ് മെസേജിൽ ക്ലിക്ക് ചെയ്യുക

• 10 അക്ക മൊബൈൽ നമ്പറും, മുഴുവൻ പേരും ടൈപ്പ് ചെയ്യാവുന്ന വിൻഡോ കാണാം, ഇതിൽ വിവരങ്ങൾ നൽകുക

• ഇത്രയും ചെയ്താൽ ഒടിപി ജെനറേറ്റ് ചെയ്യാം

സ്വതന്ത്രദിന ഓഫറിലൂടെ JioFiber നൽകുന്നത് അതിശയിപ്പിക്കുന്ന ആനുകൂല്യങ്ങൾസ്വതന്ത്രദിന ഓഫറിലൂടെ JioFiber നൽകുന്നത് അതിശയിപ്പിക്കുന്ന ആനുകൂല്യങ്ങൾ

ഒടിപി

ഒടിപി നൽകിയാൽ സിം ഡെലിവറി ചെയ്യേണ്ട ആഡ്രസ് നൽകാനുള്ള ഫോം ലഭ്യമാകും. പിൻകോഡ് അടക്കമുള്ള കൃത്യമായ വിവരങ്ങൾ നൽകിയ ശേഷം കൺഫേം കൊടുക്കുക. ഇത്രയും ചെയ്താൽ ജിയോ എക്സിക്യുട്ടീവ് നിങ്ങളെ ബന്ധപ്പെടും. പ്രീപെയ്ഡിലേക്കാണാ പോസ്റ്റ് പെയ്ഡിലേക്കാണോ പോർട്ട് ചെയ്യേണ്ടതെന്ന് അദ്ദേഹത്തെ അറിയിക്കാം. തുടർന്നുള്ള കാര്യങ്ങൾ എക്സിക്യുട്ടീവ് ചെയ്യും.

ഓഫ് ലൈനായി പോർട്ട് ചെയ്യുന്നത് എങ്ങനെ

ഓഫ് ലൈനായി പോർട്ട് ചെയ്യുന്നത് എങ്ങനെ

• ഓഫ്ലൈനായി പോർട്ട് ചെയ്യുമ്പോൾ UPC നമ്പർ ജനറേറ്റ് ചെയ്യണം. ഇതനായി "Port" എന്ന് ടൈപ്പ് ചെയ്ത് പോർട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന 10 അക്ക നമ്പർ സഹിതം 1900 എന്ന നമ്പറിലേക്ക് മെസേജ് അയക്കണം. 1901 എന്ന നമ്പറിൽ നിന്നും ലഭിക്കുന്ന മറുപടിയിൽ UPC നമ്പറും അതിന്റെ കാലാവധിയും ഉണ്ടായിരിക്കും

• UPC നമ്പറുമായി കാലാവധി അവസാനിക്കുന്നതിന് മുമ്പായി അടുത്തുള്ള ജിയോ സ്റ്റോറിൽ പോയാൽ നിങ്ങൾക്ക് പോർട്ട് ചെയ്യാവുന്നതാണ്

Best Mobiles in India

English summary
If you are using any other telecom company's SIM card, you can easily port it to Jio network without changing your number.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X