ഐഫോണിലെ ബാഗ്രൌണ്ട് സൌണ്ട് ഉപയോഗിച്ച് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താം

|

പഠിക്കുമ്പോഴും മറ്റും ചില ആളുകൾക്ക് ശബ്ദം കേൾക്കുന്നത് തീരെ ശരിയാകില്ല. നിശബ്ദതയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നവരാണ് ചില ആളുകൾ. എന്നാൽ ചില ശബ്ദങ്ങൾ കേട്ട്കൊണ്ട് കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുന്ന ആളുകളും ഉണ്ട്. ഇതിനായി പ്രത്യേകം ഓഡിയോകൾ ഇന്റർനെറ്റിലും മറ്റുമായി ലഭ്യമാണ്. പ്രത്യേക തരം പാട്ടുകളും മറ്റും നമ്മുടെ ശ്രദ്ധ ചെയ്യുന്ന കാര്യത്തിൽ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു. ബാഗ്രൌണ്ട് സൌണ്ടുകൾ നമ്മുടെ ശ്രദ്ധ മെച്ചപ്പെടുത്താനുള്ള മികച്ചൊരു മാർഗമാണ്. ഐഫോണിലെ ബാഗ്രൌണ്ട് സൌണ്ട് ഉപയോഗിച്ച് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താം.

ഐഫോൺ

നിങ്ങളുടെ പഠനത്തിനായാലും ഓഫീസ് ജോലിക്കായാലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പശ്ചാത്തല ശബ്‌ദം ഉപയോഗിക്കണമെങ്കിൽ ഐഫോൺ നിങ്ങളെ സഹായിക്കും. രസകരമായ പശ്ചാത്തല ശബ്‌ദങ്ങൾ ഉപയോഗിക്കാൻ ഐഫോണിലെ ഇൻ-ബിൽറ്റ് ബാഗ്രൌണ്ട് സൌണ്ട് തന്നെ ഉപയോഗിക്കാം. നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പശ്ചാത്തല ശബ്‌ദങ്ങൾ നൽകുന്ന ഒരു സവിശേഷത ആപ്പിൾ ഐഫോണുകളിൽ ഉണ്ട്. ഐഒഎസ് 15നൊപ്പമാണ് ആപ്പിളിന്റെ ബാഗ്രൌണ്ട് സൌണ്ട് ഫീച്ചർ ആക്‌സസിബിലിറ്റി ഓപ്ഷനായി ചേർത്തിരിക്കുന്നത്.

ജിമെയിൽ പാസ്‌വേഡ് മറന്നാലും ഗൂഗിൾ ക്രോമിലൂടെ തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രംജിമെയിൽ പാസ്‌വേഡ് മറന്നാലും ഗൂഗിൾ ക്രോമിലൂടെ തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം

ബാഗ്രൌണ്ട് സൌണ്ട്

ആപ്പിൾ ഐഫോണുകളിലെ ബാഗ്രൌണ്ട് സൌണ്ട് ഫീച്ചർ എങ്ങനെ ഉപയോഗിക്കാമെന്നാണ് നമ്മളിന്ന് നോക്കുന്നത്. ഇതിനായി വളരെ കുറച്ച് കാര്യങ്ങൾ മാത്രം ചെയ്താൽ മതി. ആദ്യം നിങ്ങളുടെ കൈയ്യിലുള്ള ഐഫോൺ ഏറ്റവും പുതിയ ഐഒഎസ് പതിപ്പിലാണ് പ്രവർത്തിക്കുന്നത് എന്ന് ഉറപ്പാക്കുക. ഐഒഎസ് 15ലും അതിന് മുകളിലുള്ളവയിലും മാത്രമേ ബാഗ്രൌണ്ട് സൌണ്ട് ഫീച്ചർ ലഭ്യമാകൂ. എങ്ങനെയാണ് ഈ ഫീച്ചർ ഉപയോഗിക്കുന്നത് എന്ന് നോക്കാം.

ചെയ്യേണ്ടത് ഇത്ര മാത്രം
 

• നിങ്ങളുടെ ഐഫോണിൽ സെറ്റിങ്സ് തുറക്കുക.

• താഴേക്ക് സ്ക്രോൾ ചെയ്ത് ആക്സസിബിലിറ്റി എന്ന ഓപ്ഷൻ കണ്ടെത്തു, അതിൽ ക്ലിക്ക് ചെയ്യുക.

• താഴേക്ക് സ്വൈപ്പ് ചെയ്ത് ഓഡിയോ/വിഷ്വൽ ഓപ്ഷൻ നോക്കി അതിൽ ക്ലിക്ക് ചെയ്യുക.

• ബാക്ക്ഗ്രൗണ്ട് സൗണ്ട്സ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

• ഫീച്ചർ ഓണാക്കാൻ മുകളിൽ വലതുവശത്തുള്ള ടോഗിളിൽ ടാപ്പ് ചെയ്യുക.

• ഇനി ഏത് ബാഗ്രാണ്ട് സൌണ്ട് വേണമെന്ന് തിരഞ്ഞെടുക്കാനായി സൗണ്ട്സിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് ആറ് വ്യത്യസ്ത സൌണ്ടുകളാണ് ലഭിക്കുക.

• ബാലൻസ്ഡ് നോയ്സ്, ബ്രൈറ്റ് നോയ്സ്, ഡാർക്ക് നോയ്സ്, ഓഷ്യൻ, റെയിൻ, സ്ട്രീം എന്നീ ആറെണ്ണത്തിൽ ആവശ്യമുള്ളത് തിരഞ്ഞെടുക്കാം.

ഗൂഗിൾ മാപ്സിൽ പാർക്കിങ് സ്പോട്ടുകൾ സേവ് ചെയ്യുന്നതെങ്ങനെഗൂഗിൾ മാപ്സിൽ പാർക്കിങ് സ്പോട്ടുകൾ സേവ് ചെയ്യുന്നതെങ്ങനെ

സൌണ്ട് ഓൺ

ബാഗ്രൌണ്ട് സൌണ്ട് ഓൺ ചെയ്താൽ ശ്രദ്ധിക്കേണ്ട കാര്യം ഇത് ലോക്ക് ചെയ്‌താലും മറ്റേതെങ്കിലും ആപ്പിൽ ആണെങ്കിലും സൌണ്ട് കേൾക്കുന്നത് തുടരും. അതുകൊണ്ട് ആവശ്യമില്ലാത്തപ്പോൾ അത് ഓഫാക്കാൻ മറക്കരുത്. ഈ സൌണ്ട് വളരെ ഉച്ചത്തിലുള്ളതല്ലെന്നതിനാൽ നമ്മൾ ശ്രദ്ധിക്കാതെ മണിക്കൂറുകളോളം അത് ഓണാക്കി വെക്കാൻ സാധ്യതുണ്ട്. ഈ ഫീച്ചർ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ സെറ്റിങ്സ് ഓപ്പൺ ചെയ്ത് കൺട്രോൺ സെറ്റന്റിൽ ഹിയറിങ് ഷോർട്ട് കട്ട് ആഡ് ചെയ്താൽ മതി. ഇത് ചെയ്താൽ കൺട്രോൾ സെന്ററിൽ നിങ്ങൾക്ക് എളുപ്പത്തിൽ ബാഗ്രൌണ്ട് സൌണ്ട് ഓണാക്കാനും ഓഫാക്കാനും കഴിയും.

ഐഫോണിൽ ട്വിറ്റർ വീഡിയോ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ

ഐഫോണിൽ ട്വിറ്റർ വീഡിയോ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ

ഐഫോണിൽ ട്വിറ്ററിലുള്ള വീഡിയോകൾ ഡൌൺലോഡ് ചെയ്യുന്നത് എങ്ങനെ എന്ന് കൂടി നോക്കാം. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.

• ഐഫോണിൽ ട്വിറ്റർ ആപ്പ് തുറക്കുക. നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യേണ്ട വീഡിയോയുടെ ട്വീറ്റ് കണ്ടെത്തുക.

• ട്വീറ്റിലെ ഷെയർ ഓപ്ഷന് ചുറ്റും ഹോവർ ചെയ്ത് ട്വീറ്റിലേക്കുള്ള ലിങ്ക് കോപ്പി ചെയ്യുക

• നിങ്ങളുടെ ഐഫോണിൽ https://www.twittervideodownloader.com എന്ന ലിങ്ക് ബ്രൗസർ ഓപ്പൺ ചെയ്യുക

• നിങ്ങൾ മുമ്പ് ട്വിറ്ററിൽ നിന്ന് കോപ്പി ചെയ്തക ട്വീറ്റിന്റെ ലിങ്ക് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന സ്ഥലത്ത് പേസ്റ്റ് ചെയ്യുക. പിന്നീട് ഡൗൺലോഡ് ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

• നിങ്ങൾക്ക് വീഡിയോ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന റസലൂഷൻ തിരഞ്ഞെടുക്കുക.

• വീഡിയോ ഒരു പുതിയ വിൻഡോയിൽ ഓപ്പൺ ചെയ്യുക. സ്ക്രീനിന്റെ ചുവടെയുള്ള ഷെയർ ബട്ടണിൽ ക്ലിക്ക് ചെയ്ത് ഫയലുകളിലേക്ക് സേവ് ചെയ്യുക ഓപ്ഷൻ തിരഞ്ഞെടുക്കുക.

• മൈ ഐഫോൺ ഓപ്ഷൻ തിരഞ്ഞെടുത്ത് സേവ് ക്ലിക്കുചെയ്യുക.

• നിങ്ങളുടെ ഐഫോണിലെ ഫയൽസ് ആപ്പിൽ നിന്ന് ഡൗൺലോഡ് ചെയ്ത വീഡിയോസ് നിങ്ങൾക്ക് ആക്‌സസ് ചെയ്യാൻ കഴിയും.

• ഡൗൺലോഡ് ചെയ്ത ട്വിറ്റർ വീഡിയോ ഫയലിൽ ക്ലിക്ക് ചെയ്ത് താഴെയുള്ള ഷെയർ ബട്ടണിൽ ടാപ്പ് ചെയ്യുക.

• സേവ് വീഡിയോ തിരഞ്ഞെടുക്കുക, വീഡിയോ നിങ്ങളുടെ ഐഫോണിന്റെ ഫോട്ടോ ആപ്ലിക്കേഷനിൽ സേവ് ചെയ്യപ്പെടും.

ഫേസ്ബുക്കിൽ 3ഡി അവതാറുകൾ സൃഷ്ടിക്കുന്നതെങ്ങനെ?ഫേസ്ബുക്കിൽ 3ഡി അവതാറുകൾ സൃഷ്ടിക്കുന്നതെങ്ങനെ?

Best Mobiles in India

English summary
Apple's background sound feature has been added to iOS 15 as an accessibility option. Let's see how to use the background sound feature in iPhones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X